We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

തീരസംരക്ഷണം ഊര്‍ജിതമാക്കണം

6 0 0
18.01.2019

കൊച്ചിയിലെ മുനമ്പത്തു നിന്ന്‌ മത്സ്യബന്ധന ബോട്ടില്‍ മനുഷ്യക്കടത്ത്‌ നടന്നത്‌ കേരളത്തിന്റെ തീരദേശത്തിന്റെ സുരക്ഷ സംബന്ധിച്ച്‌ ധാരാളം സംശയങ്ങള്‍ ഉണര്‍ത്തുന്നതാണ്‌. മുനമ്പത്തു നിന്ന്‌ ബോട്ട്‌ പുറപ്പെട്ടതായി തിരിച്ചറിഞ്ഞിട്ട്‌ ഇന്ന്‌ ആറുദിവസമാവുകയാണ്‌. എന്നാല്‍, സംഭവം സംബന്ധിച്ച്‌ ഇതുവരെ വ്യക്‌തത കൈവന്നിട്ടില്ല. ബോട്ടിലുള്ളവര്‍ ഏതു രാജ്യക്കാരാണ്‌, അവര്‍ എത്ര പേരുണ്ട്‌, അവരുടെ യാത്ര എവിടേക്കാണ്‌, ഇപ്പോള്‍ എവിടെയെത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉത്തരം കിട്ടാതെ തുടരുന്നു. ബോട്ട്‌ കണ്ടെത്താനായി നാവികസേനയും തീരദേശ സേനയും സംയുക്‌ത തെരച്ചില്‍ നടത്തുകയാണ്‌. ആറു കപ്പലും മൂന്നു വിമാനങ്ങളും തെരച്ചിലില്‍ പങ്കെടുക്കുന്നു. ഇവര്‍ ഓസ്‌ട്രേലിയയോ ന്യൂസിലാന്‍ഡോ ലക്ഷ്യമാക്കി പോയിട്ടുണ്ടാകാമെന്നും അല്ല, ആഫ്രിക്കയാണ്‌ ലക്ഷ്യമെന്നും രണ്ട്‌ അഭിപ്രായവുമുണ്ട്‌. യാത്ര സംബന്ധിച്ച്‌ ഇത്രയധികം രഹസ്യസ്വഭാവം പുലര്‍ത്താന്‍ കഴിയുന്നതിനാല്‍ വളരെ........

© Mangalam