തൃശൂരില്‍ ട്രെയിന്‍ ടിക്കറ്റ്‌ എക്‌സാമിനറെ (ടി.ടി.ഇ.) യാത്രയ്‌ക്കിടെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം ദാരുണവും ഞെട്ടിക്കുന്നതുമായി. തൃശൂര്‍ വെളപ്പായയില്‍ വച്ചാണ്‌ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി കെ. വിനോദിനെതിരേ ഒഡീഷ സ്വദേശി രജനീകാന്തന്റെ ആക്രമണമുണ്ടായത്‌. മികച്ചൊരു ഉദ്യോഗസ്‌ഥനും നല്ലൊരു കലാകാരനുമായിരുന്ന വിനോദിന്റെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തുന്നതായി. കൃത്യനിര്‍വഹണത്തിനിടെ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്തിയ സംഭവം ജനങ്ങളുമായി ഇടപെട്ട്‌ ജോലി ചെയുന്നവരുടെയെല്ലാം സുരക്ഷയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

ചൊവ്വാഴ്‌ച്ച രാത്രി ഏഴോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ്‌ സമാനതകളില്ലാത്ത ക്രൂരതയ്‌ക്ക് വിനോദ്‌ ഇരയായത്‌. സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുകയായിരുന്ന രജനീകാന്തനെ പിടികൂടി പിഴ ഈടാക്കാന്‍ വിനോദ്‌ ശ്രമിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി വിനോദിനെ പുറത്തേക്ക്‌ തള്ളിയിട്ടതായാണ്‌ റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു ദൃക്‌സാക്ഷിയായി ഒരാള്‍ ഉണ്ടായത്‌ കേസില്‍ നിര്‍ണായകമാകും. പ്രതി, ടി.ടി.ഇയെ പിറകില്‍ നിന്നെത്തി അതിശക്‌തമായി തള്ളി പുറത്തേക്കിട്ടുവെന്നാണ്‌ ദൃക്‌സാക്ഷിയായ ട്രെയിനിലെ കച്ചവടക്കാരന്റെ മൊഴി. എതിര്‍ദിശയില്‍ വന്ന മറ്റൊരു ട്രെയിന്‍ വിനോദിന്റെ ദേഹത്ത്‌ കയറിയെന്നാണ്‌ നിഗമനം. തലയ്‌ക്കേറ്റ ക്ഷതം വിനോദിന്റെ മരണ കാരണമായതായി പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രെയിന്‍ യാത്രയിലെ സുരക്ഷ സംബന്ധിച്ചുള്ള ആളുകളുടെ ഭയപ്പാടു വര്‍ധിപ്പിക്കുന്ന സംഭവമാണുണ്ടായത്‌. കഴിഞ്ഞവര്‍ഷം ഇതേ ദിവസം തന്നെയാണ്‌ എലത്തൂരില്‍ ട്രെയിനില്‍ തീവയ്‌പ്പുണ്ടായി മൂന്നുപേര്‍ മരിച്ചത്‌. കൂടാതെ 13 വര്‍ഷം മുമ്പ്‌ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതും ഇന്നലത്തെ സംഭവമുണ്ടായ റൂട്ടിലൂടെയുള്ള ട്രെയിന്‍ യാത്രയ്‌ക്കിടെയായിരുന്നു. എറണാകുളത്തുനിന്നും ഷൊര്‍ണൂര്‍ക്ക്‌ പോകുകയായിരുന്ന തീവണ്ടിയിലെ ആളൊഴിഞ്ഞ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍വച്ചാണ്‌ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്‌. പ്രതി തമിഴ്‌നാട്‌ സ്വദേശി ഗോവിന്ദച്ചാമി പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക്‌ തള്ളിയിട്ട്‌ അതിക്രൂരമായി പീഡിപ്പിച്ചു. വീഴ്‌ചയുടേയും അതിക്രമത്തിന്റേയും ഭാഗമായി അവള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.
സൗമ്യയുടെ ഘാതകന്‍ തമിഴ്‌നാട്ടുകാരനാണെങ്കില്‍ വിനോദിനെ അപായപ്പെടുത്തിയത്‌ ഒഡീഷ സ്വദേശിയാണ്‌. എലത്തൂരില്‍ ട്രെയിനില്‍ തീവയ്‌പ് നടത്തിയ ഷാരൂഖ്‌ സെയ്‌ഫി ഡല്‍ഹിയില്‍നിന്നാണ്‌ കേരളത്തില്‍ എത്തിയത്‌. അന്യസംസ്‌ഥാനത്തുനിന്ന്‌ എത്തുന്നവര്‍ കേരളത്തില്‍ വിതയ്‌ക്കുന്ന ഭീതിക്ക്‌ മറ്റൊരു ഉദാഹരണമായി വിനോദിന്റെ മരണവും മാറുന്നു. ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട്‌ ഓരോ അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ട്രെയിനുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന്‌ റെയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കാറുണ്ട്‌. എന്നാല്‍, സുരക്ഷാ വീഴ്‌ചയില്‍നിന്ന്‌ റെയില്‍വേ ഇനിയും പാഠം പഠിച്ചിട്ടില്ലെന്ന്‌ വ്യക്‌തമാക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

റെയില്‍വേ പോലീസിന്റെ കണ്ണുവെട്ടിച്ചാണ്‌ ഗോവിന്ദച്ചാമി സ്‌ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ പതുങ്ങിയിരുന്നത്‌. ഇയാളുടെ ആക്രമണത്തിനു ശേഷം സ്‌ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ റെയില്‍വേ പോലീസ്‌ ശ്രദ്ധിക്കുന്നുണ്ട്‌. എന്നാല്‍, എലത്തൂരില്‍ അപ്രതീക്ഷിത ആക്രമണം ഉണ്ടായപ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. ഇപ്പോഴിതാ ആത്മാര്‍ത്ഥമായി ജോലിചെയ്യാന്‍ ശ്രമിച്ച ഒരു ഉദ്യോഗസ്‌ഥനു സുരക്ഷയൊരുക്കാന്‍ പോലും കഴിയാതെ റെയില്‍വേ പരാജയപ്പെട്ടിരിക്കുന്നു. ഇത്‌ യാത്രക്കാര്‍ക്ക്‌ പൊതുവേ ഉണ്ടായിരുന്ന ഭീതി റെയില്‍വേ ജീവനക്കാരിലേക്കും വളരാന്‍ കാരണമായി. ഇത്തരം അതിക്രമങ്ങള്‍ ആര്‍ക്കുനേരേയും എവിടെവച്ചും ഉണ്ടാകാമെന്നതിനാല്‍ ടിക്കറ്റ്‌ പരിശോധനയും മറ്റും എങ്ങനെ സാധ്യമാകുമെന്ന ചിന്തയാണുള്ളത്‌. വിനോദിനെ ആക്രമിച്ച പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. ലഹരി ഉപയോഗത്തിനുശേഷം ട്രെയിനില്‍ കയറുന്നവര്‍ കാട്ടികൂട്ടുന്ന വിക്രിയകള്‍ക്ക്‌ യാതൊരു നിയന്ത്രണവും ഉണ്ടാകാറില്ല.

ടിക്കറ്റ്‌ ഇല്ലാതെയുള്ള യാത്ര പല ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലും പതിവ്‌ കാര്യമാണ്‌. അതേ നിയമ ലംഘന രീതിയും സമീപനവും കേരളത്തിലേക്ക്‌ എത്തിയതിനുശേഷവും പലരും തുടരുന്നത്‌ റെയില്‍വേ ജീവനക്കാര്‍ക്ക്‌ വലിയ തലവേദനയാകാറുണ്ട്‌. ടിക്കറ്റ്‌ ഇല്ലാതെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി യാത്രചെയ്യാന്‍ പോലും പലരും മടികാണിക്കാറില്ല. അങ്ങനെയൊരാളില്‍നിന്ന്‌ പിഴ ഈടാക്കാനുള്ള ശ്രമത്തിലാണ്‌ വിനോദിനു ജീവന്‍ നഷ്‌ടമായത്‌. കേരളത്തില്‍നിന്ന്‌ മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള ട്രെയിനില്‍ പൊതുവേ വലിയ തിരക്കാണ്‌ അനുഭവപ്പെടാറുള്ളത്‌. ഈയൊരു തിരക്കില്‍ ഏതുതരക്കാരും ഉണ്ടാകാമെന്ന തിരിച്ചറിവില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേയ്‌ക്കു കഴിയണം.

QOSHE - സുരക്ഷയില്ലായ്‌മയുടെ ദുരന്തപാളത്തില്‍ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

സുരക്ഷയില്ലായ്‌മയുടെ ദുരന്തപാളത്തില്‍

8 0
04.04.2024

തൃശൂരില്‍ ട്രെയിന്‍ ടിക്കറ്റ്‌ എക്‌സാമിനറെ (ടി.ടി.ഇ.) യാത്രയ്‌ക്കിടെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം ദാരുണവും ഞെട്ടിക്കുന്നതുമായി. തൃശൂര്‍ വെളപ്പായയില്‍ വച്ചാണ്‌ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി കെ. വിനോദിനെതിരേ ഒഡീഷ സ്വദേശി രജനീകാന്തന്റെ ആക്രമണമുണ്ടായത്‌. മികച്ചൊരു ഉദ്യോഗസ്‌ഥനും നല്ലൊരു കലാകാരനുമായിരുന്ന വിനോദിന്റെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തുന്നതായി. കൃത്യനിര്‍വഹണത്തിനിടെ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്തിയ സംഭവം ജനങ്ങളുമായി ഇടപെട്ട്‌ ജോലി ചെയുന്നവരുടെയെല്ലാം സുരക്ഷയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

ചൊവ്വാഴ്‌ച്ച രാത്രി ഏഴോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ്‌ സമാനതകളില്ലാത്ത ക്രൂരതയ്‌ക്ക് വിനോദ്‌ ഇരയായത്‌. സ്ലീപ്പര്‍ കോച്ചില്‍ ടിക്കറ്റ്‌ ഇല്ലാതെ യാത്ര ചെയ്യുകയായിരുന്ന രജനീകാന്തനെ പിടികൂടി പിഴ ഈടാക്കാന്‍ വിനോദ്‌ ശ്രമിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി വിനോദിനെ പുറത്തേക്ക്‌ തള്ളിയിട്ടതായാണ്‌ റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു ദൃക്‌സാക്ഷിയായി ഒരാള്‍ ഉണ്ടായത്‌ കേസില്‍ നിര്‍ണായകമാകും. പ്രതി, ടി.ടി.ഇയെ പിറകില്‍ നിന്നെത്തി അതിശക്‌തമായി തള്ളി പുറത്തേക്കിട്ടുവെന്നാണ്‌ ദൃക്‌സാക്ഷിയായ ട്രെയിനിലെ........

© Mangalam


Get it on Google Play