ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്‌ ഇനി 20 നാള്‍മാത്രം ശേഷിക്കുമ്പോഴും പ്രചാരണരംഗത്തുനിന്ന്‌ വികസനം വഴിമാറുന്നു. മുന്നണികള്‍ വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യമാക്കി പ്രചാരണതന്ത്രം ആവിഷ്‌കരിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന വികസന ചര്‍ച്ചകള്‍ പോലും വിവാദങ്ങളായി മാറുന്നു.
തുടക്കം മുതല്‍ തന്നെ വിവിധവിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള പ്രചാരണതന്ത്രങ്ങളാണ്‌ കേരളത്തില്‍ മുന്നണികള്‍ തയാറാക്കിയത്‌. അതിന്‌ സഹായകരമെന്നോണം പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കൂടി വന്നതോടെ വിഷയം അതിലേക്ക്‌ തിരിയുകയായിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്‌തമായ പ്രചാരണപരിപാടികളാണ്‌ ഇടതുമുന്നണി ആസൂത്രണം ചെയ്‌തത്‌. ഇതിലൂടെ കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒരുപോലെ ആക്രമിക്കാനുള്ള ശ്രമമാണ്‌ അവര്‍ നടത്തിയതും.

അതേസമയം, തുടക്കം മുതല്‍ പൗരത്വഭേദഗതി നിയമത്തെ വളരെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്‌ത യു.ഡി.എഫ്‌, ഇടത്‌-ബി.ജെ.പി. ബാന്ധവം എന്ന ആരോപണം ഉന്നയിച്ച്‌ ന്യൂനപക്ഷവോട്ടുകള്‍ കീശയിലാക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ഇതിനിടയില്‍ പല വിഷയങ്ങളും മാറിമറിഞ്ഞുപോയെങ്കിലും വികസനം വലിയതോതില്‍ ചര്‍ച്ചയായിട്ടില്ല.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവന്നതോടെ ഈ പ്രചാരണത്തിന്‌ സി.പി.എം. ശക്‌തിപകര്‍ന്നിരിക്കുകയാണ്‌. പ്രകടനപത്രികയില്‍ അവര്‍ സി.എ.എയേയും ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവിയേയും കുറിച്ച്‌ പ്രതിപാദിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ സി.പി.എം. നേതാക്കള്‍ രംഗത്തെത്തിയത്‌. അതോടെ വീണ്ടും പൗരത്വഭേദഗതി നിയമം പ്രചാരണരംഗത്ത്‌ ചൂടുപിടിക്കുകയാണ്‌. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കം കോണ്‍ഗ്രസ്‌ നടത്തുന്നുണ്ടെങ്കിലും പ്രകടനപത്രികയില്‍ അത്‌ ഉള്‍പ്പെടുത്താത്തതില്‍ സംസ്‌ഥാനത്തെ പല നേതാക്കള്‍ക്കും അതൃപ്‌തിയുമുണ്ട്‌. പ്രത്യേകിച്ച്‌ രാഹുല്‍ ഗാന്ധി ഇവിടെ മത്സരിക്കുന്ന സാഹചര്യത്തില്‍ അത്‌ തിരിച്ചടിയുണ്ടാക്കുമോയെന്ന ആശങ്കയും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്‌.
എന്നാല്‍ എല്ലാ ജനവിരുദ്ധ നിയമങ്ങളും പുനഃപരിശോധിക്കുമെന്ന്‌ കൃത്യമായി പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട്‌ ഓരോ നിയമങ്ങളും അക്കമിട്ട്‌ നിരത്തേണ്ട കാര്യമില്ലെന്നാണ്‌ കോണ്‍ഗ്രസിന്റെ അഭിപ്രായം. നരേന്ദ്ര മോദിസര്‍ക്കാരിന്റെ കാലത്ത്‌ രൂപം നല്‍കിയ നിയമങ്ങളെല്ലാം ജനവിരുദ്ധമാണ്‌, അതിലുള്‍പ്പെടുന്നതാണ്‌ പൗരത്വഭേദഗതിയും. എല്ലാ നിയമങ്ങള്‍ക്കുമൊപ്പം പൗരത്വഭേദഗതി നിയമവും പുനഃപരിശോധിക്കുമെന്നു തന്നെയാണ്‌ അത്‌ അര്‍ത്ഥമാക്കുന്നതെന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വിശദീകരണം തന്നെയാണ്‌ സംസ്‌ഥാനത്തെ കോണ്‍ഗ്രസ്‌ നേതൃത്വവും നല്‍കുന്നത്‌.
ഇത്രയുമൊക്കെ വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോഴും വികസനം ഈ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ന്നുവരുന്നില്ലെന്ന പരാതി പൊതുസമൂഹത്തിനുണ്ട്‌. ചൂണ്ടിക്കാട്ടപ്പെടുന്ന വികസനനേട്ടങ്ങളാണെങ്കില്‍ വലിയ വിവാദങ്ങള്‍ക്ക്‌ വഴിമരുന്നിടുന്നതുമാണ്‌. കഴിഞ്ഞ തവണ തെരഞ്ഞെടുത്തുവിട്ട 18 എം.പിമാരും സംസ്‌ഥാനത്തിനു വേണ്ടി ഒന്നും ചെയ്‌തിട്ടില്ലെന്ന ആരോപണമാണ്‌ ഇടതുപക്ഷം ഉയര്‍ത്തുന്നത്‌. അത്‌ മറികടക്കാനായി യു.ഡി.എഫ്‌. എം.പിമാര്‍ തങ്ങള്‍ ചെയ്‌ത കാര്യങ്ങളുടെ പട്ടിക തയാറാക്കി പ്രചരിപ്പിക്കുന്നുമുണ്ട്‌. അവയാണ്‌ വലിയ വിവാദങ്ങള്‍ക്ക്‌ വഴിമരുന്നിട്ടിരിക്കുന്നത്‌.
പല എം.പിമാരും ദേശീയപാതാ വികസനം തൊഴിലുറപ്പുപദ്ധതി, ജല്‍ജീവന്‍മിഷന്‍ തുടങ്ങി പ്രധാനമന്ത്രി ഗ്രാം സഡക്‌ യോജന വരെ തങ്ങളുടെ നേട്ടമായി ചിത്രീകരിച്ചിട്ടുണ്ട്‌. ഇതിനെതിരെയാണ്‌ ഇടതുമുന്നണി രംഗത്ത്‌ എത്തിയിരിക്കുന്നത്‌. ദേശീയപാതാ വികസനം കൊണ്ടുവന്നത്‌ തങ്ങളാണെന്നാണ്‌ ഇടതുപക്ഷത്തിന്റെ വാദം. മാത്രമല്ല, പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കേരളം 5000 ലധികം കോടി രൂപ നല്‍കേണ്ടിവന്നുവെന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. തൊഴിലുറപ്പുപദ്ധതിയും പ്രധാനമന്ത്രി ഗ്രാം സഡക്‌ യോജനയേയും തങ്ങളുടെ നേട്ടമായി ചിത്രീകരിച്ചതിനെതിരേ ഇടതുകേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്‌.
കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ 60:40 അനുപാതത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നേട്ടമാണ്‌ ഈ എം.പിമാര്‍ ഏറ്റുപിടിക്കുന്നതെന്ന്‌ അവര്‍ പറയുന്നു. സംസ്‌ഥന ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കുന്ന ശിപാര്‍ശപ്രകാരം കേന്ദ്ര ഗ്രാമവികസന സെക്രട്ടറി ചെയര്‍മാനായി ഉന്നതിധകാര സമിതി പരിശോധിച്ചാണ്‌ പദ്ധതിക്ക്‌ അംഗീകാരം നല്‍കുന്നത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ ഉറപ്പിലാണ്‌, അല്ലാതെ എം.പിമാരുടെ ഉറപ്പിലല്ല പദ്ധതിക്ക്‌ കേന്ദ്രം പണം അനുവദിക്കുന്നതെന്നും ഇടതുകേന്ദ്രങ്ങള്‍ പറയുന്നു. ഇതിനെതിരേ യു.ഡി.എഫും രംഗത്തുവന്നിട്ടുണ്ട്‌. എം.പിമാരുടെ ഇടപെടല്‍ മൂലമാണ്‌ പല പദ്ധതികളും കേരളത്തിന്‌ ലഭിച്ചതെന്ന അവകാശവാദമാണ്‌ അവര്‍ ഉയര്‍ത്തുന്നത്‌.
അതേസമയം, ഇതിനെയൊക്കെ ഖണ്ഡിച്ചുകൊണ്ട്‌ ബി.ജെ.പിയും രംഗത്തുണ്ട്‌. കേരളത്തില്‍ നടക്കുന്ന എല്ലാ കേന്ദ്രപദ്ധതികളും നരേന്ദ്ര മോദിയുടെ സംഭാവനയാണെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌. കഴിഞ്ഞകാലങ്ങളില്‍ ഉപേക്ഷിച്ചുപോയ പല പദ്ധതികളും നടപ്പാക്കിയത്‌ മോദിയുടെ ഇടപെടല്‍ മൂലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര പദ്ധതികള്‍ ശരിയായി വിനിയോഗിക്കാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന്‌ മാത്രമാണ്‌ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

QOSHE - പ്രചാരണം കൊഴുക്കുന്നു, വികസനം 'പടിക്കുപുറത്ത്‌'; സി.എ.എ. വോട്ടാക്കാന്‍ എല്‍ഡിഎഫ്, ന്യൂനപക്ഷവോട്ടില്‍ കണ്ണുവച്ച് യുഡിഎഫ്, മോദി ഗ്യാരന്റി ഉയര്‍ത്തി ബിജെപി - സ്വന്തം ലേഖകന്‍
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

പ്രചാരണം കൊഴുക്കുന്നു, വികസനം 'പടിക്കുപുറത്ത്‌'; സി.എ.എ. വോട്ടാക്കാന്‍ എല്‍ഡിഎഫ്, ന്യൂനപക്ഷവോട്ടില്‍ കണ്ണുവച്ച് യുഡിഎഫ്, മോദി ഗ്യാരന്റി ഉയര്‍ത്തി ബിജെപി

9 0
07.04.2024

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്‌ ഇനി 20 നാള്‍മാത്രം ശേഷിക്കുമ്പോഴും പ്രചാരണരംഗത്തുനിന്ന്‌ വികസനം വഴിമാറുന്നു. മുന്നണികള്‍ വിവിധ ജനവിഭാഗങ്ങളെ ലക്ഷ്യമാക്കി പ്രചാരണതന്ത്രം ആവിഷ്‌കരിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന വികസന ചര്‍ച്ചകള്‍ പോലും വിവാദങ്ങളായി മാറുന്നു.
തുടക്കം മുതല്‍ തന്നെ വിവിധവിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള പ്രചാരണതന്ത്രങ്ങളാണ്‌ കേരളത്തില്‍ മുന്നണികള്‍ തയാറാക്കിയത്‌. അതിന്‌ സഹായകരമെന്നോണം പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കൂടി വന്നതോടെ വിഷയം അതിലേക്ക്‌ തിരിയുകയായിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്‌തമായ പ്രചാരണപരിപാടികളാണ്‌ ഇടതുമുന്നണി ആസൂത്രണം ചെയ്‌തത്‌. ഇതിലൂടെ കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒരുപോലെ ആക്രമിക്കാനുള്ള ശ്രമമാണ്‌ അവര്‍ നടത്തിയതും.

അതേസമയം, തുടക്കം മുതല്‍ പൗരത്വഭേദഗതി നിയമത്തെ വളരെ സൂക്ഷിച്ച്‌ കൈകാര്യം ചെയ്‌ത യു.ഡി.എഫ്‌, ഇടത്‌-ബി.ജെ.പി. ബാന്ധവം എന്ന ആരോപണം ഉന്നയിച്ച്‌ ന്യൂനപക്ഷവോട്ടുകള്‍ കീശയിലാക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ഇതിനിടയില്‍ പല വിഷയങ്ങളും മാറിമറിഞ്ഞുപോയെങ്കിലും വികസനം വലിയതോതില്‍ ചര്‍ച്ചയായിട്ടില്ല.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവന്നതോടെ ഈ പ്രചാരണത്തിന്‌ സി.പി.എം.........

© Mangalam

Get it on Google Play