എരുമേലി വിമാനത്താവളം, ശബരി റെയില്‍വേ, മലയോരഹൈവേ - ആന്റോ ആന്റണി (യു.ഡി.എഫ്‌)

എരുമേലി വിമാനത്താവളം. മുന്‍പ്‌ വിഭാവന ചെയ്‌ത ആറന്മുള വിമാനത്താവളം എല്‍.ഡി.എഫും ബി.ജെ.പിയും അട്ടിമറിച്ചു. എരുമേലിയില്‍ എന്‍.ഒ.സി മാത്രമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്‌. ബാക്കി കേന്ദ്രമാണ്‌ ചെയ്യേണ്ടത്‌. പ്രാഥമിക സര്‍വേ റിപ്പോര്‍ട്ട്‌ തള്ളിയപ്പോള്‍ ഇടപെട്ടാണ്‌ വീണ്ടും സര്‍വേ നടത്തിയത്‌. ഇനി പരിസ്‌ഥിതി അനുമതി മാത്രം മതി. അതുടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
ശബരി റെയില്‍വേ. പലവട്ടം വിഷയം പാര്‍ലമെന്റില്‍ കൊണ്ടു വന്നു. അങ്കമാലി-എരുമേലി പാത റാന്നി, പത്തനംതിട്ട, കോന്നി വഴി പുനലൂരിലേക്ക്‌ ദീര്‍ഘിപ്പിക്കേണ്ടതുണ്ട്‌. ശബരി റെയില്‍ സര്‍വേക്ക്‌ ഉത്തരവ്‌ വാങ്ങി, ബജറ്റില്‍ പറഞ്ഞ്‌ പ്ലാനില്‍പ്പെടുത്തി. പിന്നീട്‌ നിലച്ചു പോകാനുളള കാരണം ഇടതു സര്‍ക്കാരാണ്‌. ഇപ്പോഴാണ്‌ 50 ശതമാനം വിഹിതം ചെലവഴിക്കാമെന്ന്‌ സംസ്‌ഥാന ഗവ. അറിയിച്ചത്‌. സംസ്‌ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കേന്ദ്രം തടസപ്പെടുത്തില്ല.
ഗ്രീന്‍ഫീല്‍ഡ്‌ ഹൈവേ. മലയോര മേഖല വഴി തിരുവനന്തപുരത്ത്‌ നിന്ന്‌ അങ്കമാലിക്ക്‌ പോകുന്നതാണ്‌. കലഞ്ഞൂരില്‍ നിന്ന്‌ തുടങ്ങി പാലാ വരെയുള്ള അതിര്‍ത്തിയിലെത്തും. കോന്നി, റാന്നി, പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകും. ആദ്യം അലൈന്‍മെന്റ്‌ ജനവാസകേന്ദ്രത്തിലൂടെയായിരുന്നു. ഉപരിതലഗതാഗമന്ത്രാലയത്തിന്റെ കമ്മറ്റി അംഗമെന്ന നിലയില്‍ ഇടപെട്ട്‌ അലൈന്‍മെന്റ്‌ മാറ്റി. പട്ടണങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ബാധിക്കില്ല. അത്‌ പൂര്‍ത്തീകരിക്കുമ്പോള്‍ മണ്ഡലത്തിന്‌ ഏറെ പ്രയോജനം ചെയ്യും.

പത്തനംതിട്ട ഇന്‍ഡോര്‍ സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കും

നിര്‍മാണം മുടങ്ങിക്കിടക്കുന്ന പത്തനംതിട്ട ഇന്‍ഡോര്‍ സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കും. 16 കോടി ചെലവ്‌ വരുന്ന പദ്ധതിയുടെ നടത്തിപ്പില്‍ നഗരസഭ വീഴ്‌ച വരുത്തി. 1.91 കോടി രൂപ പ്രാഥമിക ഗഡു വന്നു. പൈലിങ്‌ ജോലികള്‍ പൂര്‍ത്തീകരിച്ചതാണ്‌. അടുത്ത ഗഡു വരുന്നതിന്‌ മുന്‍പ്‌ വന്ന തടസം ബാങ്കില്‍ കിടന്ന്‌ പണത്തിന്റെ പലിശ 25 ലക്ഷം രൂപ മുനിസിപ്പാലിറ്റി എടുത്ത്‌ ഉപയോഗിച്ചു. ആ പണം തിരികെ അടയ്‌ക്കാതെ അടുത്ത ഗഡു തരില്ല എന്ന നിലപാടിലാണ്‌ കേന്ദ്രസര്‍ക്കാര്‍. ആ പണം നഗരസഭ ഇതേ വരെ അടച്ചിട്ടില്ല.

റബര്‍ മേഖലയിലെ പ്രതിസന്ധി, വന്യമൃഗശല്യം, ശബരി റെയില്‍, വിമാനത്താവളം-ഡോ. ടി.എം. തോമസ്‌ ഐസക്‌ (എല്‍.ഡി.എഫ്‌)

റബര്‍ വില 250 രൂപയായി ഉയര്‍ത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്‌ഥാന സര്‍ക്കാരിന്‌ ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യും.റബര്‍ റീ പ്ലാന്റ്‌ ചെയ്യണം. ഇതിനായി അത്യുല്‍പാദന ശേഷിയുള്ള തൈകള്‍ കര്‍ഷകര്‍ക്ക്‌ ലഭിക്കാന്‍ നടപടി സ്വീകരിക്കും.

വന്യമൃഗശല്യം. കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക്‌ അവകാശമുണ്ട്‌. വന്യമൃഗശല്യം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ക്കും, കൃഷി നാശങ്ങള്‍ക്കും ശാശ്വത പരിഹാരം കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കും.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്‌ ശബരി റെയില്‍, ശബരി വിമാനത്താവളം എന്നിവയാഥാര്‍ത്ഥ്യമാക്കും.ഇതോടൊപ്പം ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്കും മുന്‍തൂക്കം നല്‍കും.

തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ ഉറപ്പാണ്‌ തൊഴില്‍ പദ്ധതി

തൊഴിലില്ലായ്‌മ പരിഹരിക്കാനായി ആവിഷ്‌കരിച്ച ഉറപ്പാണ്‌ തൊഴില്‍ എന്ന പദ്ധതിയിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിച്ച്‌ പരിഹാരം കണ്ടെത്തും.

കണക്‌ടിവിറ്റി, യുവാക്കള്‍ക്ക്‌ തൊഴിലവസരങ്ങള്‍- അനില്‍ കെ. ആന്റണി (എന്‍.ഡി.എ)

കണക്‌ടിവിറ്റിയിലാണ്‌ പ്രധാനമായും ഫോക്കസ്‌ ചെയ്യുന്നത്‌. തീര്‍ഥാടന ടൂറിസം ഹബായി മണ്ഡലത്തെ വികസിപ്പിക്കാന്‍ വേണ്ടത്‌ അതാണ്‌. മികച്ച റോഡുകള്‍ വരും. ഒറ്റ റെയിവേ സ്‌റ്റേഷനേ ഇവിടെയുള്ളൂ. അതാകട്ടെ അടിസ്‌ഥാന സൗകര്യമില്ലാത്തതുമാണ്‌. അതുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ ശ്രമിക്കും.
യുവജനങ്ങള്‍ക്ക്‌ തൊഴിലവസരങ്ങള്‍ ഇല്ല. ഒരു പാട്‌ യുവാക്കള്‍ അവസരം കിട്ടാതെ നാടുവിട്ടു പോകുന്നു. ഇതിനായി ഐ ടി പാര്‍ക്ക്‌, ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്ക്‌ എന്നിവ സ്‌ഥാപിച്ച്‌ ടെക്‌നിക്കല്‍ ഫോക്കസ്‌, സ്‌റ്റാര്‍ട്ട്‌ അപ്പ്‌ ഫോക്കസ്‌ ഇക്കോ സിസ്‌റ്റം ഉണ്ടാക്കും. ഇതിന്‌ കേന്ദ്രസര്‍ക്കാരിന്‌ ഒരു പാട്‌ പദ്ധതികള്‍ ഉണ്ട്‌. അതിന്റെ യൂണിറ്റുകള്‍ ഇവിടെ സ്‌ഥാപിക്കാന്‍ പരിശ്രമിക്കും.
കാര്‍ഷിക രംഗത്താണ്‌ കൂടുതല്‍ ശ്രദ്ധ വേണ്ടത്‌്. മനുഷ്യനും വന്യജീവികളുമായുള്ള സംഘര്‍ഷം വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്‌. അത്‌ പരിഹരിക്കേണ്ടതുണ്ട്‌. റബര്‍ കര്‍ഷകര്‍ക്ക്‌ വരുമാനമില്ല. മൂല്യവര്‍ധിത റബര്‍ ഉല്‍പന്നങ്ങളിലൂടെയും ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്ക്‌ വഴിയും റബര്‍ വില വര്‍ധനയ്‌ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.
അടിസ്‌ഥാന സൗകര്യ വികസനം

ഉയര്‍ന്ന തോതിലുള്ള അടിസ്‌ഥാന സൗകര്യ വികസനമാണ്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. യുവതി-യുവാക്കള്‍ക്ക്‌ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കണം, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മികച്ച വരുമാനം ലഭിക്കണം. അത്തരമൊരു ഇക്കോ സിസ്‌റ്റം വളര്‍ത്തിയെടുക്കും.

QOSHE - സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു...പത്തനംതിട്ട - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു...പത്തനംതിട്ട

7 0
07.04.2024

എരുമേലി വിമാനത്താവളം, ശബരി റെയില്‍വേ, മലയോരഹൈവേ - ആന്റോ ആന്റണി (യു.ഡി.എഫ്‌)

എരുമേലി വിമാനത്താവളം. മുന്‍പ്‌ വിഭാവന ചെയ്‌ത ആറന്മുള വിമാനത്താവളം എല്‍.ഡി.എഫും ബി.ജെ.പിയും അട്ടിമറിച്ചു. എരുമേലിയില്‍ എന്‍.ഒ.സി മാത്രമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്‌. ബാക്കി കേന്ദ്രമാണ്‌ ചെയ്യേണ്ടത്‌. പ്രാഥമിക സര്‍വേ റിപ്പോര്‍ട്ട്‌ തള്ളിയപ്പോള്‍ ഇടപെട്ടാണ്‌ വീണ്ടും സര്‍വേ നടത്തിയത്‌. ഇനി പരിസ്‌ഥിതി അനുമതി മാത്രം മതി. അതുടന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
ശബരി റെയില്‍വേ. പലവട്ടം വിഷയം പാര്‍ലമെന്റില്‍ കൊണ്ടു വന്നു. അങ്കമാലി-എരുമേലി പാത റാന്നി, പത്തനംതിട്ട, കോന്നി വഴി പുനലൂരിലേക്ക്‌ ദീര്‍ഘിപ്പിക്കേണ്ടതുണ്ട്‌. ശബരി റെയില്‍ സര്‍വേക്ക്‌ ഉത്തരവ്‌ വാങ്ങി, ബജറ്റില്‍ പറഞ്ഞ്‌ പ്ലാനില്‍പ്പെടുത്തി. പിന്നീട്‌ നിലച്ചു പോകാനുളള കാരണം ഇടതു സര്‍ക്കാരാണ്‌. ഇപ്പോഴാണ്‌ 50 ശതമാനം വിഹിതം ചെലവഴിക്കാമെന്ന്‌ സംസ്‌ഥാന ഗവ. അറിയിച്ചത്‌. സംസ്‌ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കേന്ദ്രം തടസപ്പെടുത്തില്ല.
ഗ്രീന്‍ഫീല്‍ഡ്‌ ഹൈവേ. മലയോര മേഖല വഴി തിരുവനന്തപുരത്ത്‌ നിന്ന്‌ അങ്കമാലിക്ക്‌ പോകുന്നതാണ്‌. കലഞ്ഞൂരില്‍ നിന്ന്‌ തുടങ്ങി പാലാ വരെയുള്ള അതിര്‍ത്തിയിലെത്തും.........

© Mangalam

Get it on Google Play