കോഴിക്കോട്‌-യു.പിയില്‍ കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റായ റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്‌ ഉത്തരേന്ത്യയില്‍ പ്രതിപക്ഷ സ്‌ഥാനാര്‍ഥികള്‍ക്ക്‌ ആവേശം പകരും. വയനാട്ടിലും റായ്‌ബറേലിയിലും രാഹുല്‍ വിജയിച്ചാല്‍, യുപി മണ്ഡലവുമായുള്ള കുടുംബത്തിന്റെ പഴയകാല ബന്ധം ചൂണ്ടിക്കാട്ടി കേരളത്തിലെ മണ്ഡലം ഉപേക്ഷിക്കാനാണ്‌ കൂടുതല്‍ സാധ്യത. രാഹുല്‍ റായ്‌ബറേലിയിലും വയനാട്ടിലും ജയിച്ചാല്‍ വയനാട്‌ മണ്ഡലത്തില്‍ നിന്ന്‌ സ്വാഭാവികമായി രാജിവയ്‌ക്കേണ്ടി വരും.

അങ്ങനെയെങ്കില്‍ കുടുംബത്തില്‍ നിന്ന്‌ തന്നെയുള്ള മറ്റൊരാളായ പ്രിയങ്ക വയനാട്ടില്‍ എത്തുമെന്നാണ്‌ രാഷ്ര്‌ടീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിന്റെ ഒരുക്കങ്ങളായിരുന്നു ഇതിനകം നടന്നത്‌. രാഹുല്‍ ഗാന്ധിയുടെ പ്രചാരണ രംഗത്ത്‌ സജീവമായിരുന്ന പ്രിയങ്ക മലപ്പുറം വണ്ടൂരിലും കോഴിക്കോട്‌ മുക്കത്തുമെല്ലാം റാലികള്‍ക്ക്‌ നേതൃത്വം നല്‍കി. ചുരത്തിന്‌ മുകളിലും പ്രിയങ്ക പ്രചാരണ രംഗത്ത്‌ സജീവമായിരുന്നു.
വയനാട്ടില്‍ രാഹുല്‍ ആയാലും പ്രിയങ്ക ആയാലും ജയം ഉറപ്പാണെന്ന്‌ കോണ്‍ഗ്രസ്‌ വിലയിരുത്തുന്നു. രാഹുലിനെയും പ്രിയങ്കയെയും ഒരുമിച്ച്‌ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള സാധ്യത കൂടിയാണ്‌ തെളിയുന്നത്‌. 2019ല്‍ നാല്‌ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ രാഹുല്‍ വയനാട്ടില്‍ വിജയിച്ചത്‌.

എന്നാല്‍ റായ്‌ബറേലിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്‌ പഴക്കമേറെയാണ്‌. കോണ്‍ഗ്രസിന്റെ കുടുംബ സീറ്റാണ്‌ റായ്‌ബറേലി. 2004 മുതല്‍ സോണിയ ഗാന്ധിയെ തുണച്ച മണ്ഡലമാണിത്‌. സ്വാതന്ത്ര്യത്തിന്‌ ശേഷം നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ മുത്തച്‌ഛനായ ഫിറോസ്‌ ഗാന്ധിയായിരുന്നു മണ്ഡലത്തില്‍ ജനവിധി തേടിയത്‌. ശേഷം 1967, 1971, 1980 എന്നീ വര്‍ഷങ്ങളില്‍ ഇന്ദിര ഗാന്ധിയെ തുണച്ചതും റായ്‌ബറേലിയായിരുന്നു. 1980ല്‍ ഇന്ദിരഗാന്ധി റായ്‌ബറേലിയെ കൂടാതെ ഇന്നത്തെ തെലങ്കാനയിലെ മേഡക്കിലും മത്സരിച്ചു.
രണ്ടിടങ്ങളിലും വിജയിച്ച ഇന്ദിര മേഡക്‌ നിലനിര്‍ത്തി റായ്‌ബറേലി ഒഴിഞ്ഞുകൊടുത്തു.

1977ല്‍ അടിയന്തരാവസ്‌ഥയുടെ പശ്‌ചാത്തലത്തില്‍ ജനതാ പാര്‍ട്ടിയുടെ രാജ്‌ നാരായണന്‍ അന്ന്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയപ്പോഴും 1996ലും 1998ല്‍ ബിജെപിയുടെ അശോക്‌ സിംഗ്‌ ജയിച്ചപ്പോഴും മാത്രമാണ്‌ മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്‌. സോണിയ ഗാന്ധി രാഷ്ര്‌ടീയത്തിലേക്ക്‌ ഇറങ്ങിയപ്പോള്‍ ആദ്യം തിരഞ്ഞെടുത്തത്‌ അമേഠിയായിരുന്നു. 2004ല്‍ മകന്‍ രാഹുലിന്‌ വേണ്ടി മണ്ഡലം ഒഴിഞ്ഞ്‌ റായ്‌ബറേലിയിലേക്ക്‌ മാറി.

രാഹുല്‍ റായ്‌ബറേലിയില്‍ ഏറ്റുമുട്ടുന്നത്‌ ഉത്തര്‍പ്രദേശ്‌ മന്ത്രിയായ ദിനേശ്‌ പ്രതാപ്‌ സിംഗിനോടാണ്‌. 2019ലും സോണിയയ്‌ക്കെതിരെ മത്സരിച്ചത്‌ ദിനേഷ്‌ പ്രതാപായിരുന്നു. 2019ലെ മോഡി തരംഗത്തില്‍ പോലും ഈ സീറ്റ്‌ കോണ്‍ഗ്രസിനൊപ്പം നിന്നു. ഇ്‌ത്തവണയും വയനാട്ടിലെ പ്രചാരണം വളരെ ആവേശത്തോടെയാണ്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്‌. മണ്ഡലവുമായി വൈകാരികമായി അടുപ്പമുണ്ടെന്ന്‌ രാഹുല്‍ പറഞ്ഞിരുന്നു. ഇത്‌ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം കൂടുതല്‍ എളുപ്പമാവുമെന്നാണ്‌ യു.ഡി.എഫ്‌ ക്യാമ്പ്‌ കരുതുന്നു. നാല്‌ ലക്ഷം പേരാണ്‌ ഇക്കുറി മണ്ഡലത്തില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്നത്‌.

വയനാട്ടിലെ മൂന്ന്‌ അസംബ്ലി മണ്ഡലങ്ങളും കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ മൂന്ന്‌ സീറ്റുകളുമുള്‍പ്പെടുന്നതാണ്‌ വയനാട്‌. ഏറെക്കുറെ എല്ലാ സീറ്റുകളിലും നിര്‍ണായക സ്വാധീനമുള്ള കക്ഷി മുസ്‌ളിം ലീഗാണ്‌. മണ്ഡലത്തില്‍ ജനവിധി തേടിയത്‌. ശേഷം 1967, 1971, 1980 എന്നീ വര്‍ഷങ്ങളില്‍ ഇന്ദിര ഗാന്ധിയെ തുണച്ചതും റായ്‌ബറേലിയായിരുന്നു. 1980ല്‍ ഇന്ദിരഗാന്ധി റായ്‌ബറേലിയെ കൂടാതെ ഇന്നത്തെ തെലങ്കാനയിലെ മേഡക്കിലും മത്സരിച്ചു. രണ്ടിടങ്ങളിലും വിജയിച്ച ഇന്ദിര മേഡക്‌ നിലനിര്‍ത്തി റായ്‌ബറേലി ഒഴിഞ്ഞുകൊടുത്തു.
1977ല്‍ അടിയന്തരാവസ്‌ഥയുടെ പശ്‌ചാത്തലത്തില്‍ ജനതാ പാര്‍ട്ടിയുടെ രാജ്‌ നാരായണന്‍ അന്ന്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയപ്പോഴും 1996ലും 1998ല്‍ ബിജെപിയുടെ അശോക്‌ സിംഗ്‌ ജയിച്ചപ്പോഴും മാത്രമാണ്‌ മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്‌. സോണിയ ഗാന്ധി രാഷ്ര്‌ടീയത്തിലേക്ക്‌ ഇറങ്ങിയപ്പോള്‍ ആദ്യം തിരഞ്ഞെടുത്തത്‌ അമേഠിയായിരുന്നു. 2004ല്‍ മകന്‍ രാഹുലിന്‌ വേണ്ടി മണ്ഡലം ഒഴിഞ്ഞ്‌ റായ്‌ബറേലിയിലേക്ക്‌ മാറി.

രാഹുല്‍ റായ്‌ബറേലിയില്‍ ഏറ്റുമുട്ടുന്നത്‌ ഉത്തര്‍പ്രദേശ്‌ മന്ത്രിയായ ദിനേശ്‌ പ്രതാപ്‌ സിംഗിനോടാണ്‌. 2019ലും സോണിയയ്‌ക്കെതിരെ മത്സരിച്ചത്‌ ദിനേഷ്‌ പ്രതാപായിരുന്നു. 2019ലെ മോഡി തരംഗത്തില്‍ പോലും ഈ സീറ്റ്‌ കോണ്‍ഗ്രസിനൊപ്പം നിന്നു. ഇ്‌ത്തവണയും വയനാട്ടിലെ പ്രചാരണം വളരെ ആവേശത്തോടെയാണ്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്‌. മണ്ഡലവുമായി വൈകാരികമായി അടുപ്പമുണ്ടെന്ന്‌ രാഹുല്‍ പറഞ്ഞിരുന്നു. ഇത്‌ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം കൂടുതല്‍ എളുപ്പമാവുമെന്നാണ്‌ യു.ഡി.എഫ്‌ ക്യാമ്പ്‌ കരുതുന്നു. നാല്‌ ലക്ഷം പേരാണ്‌ ഇക്കുറി മണ്ഡലത്തില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്നത്‌.

വയനാട്ടിലെ മൂന്ന്‌ അസംബ്ലി മണ്ഡലങ്ങളും കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ മൂന്ന്‌ സീറ്റുകളുമുള്‍പ്പെടുന്നതാണ്‌ വയനാട്‌. ഏറെക്കുറെ എല്ലാ സീറ്റുകളിലും നിര്‍ണായക സ്വാധീനമുള്ള കക്ഷി മുസ്‌ളിം ലീഗാണ്‌.

QOSHE - റായ്‌ബറേലിയിലും വയനാട്ടിലും രാഹുല്‍ ജയിച്ചാല്‍ 'കസേരകളി'; കോണ്‍ഗ്രസിന്റെ കുടുംബ സീറ്റ് സ്വീകരിക്കും, വയനാട് മണ്ഡലം ഉപേക്ഷിക്കും, പകരം പ്രിയങ്കയെത്തും - സ്വന്തം ലേഖകന്‍
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

റായ്‌ബറേലിയിലും വയനാട്ടിലും രാഹുല്‍ ജയിച്ചാല്‍ 'കസേരകളി'; കോണ്‍ഗ്രസിന്റെ കുടുംബ സീറ്റ് സ്വീകരിക്കും, വയനാട് മണ്ഡലം ഉപേക്ഷിക്കും, പകരം പ്രിയങ്കയെത്തും

25 0
05.05.2024

കോഴിക്കോട്‌-യു.പിയില്‍ കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റായ റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്‌ ഉത്തരേന്ത്യയില്‍ പ്രതിപക്ഷ സ്‌ഥാനാര്‍ഥികള്‍ക്ക്‌ ആവേശം പകരും. വയനാട്ടിലും റായ്‌ബറേലിയിലും രാഹുല്‍ വിജയിച്ചാല്‍, യുപി മണ്ഡലവുമായുള്ള കുടുംബത്തിന്റെ പഴയകാല ബന്ധം ചൂണ്ടിക്കാട്ടി കേരളത്തിലെ മണ്ഡലം ഉപേക്ഷിക്കാനാണ്‌ കൂടുതല്‍ സാധ്യത. രാഹുല്‍ റായ്‌ബറേലിയിലും വയനാട്ടിലും ജയിച്ചാല്‍ വയനാട്‌ മണ്ഡലത്തില്‍ നിന്ന്‌ സ്വാഭാവികമായി രാജിവയ്‌ക്കേണ്ടി വരും.

അങ്ങനെയെങ്കില്‍ കുടുംബത്തില്‍ നിന്ന്‌ തന്നെയുള്ള മറ്റൊരാളായ പ്രിയങ്ക വയനാട്ടില്‍ എത്തുമെന്നാണ്‌ രാഷ്ര്‌ടീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിന്റെ ഒരുക്കങ്ങളായിരുന്നു ഇതിനകം നടന്നത്‌. രാഹുല്‍ ഗാന്ധിയുടെ പ്രചാരണ രംഗത്ത്‌ സജീവമായിരുന്ന പ്രിയങ്ക മലപ്പുറം വണ്ടൂരിലും കോഴിക്കോട്‌ മുക്കത്തുമെല്ലാം റാലികള്‍ക്ക്‌ നേതൃത്വം നല്‍കി. ചുരത്തിന്‌ മുകളിലും പ്രിയങ്ക പ്രചാരണ രംഗത്ത്‌ സജീവമായിരുന്നു.
വയനാട്ടില്‍ രാഹുല്‍ ആയാലും പ്രിയങ്ക ആയാലും ജയം ഉറപ്പാണെന്ന്‌ കോണ്‍ഗ്രസ്‌ വിലയിരുത്തുന്നു. രാഹുലിനെയും പ്രിയങ്കയെയും ഒരുമിച്ച്‌ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള സാധ്യത കൂടിയാണ്‌ തെളിയുന്നത്‌. 2019ല്‍ നാല്‌ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ രാഹുല്‍........

© Mangalam

Get it on Google Play