റബറിന്‌ ന്യായമായ വില ഉറപ്പുവരുത്തും, നഴ്‌സിങ്‌ സര്‍വകലാശാല സ്‌ഥാപിക്കും -ഫ്രാന്‍സിസ്‌ ജോര്‍ജ്‌ (യു.ഡി.എഫ്‌)

റബര്‍ കര്‍ഷകര്‍ക്കു ന്യായമായ വില ലഭ്യമാക്കുകയാണു പ്രധാന ലക്ഷ്യം. മതിയായ സബ്‌സിഡി ലഭ്യമാക്കിയാല്‍മാത്രമേ കര്‍ഷകര്‍ക്ക്‌ ഇപ്പോഴത്തെ വിലയില്‍ കൃഷി ലാഭകരമായി നടത്താന്‍ കഴിയൂ. റബറിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നമ്മുടെ നാട്ടില്‍തന്നെ കുടുതല്‍ ഉല്‍പാദിപ്പിച്ചാല്‍ ആഭ്യന്തര വിപണിയില്‍ റബറിന്‌ ആവശ്യക്കാരേറും. ഇതു റബറിന്റെ വില ഉയര്‍ത്തും. റബര്‍കൃഷിക്കൊപ്പം നെല്‍കര്‍ഷകര്‍ക്കും മറ്റു ചെറുകിട കര്‍ഷകര്‍ക്കും കൃഷി ലാഭകരമായി കൊണ്ടുപോകുന്നതിനു പദ്ധതി ആവിഷ്‌കരിക്കും.

മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചതു നഴ്‌സുമാരും പാരാമെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരും നല്‍കിയ സംഭാവനകളാണ്‌. ഒരു വീട്ടില്‍നിന്ന്‌ ഒരാളെങ്കിലും നഴ്‌സിങ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നത്‌ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിന്റെമാത്രം പ്രത്യേകതയാണ്‌. ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാത്രമായി ഒരു നഴ്‌സിങ്‌ സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിക്കും.

ആഭ്യന്തര ടൂറിസ സാധ്യത ഏറ്റവും കൂടുതല്‍ പ്രയോജപ്പെടുത്താന്‍ കഴിയുന്ന കുമരകം അടക്കമുള്ള സ്‌ഥലങ്ങള്‍ ഈ മണ്ഡലത്തിലാണ്‌. കായലോരം മുതല്‍ മലയോരം വരെ എന്ന പ്രത്യേക ടൂറിസം സര്‍ക്ക്യൂട്ട്‌ നടപ്പാക്കുന്നതിനു ശ്രമം നടത്തും. കുമരകത്തെത്തുന്ന സഞ്ചാരിയെ കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തികളിലെ മലയോര ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാകും പദ്ധതി.
യുവാക്കള്‍ക്ക്‌ കൂടുതല്‍ തൊഴില്‍ അവസരം

വിദേശത്തേക്കു തൊഴില്‍ അന്വേഷിച്ച്‌ പോകുന്നവരില്‍ നല്ലൊരു പങ്കു കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തില്‍പ്പെടുന്നവരാണ്‌. ജീവിക്കാനുതകുന്ന തൊഴലവസരങ്ങള്‍ ലഭിക്കാതെ വരുമ്പോഴാണ്‌ ഇവര്‍ അന്യനാടുകള്‍ തേടി പോകുന്നത്‌.ഈ സാഹചര്യം ഒഴിവാക്കാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. അതിനായി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനൊപ്പം മള്‍ട്ടി നാഷണല്‍ കമ്പനികളെ കൊണ്ടുവന്നു കൂടുതല്‍ തൊഴില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

പഠനത്തോടൊപ്പം ജോലി ഉറപ്പാക്കുന്ന പദ്ധതി, ഭിന്നശേഷി സൗഹൃദ കോട്ടയം പദ്ധതി- തോമസ്‌ ചാഴികാടന്‍ (എല്‍.ഡി.എഫ്‌്)

പഠനത്തിനൊപ്പം ജോലി ഉറപ്പുവരുത്തുന്നതിനു പദ്ധതി ആവിഷ്‌കരിക്കും. വിദേശ സര്‍വകലാശാലകള്‍ ഇതേ രീതി നടപ്പാക്കി വിജയിച്ചവരാണ്‌. പഠനസമയത്തില്‍ ഭേദഗതി വരുത്തി ബാക്കി സമയത്തു ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാവും പദ്ധതി. നമ്മുടെ നാട്ടിലെ യുവജനത പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കു പോകുന്ന സാഹചര്യം ഒഴിവാക്കി അവരെ ചേര്‍ത്തുനിര്‍ത്തുന്ന പദ്ധതിയാണിത്‌.

എം.പി. ഫണ്ട്‌ നൂറു ശതമാനവും ചെലവഴിക്കാന്‍ കഴിഞ്ഞതാണ്‌ ഏറെ അഭിമാനം പകരുന്നത്‌. എം.പിമാര്‍ സാധാരണ രണ്ടോ മൂന്നോ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതാണ്‌ കീഴ്‌വഴക്കം. എന്നാല്‍ ഞാന്‍ സാധാരണക്കാര്‍ക്കു വരെ പ്രയോജനപ്പെടുന്നവിധം ചെറുകിട പദ്ധതികള്‍ക്കാണ്‌ ഫണ്ട്‌ വിനിയോഗിച്ചത്‌. അതില്‍ 25000 രൂപ മുതലുള്ള പദ്ധതികള്‍ ഉള്‍പ്പെടും.അങ്ങനെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും തുക എത്തിക്കാനായി. ഇനിയും ഇതേ രീതിയില്‍ ഫണ്ട്‌ വിനിയോഗിച്ചാല്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. അതിനു പ്രത്യേക പരിഗണന നല്‍കും. റബര്‍ കര്‍ഷകര്‍ക്ക്‌ ന്യായമായ വില ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. പി.എം.ജി.എസ്‌.വൈ. പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡുകള്‍ ടാര്‍ ചെയ്യാന്‍ കഴിഞ്ഞ മണ്ഡലം കോട്ടയമാണ്‌.

ആയിരത്തിലേറെ ഭിന്നശേഷിക്കാര്‍ക്കു സഹായം നല്‍കാന്‍ കഴിഞ്ഞ കാലയളവില്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്‌ ഉപയോഗിച്ചാണ്‌ ഈ പദ്ധതി നടപ്പാക്കിയത്‌. ഇത്തവണയും ഇതു തുടരണമെന്നാണ്‌ ആഗ്രഹം. ഭിന്നശേഷി സൗഹൃദ കോട്ടയം എന്ന പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്‌.
കോട്ടയത്തെ വിദ്യാഭ്യാസ ഹബ്ബാക്കും

ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹോട്ടല്‍ മാനേജ്‌മെന്റ്‌, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍ തുടങ്ങി നിരവധി ആധുനിക വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സയന്‍സ്‌ സിറ്റി അടക്കമുള്ള നോളേജ്‌ കേന്ദ്രങ്ങള്‍ നിര്‍മാണവേളയിലാണ്‌. കോട്ടയത്തെ ഒരു വിദ്യഭ്യാസ ഹബ്ബാക്കി മാറ്റുകയാണ്‌ ലക്ഷ്യം. വിദേശ സര്‍വകലാശാലകളോടു കിടപിടിക്കുന്ന പുതിയ ആധുനിക കോഴ്‌സുകള്‍ കൊണ്ടുവന്നു നോളജ്‌ സിറ്റിയായി കോട്ടയത്തെ ഉയര്‍ത്തുകയാണു ലക്ഷ്യം.

റബര്‍വില വര്‍ധനയ്‌ക്ക് മുന്തിയ പരിഗണന; കാര്‍ഷികവിള മൂല്യവര്‍ധനയ്‌ക്കു പദ്ധതി -തുഷാര്‍ വെള്ളാപ്പള്ളി (എന്‍.ഡി.എ)

റബര്‍ വില വര്‍ധിപ്പിക്കുന്നതിനാണ്‌ മുഖ്യമായ പരിഗണന. സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ റബര്‍ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര വാണിജ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. റബര്‍ വില ഉയരുന്നതിനു സാഹചര്യം സൃഷ്‌ടിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്‌. ആവശ്യത്തിന്‌ ഉല്‍പ്പന്നം കിട്ടാതിരുന്നാല്‍ ഏത്‌ ഉല്‍പ്പന്നത്തിന്റെയും വില വര്‍ധിക്കും. ഈ രീതി നടപ്പാക്കുകയാണ്‌ വേണ്ടത്‌. റബര്‍ ഇറക്കുമതി നിയന്ത്രിച്ചാല്‍ വില ഉയരും. ഇതു കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കും.
കാര്‍ഷിക വിളകള്‍ക്ക്‌ ന്യായമായ വില ലഭ്യമാക്കുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിക്കും. നെല്‍കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ്‌ കൊണ്ടുവരും. നെല്ല്‌ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള വന്‍കിട പ്ലാന്റുകള്‍ സ്‌ഥാപിക്കുക, യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനു മള്‍ട്ടി നാഷണല്‍ കമ്പനികളുടെ സഹകരണം ഉറപ്പുവരുത്തുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്‌.

ശബരിമലയുടെ പ്രധാന്യം ഇപ്പോഴും കണക്കാക്കിയിട്ടില്ല.പത്തനംതിട്ട ജില്ലയിലാണ്‌ ശബരിമല സ്‌ഥിതിചെയ്യുന്നതെങ്കിലും ശബരിമലയിലേക്കുള്ള പ്രധാന ഇടത്താവളങ്ങളെല്ലാം കോട്ടയവുമായി ബന്ധപ്പെട്ടാണ്‌. ലക്ഷക്കണക്കിനു തീര്‍ഥാടകരാണ്‌ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ശബരിമലയിലേക്കു സഞ്ചരിക്കുന്നത്‌. ഇവര്‍ക്ക്‌ അടിസ്‌ഥാടന സൗകര്യമുള്‍പ്പടെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നതിനു പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.

പില്‍ഗ്രിം ടൂറിസം പദ്ധതി ആവിഷ്‌കരിക്കും

നിരവധി തീര്‍ഥാടനകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്‌ കോട്ടയം. അതുപോലെ പ്രകൃതിരമണീയമായ നിരവധി സ്‌ഥലങ്ങള്‍ കോട്ടയം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നുണ്ട്‌. ആഭ്യന്തര ടൂറിസത്തിന്റെ സാധ്യത കൂടി പ്രയോജനപ്പെടുത്തിയാല്‍ കോട്ടയത്തെ ഒരു പില്‍ഗ്രിം ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ കഴിയും. കുമരകത്തെത്തുന്ന ഒരു സഞ്ചാരിക്കു ജില്ലയിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു വാഗമണിലെത്താന്‍ കഴിയുന്ന വിധത്തിലാണു പദ്ധതിക്കു രൂപംനല്‍കുന്നത്‌.

QOSHE - സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു...കോട്ടയം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു...കോട്ടയം

9 0
08.04.2024

റബറിന്‌ ന്യായമായ വില ഉറപ്പുവരുത്തും, നഴ്‌സിങ്‌ സര്‍വകലാശാല സ്‌ഥാപിക്കും -ഫ്രാന്‍സിസ്‌ ജോര്‍ജ്‌ (യു.ഡി.എഫ്‌)

റബര്‍ കര്‍ഷകര്‍ക്കു ന്യായമായ വില ലഭ്യമാക്കുകയാണു പ്രധാന ലക്ഷ്യം. മതിയായ സബ്‌സിഡി ലഭ്യമാക്കിയാല്‍മാത്രമേ കര്‍ഷകര്‍ക്ക്‌ ഇപ്പോഴത്തെ വിലയില്‍ കൃഷി ലാഭകരമായി നടത്താന്‍ കഴിയൂ. റബറിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നമ്മുടെ നാട്ടില്‍തന്നെ കുടുതല്‍ ഉല്‍പാദിപ്പിച്ചാല്‍ ആഭ്യന്തര വിപണിയില്‍ റബറിന്‌ ആവശ്യക്കാരേറും. ഇതു റബറിന്റെ വില ഉയര്‍ത്തും. റബര്‍കൃഷിക്കൊപ്പം നെല്‍കര്‍ഷകര്‍ക്കും മറ്റു ചെറുകിട കര്‍ഷകര്‍ക്കും കൃഷി ലാഭകരമായി കൊണ്ടുപോകുന്നതിനു പദ്ധതി ആവിഷ്‌കരിക്കും.

മധ്യതിരുവിതാംകൂറിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചതു നഴ്‌സുമാരും പാരാമെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരും നല്‍കിയ സംഭാവനകളാണ്‌. ഒരു വീട്ടില്‍നിന്ന്‌ ഒരാളെങ്കിലും നഴ്‌സിങ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നത്‌ കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിന്റെമാത്രം പ്രത്യേകതയാണ്‌. ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാത്രമായി ഒരു നഴ്‌സിങ്‌ സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിക്കും.

ആഭ്യന്തര ടൂറിസ സാധ്യത ഏറ്റവും കൂടുതല്‍ പ്രയോജപ്പെടുത്താന്‍ കഴിയുന്ന കുമരകം അടക്കമുള്ള സ്‌ഥലങ്ങള്‍ ഈ മണ്ഡലത്തിലാണ്‌. കായലോരം മുതല്‍ മലയോരം വരെ എന്ന പ്രത്യേക ടൂറിസം സര്‍ക്ക്യൂട്ട്‌ നടപ്പാക്കുന്നതിനു ശ്രമം നടത്തും. കുമരകത്തെത്തുന്ന സഞ്ചാരിയെ കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തികളിലെ മലയോര ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാകും പദ്ധതി.
യുവാക്കള്‍ക്ക്‌ കൂടുതല്‍ തൊഴില്‍ അവസരം

വിദേശത്തേക്കു........

© Mangalam

Get it on Google Play