രണ്ടുവര്‍ഷം മുമ്പ്‌ പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലി ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളാന്‍ കേരളത്തിനു കഴിയുമായിരുന്നില്ല. അന്ധവിശ്വാസത്തിന്‌ അടിമകളായി മനുഷ്യത്വം മറക്കുന്നവരും എന്നാല്‍ തികഞ്ഞ ബോധത്തോടെതന്നെ കൊടുംക്രൂരതകള്‍ ചെയ്‌തുകൂട്ടുന്നവരും ഒരുപോലെ കേരളത്തെ ഞെട്ടിക്കുന്ന സാഹചര്യമാണുള്ളത്‌. സ്വന്തം സുഖത്തിനും നേട്ടത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍, കേരളം അഭിമാനിക്കുന്ന സാംസ്‌ക്കാരിക നിലവാരത്തിനാണ്‌ കളങ്കം ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഒപ്പം, സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. കേരളത്തിന്റെ അഭിമാനമായ മെട്രോ നഗരത്തിലെ പ്രശസ്‌തമായ പ്രദേശമാണ്‌ പനമ്പള്ളിനഗര്‍. അറിയപ്പെടുന്ന പല വ്യക്‌തികളുടേയും സ്‌ഥാപനങ്ങളുടേയും വിലാസം കൂടിയാണ്‌ അത്‌. അങ്ങനെയുള്ള പ്രദേശത്തെ ഫ്‌ളാറ്റില്‍നിന്നാണ്‌ ഒരു പിഞ്ചു കുഞ്ഞിന്റെ മൃതദേഹം താഴെ നിരത്തിലേക്കു കഴിഞ്ഞദിവസം വലിച്ചെറിയപ്പെട്ടത്‌. എന്തിനുവേണ്ടി ചെയ്‌താലും സമാനതകളില്ലാത്ത ക്രൂരതയാണുണ്ടായത്‌. കുഞ്ഞുങ്ങളെ ജീവനേക്കാളും സ്‌നേഹിക്കുന്ന ആളുകളുടെ നെഞ്ചിലേക്കാണ്‌ ആ കുഞ്ഞിനെ അമ്മ പൊതിഞ്ഞ്‌ എറിഞ്ഞത്‌. ഭൂമിയില്‍ കുറച്ചുകാലം മാത്രം അനുവദിക്കപ്പെട്ട കുഞ്ഞിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷനും പോലീസും ചേര്‍ന്ന്‌ ഇന്നലെ സംസ്‌ക്കരിച്ചു. സംസ്‌ക്കാരത്തിനുള്ള സമ്മത പത്രം നിലവില്‍ റിമാന്‍ഡിലുള്ള കുഞ്ഞിന്റെ അമ്മ എഴുതി നല്‍കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇത്തരം ഒരു കൃത്യം ചെയ്‌ത യുവതിയെ എങ്ങനെയാണ്‌ അമ്മയെന്നു വിളിക്കാന്‍ കഴിയുക?. കുഞ്ഞിന്റെ അമ്മ മാത്രമല്ല , ഇത്തരമൊരു സംഭവത്തിലേക്ക്‌ നയിച്ചവരെല്ലാം പ്രതികളാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം.

യുവതിയുടെ അറസ്‌റ്റും അന്വേഷണവും പരിശോധനകളും മുറപോലെ നടക്കുന്നു. സംഭവത്തിനു പിന്നിലെ ദുരൂഹതകള്‍ ഇനിയും നീക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഇന്റര്‍നെറ്റിലൂടെയാണ്‌ പ്രസവമെടുക്കുന്നതും മറ്റും യുവതി പഠിച്ചത്‌. ഗര്‍ഭിണിയാണെന്ന്‌ പുറത്ത്‌ അറിയാതിരിക്കാന്‍ വലിപ്പം കൂടിയ വസ്‌ത്രങ്ങളാണ്‌ യുവതി ഉപയോഗിച്ചിരുന്നതെന്നും പോലീസ്‌ പറയുന്നു. മോശം സാഹചര്യത്തില്‍ കഴിയേണ്ടിവരുന്ന വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത യുവതിയല്ല കുഞ്ഞിന്റെ അമ്മ. എല്ലാവിധ സൗകര്യങ്ങളുമുള്ള ഫ്‌ളാറ്റില്‍നിന്നാണ്‌ കുഞ്ഞിനെ തെരുവിലേക്ക്‌ എറിഞ്ഞത്‌. സാമൂഹ്യ സാഹചര്യങ്ങള്‍ മനുഷ്യരുടെ പ്രവര്‍ത്തികളെ അളക്കാന്‍ ഒരു തരത്തിലും സഹായകരമല്ലെന്നു വീണ്ടും വ്യക്‌തമാക്കപ്പെട്ടു.

അപകടത്തില്‍ പരിക്കേറ്റ കൂട്ടുകാരനെ വഴിയില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം കോഴഞ്ചേരിയില്‍ ഒരു ഇരുപത്തിമൂന്നുകാരന്‍ അറസ്‌റ്റു ചെയ്യപ്പെടുകയുണ്ടായി. അപകടത്തില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്‌തിരുന്ന പതിനേഴുകാരന്‍ മരിയ്‌ക്കുകയുമുണ്ടായി. തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്‌റ്റിക്കുകൊണ്ടു തലക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം റോഡരുകില്‍ ഉപേക്ഷിച്ച വാര്‍ത്തയും ഇതിനടുത്തായി ആളുകള്‍ വായിച്ചിട്ടുണ്ടാകാം. ഇത്തരത്തില്‍ ചെറുപ്പക്കര്‍ പ്രതികളാകുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ നല്‍കുന്നത്‌ മനുഷ്യത്വമില്ലാത്ത ആളുകള്‍ നമുക്കുചുറ്റും ഏറുന്നു എന്നുതന്നെയാണ്‌. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം വര്‍ധിക്കുകയും അനാവശ്യ കൂട്ടുകെട്ടുകള്‍ ഏറുകയും ചെയ്യുന്നതിന്റെ ഫലമാണ്‌ പല ദുരന്തങ്ങളും.

പുല്ലേപ്പടി പൊതുശ്‌മശാനത്തിലായിരുന്നു കുഞ്ഞിന്റെ സംസ്‌കാരം. മാസങ്ങള്‍ക്കു മുമ്പ്‌ കൊച്ചിയില്‍ അമ്മയും രണ്ടാനച്‌ഛനും ചേര്‍ന്ന്‌ കൊലപ്പെടുത്തിയ കുഞ്ഞിനെ അടക്കിയതിനു സമീപമാണ്‌ കുഞ്ഞിനേയും സംസ്‌ക്കരിച്ചത്‌. മൃതദേഹത്തിനു മുകളില്‍ പൂക്കളും കളിപ്പാട്ടവും നല്‍കിയായിരിന്നു പോലീസുകാര്‍ കുഞ്ഞിനു അന്ത്യയാത്ര നല്‍കിയത്‌. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും അസാന്നിധ്യത്തിലും സംസ്‌ക്കാരച്ചടങ്ങ്‌ ഹൃദയഭേദകമായി മാറി. പ്രിയപ്പെട്ടവരാകേണ്ടവര്‍ ഇല്ലാതാക്കിയ കുഞ്ഞിനെ മരണത്തിനുശേഷമെങ്കിലും ഹൃദയം കൊണ്ട്‌ ചേര്‍ത്തുപിടിക്കാന്‍ കുറച്ചുപേരുണ്ടായല്ലോ. പെരുകുന്ന കൊടും ക്രൂരതകള്‍ക്കിടയിലും ആ കുഞ്ഞിന്റെ മടക്കയാത്രയില്‍ കളിപ്പാട്ടവും പൂക്കളും സമര്‍പ്പിച്ച്‌ വിതുമ്പിയ മനസുകളിലാണ്‌ നമ്മുടെ നിലനില്‍പ്പ്‌.

QOSHE - ക്രൂരതകള്‍ എണ്ണിപ്പെറുക്കി ഞെട്ടലോടെ കേരളം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ക്രൂരതകള്‍ എണ്ണിപ്പെറുക്കി ഞെട്ടലോടെ കേരളം

31 0
06.05.2024

രണ്ടുവര്‍ഷം മുമ്പ്‌ പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലി ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളാന്‍ കേരളത്തിനു കഴിയുമായിരുന്നില്ല. അന്ധവിശ്വാസത്തിന്‌ അടിമകളായി മനുഷ്യത്വം മറക്കുന്നവരും എന്നാല്‍ തികഞ്ഞ ബോധത്തോടെതന്നെ കൊടുംക്രൂരതകള്‍ ചെയ്‌തുകൂട്ടുന്നവരും ഒരുപോലെ കേരളത്തെ ഞെട്ടിക്കുന്ന സാഹചര്യമാണുള്ളത്‌. സ്വന്തം സുഖത്തിനും നേട്ടത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍, കേരളം അഭിമാനിക്കുന്ന സാംസ്‌ക്കാരിക നിലവാരത്തിനാണ്‌ കളങ്കം ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്‌. ഒപ്പം, സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. കേരളത്തിന്റെ അഭിമാനമായ മെട്രോ നഗരത്തിലെ പ്രശസ്‌തമായ പ്രദേശമാണ്‌ പനമ്പള്ളിനഗര്‍. അറിയപ്പെടുന്ന പല വ്യക്‌തികളുടേയും സ്‌ഥാപനങ്ങളുടേയും വിലാസം കൂടിയാണ്‌ അത്‌. അങ്ങനെയുള്ള പ്രദേശത്തെ ഫ്‌ളാറ്റില്‍നിന്നാണ്‌ ഒരു പിഞ്ചു കുഞ്ഞിന്റെ മൃതദേഹം താഴെ നിരത്തിലേക്കു കഴിഞ്ഞദിവസം വലിച്ചെറിയപ്പെട്ടത്‌. എന്തിനുവേണ്ടി ചെയ്‌താലും........

© Mangalam


Get it on Google Play