ഒരു വശത്ത്‌ കാട്ടാന ആക്രമണം തലവേദനയാകുമ്പോള്‍ തന്നെയാണ്‌ എഴുന്നള്ളിപ്പ്‌ ആനകള്‍ സൃഷ്‌ടിക്കുന്ന അപകടങ്ങള്‍ സംസ്‌ഥാനത്ത്‌ പെരുകുന്നത്‌. വൈക്കം ടി.വി. പുരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി ഇരുപത്തിയാറുകാരന്‍ അരവിന്ദിന്‌ നേരിടേണ്ടിവന്ന ദാരുണാന്ത്യം ഞെട്ടിക്കുന്നതായി.
ആനയെ കൊണ്ടുള്ള പൊല്ലാപ്പുകള്‍ ഏറെയുണ്ടെങ്കിലും, ആനയും ആനക്കഥകളും മലയാളികള്‍ക്ക്‌ എന്നും പ്രിയപ്പെട്ടതാണ്‌. ഏതൊരു ആഘോഷത്തിനും പൊലിമയേകാന്‍ ആനച്ചന്തം മലയാളികളുടെ നിര്‍ബന്ധങ്ങളില്‍ ഒന്നാണ്‌. ആളുകളോട്‌ മെരുങ്ങുന്ന മൃഗമായി ആനയെ പരിഗണിക്കുമ്പോഴും ഓരോ വര്‍ഷവും ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ മലയാളികളുടെ ആന പ്രേമം വീണ്ടുവിചാരത്തിന്‌ വിധേയമാക്കേണ്ട സമയമാണിത്‌.
വിളക്ക്‌ എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത്‌ ഇടഞ്ഞ ആനയാണ്‌ അരവിന്ദിനെ ചവിട്ടിയത്‌. കേവലം ഒരു മാസം മുമ്പ്‌ മാത്രം ആനയുടെ രണ്ടാം പാപ്പാനായി ജോലിക്ക്‌ കയറിയ ആള്‍ ആയിരുന്നു അരവിന്ദ്‌. കുട്ടിക്കാലം മുതല്‍ ആനയോടുള്ള ഇഷ്‌ടമാണ്‌ അരവിന്ദിനെ ആന പാപ്പാന്‍ ആക്കി മാറ്റിയത്‌. ആനച്ചോറ്‌ കൊലച്ചോറ്‌ എന്നൊരു ചൊല്ല്‌ തന്നെ മലയാളത്തിലുണ്ട്‌. അരവിന്ദ്‌ ഉള്‍പ്പെടെ പല പാപ്പാന്മാരുടെയും ദാരുണാന്ത്യം കാണുമ്പോള്‍ അതിലെ യാഥാര്‍ത്ഥ്യം ജനം വീണ്ടും പറഞ്ഞു പോകും. ഒരിക്കലും അക്രമാസക്‌തനായി കാണാത്ത ആനകള്‍ പോലും ചിലപ്പോള്‍ അപ്രതീക്ഷിതമായി ആളെക്കൊല്ലിയായി മാറിയേക്കാം. ആന ആക്രമിക്കുമോ എന്നുള്ള ഭയം പോലും മറന്നാണ്‌ പലരുടേയും പെരുമാറ്റം. മുന്‍കരുതലോടെ മാത്രം സമീപിക്കേണ്ട ജീവിയാണ്‌ ആനയെന്ന്‌ ഇനിയെങ്കിലും ആളുകള്‍ മനസ്സില്‍ ഉറപ്പിക്കണം. എത്ര ഇണങ്ങിയെന്ന്‌ തോന്നിയാലും പാപ്പാന്‍ ഉള്‍പ്പെടെ മനുഷ്യരുമായി പൂര്‍ണമായും സഹകരിക്കുന്ന ജീവിയല്ല ആന എന്നാണ്‌ പഠനങ്ങളിലുള്ളത്‌. ആനയുടെ സ്‌ഥായിയായ ഭാവം കാടത്തം ആണെന്ന തിരിച്ചറിവോടെയുള്ള സമീപനമാണ്‌ മനുഷ്യര്‍ സ്വീകരിക്കേണ്ടത്‌.
ഉത്സവകാലം ആരംഭിക്കുന്നതോടെ ആന ഇടഞ്ഞുള്ള അപകട വാര്‍ത്തകളും വര്‍ധിക്കുന്ന പതിവാണുള്ളത്‌. സ്വന്തമായി ഫാന്‍സ്‌ അസോസിയേഷനുകളുള്ള നിരവധി ആനകള്‍ പോലും കേരളത്തിലുണ്ട്‌. നിയന്ത്രണങ്ങള്‍ നിരവധി ഉണ്ടെങ്കിലും ഇത്തരം ആരാധക സമ്മര്‍ദത്തെ തുടര്‍ന്ന്‌ അപകടകാരികളായ ആനകളെവരെ പലപ്പോഴും എഴുന്നള്ളിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാക്കപ്പെടാറുണ്ട്‌. ആനക്കമ്പക്കാരായ ആളുകളുടെ ഇടപെടല്‍ തീര്‍ച്ചയായും നിയന്ത്രിക്കപ്പെടേണ്ടതാണ്‌. എരണ്ടക്കെട്ടുണ്ടെന്ന്‌ അറിഞ്ഞശേഷവും ആനകളെ എഴുന്നള്ളിച്ച്‌ അപകടം ക്ഷണിച്ചു വരുത്തിയ സംഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്‌. അപകടത്തിന്‌ ഇരയാകുന്നവരില്‍ ആന ഉടമകളോ ആഘോഷ കമ്മിറ്റിക്കാരോ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരോ ആയിരിക്കില്ല കൂടുതലും. പാപ്പാന്മാരും ആനക്കമ്പക്കാരും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന സാധാരണക്കാരുമാണ്‌ കൂടുതലായും മരണപ്പെട്ടിട്ടുള്ളത്‌.
നിയമവും ചട്ടവും പാലിച്ചു മാത്രമേ ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കാവൂ. എഴുന്നള്ളിക്കുന്നതിന്‌ 72 മണിക്കൂര്‍ മുമ്പ്‌ ആഘോഷ കമ്മിറ്റി ആനകളുടെ വിവരങ്ങളും രേഖകളും ബന്ധപ്പെട്ട ഫോറസ്‌റ്റ് റെയിഞ്ച്‌ ഓഫീസറെയും പോലീസിനെ അറിയിക്കണം എന്നാണ്‌ നിയമം. ആനകള്‍ എഴുന്നള്ളിപ്പിന്‌ യോജിച്ചതാണെന്ന്‌ രജിസ്‌റ്റര്‍ ചെയ്‌ത ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്‌ ഉള്‍പ്പെടെയുള്ളവ കരുതിയിരിക്കണം. ആനകളെ എഴുന്നള്ളിക്കുന്ന സ്‌ഥലങ്ങളില്‍ എലിഫന്റ്‌ സ്‌ക്വാഡിന്റെയും വെറ്ററിനറി ഡോക്‌ടറുടെ സേവനവും ആഘോഷ കമ്മിറ്റിക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്‌. ആനയെ നിയന്ത്രിക്കാന്‍ ചങ്ങല, കുന്തം എന്നിവ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ആവശ്യമായ വിശ്രമം ഇല്ലാതെ ആനയെ എഴുന്നള്ളിക്കുന്നതിനും നിയന്ത്രണമേറെ. ആനയോടുള്ള പെരുമാറ്റത്തിലും ആനയ്‌ക്ക് സമീപം നില്‍ക്കുന്നതിലും എല്ലാം ഏറെ ഗൗരവത്തോടെയുള്ള കരുതല്‍ വേണം. പാപ്പാന്മാര്‍ അടക്കം മദ്യപിച്ച്‌ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും നിരവധി. ആഘോഷത്തിന്‌ ആനകളെ നിര്‍ത്തുമ്പോള്‍ അഞ്ചു മീറ്റര്‍ അകലം വേണമെന്ന നിയമം എത്രയിടങ്ങളില്‍ പാലിക്കപ്പെടാറുണ്ട്‌?. അടിസ്‌ഥാനപരമായി ആന ഒരു കാട്ടുമൃഗം ആയതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആളുകളെ ആക്രമിക്കാം എന്ന മുന്‍കരുതലോടെയുള്ള സുരക്ഷാ നടപടികളാണ്‌ ആവശ്യം.

QOSHE - ആന പ്രേമത്തില്‍ വീണ്ടുവിചാരമാകാം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ആന പ്രേമത്തില്‍ വീണ്ടുവിചാരമാകാം

9 0
05.04.2024

ഒരു വശത്ത്‌ കാട്ടാന ആക്രമണം തലവേദനയാകുമ്പോള്‍ തന്നെയാണ്‌ എഴുന്നള്ളിപ്പ്‌ ആനകള്‍ സൃഷ്‌ടിക്കുന്ന അപകടങ്ങള്‍ സംസ്‌ഥാനത്ത്‌ പെരുകുന്നത്‌. വൈക്കം ടി.വി. പുരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി ഇരുപത്തിയാറുകാരന്‍ അരവിന്ദിന്‌ നേരിടേണ്ടിവന്ന ദാരുണാന്ത്യം ഞെട്ടിക്കുന്നതായി.
ആനയെ കൊണ്ടുള്ള പൊല്ലാപ്പുകള്‍ ഏറെയുണ്ടെങ്കിലും, ആനയും ആനക്കഥകളും മലയാളികള്‍ക്ക്‌ എന്നും പ്രിയപ്പെട്ടതാണ്‌. ഏതൊരു ആഘോഷത്തിനും പൊലിമയേകാന്‍ ആനച്ചന്തം മലയാളികളുടെ നിര്‍ബന്ധങ്ങളില്‍ ഒന്നാണ്‌. ആളുകളോട്‌ മെരുങ്ങുന്ന മൃഗമായി ആനയെ പരിഗണിക്കുമ്പോഴും ഓരോ വര്‍ഷവും ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ മലയാളികളുടെ ആന പ്രേമം വീണ്ടുവിചാരത്തിന്‌ വിധേയമാക്കേണ്ട സമയമാണിത്‌.
വിളക്ക്‌ എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത്‌ ഇടഞ്ഞ ആനയാണ്‌ അരവിന്ദിനെ ചവിട്ടിയത്‌. കേവലം ഒരു മാസം മുമ്പ്‌ മാത്രം ആനയുടെ രണ്ടാം പാപ്പാനായി........

© Mangalam

Get it on Google Play