ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം അടുത്തഘട്ടത്തിലേക്കു കടക്കുകയാണ്‌. കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്ന്‌ ഇത്തവണ വീണ്ടും ജനവിധി തേടുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഏറ്റവും സുരക്ഷിത മണ്ഡലമെന്ന ഉറപ്പോടെ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടുമെത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ത്ഥിത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായുള്ള സന്ദര്‍ശനങ്ങളും ദേശീയ രാഷ്‌ട്രീയത്തില്‍ കേരളത്തിനു സവിശേഷ ശ്രദ്ധ നല്‍കാന്‍ കാരണമായിരിക്കുന്നു. കഴിഞ്ഞ തവണ വയനാട്ടിലെ രാഹുലിന്റെ സ്‌ഥാനാര്‍ഥിത്വം കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും സൃഷ്‌ടിച്ച തരംഗം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ യു.ഡി.എഫ്‌. സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രനെ ബി.ജെ.പിയും ദേശീയ നേതാവ്‌ ആനി രാജയെ സി.പി.ഐയും രംഗത്തിറക്കിയതിനാല്‍ വയനാട്ടില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ കൂടി പ്രചാരണത്തിന്‌ എത്തുന്നതോടെ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ പൊടിപാറും.

രാഹുലിന്റെ വരവിനെ തുടര്‍ന്നു കഴിഞ്ഞതവണ കണ്ടതുപോലുള്ള ആവേശം ഇത്തവണ പ്രകടമല്ലെങ്കിലും വയനാട്ടിലും സംസ്‌ഥാനത്താകെയും മിന്നുന്ന വിജയം കോണ്‍ഗ്രസ്‌ കണക്കുകൂട്ടുന്നു. നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസിനേക്കാള്‍ ഉച്ചത്തില്‍ പ്രതികരിച്ച്‌ ജനങ്ങളുടെ അംഗീകാരം നേടാനാണ്‌ ഇടതുപക്ഷത്തിന്റെ ശ്രമം. എല്‍.ഡി.എഫും കോണ്‍ഗ്രസും എല്ലാം ചേര്‍ന്ന്‌ ഇന്ത്യാ സഖ്യം രൂപീകരിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഈ കൂട്ടായ്‌മയിലെ വൈരുദ്ധ്യം ജനങ്ങളോടു വിശദീകരിച്ച്‌ വിശ്വാസം നേടാന്‍ ബി.ജെ.പിയും ശ്രമിക്കുന്നു. ഇത്തവണ സംസ്‌ഥാനം ഉറ്റുനോക്കുന്ന രണ്ടു മത്സരങ്ങളില്‍ ഒന്ന്‌ തൃശൂരും മറ്റേത്‌ തിരുവനന്തപുരത്തുമാണ്‌.

മോദി കണക്കുകൂട്ടുന്നതുപോലെ നാനൂറിലേറെ സീറ്റ്‌ നേടണമെങ്കില്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ബി.ജെ.പിക്ക്‌ നില മെച്ചപ്പെടുത്തണം. നാനൂറ്‌ പ്ലസ്‌ എന്ന മോദി സ്വപ്‌നത്തില്‍ ഉള്‍പ്പെട്ട മണ്ഡലങ്ങള്‍ കേരളത്തില്‍ വേറെ ഉണ്ടെങ്കിലും തൃശൂരും തിരുവനന്തപുരത്തുമാണ്‌ പ്രസ്‌റ്റീജ്‌ പോരാട്ടം നടക്കുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും മണ്ഡലം ഉപേക്ഷിക്കാതെ തൃശൂരില്‍ നിന്ന സുരേഷ്‌ ഗോപിയെ മുന്‍നിര്‍ത്തി ബി.ജെ.പി. പ്രതീക്ഷിക്കുമ്പോള്‍ കെ. മുരളീധരന്റെ വരവ്‌ കോണ്‍ഗ്രസിനു കുതിപ്പായി. മുന്‍മന്ത്രി വി.എസ്‌. സുനില്‍കുമാറിന്റെ ജനകീയത വോട്ടായി മാറുമെന്ന്‌ സി.പി.ഐയും കണക്കുകൂട്ടുന്നു. തിരുവനന്തപുരത്തും ജനകീയ സ്‌ഥാനാര്‍ഥിയെ സി.പി.ഐ. രംഗത്തിറക്കിയതോടെയാണ്‌ ത്രികോണ മത്സരത്തിന്റെ ചൂടേറിയത്‌. നാലാം വട്ടവും ജനവിധി തേടുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയംഗം ശശി തരൂരിന്‌ ഒത്ത എതിരാളിയെന്ന ഇമേജ്‌ സൃഷ്‌ടിക്കാന്‍ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിന്റെ സ്‌ഥാനാര്‍ത്ഥിത്വത്തിലൂടെ ബി.ജെ.പിക്ക്‌ കഴിഞ്ഞു. ഇവര്‍ക്കിടയില്‍ മുതിര്‍ന്നനേതാവ്‌ പന്ന്യന്‍ രവീന്ദ്രനെ അവതരിപ്പിച്ചതിലൂടെ ഇടതുപക്ഷവും ഒപ്പത്തിനെത്തി.

വടകരയില്‍ കെ.കെ. ശൈലജയും കോണ്‍ഗ്രസിന്റെ യുവ നേതാവ്‌ ഷാഫി പറമ്പിലും തമ്മിലുള്ള മത്സരത്തിനും ഇതിനകം ഏറെ വാര്‍ത്താ പ്രാധാന്യമുണ്ടായി. കണ്ണൂരില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരനും സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ്‌ എംവി. ജയരാജനും തമ്മിലുള്ള മത്സരത്തിനും രാഷ്‌ട്രീയ പ്രാധാന്യമേറെ. ആലപ്പഴയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യം രാഷ്‌ടീയകൗതുകം വര്‍ധിപ്പിക്കുന്നു. സിറ്റിങ്‌ എം.പി: എ.എം. ആരിഫും (സി.പി.എം.) ശോഭാ സുരേന്ദ്രനുമാണ്‌ (ബി.ജെ.പി.) മുഖ്യ എതിരാളികള്‍.നിലവിലുള്ള എം.പിമാരില്‍ ടി.എന്‍. പ്രതാപന്‍ ഒഴിച്ച്‌ എല്ലാവരും മത്സരിക്കുന്നതിനാല്‍ സ്‌ഥാനാര്‍ഥി പട്ടികയില്‍ വലിയ പുതുമയൊന്നും വോട്ടര്‍മാര്‍ക്കു തോന്നാന്‍ ഇടയില്ല. എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയ പലരും ഇന്ന്‌ ഒപ്പമില്ല. വര്‍ഷങ്ങളോളം കേരള രാഷ്‌ട്രീയത്തിന്റെ നെടുംതൂണുകളായിരുന്ന ഉമ്മന്‍ ചാണ്ടി, കോടിയേരി ബാലകൃഷ്‌ണന്‍, കാനം രാജേന്ദ്രന്‍, പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ എന്നിവരില്ലാത്ത തെരഞ്ഞെടുപ്പാണിത്‌. നേതൃമുഖത്തുണ്ടായ മാറ്റം പ്രചാരണത്തിലും പ്രകടം. അതതു പാര്‍ട്ടികളുടെ താരപ്രചാരകരായിരുന്ന ഇവരുടെ അഭാവം സൃഷ്‌ടിക്കുന്ന ശൂന്യത പരിഹരിക്കാന്‍ പാര്‍ട്ടികള്‍ക്ക്‌ പൂര്‍ണമായും കഴിഞ്ഞിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ വോട്ടര്‍മാരുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കുമോയെന്നാണ്‌ ഇനി അറിയാനുള്ളത്‌.

QOSHE - പ്രചാരണമുഖം മാറി; വോട്ടര്‍മാരോ ? - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

പ്രചാരണമുഖം മാറി; വോട്ടര്‍മാരോ ?

6 0
04.04.2024

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം അടുത്തഘട്ടത്തിലേക്കു കടക്കുകയാണ്‌. കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്ന്‌ ഇത്തവണ വീണ്ടും ജനവിധി തേടുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഏറ്റവും സുരക്ഷിത മണ്ഡലമെന്ന ഉറപ്പോടെ വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടുമെത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ത്ഥിത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായുള്ള സന്ദര്‍ശനങ്ങളും ദേശീയ രാഷ്‌ട്രീയത്തില്‍ കേരളത്തിനു സവിശേഷ ശ്രദ്ധ നല്‍കാന്‍ കാരണമായിരിക്കുന്നു. കഴിഞ്ഞ തവണ വയനാട്ടിലെ രാഹുലിന്റെ സ്‌ഥാനാര്‍ഥിത്വം കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും സൃഷ്‌ടിച്ച തരംഗം ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ യു.ഡി.എഫ്‌. സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രനെ ബി.ജെ.പിയും ദേശീയ നേതാവ്‌ ആനി രാജയെ സി.പി.ഐയും രംഗത്തിറക്കിയതിനാല്‍ വയനാട്ടില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ കൂടി പ്രചാരണത്തിന്‌ എത്തുന്നതോടെ തെരഞ്ഞെടുപ്പ്‌........

© Mangalam


Get it on Google Play