അധികം ഒന്നും ചെയ്‌തില്ല, പക്ഷേ ചെയ്‌തത്‌ എല്ലാം അധികം ആയിരുന്നു. അതായിരുന്നു കാലയവനികയ്‌ക്കുള്ളിലേക്ക്‌ യാത്രയായ ഹരികുമാര്‍. സംവിധാനം ചെയ്‌ത ചുരുക്കം സിനിമകള്‍ മാത്രംമതി അദ്ദേഹം മലയാളത്തിന്റെ 'സുകൃതം' ആകാന്‍.
അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹം സുകൃതം അടക്കം 18 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. തിരക്കഥാകൃത്ത്‌ എന്ന നിലയിലും ശ്രദ്ധേയനാണ്‌. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1994ല്‍ പുറത്തിറക്കിയ സുകൃതത്തിന്റെ സംവിധായകന്‍ എന്ന നിലയിലാണു ഹരികുമാര്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്‌. 1981ല്‍ ആമ്പല്‍പൂവ്‌ ആണ്‌ ആദ്യചിത്രം. പെരുമ്പടം ശ്രീധരനായിരുന്നു രചന. കെ. ലോഹിതദാസിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്‌ത ഉദ്യാനപാലകനു പുറമേ ശ്രീനിവാസന്റെ തിരക്കഥയില്‍ സ്വയംവര പന്തല്‍ എന്നിങ്ങനെ വേറിട്ട ചിത്രങ്ങള്‍ ഹരികുമാര്‍ ഒരുക്കി. സദ്‌ഗമയ, ക്‌ളിന്റ്‌, എഴുന്നള്ളത്ത്‌, ജാലകം, ഊഴം തുടങ്ങിയവയ്‌ക്കു പുറമേ ഒരു സ്വകാര്യം, പുലര്‍വെട്ടം, അയനം, പറഞ്ഞു തീരത്ത വിശേഷങ്ങള്‍ എന്നിവയാണു മറ്റു ചിത്രങ്ങള്‍. സാഹിത്യകാരന്‍ എം. മുകുന്ദന്റെ രചനയില്‍ സംവിധാനം ചെയ്‌ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ്‌ അവസാനമായി പ്രദര്‍ശനത്തിന്‌ എത്തിയത്‌. നിരൂപകശ്രദ്ധ നേടിയവയായിരുന്നു ഹരികുമാര്‍ സംവിധാനം ചെയ്‌തവയില്‍ ഏറെയും.
ഹരികുമാര്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ജൂറിയില്‍ രണ്ടു തവണ അംഗമായിരുന്നു. മികച്ച മലയാള ഫീച്ചര്‍ സിനിമയ്‌ക്കുള്ള അവാര്‍ഡ്‌ ദേശീയ തലത്തില്‍ സുകൃതത്തിനു ലഭിച്ചിരുന്നു. അക്കൊല്ലം മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്‌ ജോണ്‍സണും ലഭിച്ചു.
തിരുവനന്തപുരം പാലോടിനു സമീപം കാഞ്ചിനടയെന്ന ഗ്രാമത്തില്‍ രാമകൃഷ്‌ണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായാണ്‌ ഹരികുമാറിന്റെ ജനനം. ഭരതന്നൂര്‍ സ്‌കൂളിലായിരുന്നു പത്താം ക്ലാസ്‌ വരെയുള്ള പഠനം. പിന്നീട്‌ തിരുവനന്തപുരത്ത്‌ സിവില്‍ എന്‍ജിനീയറിങ്‌ ചേര്‍ന്നു. കുട്ടിക്കാലത്തുതന്നെ വായനയില്‍ കമ്പമുണ്ടായിരുന്നു. എട്ടു കിലോമീറ്റര്‍ നടന്നുപോയി ലൈബ്രറിയില്‍നിന്നു പുസ്‌തകമെടുത്തായിരുന്നു വായന.
പത്താം ക്ലാസിലെത്തിയപ്പോഴേക്കും മിക്ക ലോക ക്ലാസിക്കുകളുടെയും വിവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു. അതായിരുന്നു ഒരു കലാകാരന്‍ എന്ന നിലയില്‍ ഹരികുമാറിന്റെ അടിസ്‌ഥാനം സൃഷ്‌ടിച്ചത്‌. എന്‍ജിനീയറിങ്‌ പഠനത്തിനായി തിരുവനന്തപുരത്ത്‌ എത്തിയപ്പോള്‍ സിനിമാകാഴ്‌ച സജീവമായി. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദര്‍ശങ്ങള്‍ പതിവായി കണ്ടിരുന്നു. അസിസ്‌റ്റന്റ്‌ എന്‍ജിനീയറായി ജോലി കിട്ടി കൊല്ലത്തെത്തിയപ്പോള്‍ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായി. അവയെല്ലാം പില്‍ക്കാലത്ത്‌ ഹരികുമാര്‍ എന്ന സംവിധായകനെ സൃഷ്‌ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

QOSHE - മലയാളത്തിന്റെ 'സുകൃതം' ഇനി അഭ്രപാളിയില്‍ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

മലയാളത്തിന്റെ 'സുകൃതം' ഇനി അഭ്രപാളിയില്‍

28 0
07.05.2024

അധികം ഒന്നും ചെയ്‌തില്ല, പക്ഷേ ചെയ്‌തത്‌ എല്ലാം അധികം ആയിരുന്നു. അതായിരുന്നു കാലയവനികയ്‌ക്കുള്ളിലേക്ക്‌ യാത്രയായ ഹരികുമാര്‍. സംവിധാനം ചെയ്‌ത ചുരുക്കം സിനിമകള്‍ മാത്രംമതി അദ്ദേഹം മലയാളത്തിന്റെ 'സുകൃതം' ആകാന്‍.
അര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹം സുകൃതം അടക്കം 18 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. തിരക്കഥാകൃത്ത്‌ എന്ന നിലയിലും ശ്രദ്ധേയനാണ്‌. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി 1994ല്‍ പുറത്തിറക്കിയ സുകൃതത്തിന്റെ സംവിധായകന്‍ എന്ന നിലയിലാണു ഹരികുമാര്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്‌. 1981ല്‍ ആമ്പല്‍പൂവ്‌ ആണ്‌ ആദ്യചിത്രം. പെരുമ്പടം........

© Mangalam


Get it on Google Play