ജനങ്ങളുടെ ആയുസ്‌ കൂടുകയാണ്‌. അതിനനുസരിച്ചു പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാലോ? നിക്ഷേപ മാനേജ്‌മെന്റ്‌ സ്‌ഥാപനമായ ബ്ലാക്ക്‌ റോക്ക്‌ കമ്പനിയുടെ സി.ഇ.ഒ. ലാറി ഫിങ്കിന്റെ കത്ത്‌ ചര്‍ച്ചചെയ്യുകയാണു മാനേജ്‌മെന്റ്‌ വിദഗ്‌ധര്‍. "നിങ്ങളുടെ 60 കളില്‍ തൊഴില്‍ ശക്‌തിയില്‍നിന്ന്‌ വിട്ടുനില്‍ക്കുക എന്ന ആശയം യാഥാര്‍ത്ഥ്യമോ വിവേകപൂര്‍ണമോ ആയി തോന്നുന്നില്ല, പ്രത്യേകിച്ച്‌ ഇപ്പോള്‍..." - അദ്ദേഹം കുറിച്ചു. പിന്നാലെ ഫിങ്കിനു പിന്തുണയുമായി മാനേജ്‌മെന്റ്‌ വിദഗ്‌ധരും രംഗത്തെത്തി.
ആയൂര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ലോകമാകെ മാറിയെന്നാണു ഫിങ്ക്‌ പറയുന്നത്‌. അതു തൊഴില്‍ശക്‌തിയിലും പ്രതിഫലിക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ജീവിതച്ചെലവ്‌ കൂടുന്ന ഇക്കാലത്ത്‌ 65 വയസില്‍ വിരമിക്കുന്നതുപോലും ഉചിതമല്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. 75 വയസ്‌ വരെ ജോലിയെടുക്കാന്‍ ഇന്നത്തെ സാഹചര്യം ആളുകളെ നിര്‍ബന്ധിതരാക്കുന്നത്രേ.
വിരമിക്കല്‍ എന്നത്‌ 30 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വളരെ കഠിനമായ നിര്‍ദേശമാണ്‌. 30 വര്‍ഷത്തിനുശേഷം ഇതു കൂടുതല്‍ കഠിനമായിരിക്കും.- അദ്ദേഹം വ്യക്‌തമാക്കി.
2000 - 2019 കാലഘട്ടത്തില്‍ ആഗോള ആയൂര്‍ദൈര്‍ഘ്യം 67 ല്‍നിന്ന്‌ 73 ആയി ഉയര്‍ന്നു. 2050 ആകുമ്പോഴേക്കും ലോകത്തെ ആറിലൊന്ന്‌ ആളുകള്‍ 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കുമെന്നാണ്‌ ഐക്യരാഷ്‌ട്രസഭ പ്രതീക്ഷിക്കുന്നത്‌.
ജനസംഖ്യയില്‍ പ്രായമേറിയവര്‍ കൂടുമ്പോള്‍ പല രാജ്യങ്ങളിലും ജോലിയില്‍ പ്രവേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ തൊഴില്‍ ഉപേക്ഷിക്കുന്ന ഘട്ടത്തിലേക്ക്‌ മാറും. 2029 ല്‍ യു.കെയില്‍ ആ ഘട്ടമെത്തുമെന്നാണു കണക്കുകൂട്ടല്‍. ബ്രസീലില്‍ അതു 2035 ല്‍ യാഥാര്‍ഥ്യമാകും. ഇന്ത്യയില്‍ 2048 ലും. അമേരിക്കയില്‍ 2053ല്‍ വയോധികര്‍ ആധിപത്യമുറപ്പിക്കും.
ബ്രിട്ടനില്‍ 1850 കളുടെ പകുതി മുതല്‍ ആയൂര്‍ദൈര്‍ഘ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നു ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഹൈജീന്‍ ആന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസിനിലെ ജനസംഖ്യ, ആരോഗ്യ പ്രഫസര്‍ റെബേക്ക സീര്‍ പറഞ്ഞു. എന്നാല്‍, ആയുര്‍ദൈര്‍ഘ്യത്തിന്‌ അനുസരിച്ചു വിരമിക്കല്‍ പ്രായം മാറിയിട്ടില്ല.- അവര്‍ പറഞ്ഞു.
ആരോഗ്യ, സാമ്പത്തിക ഭൂപ്രകൃതി നാടകീയമായി മാറിയതിനാല്‍, 65ാം വയസില്‍ വിരമിക്കല്‍ ഒരു ആധുനിക ലോകത്ത്‌ തികച്ചും യാഥാര്‍ത്ഥ്യബോധമില്ലാത്ത ലക്ഷ്യമാണോ?
വിരമിക്കല്‍ മാനദണ്ഡം?

ആധുനിക സാഹചര്യങ്ങള്‍ക്കനുസൃതമായി റിട്ടയര്‍മെന്റ്‌ പ്രായം മാറിയിട്ടില്ലെന്നാണു ബാസ്‌റ്റണ്‍ കോളജിലെ സെന്റര്‍ ഫോര്‍ റിട്ടയര്‍മെന്റ്‌ റിസര്‍ച്ചിലെ മുതിര്‍ന്ന ഗവേഷണ സാമ്പത്തിക വിദഗ്‌ധന്‍ ഗാല്‍ വെറ്റ്‌സ്റ്റീന്റെ നിലപാട്‌. 60കളുടെ മധ്യം വിരമിക്കലിനുള്ള പ്രായമായി മാറിയത്‌ എന്തുകൊണ്ടാണെന്ന്‌ വ്യക്‌തമല്ല. ഒരു തരത്തില്‍, ആളുകളെ അവരുടെ തൊഴില്‍ ശക്‌തിയില്‍നിന്ന്‌ പുറത്താക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു 'പരുക്കന്‍ വിധി'യാണു വിരമിക്കല്‍ പ്രായമെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
എന്നിട്ടും പല സര്‍ക്കാര്‍ പദ്ധതികളും വിരമിക്കല്‍ പ്രായം മാനദണ്ഡമായി ഉപയോഗിക്കുന്നു. യു.എസില്‍, ഫെഡറല്‍ ഹെല്‍ത്ത്‌ കെയര്‍ ഇന്‍ഷുറന്‍സ്‌ പ്രോഗ്രാമായ മെഡികെയര്‍ 65 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്കു മാത്രമേ ലഭ്യമാകൂ. (ശാരിരിക പരിമിതികളുള്ള ചെറുപ്പക്കാര്‍ക്ക്‌ ഇളവുകളുണ്ട്‌്). 67 -ാം വയസില്‍ മുഴുവന്‍ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കാന്‍ യു.എസ്‌. പൗരന്മാര്‍ക്ക്‌ അര്‍ഹതയുണ്ട്‌. യു.കെയിലും 67-ാം വയസിലാണു പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ പൂര്‍ണമായി ലഭിച്ചുതുടങ്ങുക.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണു പല പെന്‍ഷന്‍ പദ്ധതികളും നടപ്പാക്കിയത്‌. അന്ന്‌ ആയൂര്‍ദൈര്‍ഘ്യം ഇപ്പോഴുള്ളതിനേക്കാള്‍ കുറവായിരുന്നു. ബ്രിട്ടനില്‍ പുരുഷന്മാര്‍ക്ക്‌ ഏകദേശം 66 വര്‍ഷവും സ്‌ത്രീകള്‍ക്ക്‌ 71 വര്‍ഷവുമായിരുന്നു അന്ന്‌ ആയുസ്‌.
അന്നത്തെ കണക്ക്‌ പ്രകാരം യു.കെ. പൗരന്മാര്‍ ആയുസിന്റെ എട്ട്‌ മുതല്‍ 10 ശതമാനം കാലം മാത്രമാണു പെന്‍ഷന്‍ വാങ്ങിയിരുന്നത്‌. -കാര്‍ഡിഫ്‌ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ധനകാര്യ പ്രിന്‍സിപ്പല്‍ ലക്‌ചറര്‍ ക്രിസ്‌ പാരി പറഞ്ഞു.
ഇപ്പോള്‍ ജീവിതം കൂടുതല്‍ ദൈര്‍ഘ്യമേറിയതാണ്‌, പ്രായമായവര്‍ കൂടുതല്‍ ആരോഗ്യവാന്മാരാണ്‌. അവര്‍ ശാരീരികമായും മാനസികമായും വളരെ സജീവമായ ജീവിതം ആസ്വദിക്കുന്നവരുമാണ്‌.- അദ്ദേഹം പറഞ്ഞു.
ധനസമ്പാദന രീതിയിലും മാറ്റം

സര്‍ക്കാര്‍ സഹായം 80 കളിലും 90 കളിലും ഉള്ള ആളുകളെ ലക്ഷ്യമിട്ടല്ല തയാറാക്കിയിരിക്കുന്നതെന്നാണു സാമ്പത്തിക വിദഗ്‌ധരുടെ നിലപാട്‌. കാലത്തിനൊത്തുള്ള മാറ്റം ഉണ്ടായിട്ടില്ലെന്നാണു വിമര്‍ശനം. വിരമിച്ച തൊഴിലാളികളെ അവരുടെ അവശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ പിന്തുണയ്‌ക്കുന്നതിനായാണു പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്‌. അന്നു തയാറാക്കിയ നയങ്ങള്‍ ആധുനിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പ്രധാന വിമര്‍ശനം. വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ചിലര്‍ കൃത്യമായി നിക്ഷേപിക്കും.
പക്ഷേ, പല മുന്‍ തൊഴിലാളികള്‍ക്കും പ്രായമേറുമ്പോള്‍ മുന്നോട്ടുപോകാനുള്ള വരുമാനമുണ്ടാകണമെന്നില്ല. അമേരിക്കന്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നോര്‍ത്ത്‌ വെസ്‌റ്റേണ്‍ മ്യൂച്വലില്‍നിന്നുള്ള 2023 ജൂണിലെ ഡേറ്റ പ്രകാരം 13 ലക്ഷം ഡോളര്‍(ഏകദേശം 10.83 രൂപ) എങ്കിലും കൈവശമുണ്ടെങ്കിലേ തൊഴിലില്‍നിന്നു വിരമിക്കുന്ന ഒരു വ്യക്‌തിക്കു വലിയ പ്രയാസമില്ലാതെ മുന്നോട്ടുപോകാനാകും.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ചില രാജ്യങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്‌. ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം 2026 മേയ്‌ മുതല്‍ 2028 മാര്‍ച്ച്‌ വരെ 66 ല്‍നിന്ന്‌ 67 ആയി ഉയരും. 2044 ആകുമ്പോഴേക്കും ഇത്‌ 68 ആയി ഉയരും. പഴയ കാലത്തെ 65 വയസും ആധുനിക കാലത്തെ 75 വയസും ഒരുപോലെ കാണണമെന്ന വാദവും സാമ്പത്തിക വിദഗ്‌ധര്‍ ഉന്നയിക്കുന്നുണ്ട്‌.

QOSHE - പെന്‍ഷന്‍ പ്രായം 75! - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

പെന്‍ഷന്‍ പ്രായം 75!

30 0
05.05.2024

ജനങ്ങളുടെ ആയുസ്‌ കൂടുകയാണ്‌. അതിനനുസരിച്ചു പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാലോ? നിക്ഷേപ മാനേജ്‌മെന്റ്‌ സ്‌ഥാപനമായ ബ്ലാക്ക്‌ റോക്ക്‌ കമ്പനിയുടെ സി.ഇ.ഒ. ലാറി ഫിങ്കിന്റെ കത്ത്‌ ചര്‍ച്ചചെയ്യുകയാണു മാനേജ്‌മെന്റ്‌ വിദഗ്‌ധര്‍. "നിങ്ങളുടെ 60 കളില്‍ തൊഴില്‍ ശക്‌തിയില്‍നിന്ന്‌ വിട്ടുനില്‍ക്കുക എന്ന ആശയം യാഥാര്‍ത്ഥ്യമോ വിവേകപൂര്‍ണമോ ആയി തോന്നുന്നില്ല, പ്രത്യേകിച്ച്‌ ഇപ്പോള്‍..." - അദ്ദേഹം കുറിച്ചു. പിന്നാലെ ഫിങ്കിനു പിന്തുണയുമായി മാനേജ്‌മെന്റ്‌ വിദഗ്‌ധരും രംഗത്തെത്തി.
ആയൂര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ലോകമാകെ മാറിയെന്നാണു ഫിങ്ക്‌ പറയുന്നത്‌. അതു തൊഴില്‍ശക്‌തിയിലും പ്രതിഫലിക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. ജീവിതച്ചെലവ്‌ കൂടുന്ന ഇക്കാലത്ത്‌ 65 വയസില്‍ വിരമിക്കുന്നതുപോലും ഉചിതമല്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. 75 വയസ്‌ വരെ ജോലിയെടുക്കാന്‍ ഇന്നത്തെ സാഹചര്യം ആളുകളെ നിര്‍ബന്ധിതരാക്കുന്നത്രേ.
വിരമിക്കല്‍ എന്നത്‌ 30 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വളരെ കഠിനമായ നിര്‍ദേശമാണ്‌. 30 വര്‍ഷത്തിനുശേഷം ഇതു കൂടുതല്‍ കഠിനമായിരിക്കും.- അദ്ദേഹം വ്യക്‌തമാക്കി.
2000 - 2019 കാലഘട്ടത്തില്‍ ആഗോള ആയൂര്‍ദൈര്‍ഘ്യം 67 ല്‍നിന്ന്‌ 73 ആയി ഉയര്‍ന്നു. 2050 ആകുമ്പോഴേക്കും ലോകത്തെ ആറിലൊന്ന്‌ ആളുകള്‍ 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കുമെന്നാണ്‌ ഐക്യരാഷ്‌ട്രസഭ പ്രതീക്ഷിക്കുന്നത്‌.
ജനസംഖ്യയില്‍........

© Mangalam

Get it on Google Play