അഴിമതിക്കാരെയും കള്ളപ്പണക്കാരെയും വെളുപ്പിച്ചെടുക്കുന്ന വാഷിങ്‌മെഷീനായി ബി.ജെ.പി. മാറിയെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്‌ പ്രചാരണസമിതി അധ്യക്ഷനുമായ രമേശ്‌ ചെന്നിത്തല. മഹാരാഷ്‌ട്രയില്‍ അജിത്‌ പവാര്‍ 1700 കോടിയുടെ അഴിമതി നടത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ പറഞ്ഞതാണ്‌. അജിത്‌ പവാര്‍ ബി.ജെ.പി. പാളയത്തിലെത്തിയതോടെ അഴിമതിമുക്‌തനായി.

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡേ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി.യുടെ വാഷിങ്‌മെഷീനില്‍ കയറി കുറ്റവിമുക്‌തരായി. ഇ.ഡിയെ പേടിച്ചു ചിലര്‍ ബി.ജെ.പി. പാളയത്തിലെത്തും. ചിലര്‍ അധികാരത്തിനു വേണ്ടി പോകും. എന്നാല്‍, കോണ്‍ഗ്രസ്‌ ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തും. കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും അനുകുലമായ രാഷ്‌ട്രീയ സാഹചര്യമാണു നിലവിലുള്ളത്‌.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കിട്ടിയത്‌ 35% വോട്ടാണ്‌. 65% വോട്ട്‌ പ്രതിപക്ഷ കക്ഷികള്‍ക്കാണ്‌ ലഭിച്ചത്‌. പ്രതിപക്ഷ കക്ഷികള്‍ ഭിന്നിച്ചു നിന്നതിനാലാണ്‌ ബി.ജെ.പിക്ക്‌ ഭരിക്കാനായത്‌-അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖനായ രമേശ്‌ ചെന്നിത്തല 'മംഗള'വുമായി സംസാരിക്കുന്നു:

? ഇന്ത്യാ സഖ്യത്തിനു ബദലായ നീക്കമാണോ കേരളത്തിലെ സി.പി.എം. നടത്തുന്നത്‌.

-നരേന്ദ്ര മോദി അധികാരത്തില്‍ തുടരണമെന്ന്‌ ആഗ്രഹിക്കുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മുമാണ്‌. കോണ്‍ഗ്രസ്‌ മുക്‌തഭാരതമെന്ന മോദിയുടെ ആഗ്രഹത്തിന്‌ ഒരുമിച്ചുനിന്നു പ്രവര്‍ത്തിച്ചവരാണ്‌ കേരളത്തിലെ സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ സി.പി.എമ്മിനു ബി.ജെ.പി. വോട്ട്‌ ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14% വോട്ട്‌ ഉണ്ടായിരുന്ന ബി.ജെ.പിക്കു നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു ശതമാനം വോട്ട്‌ കുറഞ്ഞ്‌ 10 ശതമാനമായി. ബി.ജെ.പി.-സി.പി.എം. അന്തര്‍ധാര കേരളത്തില്‍ അത്രയും സജീവമാണ്‌. സ്വര്‍ണക്കള്ളക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ടു വര്‍ഷം ജയിലില്‍ കിടന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‌ ഒരു നോട്ടീസ്‌ പോലും അയയ്‌ക്കാന്‍ കേന്ദ്രം തയറായില്ല. ബി.ജെ.പി. ഇതര മുഖ്യമന്ത്രിമാരില്‍ ഇ.ഡി. ചോദ്യം ചെയ്യാത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്‌. പിണറായി ഏഴാം പ്രതിയായ ലാവ്‌ലിന്‍ കേസ്‌ 39-ാം തവണയാണു മാറ്റിവച്ചത്‌. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതിനുമാത്രമാണു പിണറായി വായ്‌ തുറക്കുന്നത്‌.

? ഇന്ത്യാ സഖ്യത്തിനു നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതു ശരിയാണോ.

-രാഹുല്‍ ഗാന്ധിയുടെ സിറ്റിങ്‌ സീറ്റാണ്‌ വയനാട്‌. അവിടെ മത്സരിക്കാതിരിക്കുന്നതിനുള്ള രാഷ്‌ട്രീയമര്യാദ കാണിക്കേണ്ടിയിരുന്നത്‌ ഇടതുപക്ഷമാണ്‌. ബി.ജെ.പി. നേതൃത്വത്തിന്റെ ഗുഡ്‌ബുക്കില്‍ കയറാനുള്ള പിണറായിയുടെ തന്ത്രമാണ്‌ വയനാട്ടില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിനു പിന്നിലുള്ളത്‌. മോദിയെ നൂറു ശതമാനം ഭയന്നാണു പിണറായി കഴിയുന്നത്‌. നരേന്ദ്ര മോദിയെന്ന്‌ ഉച്ചരിക്കാന്‍ പോലും പിണറായിക്കു ഭയമാണ്‌. മോദിയെ തൃപ്‌തിപ്പെടുത്താന്‍കൂടിയാണ്‌ പിണറായി സദാസമയവും രാഹുല്‍ ഗാന്ധിക്കെതിരേ പറയുന്നത്‌. ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാതിരിക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുമ്പോള്‍ ബി.ജെ.പിക്ക്‌ അക്കൗണ്ട്‌ തുറന്നുകൊടുക്കാനുള്ള പരിശ്രമമാണ്‌ സി.പി.എം. നടത്തുന്നത്‌.

? കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമോ തെരഞ്ഞെടുപ്പ്‌ ഫലം.

-പ്രതിപക്ഷപ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പു ഫലമെന്നു പറയാന്‍ മടിയില്ല. ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്‌ ഫലമെന്നു പറയാന്‍ പിണറായി വിജയനു ധൈര്യമുണ്ടോ? ഒരു ഭരണനേട്ടവും പറയാനില്ലാത്തതിനാലാണു തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ച അന്നു മുതല്‍ പൗരത്വനിയമംമാത്രം മുഖ്യമന്ത്രിയും ഇടതുനേതാക്കളും പ്രസംഗവിഷയമാക്കുന്നത്‌. പൗരത്വ നിയമ വിഷയത്തില്‍ ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഇതുമായി ബന്ധപ്പെട്ട്‌ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകുമായിരുന്നു. ഇതു ചെയ്യാതെ പൗരത്വ നിയമ വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നതു വര്‍ഗീയ ധ്രുവീകരണംമാത്രം ലക്ഷ്യമിട്ടാണ്‌. ഹിന്ദുക്കളുടെ വോട്ട്‌ കിട്ടാന്‍ മോദി ശ്രമിക്കുമ്പോള്‍ മുസ്ലിം വിഭാഗത്തിന്റെ വോട്ട്‌ കിട്ടാനാണു പിണറായിയുടെ ശ്രമം. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാനാണു കോണ്‍ഗ്രസിന്റെ ശ്രമം.

? ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം എന്താണ്‌.

-പ്രധാനമന്ത്രിയെയും കേരളത്തിന്റെ മുഖ്യമന്ത്രിയെയും ജനം മടുത്തുകഴിഞ്ഞു. ജനങ്ങളെ ജാതീയമായി വേര്‍തിരിച്ചു ഭരിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി രാജ്യത്തിനു സമ്മാനിച്ചതു ദുരിതവും അസമാധാനവുംമാത്രമാണ്‌. മണിപ്പുരില്‍ ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കുനേരേ ക്രൂരത അഴിച്ചുവിട്ടപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പോലും നരേന്ദ്രമോദി തയാറായില്ല. സുരേഷ്‌ ഗോപിയുടെ മകളുടെ കല്യാണത്തിനു വരാന്‍ സമയം കണ്ടെത്തിയ പ്രധാനമന്ത്രിയാണു സമയം കിട്ടാത്തതിനാല്‍ മണിപ്പുരില്‍ പോകാതിരുന്നത്‌. മണിപ്പുര്‍ സന്ദര്‍ശിച്ചതു രാഹുല്‍ ഗാന്ധിമാത്രമാണ്‌.
വി.എസ്‌. അച്യുതാനന്ദനു സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിനെതിരേ എറ്റവും മുന്നില്‍ നില്‍ക്കുന്നത്‌ അദ്ദേഹമാകുമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ 800 കോടിയുടെ അധിക നികുതിയാണ്‌ പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്‌. നിത്യോപയോഗ സാധനങ്ങള്‍ക്കു വലിയ വില, സപ്ലൈകോയുടെ പല ഔട്‌ലെറ്റുകളും പൂട്ടി, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആദ്യമായി മുടങ്ങി. ക്ഷേമപെന്‍ഷന്‍ കിട്ടാനില്ല. സാമ്പത്തിക ദാരിദ്ര്യം കാരണം മുന്നോട്ടുപോകാന്‍ കഴിയുന്നില്ല. വെള്ളക്കരം, വൈദ്യുതി നിരക്ക്‌ എന്നിവ കുത്തനെ കൂട്ടി. കേരളത്തില്‍ കമ്യൂണിസ്‌റ്റ് ഭരണമല്ല ബൂര്‍ഷ്വാ ഭരണമാണ്‌. ഇതുതന്നെയായിരിക്കും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുക.

? മോദിയുടെ ഗ്യാരന്റിയെ എങ്ങനെ കാണുന്നു.

-മോദിയുടെ ഗ്യാരന്റി നേരത്തെതന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്‌. വര്‍ഷം രണ്ടു കോടി യുവാക്കള്‍ക്കു തൊഴിലവസരമെന്നു പറഞ്ഞിട്ട്‌ എവിടെയാണു കൊടുത്തത്‌? കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞിട്ട്‌ ഇപ്പോള്‍ വരുമാനം എത്രയാണ്‌? യു.പി.എ. സര്‍ക്കാരിന്റെ കാലത്തു പെട്രോളിനു ലിറ്ററിന്‌ 35 രൂപയായിരുന്നത്‌ ഇപ്പോള്‍ 105 രൂപയായി. വിദേശത്തുള്ള കള്ളപ്പണം കൊണ്ടുവരുമെന്നു പറഞ്ഞിട്ട്‌ എത്ര കൊണ്ടുവന്നു? ഓരോ വ്യക്‌തിയുടെയും അക്കൗണ്ടിലേക്കു പ്രതിമാസം 15000 രൂപ വീതം വരുമെന്നു പറഞ്ഞിട്ട്‌ എത്ര പേര്‍ക്കു വന്നു? ഇതെല്ലാം മോദി നേരത്തെ പറഞ്ഞ ഗ്യാരന്റികളാണ്‌. ഇനി എത്ര ഗാരന്റി പറഞ്ഞാലും ജനം വിശ്വസിക്കില്ല.

ഷാലു മാത്യു

QOSHE - 'ബി.ജെ.പി. വാഷിങ്‌മെഷീന്‍ ; അഴിമതിക്കാരെ വെളുപ്പിക്കും' - ഷാലു മാത്യു
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

'ബി.ജെ.പി. വാഷിങ്‌മെഷീന്‍ ; അഴിമതിക്കാരെ വെളുപ്പിക്കും'

7 0
18.04.2024

അഴിമതിക്കാരെയും കള്ളപ്പണക്കാരെയും വെളുപ്പിച്ചെടുക്കുന്ന വാഷിങ്‌മെഷീനായി ബി.ജെ.പി. മാറിയെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ്‌ പ്രചാരണസമിതി അധ്യക്ഷനുമായ രമേശ്‌ ചെന്നിത്തല. മഹാരാഷ്‌ട്രയില്‍ അജിത്‌ പവാര്‍ 1700 കോടിയുടെ അഴിമതി നടത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ പറഞ്ഞതാണ്‌. അജിത്‌ പവാര്‍ ബി.ജെ.പി. പാളയത്തിലെത്തിയതോടെ അഴിമതിമുക്‌തനായി.

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഷിന്‍ഡേ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി.യുടെ വാഷിങ്‌മെഷീനില്‍ കയറി കുറ്റവിമുക്‌തരായി. ഇ.ഡിയെ പേടിച്ചു ചിലര്‍ ബി.ജെ.പി. പാളയത്തിലെത്തും. ചിലര്‍ അധികാരത്തിനു വേണ്ടി പോകും. എന്നാല്‍, കോണ്‍ഗ്രസ്‌ ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തും. കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും അനുകുലമായ രാഷ്‌ട്രീയ സാഹചര്യമാണു നിലവിലുള്ളത്‌.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കിട്ടിയത്‌ 35% വോട്ടാണ്‌. 65% വോട്ട്‌ പ്രതിപക്ഷ കക്ഷികള്‍ക്കാണ്‌ ലഭിച്ചത്‌. പ്രതിപക്ഷ കക്ഷികള്‍ ഭിന്നിച്ചു നിന്നതിനാലാണ്‌ ബി.ജെ.പിക്ക്‌ ഭരിക്കാനായത്‌-അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖനായ രമേശ്‌ ചെന്നിത്തല 'മംഗള'വുമായി സംസാരിക്കുന്നു:

? ഇന്ത്യാ സഖ്യത്തിനു ബദലായ നീക്കമാണോ കേരളത്തിലെ സി.പി.എം. നടത്തുന്നത്‌.

-നരേന്ദ്ര മോദി അധികാരത്തില്‍ തുടരണമെന്ന്‌ ആഗ്രഹിക്കുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മുമാണ്‌. കോണ്‍ഗ്രസ്‌ മുക്‌തഭാരതമെന്ന മോദിയുടെ ആഗ്രഹത്തിന്‌ ഒരുമിച്ചുനിന്നു പ്രവര്‍ത്തിച്ചവരാണ്‌ കേരളത്തിലെ സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകര്‍. കഴിഞ്ഞ നിയമസഭാ........

© Mangalam

Get it on Google Play