രോഗങ്ങളില്ലാത്ത അവസ്‌ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്‌. 1948ലെ ലോക ഹെല്‍ത്ത്‌ അസംബ്ലിയുടെ നിര്‍വചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്‌ഥ മാത്രമല്ല, സമ്പൂര്‍ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്‌ഥിതി കൂടി ആണ്‌ ആരോഗ്യം.
ആരോഗ്യം സമ്പൂര്‍ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്‍പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത്‌ ശാരീരികശേഷിയിലും സാമൂഹിക വ്യക്‌തിപരമായ ഉപാധികള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ സംഗതിയുമാണ്‌.(ലോകാരോഗ്യ സംഘടന).
പാരമ്പര്യവും ചുറ്റുപാടുകളുമാണ്‌ ആരോഗ്യത്തിനു നിദാനമായ ഘടകങ്ങള്‍. ഭൗതിക പരിതഃസ്‌ഥിതി, സാമൂഹ്യ പരിതഃസ്‌ഥിതി, ജൈവ പരിതഃസ്‌ഥിതി എന്നിങ്ങനെ അവയെ മൂന്നായി തിരിക്കാം. അതായത്‌ ഒരു മനുഷ്യന്‍ന്റെ ആരോഗ്യം അവന്റെ സാമൂഹികവും വ്യക്‌തിപരവും ജൈവികവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം ഓരോ മനുഷ്യന്റെയും അവകാശമാണ്‌. അത്‌ പരിപാലിക്കേണ്ടതും ആരോഗ്യകരമായ ജീവിതം സാധ്യമാക്കുക എന്നതും വ്യക്‌തിയുടെയും രാഷ്‌ട്രത്തിന്റെയും കടമയാണ്‌.
ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ശരിയായ ഭക്ഷണക്രമം, വ്യായാമം, ശീലങ്ങള്‍ എന്നിവയ്‌ക്ക് പ്രധാന സ്‌ഥാനമാണുള്ളത്‌. ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത്‌ ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമാണ്‌. അതിനായി ദിവസേന പഴങ്ങള്‍, പച്ചക്കറികള്‍ പരിപ്പുവര്‍ഗങ്ങള്‍, മത്സ്യം, മുട്ട എന്നിവ ശരിയായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. ഇതുവഴി വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്‌, നാരുകള്‍ എന്നിവ ശരീരത്തിന്‌ ലഭ്യമാകുന്നു. എണ്ണയില്‍ വറുത്തതും പൊരിച്ചതും അമിതമായി മൊരിഞ്ഞതുമായ ആഹാരങ്ങള്‍, അമിതമായി മധുരം, ഉപ്പ്‌, കൊഴുപ്പ്‌, അമിതമായ അന്നജം, ചുവന്ന മാംസം എന്നിവ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഇവ ഉപയോഗിക്കുന്നത്‌ നിയന്ത്രിക്കേണ്ടതാണ്‌.
പ്രതികൂല ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയും ചെയ്യുമ്പോള്‍ വ്യക്‌തിക്ക്‌ ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്‌ഥ അനുഭവപ്പെടുന്നു. ഇതാണ്‌ ശരിയായ ആരോഗ്യം എന്ന്‌ പറയുന്നത്‌.
ആരോഗ്യം ഇല്ലാതാകുന്ന അല്ലെങ്കില്‍ ബാധിക്കപ്പെടുന്ന അവസ്‌ഥ ആണ്‌ രോഗാവസ്‌ഥ. രോഗാവസ്‌ഥയ്‌ക്കുള്ള കാരണങ്ങള്‍ പലതാകാം. ശരീരകോശങ്ങളുടെ അപകര്‍ഷവും, പ്രായവര്‍ധനയും രോഗ കാരണങ്ങളാണ്‌. കൂടാതെ പാരമ്പര്യ ഘടകങ്ങള്‍. രോഗാണുക്കള്‍, പരാദങ്ങള്‍ എന്നിവയുടെ ആക്രമണം, പോഷണക്കുറവ്‌, അതിപോഷണം, അമിതാഹാരം, മദ്യപാനം, പുകവലി പോലെയുള്ള ലഹരി ഉപയോഗം എന്നിവ കൂടാതെ ആഹാരത്തില്‍ നിന്ന്‌ ലഭിക്കുന്ന ചില ഘടകങ്ങള്‍ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട്‌ മൂലമോ അളവ്‌ കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തില്‍ അടിഞ്ഞുകൂടി രോഗാവസ്‌ഥ ഉണ്ടാകാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങള്‍ ലഭിക്കാതെ ശാരീരിക പ്രക്രിയകള്‍ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്‌ഥയാകാം. വ്യായാമക്കുറവാകാം. അമിതാധ്വാനം, സുരക്ഷിതമല്ലാത്ത തൊഴില്‍, മാനസിക സമ്മര്‍ദം , ഉറക്കക്കുറവ്‌, മാനസിക പ്രശ്‌നങ്ങള്‍ എന്നിവ രോഗാവസ്‌ഥയായി മാറാം. ഇവ കൂടാതെ മഹാമാരികള്‍ സാമൂഹികമായ ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കുന്നു.
വ്യായാമക്കുറവാണ്‌ ആരോഗ്യത്തിന്‌ വെല്ലുവിളി ആകുന്ന പ്രധാന പ്രശ്‌നം. മുതിര്‍ന്നവര്‍ നിത്യേന കുറഞ്ഞത്‌ 30 മിനുട്ട്‌ വീതവും കുട്ടികള്‍ ഒരു മണിക്കൂറും ശാരീരികാധ്വാനം നല്‍കുന്ന വ്യായാമം, കളികള്‍, നൃത്തം, ആയോധനകലകള്‍ എന്നിവയില്‍ ഏതിലെങ്കിലും ഏര്‍പ്പെടേണ്ടതുണ്ട്‌. ഇത്‌ കേവലം ശാരീരികക്ഷമത മാത്രമല്ല കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, അമിതഭാരം ഉള്‍പ്പടെയുള്ള ജീവിതശൈലി രോഗങ്ങളെ അകറ്റാനും മാനസികമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരത്തിന്റെ അമിതഭാരം, വയറിനു ചുറ്റും കൊഴുപ്പ്‌ അടിയുന്ന അവസ്‌ഥ എന്നിവ നിയന്ത്രിക്കേണ്ടതും ഏറെ അത്യാവശ്യമാണ്‌. ഇവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുന്ന ഘടകങ്ങളാണ്‌.
ലഹരിയുടെ ഉപയോഗമാണ്‌ ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന മറ്റൊരു ഘടകം. ഇന്നത്തെ യുവതലമുറയുടെ അടക്കം ആരോഗ്യത്തെ ആശങ്കയില്‍ ആഴ്‌ത്തുന്നതാണ്‌ ലഹരിയുടെ ഉപയോഗം . മദ്യാസക്‌തി, പുകവലി, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവ രോഗസാധ്യത വര്‍ധിപ്പിക്കുകയും വ്യക്‌തിയുടെയും സാമൂഹിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നുണ്ട്‌. കൂടാതെ പുകവലിക്കുമ്പോള്‍ അകത്തേക്ക്‌ എത്തുന്ന കെമിക്കലുകള്‍ മഹാരോഗ വാഹകരാണ്‌.
മേല്‍പ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്‌ഥയ്‌ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളാകാം രോഗങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. അതോടൊപ്പം തെറ്റായ ജീവിതശൈലി കൂടിയാകുമ്പോള്‍ രോഗമുണ്ടാകാനുള്ള സാധ്യത വളരെയധികം വര്‍ധിക്കുന്നു. ചികിത്സാ പിഴവുകളും രോഗാവസ്‌ഥയ്‌ക്ക് കാരണമാകാം. മരുന്നുകളുടെ കുറവ്‌ കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്‌ഥ ഉണ്ടാകാം.
നിലവിലുള്ള ആരോഗ്യ പുരോഗതിക്ക്‌ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതാണ്‌ ജീവിതശൈലീ രോഗങ്ങള്‍. കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, ധമനീ രോഗങ്ങള്‍, അമിതരക്‌തസമ്മര്‍ദം, പക്ഷാഘാതം, പി.സി.ഒ.ഡി., വൃക്കരോഗം, കരള്‍ രോഗങ്ങള്‍, പി.സി.ഒ.എസ്‌., അമിതവണ്ണം എന്നിവ ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്‌. ആരോഗ്യകരമായ ജീവിതശൈലി കൊണ്ട്‌ മേല്‍പ്പറഞ്ഞ രോഗങ്ങളെ നല്ലൊരു പരിധിവരെ തടയാനും, ആരോഗ്യം നിലനിര്‍ത്താനും സാധിക്കും. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവ ഒരു വ്യക്‌തിയുടെ ആരോഗ്യത്തില്‍ അതിപ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌.
ശാരീരിക ക്ഷമത പോലെ തന്നെ പ്രധാനമാണ്‌ മാനസിക ആരോഗ്യം. ഇന്നത്തെ സവിശേഷമായ ജീവിത ചുറ്റുപാടില്‍ വ്യക്‌തികളില്‍ വര്‍ധിച്ചു വരുന്ന വിഷാദം, ഉത്‌കണ്‌ഠ പോലെയുള്ള മാനസികരോഗങ്ങള്‍ എന്നിവയും ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്‌.

ആരോഗ്യം അവകാശമായ ഒരു രാജ്യത്താണ്‌ നാം ജീവിക്കുന്നത്‌. വിവിധ ആരോഗ്യ പദ്ധതികളിലൂടെയും ആതുര സേവന സംവിധാനങ്ങളിലൂടെയും പ്രസ്‌തുത ആരോഗ്യ പരിരക്ഷ ഉറപ്പ്‌ വരുത്താന്‍ സര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. സാങ്കേതിക വിദ്യയും നൂതന ചികിത്സാ രീതികളും ആരോഗ്യരംഗത്തിന്‌ പുത്തനുണര്‍വ്‌ നല്‍കുന്നുണ്ട്‌ എങ്കിലും വര്‍ധിച്ചു വരുന്ന ചികിത്സാ ചെലവുകളും പുതിയ രോഗങ്ങളും ആശങ്കകള്‍ ഉണര്‍ത്തുന്നു.
ആരോഗ്യപരിരക്ഷയില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശക്‌തമായ പരിവര്‍ത്തനങ്ങള്‍ക്കാണ്‌ ഇന്ത്യ സാക്ഷ്യം വഹിച്ചത്‌. ഏകദേശം 90 % മനുഷ്യരുടെയും ആരോഗ്യത്തെ അഭിസംബോധന ചെയ്യാന്‍ ഇന്ത്യയെ പോലെ ഒരു വികസ്വര രാജ്യത്തിന്‌ കഴിയുന്നതും അഭിമാനാര്‍ഹമാണ്‌. കുറഞ്ഞ ശിശു മരണ നിരക്കും കൂടിയ ആയുര്‍ദൈര്‍ഘ്യവും കേരളത്തെയും ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നു.
ആരോഗ്യമാണ്‌ ഏറ്റവും വലിയ സമ്പത്ത്‌. ജാഗ്രതയോടെ ഉള്ള ജീവിതത്തിലൂടെ കൃത്യമായ പരിശോധനകളിലൂടെ സമൂഹത്തിനും രാജ്യത്തിനും മുതല്‍ക്കൂട്ടായി മാനസികവും ശാരീരികവുമായ ആരോഗ്യത്തോടെ പുലരാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ.

ഫാ. ഡോ. ബിനു കുന്നത്ത്‌
(കോട്ടയം കാരിത്താസ്‌ ആശുപത്രി ഡയറക്‌ടറാണ്‌ ലേഖകന്‍)

QOSHE - ആരോഗ്യം മനുഷ്യന്റെ അവകാശവും രാഷ്‌ട്രത്തിന്റെ കടമയുമാണ്‌ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ആരോഗ്യം മനുഷ്യന്റെ അവകാശവും രാഷ്‌ട്രത്തിന്റെ കടമയുമാണ്‌

19 0
07.04.2024

രോഗങ്ങളില്ലാത്ത അവസ്‌ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്‌. 1948ലെ ലോക ഹെല്‍ത്ത്‌ അസംബ്ലിയുടെ നിര്‍വചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്‌ഥ മാത്രമല്ല, സമ്പൂര്‍ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്‌ഥിതി കൂടി ആണ്‌ ആരോഗ്യം.
ആരോഗ്യം സമ്പൂര്‍ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്‍പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത്‌ ശാരീരികശേഷിയിലും സാമൂഹിക വ്യക്‌തിപരമായ ഉപാധികള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ സംഗതിയുമാണ്‌.(ലോകാരോഗ്യ സംഘടന).
പാരമ്പര്യവും ചുറ്റുപാടുകളുമാണ്‌ ആരോഗ്യത്തിനു നിദാനമായ ഘടകങ്ങള്‍. ഭൗതിക പരിതഃസ്‌ഥിതി, സാമൂഹ്യ പരിതഃസ്‌ഥിതി, ജൈവ പരിതഃസ്‌ഥിതി എന്നിങ്ങനെ അവയെ മൂന്നായി തിരിക്കാം. അതായത്‌ ഒരു മനുഷ്യന്‍ന്റെ ആരോഗ്യം അവന്റെ സാമൂഹികവും വ്യക്‌തിപരവും ജൈവികവുമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം ഓരോ മനുഷ്യന്റെയും അവകാശമാണ്‌. അത്‌ പരിപാലിക്കേണ്ടതും ആരോഗ്യകരമായ ജീവിതം സാധ്യമാക്കുക എന്നതും വ്യക്‌തിയുടെയും രാഷ്‌ട്രത്തിന്റെയും കടമയാണ്‌.
ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ശരിയായ ഭക്ഷണക്രമം, വ്യായാമം, ശീലങ്ങള്‍ എന്നിവയ്‌ക്ക് പ്രധാന സ്‌ഥാനമാണുള്ളത്‌. ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത്‌ ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും അത്യാവശ്യമാണ്‌. അതിനായി ദിവസേന പഴങ്ങള്‍, പച്ചക്കറികള്‍ പരിപ്പുവര്‍ഗങ്ങള്‍, മത്സ്യം, മുട്ട എന്നിവ ശരിയായ അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. ഇതുവഴി വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്‌, നാരുകള്‍ എന്നിവ ശരീരത്തിന്‌ ലഭ്യമാകുന്നു. എണ്ണയില്‍ വറുത്തതും പൊരിച്ചതും അമിതമായി മൊരിഞ്ഞതുമായ ആഹാരങ്ങള്‍, അമിതമായി മധുരം, ഉപ്പ്‌, കൊഴുപ്പ്‌, അമിതമായ അന്നജം, ചുവന്ന മാംസം........

© Mangalam


Get it on Google Play