ആദര്‍ശധീരതയുടെയും അഴിമതിരഹിത പൊതു ജീവിതത്തിന്റെയും എക്കാലത്തെയും ഉദാത്ത മാതൃകയെന്ന നിലയില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ഒരു നേതാവിന്റെ ജന്മദിനത്തിന്‌ 125 വയസായിരിക്കുന്നു. അനനുകരണീയമെന്ന്‌ പില്‍ക്കാല തലമുറ വിശേഷിപ്പിച്ച ഇത്തരം ജന്മങ്ങളുടെ സവിശേഷതയാണ്‌ ഭാരതത്തിന്റെ എക്കാലത്തെയും അഭിമാനമെന്ന്‌ അനുസ്‌മരിക്കാന്‍തക്കവിധത്തിലുള്ള ജീവിത ലാളിത്യവും പൊതുജീവിത ധാര്‍മികതയും ആര്‍.വി. തോമസ്‌ സ്വജീവിതംകൊണ്ടു ഉയര്‍ത്തിപ്പിടിച്ചു. നന്നേ ചെറുപ്രായത്തില്‍ ഇഹലോകജീവിതത്തില്‍നിന്നു യാത്രയായ ആര്‍.വി. സാര്‍ ഇന്നും കാറ്റില്‍ ഉലയാത്ത ദീപംപോലെ രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ നിത്യശോഭയായി ജ്വലിച്ചുനില്‍ക്കുന്നു.
ഒരു ജീവിതത്തെയാകെ ഉലയ്‌ക്കുവാന്‍ തക്കവിധത്തിലുള്ള നിരവധി പ്രതികൂല സാഹചര്യങ്ങളെ ആര്‍.വി. സാര്‍ ധീരമായി നേരിട്ടു. ഏകാധിപത്യ ഭരണകൂടത്തിന്റെ നിര്‍ദയവും ഭീകരവുമായ ചെയ്‌തികളെ തന്റെ നിഷ്‌കളങ്കമായ മനസുകൊണ്ടും അചഞ്ചലമായ ധൈര്യംകൊണ്ടും അദ്ദേഹം നേരിട്ടു. നിര്‍ഭയത്വമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. അതുകൊണ്ടാണല്ലോ മഹാരാജാവിനെ അദ്ദേഹം എന്ന്‌ സംബോധന ചെയ്‌തതിന്റെ പേരില്‍ അന്നത്തെ ഭരണകൂടം നല്‍കിയ ശിക്ഷയെ യാതൊരു ഭയവും കൂടാതെ അദ്ദേഹം ഏറ്റുവാങ്ങിയത്‌. പറഞ്ഞ വാക്കുകള്‍ അതിനടുത്ത മണിക്കൂറില്‍ത്തന്നെ മാറ്റിപ്പറയുകയോ പുതിയ ഭാഷ്യം നല്‍കുകയോ ചെയ്യുന്ന ആധുനികകാല നേതാക്കന്മാരില്‍നിന്ന്‌ എത്രയോ ഔന്നത്യത്തിലും അകലെയുമായിരുന്നു എന്നും അദ്ദേഹത്തിന്റെ സ്‌ഥാനം. അധികാരം ഒരിക്കലും അദ്ദേഹത്തെ മദംപിടിപ്പിച്ചിരുന്നില്ല.
ഉടയാടകള്‍പോലെ നാളെ അഴിച്ചുമാറ്റേണ്ട ഒന്നായി മാത്രമേ ആര്‍.വി. സാര്‍ അധികാരപദവികളെ കണ്ടിരുന്നുള്ളു. നിയമസഭാ സ്‌പീക്കറായിരിക്കുമ്പോഴും പിന്നീടും മറ്റുള്ളവരുടെ ക്ഷേമമായിരുന്നു ആര്‍.വി. സാറിന്റെ മുന്‍ഗണന. ഏതുവ്യക്‌തിക്കും എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിച്ച്‌ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുവാന്‍ കഴിയുമായിരുന്നു. തിരുവനന്തപുരത്തുവന്നു തിരികെ നാട്ടിലേക്കു പോകുവാന്‍ പണമില്ലാത്ത സ്വാതന്ത്ര്യസമരകാലത്തെ സഹപ്രവര്‍ത്തകര്‍ തന്റെ കൈവശം പണമില്ലെങ്കില്‍പ്പോലും ഉള്ളവരില്‍നിന്നു കടംവാങ്ങി പണം നല്‍കുവാന്‍പോലും അദ്ദേഹം തയ്യാറായി. അധികാരം മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുള്ള അവസരമായി കാണുവാനുള്ള മികവ്‌ എല്ലാക്കാലവും അദ്ദേഹം വച്ചുപുലര്‍ത്തി. സ്‌പീക്കര്‍ പദവിയില്‍ മറ്റൊരാളെ പാര്‍ട്ടി നിര്‍ദേശിച്ചപ്പോഴും അദ്ദേഹം ഒരിക്കലും ക്ഷോഭിച്ചില്ല. വരും തലമുറയ്‌ക്കുവേണ്ടി ധനം കൂട്ടിവയ്‌ക്കുവാനുള്ള ജാലവിദ്യകളൊന്നും ആര്‍.വി. സാറിന്‌ കൈവശമായിരുന്നില്ല. അദ്ദേഹം അത്‌ ആഗ്രഹിച്ചിരുന്നുമില്ല. നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനവും അഴിമതിരഹിത രാഷ്‌ട്രീയ ജീവിതവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഇന്നും ജനഹൃദയങ്ങളില്‍ ആര്‍.വി. എന്ന രണ്ടക്ഷരം മുഴങ്ങുന്നതിനും അത്‌ മാത്രമാണ്‌ കാരണം.
ഉള്ളുലയ്‌ക്കുന്ന എത്രയെത്ര നടപടികളാണ്‌ ഒരു കുടുംബം ഏറ്റുവാങ്ങിയതെന്നറിയണമെങ്കില്‍ ആര്‍.വി. കുടുംബം സ്വാതന്ത്ര്യപൂര്‍വകാലത്തനുഭവിച്ച യാതനകളെക്കുറിച്ച്‌ ചരിത്രത്തിന്റെ പിന്‍ബലത്തില്‍ അന്വേഷിച്ചാല്‍ മതിയാകും. ജപ്‌തി ഒരു സാധാരണ സംഭവം മാത്രം. സ്വാതന്ത്ര്യ സമരസേനാനികളുടെയും കോണ്‍ഗ്രസിന്റെയും മനോവീര്യം തകര്‍ക്കാന്‍ പലപ്പോഴും അതുമാത്രമായിരുന്നു ഭരണാധികാരികള്‍ സ്വീകരിച്ച മാര്‍ഗം. എന്നാല്‍ ആര്‍.വി. സാറിന്റെ അമ്മയും ഭാര്യയും എന്നും ആര്‍.വിക്കൊപ്പംനിന്നു. വ്യക്‌തിക്ക്‌ എല്ലാം നഷ്‌ടപ്പെടുമ്പോഴും രാഷ്‌ട്രം നേടുകയാണെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ്‌ പഴയകാല രാഷ്‌ട്രീയ തലമുറ നേട്ടങ്ങള്‍ കൊയ്‌തത്‌. മറിച്ച്‌ പണത്തിന്റെ അളവുകൊണ്ടായിരുന്നില്ല. 1899 ഏപ്രില്‍ 10-ന്‌ ജനിച്ച ആര്‍.വി. തോമസിലൂടെയായിരുന്നു സ്വാതന്ത്ര്യ സമരവും കോണ്‍ഗ്രസും മീനച്ചില്‍ താലൂക്കും സര്‍വ്വോപരി മധ്യതിരുവിതാംകൂറും ദേശീയധാരയോട്‌ ചേര്‍ന്നു നിന്നത്‌. ധീരവും ലളിതവുമായ ആര്‍.വി. സാറിന്റെ ജീവിതം 1955 ജനുവരി 22-ന്‌ അവസാനിച്ചു. ആദ്യ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ അംഗമായപ്പോഴും ആ ജീവിതത്തിന്‌ മാറ്റമൊന്നും ഉണ്ടായില്ല. അര്‍ഹരായവരെയെല്ലാം സത്യസന്ധമായ ആ കൈകള്‍ ചേര്‍ത്തുനിര്‍ത്തി. ശിപാര്‍ശക്കാരെ ഒരിക്കലും അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. അതായിരുന്നു അക്കാലത്തെ സര്‍ക്കാര്‍ സര്‍വീസിന്റെ സത്യസന്ധതയുടെ അളവുകോല്‍. ജീവിതത്തിന്റെ ലൗകിക തൃഷ്‌ണകളെ എന്നും സന്ന്യാസിയെപ്പോലെ നിഗ്രഹിച്ച ആര്‍.വി. എന്ന രാഷ്‌ട്രീയ യോഗിവര്യന്‍ മനുഷ്യസഹജമായ യാതൊന്നിനും അടിപ്പെട്ടില്ല. ഇന്നും ആ ദീപം ഉയര്‍ന്നു മിന്നുകയും ആ ദീപം പ്രകാശമായി മാറുകയും ചെയ്യുന്നുവെന്നത്‌ നിസാരകാര്യവുമല്ല.

പ്രഫ. ഡോ. സാബു ഡി മാത്യു
(ലേഖകന്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ അവസാന ഗവേഷണ വിദ്യാര്‍ഥിയും നവഭാരത വേദിയുടെ സെക്രട്ടറിയുമായിരുന്നു)

QOSHE - ആദര്‍ശത്തിന്റെ കാറ്റില്‍ ഉലയാത്ത തിരിനാളം , സ്വാതന്ത്ര്യ സമരസേനാനി ആര്‍.വി.തോമസിന്റെ ജന്മശതോത്തര രജതജൂബിലി - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ആദര്‍ശത്തിന്റെ കാറ്റില്‍ ഉലയാത്ത തിരിനാളം , സ്വാതന്ത്ര്യ സമരസേനാനി ആര്‍.വി.തോമസിന്റെ ജന്മശതോത്തര രജതജൂബിലി

9 0
04.04.2024

ആദര്‍ശധീരതയുടെയും അഴിമതിരഹിത പൊതു ജീവിതത്തിന്റെയും എക്കാലത്തെയും ഉദാത്ത മാതൃകയെന്ന നിലയില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ഒരു നേതാവിന്റെ ജന്മദിനത്തിന്‌ 125 വയസായിരിക്കുന്നു. അനനുകരണീയമെന്ന്‌ പില്‍ക്കാല തലമുറ വിശേഷിപ്പിച്ച ഇത്തരം ജന്മങ്ങളുടെ സവിശേഷതയാണ്‌ ഭാരതത്തിന്റെ എക്കാലത്തെയും അഭിമാനമെന്ന്‌ അനുസ്‌മരിക്കാന്‍തക്കവിധത്തിലുള്ള ജീവിത ലാളിത്യവും പൊതുജീവിത ധാര്‍മികതയും ആര്‍.വി. തോമസ്‌ സ്വജീവിതംകൊണ്ടു ഉയര്‍ത്തിപ്പിടിച്ചു. നന്നേ ചെറുപ്രായത്തില്‍ ഇഹലോകജീവിതത്തില്‍നിന്നു യാത്രയായ ആര്‍.വി. സാര്‍ ഇന്നും കാറ്റില്‍ ഉലയാത്ത ദീപംപോലെ രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ നിത്യശോഭയായി ജ്വലിച്ചുനില്‍ക്കുന്നു.
ഒരു ജീവിതത്തെയാകെ ഉലയ്‌ക്കുവാന്‍ തക്കവിധത്തിലുള്ള നിരവധി പ്രതികൂല സാഹചര്യങ്ങളെ ആര്‍.വി. സാര്‍ ധീരമായി നേരിട്ടു. ഏകാധിപത്യ ഭരണകൂടത്തിന്റെ നിര്‍ദയവും ഭീകരവുമായ ചെയ്‌തികളെ തന്റെ നിഷ്‌കളങ്കമായ മനസുകൊണ്ടും അചഞ്ചലമായ ധൈര്യംകൊണ്ടും അദ്ദേഹം നേരിട്ടു. നിര്‍ഭയത്വമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. അതുകൊണ്ടാണല്ലോ മഹാരാജാവിനെ അദ്ദേഹം എന്ന്‌ സംബോധന ചെയ്‌തതിന്റെ പേരില്‍ അന്നത്തെ ഭരണകൂടം........

© Mangalam


Get it on Google Play