ഡ്രൈവിങ്‌ ടെസ്‌റ്റ് പരിഷ്‌കരണവുമായി മുന്നോട്ടുപോകാന്‍ കോടതി ഉത്തരവുണ്ടായിട്ടും പ്രതിഷേധങ്ങള്‍ കുറയുന്നില്ല. വിവിധ സംഘടനകളുടെ സമരത്തെ തുടര്‍ന്നു തുടര്‍ച്ചയായ നാലാംദിവസവും സംസ്‌ഥാന വ്യപാകമായി പരീക്ഷകള്‍ തടസപ്പെട്ടു. സ്വന്തം വാഹനവുമായി ടെസ്‌റ്റിനെത്തിയവര്‍ക്കെതിരേയും പ്രതിഷേധമുണ്ടായി. ഇയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്‌തമായേ പറ്റൂ. വാഹനവുമായി പുറത്തിറങ്ങാന്‍ മാത്രമല്ല പലര്‍ക്കും ജീവിതം പുലര്‍ത്താനുള്ള തൊഴിലുമായി ബന്ധപ്പെട്ടുകൂടി ഡ്രൈവിങ്‌ ലൈസന്‍സ്‌ ആവശ്യമാണ്‌. പരിഷ്‌കരണവും സമരവും സാധാരണക്കാരെ വല്ലാതെ വലച്ചുകൊണ്ടാണ്‌ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്‌. ഈയൊരു പ്രതിസന്ധി ഏറെനാള്‍ തുടരുന്നത്‌ ശരിയല്ല.

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഡ്രൈവിങ്‌ സ്‌കൂളുകള്‍ നേരിടുന്ന ബുദ്ധിമുട്ട്‌ അനുഭാവപൂര്‍വം പരിഗണിച്ച്‌ പരിഹരിക്കാന്‍ ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്ന്‌ നടപടിയുണ്ടാകണം. അതുപോലെതന്നെ ജനത്തെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങളോടു സമൂഹത്തില്‍നിന്നും എതിര്‍പ്പുയരുമെന്ന്‌ സമരരംഗത്തുള്ള സംഘടനകളും മനസിലാക്കേണ്ടതുണ്ട്‌. ഇനി ഡ്രൈവിങ്‌ ലൈസന്‍സ്‌ ലഭിക്കുക പണ്ടെത്തെപ്പോലെ എളുപ്പമല്ലെന്നു പറയുന്നവര്‍പോലും പുതിയ നിര്‍ദേശങ്ങളില്‍ നല്ലൊരു മാറ്റത്തിനുള്ള സാധ്യത കാണുന്നു. ലൈസന്‍സ്‌ ലഭിച്ചതിനുശേഷവും നേരാംവണ്ണം വണ്ടിയോടിക്കാനറിയാത്തവര്‍ ഏറെയുള്ള നാട്ടില്‍ ഡ്രൈവിങ്‌ സംസ്‌കാരത്തിനു ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നല്ലതാണെന്നു ഭൂരിപക്ഷവും വിശ്വസിക്കുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന്‌ അതിനുള്ള സാഹചര്യം ഇല്ലാതാകരുത്‌.

പരിഷ്‌കരണ വിഷയത്തില്‍ വല്ലാത്തൊരു തിടുക്കം ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായെന്നതു തര്‍ക്കമറ്റ കാര്യമാണ്‌. തുടര്‍ന്ന്‌, പ്രതിഷേധങ്ങളുടെ ഫലമായി പരിഷ്‌കരിച്ച ഡ്രൈവിങ്‌ ടെസറ്റ്‌ നിര്‍ദേശങ്ങളില്‍ ഇളവു വരുത്തി ഗതാഗത വകുപ്പ്‌ ഉത്തരവ്‌ ഇറക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ ഒരു ദിവസം 30 ടെസ്‌റ്റ് എന്ന നിബന്ധന പിന്‍വലിച്ച്‌ 40 ടെസ്‌റ്റുകള്‍ക്ക്‌ തീരുമാനമായത്‌. ഡ്രൈവിങ്‌ ടെസ്‌റ്റിന്‌ ഉപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറുമാസം അനുവദിക്കപ്പെട്ടു. വാഹനങ്ങളില്‍ കാമറ സ്‌ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്നു മാസത്തെ സമയമാണ്‌ നല്‍കിയത്‌. എത്ര മാസത്തെ സാവകാശം ലഭിച്ചാലും പുതിയ വാഹനമടക്കം വാങ്ങേണ്ടിവരുന്നവര്‍ക്കുണ്ടാകുന്ന സാമ്പത്തിക ഭാരം ആരു വഹിക്കും? സര്‍ക്കാര്‍ സഹായമുണ്ടായാല്‍ മാത്രമേ പലര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയൂ. അങ്ങനെയൊരു ഉറപ്പു നല്‍കാന്‍ സര്‍ക്കാര്‍ തയാറുമല്ല. ഫലമോ, ആളുകളെ വലച്ച്‌ ഡ്രൈവിങ്‌ ടെസ്‌റ്റ് പ്രതിസന്ധി ഇത്തരത്തില്‍ നീളുകളും ചെയ്യുന്നു. പുതിയ ഭേദഗതി ഉത്തരവിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടന സി.ഐ.ടി.യു. പിന്‍മാറിയെങ്കിലും മറ്റു സംഘടനകള്‍ സമരരംഗത്തുണ്ട്‌.

സമരം ശക്‌തമാകുന്നതിനിടെ ഉണ്ടായ കോടതി ഉത്തരവ്‌ ഡ്രൈവിങ്‌ സ്‌കൂളുകാര്‍ക്കു തിരിച്ചടിയായി. ഡ്രൈവിങ്‌ ടെസ്‌റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്നുള്ള ഡ്രൈവിങ്‌ സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്‍കിയ നാല്‌ ഹര്‍ജികളാണ്‌ തള്ളിയത്‌. സര്‍ക്കുലര്‍ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്യാന്‍ മതിയായ കാരണങ്ങളില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഹൈക്കോടതി ഉത്തരവിനുശേഷവും സംസ്‌ഥാനത്ത്‌ ഡ്രൈവിങ്‌് ടെസ്‌റ്റുകള്‍ പുന:രാരംഭിക്കാനായിട്ടില്ല.

പോലീസ്‌ സഹായത്തോടെ ടെസ്‌റ്റ് നടത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം വിജയമായില്ല. പ്രതിദിന ടെസ്‌റ്റുകളുടെ എണ്ണം 40 ആക്കിയതോടെ നേരത്തേ സമയം അനുവദിച്ചവര്‍ക്കുള്ള സമയം റദ്ദാക്കപ്പെട്ടു. ഇവര്‍ക്ക്‌ ടെസ്‌റ്റിനുള്ള സ്‌ളോട്ട്‌ ഇനി എന്നു ലഭിക്കുമെന്നു പറയാനാവില്ല. ലേണേഴ്‌സ് ലഭിച്ചവര്‍ ആറു മാസത്തിനുള്ളില്‍ ലൈസന്‍സ്‌ ടെസ്‌റ്റ് ജയിച്ചിരിക്കണം എന്നാണ്‌ നിയമം. സമരം ഈ വിധം തുടര്‍ന്നാല്‍ ഇവര്‍ക്ക്‌ സമയത്തിനുള്ളില്‍ ടെസ്‌റ്റില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന ആശങ്കയുമേറി. ഡ്രൈവിങ്‌് സ്‌കൂളുകാര്‍ നേരിടുന്ന ആശങ്കകള്‍ പരിഹിരിച്ചു മികവുറ്റ രീതിയില്‍ ഡ്രൈവിങ്‌ ടെസ്‌റ്റ് പരിഷ്‌കരിക്കാന്‍ കഴിയണമെന്നാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌.

QOSHE - പരിഷ്‌കരണത്തിലെ പ്രതിസന്ധി നീക്കണം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

പരിഷ്‌കരണത്തിലെ പ്രതിസന്ധി നീക്കണം

21 0
08.05.2024

ഡ്രൈവിങ്‌ ടെസ്‌റ്റ് പരിഷ്‌കരണവുമായി മുന്നോട്ടുപോകാന്‍ കോടതി ഉത്തരവുണ്ടായിട്ടും പ്രതിഷേധങ്ങള്‍ കുറയുന്നില്ല. വിവിധ സംഘടനകളുടെ സമരത്തെ തുടര്‍ന്നു തുടര്‍ച്ചയായ നാലാംദിവസവും സംസ്‌ഥാന വ്യപാകമായി പരീക്ഷകള്‍ തടസപ്പെട്ടു. സ്വന്തം വാഹനവുമായി ടെസ്‌റ്റിനെത്തിയവര്‍ക്കെതിരേയും പ്രതിഷേധമുണ്ടായി. ഇയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്‌തമായേ പറ്റൂ. വാഹനവുമായി പുറത്തിറങ്ങാന്‍ മാത്രമല്ല പലര്‍ക്കും ജീവിതം പുലര്‍ത്താനുള്ള തൊഴിലുമായി ബന്ധപ്പെട്ടുകൂടി ഡ്രൈവിങ്‌ ലൈസന്‍സ്‌ ആവശ്യമാണ്‌. പരിഷ്‌കരണവും സമരവും സാധാരണക്കാരെ വല്ലാതെ വലച്ചുകൊണ്ടാണ്‌ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്‌. ഈയൊരു പ്രതിസന്ധി ഏറെനാള്‍ തുടരുന്നത്‌ ശരിയല്ല.

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഡ്രൈവിങ്‌ സ്‌കൂളുകള്‍ നേരിടുന്ന ബുദ്ധിമുട്ട്‌ അനുഭാവപൂര്‍വം പരിഗണിച്ച്‌ പരിഹരിക്കാന്‍ ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്ന്‌ നടപടിയുണ്ടാകണം. അതുപോലെതന്നെ ജനത്തെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങളോടു........

© Mangalam


Get it on Google Play