സാധാരണ നക്ഷത്രങ്ങള്‍ക്കു പ്രായമാകും. ഊര്‍ജോത്‌പാദനം നിലയ്‌ക്കും. പിന്നെ പ്രകാശംചൊരിയുന്നത്‌ അവസാനിപ്പിച്ച്‌ നമ്മുടെ കണ്ണില്‍നിന്നു മറയും. പക്ഷേ, നമ്മുടെ സൂര്യന്‍ അടങ്ങിയ ക്ഷീരപഥന്റെ കേന്ദ്രത്തോട്‌ ചേര്‍ന്നുള്ള ചില നക്ഷത്രങ്ങള്‍ക്ക്‌ പ്രായമാകുകയേയില്ല! അവര്‍ക്കു 'നിത്യയൗവന'മാണ്‌. സിനിമയിലെ താരങ്ങള്‍ യൗവനം നിലനിര്‍ത്തുന്നത്‌ പ്രത്യേക ചികിത്സകളിലൂടെയും ഭക്ഷണക്രമത്തിലൂടെയുമൊക്കെയാണ്‌. ആകാശത്തെ താരങ്ങള്‍ക്കും ചെറുപ്പം നിലനിര്‍ത്താന്‍ ഒരു 'ഭക്ഷണക്രമം' ഉണ്ട്‌...

ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള തമോഗര്‍ത്തമായ സജിറ്റേറിയസ്‌ എയെയും അതിനു സമീപമുള്ള 1,000 നക്ഷത്രങ്ങളെയുമാണു ന്യൂ നോര്‍ത്ത്‌ വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠിച്ചത്‌. ഗവേഷകരെ സംബന്ധിച്ച്‌ പ്രത്യേക മേഖലയാണത്‌. സൂര്യനില്‍നിന്ന്‌ 26,000 പ്രകാശ വര്‍ഷം അകലെയാണു സജിറ്റേറിയസ്‌ എ(സൂര്യനില്‍നിന്നുള്ള പ്രകാശം ആ തമോഗര്‍ത്തത്തിലെത്തണമെങ്കില്‍ 26,000 വര്‍ഷമെടുക്കുമെന്ന്‌ അര്‍ഥം).
സജിറ്റേറിയസിനു ഗുരുത്വാകര്‍ഷണം കൂടുതലായതിനാല്‍ അതിന്റെ സമീപത്ത്‌ നക്ഷത്രങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയില്ലെന്നാണു ഗവേഷകര്‍ വിശ്വസിക്കുന്നത്‌. തമോഗര്‍ത്തതിന്‌ അടുത്തുള്ള നക്ഷത്രങ്ങള്‍ മറ്റെവിടെയെങ്കിലും രൂപപ്പെട്ടശേഷം ഗുരുത്വാകര്‍ഷണത്തില്‍ കുടുങ്ങി സജിറ്റേറിയസിനു സമീപമെത്തിയതാകാമത്രേ. ഇവയില്‍ എസ്‌.ഒ-6 എന്ന നക്ഷത്രവും തമോഗര്‍ത്തവുമായുള്ള അകലം വെറും 0.04 പ്രകാശവര്‍ഷമാണ്‌. (സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആല്‍ഫ സെന്റൂറി 4.246 പ്രകാശവര്‍ഷം അകലെയാണ്‌. സജിറ്റേറിയസ്‌ എയുടെ നാലു പ്രകാശവര്‍ഷം ചുറ്റളവില്‍ 10 ലക്ഷത്തിലേറെ നക്ഷത്രങ്ങളാണുള്ളത്‌). എസ്‌.ഒ-6 നക്ഷത്രത്തിന്‌ 1000 കോടി വര്‍ഷമാണു പ്രായം. (സൂര്യന്‌ 460 കോടി വര്‍ഷം മാത്രം). കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ക്ഷീരപഥത്തില്‍ ലയിച്ച ഏതോ ഗ്യാലക്‌സിയിലെ അംഗമാണ്‌ എസ്‌.ഒ-6 എന്നാണു ശാസ്‌ത്രജ്‌ഞര്‍ വിശ്വസിക്കുന്നത്‌. എസ്‌.ഒ.-6 അടക്കമുള്ള നക്ഷത്രങ്ങളെല്ലാം കാഴ്‌ചയില്‍ 'ചെറുപ്പ'മാണ്‌. ആ യുവത്വത്തിന്റെ പിന്നാലെയായി ശാസ്‌ത്രജ്‌ഞര്‍.
സജിറ്റേറിയസ്‌ എക്ക്‌ സമീപമുള്ള ലോകം വ്യത്യസ്‌തമാണ്‌. തമോഗര്‍ത്തത്തിന്റെ ഗുരുത്വാകര്‍ഷണമാണു കാരണം. അതിവേഗമാണ്‌ ഇവിടെ നക്ഷത്രങ്ങളുടെ സഞ്ചാരം. ഇടയ്‌ക്കിടെ നക്ഷത്രങ്ങളുടെ കൂട്ടിയിടികള്‍... നക്ഷത്ര ലയനവും പിളര്‍പ്പും 'പിണ്ഡമോഷണ'വുമൊക്കെ ഇവിടെ പതിവാണ്‌. ആ ലോകത്തെ നേരിട്ട്‌ വീക്ഷിക്കുക അസാധ്യം. ഇതോടെയാണു കമ്പ്യൂട്ടര്‍ മാതൃക ഒരുക്കാന്‍ ന്യൂ നോര്‍ത്ത്‌ വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ തീരുമാനിച്ചത്‌. തമോഗര്‍ത്തിന്‌ അടുത്തുള്ള നക്ഷത്രങ്ങളുടെ പിണ്ഡവും വലിപ്പവും വേഗവും പഠിച്ചശേഷമാണു മാതൃക സൃഷ്‌ടിച്ചത്‌. ആ മാതൃകയിലുള്ളത്‌ ആയിരം നക്ഷത്രങ്ങള്‍.

നക്ഷത്രങ്ങളെ 'മുട്ടാതെ' പോകാനാകില്ല

നക്ഷത്രങ്ങള്‍ തിങ്ങിനിറഞ്ഞ ലോകമാണു തമോഗര്‍ത്തത്തിനു സമീപമുള്ളത്‌. 'ക്ഷീരപഥത്തിന്റെ കേന്ദ്രം വിചിത്രവും വന്യവുമായ ഒരു സ്‌ഥലമാണ്‌. ആ മേഖലയില്‍ നക്ഷത്രങ്ങളുടെ സാന്ദ്രത കൂടുതലാണ്‌. തിരക്കൂകൂടിയ റോഡ്‌ പോലെ. അവിടെ കൂട്ടിയിടികള്‍ സാധാരണമാണ്‌. ചിലപ്പോള്‍ ഒരു നക്ഷത്രത്തിനു തൊട്ടടുത്തുകൂടി മറ്റൊന്ന്‌ കടന്നുപോകും'.- ഗവേഷകയായ സാനിയ സി. റോസ്‌ പറഞ്ഞു.
ക്ഷീരപഥ കേന്ദ്രത്തോട്‌ ചേര്‍ന്ന്‌ 10 ലക്ഷം നക്ഷത്രങ്ങളാണുള്ളത്‌. തമോഗര്‍ത്തത്തിന്റെ ആകര്‍ഷണം അവയുടെ സ്വാഭാവിക ചലനത്തെ താളംതെറ്റിച്ചിട്ടുണ്ട്‌. ചില നക്ഷത്രങ്ങള്‍ തമോഗര്‍ത്തത്തില്‍ ലയിച്ചുചേര്‍ന്നു. മറ്റു ചിലത്‌ പിടിച്ചുനില്‍ക്കുന്നു. തമോഗര്‍ത്തത്തെ പരിക്രമണം ചെയ്യുമ്പോള്‍, നക്ഷത്രങ്ങള്‍ക്ക്‌ സെക്കന്‍ഡില്‍ ആയിരക്കണക്കിന്‌ കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. (മണിക്കൂറില്‍ 8,28,000 കിലോമീറ്റര്‍ വേഗത്തിലാണു സൂര്യന്‍ ക്ഷീരപഥത്തെ
ചുറ്റുന്നത്‌. സെക്കന്‍ഡില്‍ 230 കിലോമീറ്റര്‍ വേഗം മാത്രം).
തമോഗര്‍ത്തത്തോട്‌ അടുക്കുംതോറും നക്ഷത്രങ്ങളുടെ വേഗംകൂടും. തമോഗര്‍ത്തത്തില്‍നിന്ന്‌ 0.03 പ്രകാശവര്‍ഷം( ഏകദേശം 3027.42 കോടി കിലോമീറ്റര്‍) വരെ കൂട്ടിയിടികളുടെ എണ്ണംകൂടും. പലകൂട്ടിയിടികളിലും നക്ഷത്രം പൂര്‍ണമായി തകരുകയോ രണ്ടെണ്ണം ലയിച്ചുചേരുകയോ ഇല്ല. വാഹനങ്ങള്‍ കൂട്ടിയിടിക്കുംപോലെ നക്ഷത്രങ്ങളുടെ പുറംതോടില്‍നിന്നു പിണ്ഡം തെറിച്ചുപോകാം. ചിലപ്പോള്‍ അവയുടെ പുറംപാളികള്‍ തന്നെ നഷ്‌ടമാകും. കൂട്ടിയിടിയെ തുടര്‍ന്ന്‌ അവ പിണ്ഡം നഷ്‌ടപ്പെട്ട്‌ ചെറുനക്ഷത്രങ്ങളായി മാറും. പ്രായമേറിയ ഭീമന്‍ നക്ഷത്രങ്ങള്‍ പുതിയ ചെറുനക്ഷത്രങ്ങളായി തിളങ്ങും.
തമോഗര്‍ത്തത്തില്‍നിന്നു 0.03 പ്രകാശവര്‍ഷത്തിലേറെ അകലെ എത്തിയാല്‍ കാര്യങ്ങള്‍ മാറും. നക്ഷത്രങ്ങളുടെ വേഗം കുറയും. ഇവിടെയും കൂട്ടിയിടിയുണ്ട്‌. പക്ഷേ, കൂട്ടിയിടിച്ചാല്‍ നക്ഷത്രങ്ങള്‍ ലയിച്ചുചേരാനാണു സാധ്യത കൂടുതല്‍. ഇടിക്കുശേഷം രണ്ടായി സഞ്ചരിക്കാനുള്ള വേഗമില്ലാത്തതാണു കാരണം. പലതവണ ഇങ്ങനെ ലയിച്ചുകഴിയുമ്പോള്‍ നക്ഷത്രങ്ങളുടെ വലിപ്പം സൂര്യന്റെ 10 മടങ്ങ്‌ വരെയാകും. പലപ്പോഴും പ്രായമുള്ള നക്ഷത്രങ്ങള്‍ക്കാണ്‌ ഈ കൂട്ടിയിടികളിലൂടെ നേട്ടം ഉണ്ടാകുക. കൂട്ടിയിടികളിലൂടെയും ലയനങ്ങളിലൂടെയും ഈ നക്ഷത്രങ്ങള്‍ കൂടുതല്‍ ഹൈഡ്രജന്‍ ശേഖരിക്കുന്നു. അവ പുനരുജ്‌ജീവിപ്പിക്കപ്പെട്ട, യുവത്വമുള്ള നക്ഷത്രങ്ങളായി തിളങ്ങും. മറ്റ്‌ നക്ഷത്രങ്ങളെ ഭക്ഷിച്ച്‌ ചെറുപ്പമാകുന്ന നക്ഷത്രങ്ങള്‍! ശരിക്കും നക്ഷത്രഭോജി.

ചെറുപ്പമാകും, ആയുസ്‌ കുറയും

കൂട്ടിയിടിയിലൂടെ കാഴ്‌ചയില്‍ യുവത്വം തോന്നിക്കാമെങ്കിലും നക്ഷത്രത്തിന്റെ ആയുസ്‌ കുറയും. ചെറിയ നക്ഷത്രങ്ങളാണു കൂടുതല്‍ക്കാലം നിലനില്‍ക്കുക. വലിപ്പംകുടും തോറും ആയുസ്‌ കുറയും. 'ഭീമാകാരമായ നക്ഷത്രങ്ങള്‍ മൈലേജ്‌ കുറഞ്ഞ കാറുകളെപ്പോലെയാണ്‌. അവയ്‌ക്ക് കൂടുതല്‍ ഇന്ധനം(ഹൈഡ്രജന്‍) വേണം. അതു വേഗം ജ്വലിച്ചുതീരുകയും ചെയ്യും'- സാനിയ സി. റോസ്‌ പറഞ്ഞു.
സൂര്യനു ചുറ്റുമുള്ളതിനേക്കാള്‍ വ്യത്യസ്‌തമായ ലോകമാണു തമോഗര്‍ത്തത്തിനു ചുറ്റും. അവിടെയുള്ള നക്ഷത്രങ്ങള്‍ വ്യത്യസ്‌തമാണ്‌. അവയെ പഠിക്കുന്നത്‌ പ്രപഞ്ചത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമാക്കും.

സൂര്യന്‍ വീഴില്ല

സജിറ്റേറിയസ്‌ എ തമോഗര്‍ത്തത്തിനു വലിയ ഗുരുത്വാകര്‍ഷണ ബലമൊക്കെയുണ്ടെങ്കിലും സൂര്യനും ഭൂമിയില്‍ അതില്‍ പതിക്കാനുള്ള സാധ്യതയില്ല. തമോഗര്‍ത്തത്തില്‍നിന്ന്‌ ഏറെ അകലെ സുസ്‌ഥിര ഭ്രമണപഥത്തിലാണു സൂര്യന്‍. സൂര്യനെ ക്ഷീരപഥകേന്ദ്രത്തിലേക്ക്‌ വലിച്ചെടുക്കാനുള്ള ബലം തമോഗര്‍ത്തത്തിനില്ല. മറ്റു സ്വാധീനങ്ങളുണ്ടായി സൂര്യന്റെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടായാലേ തമോഗര്‍ത്തത്തെ ഭയക്കേണ്ടതുള്ളൂ. അതിനുള്ള സാധ്യത വിദൂരവും.

താരങ്ങളുടെ പ്രായം ഇനി 'റോമന്‍' പറയും

കാഴ്‌ചയില്‍ 'യുവത്വം' കാണിക്കുന്ന നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ ഗവേഷകര്‍. നക്ഷത്രങ്ങളുടെ യഥാര്‍ഥ പ്രായം കണക്കാക്കാന്‍ സഹായിക്കുന്ന നാസയുടെ നാന്‍സി ഗ്രേസ്‌ റോമന്‍ ബഹിരാകാശ ദൂരദര്‍ശിനി 2027 മേയില്‍ വിക്ഷേപിക്കും.
ബഹിരാകാശ ഗവേഷകര്‍ക്ക്‌ നക്ഷത്രങ്ങളുടെ പ്രായം നിര്‍ണയിക്കുന്നത്‌ വലിയ വെല്ലുവിളിയാണ്‌. നമ്മുടെ സൂര്യനെപ്പോലുള്ള നക്ഷത്രം സ്‌ഥിരമായ ന്യൂക്ലിയര്‍ ഫ്യൂഷനിലേക്ക്‌ അല്ലെങ്കില്‍ അതിന്റെ 'പക്വതയുള്ള' ഘട്ടത്തിലേക്ക്‌ മാറിക്കഴിഞ്ഞാല്‍ കോടിക്കണക്കിന്‌ വര്‍ഷത്തേക്ക്‌ കാര്യമായ മാറ്റമൊന്നും പുറത്തു കാണാനുണ്ടാകില്ല. പക്ഷേ, നക്ഷത്രം അതിന്റെ അച്ചുതണ്ടില്‍ സ്വയം ഭ്രമണംചെയ്യുന്നതിന്റെ വേഗത്തില്‍ മാറ്റമുണ്ടാകും. ഭ്രമണ കാലയളവ്‌ അളക്കുന്നതിലൂടെ പ്രായം കണ്ടുപിടിക്കാം.
നക്ഷത്രങ്ങള്‍ അതിവേഗമാണു കറങ്ങുന്നത്‌. മണിക്കൂറില്‍ 72,000 കിലോമീറ്റര്‍ വേഗത്തിലാണു സൂര്യന്റെ കറക്കം. ആ വേഗം സൂര്യന്റെ അകംപാളികളില്‍ വ്യത്യസ്‌തമായിരുക്കും. സൂര്യകളങ്കത്തിന്റെ അടിസ്‌ഥാനത്തില്‍ സൂര്യന്‍ കറങ്ങുന്നതിന്റെ വേഗം അനായാസം കണ്ടെത്താം. ഇതേ മാതൃക നക്ഷത്രങ്ങളിലും പ്രയോഗിക്കാനാണു ശ്രമം. സൂര്യന്റെ അത്ര വലിപ്പമുള്ളതോ ചെറുതുമായ നക്ഷത്രങ്ങളുടെ ഭ്രമണവേഗത കോടിക്കണക്കിന്‌ വര്‍ഷങ്ങള്‍കൊണ്ട്‌ കുറയും. നക്ഷത്രങ്ങളുടെ മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുമ്പോഴും പ്രകാശത്തില്‍ വ്യത്യാസമുണ്ടാകും. അതിനെ എ.ഐ(നിര്‍മിത ബുദ്ധി)യുടെ സഹായത്തോടെ മറികടക്കാനാകുമത്രേ.
നക്ഷത്ര കാറ്റ്‌ എന്നറിയപ്പെടുന്ന ചാര്‍ജ്‌ ചെയ്‌ത കണങ്ങളുടെ പ്രവാഹവും നക്ഷത്രത്തിന്റെ സ്വന്തം കാന്തികക്ഷേത്രവും തമ്മിലുള്ള ഇടപെടലുകളാണ്‌ വേഗത്തിലുള്ള മാന്ദ്യത്തിന്‌ കാരണമാകുന്നത്‌. കാന്തികക്ഷേത്രങ്ങളുടെ സ്വാധീനം കാരണം, ഏകദേശം 100 കോടി വര്‍ഷങ്ങള്‍ക്ക്‌ ശേഷം
ഒരേ പിണ്ഡവും പ്രായവുമുള്ള നക്ഷത്രങ്ങള്‍ ഒരേ നിരക്കില്‍ കറങ്ങും. അതിനാല്‍, നക്ഷത്രത്തിന്റെ പിണ്ഡവും ഭ്രമണ നിരക്കും അറിയാമെങ്കില്‍ അതിന്റെ പ്രായം കണക്കാക്കാന്‍ കഴിയും. അതിലൂടെ വിവിധ പ്രായത്തിലുള്ള നക്ഷത്രങ്ങളുടെ സ്വഭാവം കണ്ടെത്താന്‍ കഴിയും. താരാപഥം എങ്ങനെ രൂപപ്പെടുകയും പരിണമിക്കുകയും ചെയ്‌തുവെന്ന്‌ പഠിക്കാന്‍ കഴിയും.
ഫ്‌ളോറിഡ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരാണു നക്ഷത്രപ്രായം കൂടുതല്‍ കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്‌. എ.ഐയുടെ സഹായവും പ്രായനിര്‍ണയത്തിനുണ്ടാകും.
നാസയുടെ ടെസില്‍ (ട്രാന്‍സിറ്റിങ്‌ എക്‌സോപ്ലാനറ്റ്‌ സര്‍വേ സാറ്റലൈറ്റ്‌) നിന്നുള്ള ഡേറ്റ ഉപയോഗിച്ചായിരുന്നു പഠനം. എങ്കിലും ദൈര്‍ഘ്യമേറിയ നക്ഷത്ര ഭ്രമണ കാലയളവുകള്‍ കൃത്യമായി അളക്കുന്നത്‌ വെല്ലുവിളിയാണെന്നു ശാസ്‌ത്രജ്‌ഞര്‍ സമ്മതിക്കുന്നു.
റോമന്‍ ബഹിരാകാശ ദൂരദര്‍ശിനി ലക്ഷക്കണക്കിനു നക്ഷത്രങ്ങളില്‍നിന്ന്‌ ഡേറ്റ ശേഖരിക്കും. കാലക്രമേണ നക്ഷത്രപ്രായത്തില്‍ കൃത്യത കൊണ്ടുവരാമെന്നാണു ശാസ്‌ത്രജ്‌ഞരുടെ വിശ്വാസം.

മാത്യൂസ്‌ എം. ജോര്‍ജ്‌

QOSHE - ടെക്‌ ടോക്ക്‌ : നക്ഷത്രഭോജികള്‍! - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ടെക്‌ ടോക്ക്‌ : നക്ഷത്രഭോജികള്‍!

21 0
07.04.2024

സാധാരണ നക്ഷത്രങ്ങള്‍ക്കു പ്രായമാകും. ഊര്‍ജോത്‌പാദനം നിലയ്‌ക്കും. പിന്നെ പ്രകാശംചൊരിയുന്നത്‌ അവസാനിപ്പിച്ച്‌ നമ്മുടെ കണ്ണില്‍നിന്നു മറയും. പക്ഷേ, നമ്മുടെ സൂര്യന്‍ അടങ്ങിയ ക്ഷീരപഥന്റെ കേന്ദ്രത്തോട്‌ ചേര്‍ന്നുള്ള ചില നക്ഷത്രങ്ങള്‍ക്ക്‌ പ്രായമാകുകയേയില്ല! അവര്‍ക്കു 'നിത്യയൗവന'മാണ്‌. സിനിമയിലെ താരങ്ങള്‍ യൗവനം നിലനിര്‍ത്തുന്നത്‌ പ്രത്യേക ചികിത്സകളിലൂടെയും ഭക്ഷണക്രമത്തിലൂടെയുമൊക്കെയാണ്‌. ആകാശത്തെ താരങ്ങള്‍ക്കും ചെറുപ്പം നിലനിര്‍ത്താന്‍ ഒരു 'ഭക്ഷണക്രമം' ഉണ്ട്‌...

ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള തമോഗര്‍ത്തമായ സജിറ്റേറിയസ്‌ എയെയും അതിനു സമീപമുള്ള 1,000 നക്ഷത്രങ്ങളെയുമാണു ന്യൂ നോര്‍ത്ത്‌ വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠിച്ചത്‌. ഗവേഷകരെ സംബന്ധിച്ച്‌ പ്രത്യേക മേഖലയാണത്‌. സൂര്യനില്‍നിന്ന്‌ 26,000 പ്രകാശ വര്‍ഷം അകലെയാണു സജിറ്റേറിയസ്‌ എ(സൂര്യനില്‍നിന്നുള്ള പ്രകാശം ആ തമോഗര്‍ത്തത്തിലെത്തണമെങ്കില്‍ 26,000 വര്‍ഷമെടുക്കുമെന്ന്‌ അര്‍ഥം).
സജിറ്റേറിയസിനു ഗുരുത്വാകര്‍ഷണം കൂടുതലായതിനാല്‍ അതിന്റെ സമീപത്ത്‌ നക്ഷത്രങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയില്ലെന്നാണു ഗവേഷകര്‍ വിശ്വസിക്കുന്നത്‌. തമോഗര്‍ത്തതിന്‌ അടുത്തുള്ള നക്ഷത്രങ്ങള്‍ മറ്റെവിടെയെങ്കിലും രൂപപ്പെട്ടശേഷം ഗുരുത്വാകര്‍ഷണത്തില്‍ കുടുങ്ങി സജിറ്റേറിയസിനു സമീപമെത്തിയതാകാമത്രേ. ഇവയില്‍ എസ്‌.ഒ-6 എന്ന നക്ഷത്രവും തമോഗര്‍ത്തവുമായുള്ള അകലം വെറും 0.04 പ്രകാശവര്‍ഷമാണ്‌. (സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ ആല്‍ഫ സെന്റൂറി 4.246 പ്രകാശവര്‍ഷം അകലെയാണ്‌. സജിറ്റേറിയസ്‌ എയുടെ നാലു പ്രകാശവര്‍ഷം ചുറ്റളവില്‍ 10 ലക്ഷത്തിലേറെ നക്ഷത്രങ്ങളാണുള്ളത്‌). എസ്‌.ഒ-6 നക്ഷത്രത്തിന്‌ 1000 കോടി വര്‍ഷമാണു പ്രായം. (സൂര്യന്‌ 460 കോടി വര്‍ഷം മാത്രം). കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ക്ഷീരപഥത്തില്‍ ലയിച്ച ഏതോ ഗ്യാലക്‌സിയിലെ അംഗമാണ്‌ എസ്‌.ഒ-6 എന്നാണു ശാസ്‌ത്രജ്‌ഞര്‍ വിശ്വസിക്കുന്നത്‌. എസ്‌.ഒ.-6 അടക്കമുള്ള നക്ഷത്രങ്ങളെല്ലാം കാഴ്‌ചയില്‍ 'ചെറുപ്പ'മാണ്‌. ആ യുവത്വത്തിന്റെ പിന്നാലെയായി ശാസ്‌ത്രജ്‌ഞര്‍.
സജിറ്റേറിയസ്‌ എക്ക്‌ സമീപമുള്ള ലോകം വ്യത്യസ്‌തമാണ്‌. തമോഗര്‍ത്തത്തിന്റെ ഗുരുത്വാകര്‍ഷണമാണു കാരണം. അതിവേഗമാണ്‌ ഇവിടെ നക്ഷത്രങ്ങളുടെ സഞ്ചാരം. ഇടയ്‌ക്കിടെ നക്ഷത്രങ്ങളുടെ കൂട്ടിയിടികള്‍... നക്ഷത്ര ലയനവും പിളര്‍പ്പും 'പിണ്ഡമോഷണ'വുമൊക്കെ........

© Mangalam

Get it on Google Play