പൊതുതെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ രംഗം സജീവമായി. അവസാനമായി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുത്തുതുടങ്ങി. ഇടത്‌, എന്‍.ഡി.എ സ്‌ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത്‌ അല്‍പ്പം മുന്നിലെത്തിയിട്ടുണ്ടെങ്കിലും ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ അത്‌ മറികടക്കാനുള്ള ശ്രമത്തിലാണ്‌ യു.ഡി.എഫ്‌.

കഴിഞ്ഞ ഒരാഴ്‌ചയായി വിഷയങ്ങള്‍ മാറിമാറി വരുന്നുണ്ടെങ്കിലും സ്‌ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ പ്രചാരണതന്ത്രത്തിന്‌ രൂപം നല്‍കാനും മുന്നണികള്‍ ഒരുക്കമാരംഭിച്ചിട്ടുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കഴിഞ്ഞ തവണയുണ്ടാക്കിയതുപോലുള്ള തിരിച്ചടി ഇക്കുറി ഉണ്ടാക്കാതിരിക്കാന്‍ ഇടതുമുന്നണി ശ്രദ്ധചെലുത്തുന്നുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം കഴിയുന്നത്ര ഗുണകരമാക്കാനുള്ള ശ്രമത്തിലാണ്‌ യു.ഡി.എഫ്‌. നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനാണ്‌ എന്‍.ഡി.എ. നീക്കം.

കഴിഞ്ഞമാസം 27ന്‌ തന്നെ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിച്ച ഇടതുമുന്നണി പ്രചാരണരംഗത്ത്‌ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്‌. മുന്നണിയുടെ സംഘടനാശക്‌തി അവര്‍ കാര്യക്ഷമമായി ഉപയോഗിച്ചിട്ടുമുണ്ട്‌. മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയെ അവതരിപ്പിക്കുന്നതിലടക്കം സാമൂഹികമാധ്യമങ്ങളും മറ്റും പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള തന്ത്രമാണ്‌ ആദ്യഘട്ടത്തില്‍ ഇടതുമുന്നണി പയറ്റുന്നത്‌.

എല്‍.ഡി.എഫ്‌.

പ്രധാനപ്പെട്ട പ്രചാരണതന്ത്രങ്ങള്‍ ഇങ്ങനെ:

ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുക
കോ.ലി.ബി ബന്ധം ആരോപിച്ചുകൊണ്ട്‌ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുക.
നിലവിലെ യു.ഡി.എഫ്‌. എം.പിമാര്‍ കേരളത്തിന്‌ വേണ്ടി ഒന്നും ചെയ്‌തില്ലെന്നത്‌ പ്രചരിപ്പിക്കും.
സംസ്‌ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിജയം പ്രചാരണ ആയുധമാക്കും
സംസ്‌ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടും.
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലൂടെ കഴിഞ്ഞ ഏഴുവര്‍ഷമായി സ്വീകരിക്കുന്ന സോഷ്യല്‍ എന്‍ജിനീയറിംഗ്‌ കൃത്യമായി നടപ്പാക്കി വിവിധ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുക.
രാഹുല്‍ ഇഫക്‌ട്‌ ബാധിക്കാതിരിക്കാനുള്ള ശ്രദ്ധ

എന്നാല്‍ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയില്ലായ്‌മയും വന്യജീവി ആക്രമണങ്ങളും ഇടതുമുന്നണിയെ ബാധിക്കുന്നുണ്ട്‌. അത്‌ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ തയാറാക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം. സെക്രട്ടേറിയറ്റും ഇടതുമുന്നണിയോഗവും തീരുമാനിച്ചിട്ടുണ്ട്‌.

സ്‌ഥാനാര്‍ഥി പ്രഖ്യാപനം വൈകിെയങ്കിലും അത്‌ മറികടക്കാനുള്ള തന്ത്രങ്ങള്‍ക്കാണ്‌ രൂപം നല്‍കുന്നത്‌. സ്‌ഥാനാര്‍ഥികളെ മാറ്റിയത്‌ ആദ്യഘട്ടത്തില്‍ തന്നെ വലിയ വാര്‍ത്താപ്രാധാന്യം നേടിയത്‌ ഗുണകരമായെന്നാണു വിലയിരുത്തല്‍.

യു.ഡി.എഫ്‌.

പ്രധാന പ്രചാരണതന്ത്രങ്ങള്‍ ഇങ്ങനെ:

സംസ്‌ഥാനത്തെ പ്രധാന എതിരാളി സി.പി.എമ്മും ഇടതുമുന്നണിയുമാണെന്ന രീതിയില്‍ മുന്നോട്ടുപോകും.
സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ശക്‌തമായ പ്രചാരണം നടത്തുന്നതിനൊപ്പം ബി.ജെ.പിയേയും വിമര്‍ശിക്കും.
ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ അഴിമതികള്‍ വീണ്ടും ശക്‌തമായി ഉന്നയിക്കും.
ക്ഷേമപെന്‍ഷന്‍, സിവില്‍ സപ്ലൈസിലെ സാധനങ്ങളുടെ ലഭ്യതയില്ലായ്‌മ എന്നിവ ഉയര്‍ത്തിക്കാട്ടും. സാമ്പത്തിക പ്രതിസന്ധിയും ആയുധമാകും.
പൂക്കോട്‌ വെറ്ററിനറി കോളജ്‌ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയും വന്യജീവി ആക്രമണങ്ങളും സര്‍ക്കാരിനെതിരായ ജനവികാരത്തിനായി ഉപയോഗിക്കും.
അകന്നുപോയ സമുദായങ്ങളെ ഒപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങളും സജീവമാക്കും.
പ്രതീക്ഷ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍

അതേസമയം ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന്‌ ബി.ജെ.പിയിലേക്കു നടക്കുന്ന വന്‍ കൊഴിഞ്ഞുപോക്ക്‌ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയാകും. പ്രത്യേകിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിപാളയത്തില്‍ എത്തിയ സ്‌ഥിതിക്ക്‌.
സംഘടനാപരമായ ദൗര്‍ബല്യങ്ങളും പാര്‍ട്ടിയിലെ അഭിപ്രായ സമന്വയമില്ലായ്‌മയും ന്യൂനപക്ഷവിഭാഗങ്ങള്‍ അകന്നുപോയതും യു.ഡി.എഫിനു തലവേദനയാകും.

പ്രധാന മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരെ നിശ്‌ചയിച്ച്‌ എന്‍.ഡി.എയും പ്രചാരണത്തില്‍ മുന്നേറിയിട്ടുണ്ട്‌. ക്രിസ്‌തീയ വിഭാഗത്തിലുണ്ടായ മനംമാറ്റമാണു കേരളത്തില്‍ ഇക്കുറി എന്‍.ഡി.എയ്‌ക്കു പ്രതീക്ഷ നല്‍കുന്നത്‌. അത്‌ ഉപയോഗിച്ച്‌ മുന്നോട്ടുപോകുന്നതിനുള്ള തന്ത്രമാണ്‌ അവര്‍ മെനയുന്നതും. ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടില്‍ കേന്ദ്രീകരിച്ചു തന്നെയാണ്‌ അവരുടെ പ്രചാരണതന്ത്രം.

എന്‍.ഡി.എ.

പ്രധാന പ്രചാരണതന്ത്രങ്ങള്‍ ഇങ്ങനെ:

"പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്‌" എന്ന ടാഗ്‌ലൈന്‍ പ്രധാന ആയുധം.
മോദിയെ കേന്ദ്രബിന്ദുവാക്കി പ്രചാരണം മുന്നേറും.
കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കാനുള്ള തന്ത്രങ്ങള്‍
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള എസ്‌.എഫ്‌.ഐ.ഒ. അന്വേഷണവും മസാലാബോണ്ടിലെ ഇ.ഡി അന്വേഷണവും സജീവമായി ഉയര്‍ത്തികൊണ്ടുവരും.
മനംമാറ്റം ഉണ്ടായ ക്രിസ്‌തീയ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതിനുള്ള ശ്രമം.
സി.പിഎം.- പോപ്പുലര്‍ ഫ്രണ്ട്‌ കൂട്ടുകെട്ട്‌ എന്ന പ്രചാരണത്തിനും ശക്‌തിനല്‍കും.
പാചകവാതക-ഇന്ധന വിലവര്‍ധനയും കേന്ദ്രത്തിന്റെ കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനം ചര്‍ച്ചയാകുന്നതും തിരിച്ചടിയാകുമോ എന്നതാണ്‌ എന്‍.ഡി.എയുടെ പ്രധാന ആശങ്ക.

QOSHE - തട്ടൊരുങ്ങി; ഇനി തന്ത്രം; മുന്നണികളുടെ പ്രധാനപ്പെട്ട പ്രചാരണതന്ത്രങ്ങളു വെല്ലുവിളികളും ഇങ്ങനെ, ആദ്യഘട്ടത്തില്‍ സാമൂഹികമാധ്യമങ്ങള്‍ പരമാവധി ഉപയോഗിക്കും - സ്വന്തം ലേഖകന്‍
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

തട്ടൊരുങ്ങി; ഇനി തന്ത്രം; മുന്നണികളുടെ പ്രധാനപ്പെട്ട പ്രചാരണതന്ത്രങ്ങളു വെല്ലുവിളികളും ഇങ്ങനെ, ആദ്യഘട്ടത്തില്‍ സാമൂഹികമാധ്യമങ്ങള്‍ പരമാവധി ഉപയോഗിക്കും

8 0
10.03.2024

പൊതുതെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ രംഗം സജീവമായി. അവസാനമായി യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുത്തുതുടങ്ങി. ഇടത്‌, എന്‍.ഡി.എ സ്‌ഥാനാര്‍ഥികള്‍ പ്രചാരണരംഗത്ത്‌ അല്‍പ്പം മുന്നിലെത്തിയിട്ടുണ്ടെങ്കിലും ചടുലമായ പ്രവര്‍ത്തനങ്ങളിലൂടെ അത്‌ മറികടക്കാനുള്ള ശ്രമത്തിലാണ്‌ യു.ഡി.എഫ്‌.

കഴിഞ്ഞ ഒരാഴ്‌ചയായി വിഷയങ്ങള്‍ മാറിമാറി വരുന്നുണ്ടെങ്കിലും സ്‌ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ പ്രചാരണതന്ത്രത്തിന്‌ രൂപം നല്‍കാനും മുന്നണികള്‍ ഒരുക്കമാരംഭിച്ചിട്ടുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കഴിഞ്ഞ തവണയുണ്ടാക്കിയതുപോലുള്ള തിരിച്ചടി ഇക്കുറി ഉണ്ടാക്കാതിരിക്കാന്‍ ഇടതുമുന്നണി ശ്രദ്ധചെലുത്തുന്നുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം കഴിയുന്നത്ര ഗുണകരമാക്കാനുള്ള ശ്രമത്തിലാണ്‌ യു.ഡി.എഫ്‌. നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനാണ്‌ എന്‍.ഡി.എ. നീക്കം.

കഴിഞ്ഞമാസം 27ന്‌ തന്നെ സ്‌ഥാനാര്‍ഥികളെ നിശ്‌ചയിച്ച ഇടതുമുന്നണി പ്രചാരണരംഗത്ത്‌ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്‌. മുന്നണിയുടെ സംഘടനാശക്‌തി അവര്‍ കാര്യക്ഷമമായി ഉപയോഗിച്ചിട്ടുമുണ്ട്‌. മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയെ അവതരിപ്പിക്കുന്നതിലടക്കം സാമൂഹികമാധ്യമങ്ങളും മറ്റും പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള തന്ത്രമാണ്‌........

© Mangalam


Get it on Google Play