തെറ്റു ചെയ്‌തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരോടു പകവീട്ടുന്ന സര്‍ക്കാരോ ?. അത്തരമൊരു മന:സാക്ഷിയില്ലാത്ത സമീപനമാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പീഡിപ്പിക്കപ്പെട്ട യുവതിക്കു പിന്തുണ നല്‍കിയ സീനിയര്‍ നഴ്‌സിങ്‌ ഓഫീസര്‍ പി. ബി. അനിതയോട്‌ സംസ്‌ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത്‌. മെഡിക്കല്‍ കോളജ്‌ ഉള്‍പ്പെടെ ഓരോ ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടി എത്തുന്ന രോഗികളുടെ സുരക്ഷയും സംരക്ഷണവും സര്‍ക്കാരിന്റേയും ജീവനക്കാരുടേയും കടമയാണെന്നിരിക്കേയാണ്‌ ഒരിക്കലും സംഭവിക്കരുതാത്ത കാര്യം മെഡിക്കല്‍ കോളജില്‍ നടന്നത്‌. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയില്‍ അഭിമാനിതയാകുന്നതിനൊപ്പം സംഭവിക്കുന്ന വീഴ്‌ചകളില്‍ ശക്‌തമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ മന്ത്രി എന്ന നിലയില്‍ മന്ത്രി വീണാ ജോര്‍ജിനു കടമയുണ്ട്‌. സാധിക്കാത്തപക്ഷം അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ പൂച്ചെണ്ടുകളേക്കാള്‍ ആരോഗ്യമേഖലയുടെ മോശം പ്രതിച്‌ഛായയുടെ പേരില്‍ അധിക്ഷേപങ്ങളാകും ബാക്കിയാവുക.

2023 മാര്‍ച്ച്‌ 18നു മെഡിക്കല്‍ കോളജ്‌ ഐ.സി.യുവില്‍ വച്ച്‌ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ അര്‍ധബോധാവസ്‌ഥയിലായ ഒരു യുവതി പീഡിപ്പിക്കപ്പെടുന്നു. സമാനതകളില്ലാത്ത ഈ ക്രൂരത ചെയ്‌തയാള്‍ക്കു മാതൃകാപരമായ ശിക്ഷ നല്‍കിയതിന്റെ പേരിലല്ല മന്ത്രി വീണാ ജോര്‍ജും ആരോഗ്യ വിഭാഗവും വാര്‍ത്തകളില്‍ ഇടം പിടിച്ചത്‌. പകരം, സംഭവം പുറത്തുകൊണ്ടുവരാന്‍ നിമിത്തമായ അനിതയോടു പുലര്‍ത്തിയ പകപോക്കല്‍ സമീപനം ഞെട്ടിക്കുന്നതായി. പരാതി നല്‍കിയ യുവതിയെക്കൊണ്ട്‌ മൊഴിമാറ്റി പറയിക്കാന്‍ ആറു വനിതാജീവനക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആറു പേരെയും സസ്‌പെന്‍ഡ്‌ ചെയ്‌ത് ഉത്തരവുണ്ടായി. പ്രത്യേക അന്വേഷണ സമിതിക്കു മുന്നില്‍ ഭീഷണി സ്‌ഥിരീകരിച്ചു മൊഴി നല്‍കിയ അനിതയേയും ഒപ്പം ചീഫ്‌ നഴ്‌സിങ്‌് ഓഫീസര്‍, നഴ്‌സിങ്‌ സൂപ്രണ്ട്‌ എന്നിവരേയും സ്‌ഥലം മാറ്റി. അനിത ഒഴിച്ചുള്ളവര്‍ക്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍നിന്ന്‌ സ്‌റ്റേ കിട്ടി തിരികെ ജോലിയില്‍ കയറാന്‍ കഴിഞ്ഞു. കോഴിക്കോട്ട്‌ ഒഴിവില്ല എന്ന കളവു പറഞ്ഞ്‌ അനിതയെ ഇടുക്കിയിലേക്ക്‌ സ്‌ഥലം മാറ്റി. അനിതയുടെ ഭാഗത്ത്‌ ''സൂപ്പര്‍വൈസറി ലാപ്‌സ്'' ഉണ്ടായെന്ന ഡി.എം.ഒയുടെ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഇടുക്കിയിലേക്കുള്ള സ്‌ഥലം മാറ്റം. തുടര്‍ന്ന്‌ സ്‌ഥലം മാറ്റത്തിനെതിരേ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിന്റേയും ഹൈക്കോടതിയുടേയും ഉത്തരവ്‌ സമ്പാദിച്ചിട്ടും അവര്‍ക്കു തിരികെ നിയമനം നല്‍കാന്‍ ആരോഗ്യവകുപ്പ്‌ വിസമ്മതിച്ചതോടെയാണ്‌ സംഭവം വിവാദമായത്‌. 2024 ഏപ്രില്‍ ഒന്നുമുതല്‍ കോഴിക്കോട്‌ ഒഴിവുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ അന്നുമുതല്‍ അവിടെ പുനര്‍നിയമനം നടത്തണമെന്നായിരുന്നു കോടതി ഉത്തരവ്‌. ഉത്തരവ്‌ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ്‌ തയാറാകാത്തതിനെതുടര്‍ന്ന്‌ അനിത സമരത്തിനു നിര്‍ബന്ധിതയായി. അവര്‍ക്കു പിന്തുണയുമായി അതിജീവിതയും കേരളത്തിന്റെ മനസാക്ഷി ഒന്നാകെയുമുണ്ടായി. സര്‍ക്കാര്‍ അനുകൂല സംഘടനകളുടെ എതിര്‍പ്പിന്‌ ആരോഗ്യവകുപ്പും ആരോഗ്യമന്ത്രിയും കൂട്ടുനില്‍ക്കുന്നതായി വിമര്‍ശനമുയര്‍ന്നു.

കോടതി വിധി നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാരിനെതിരേ അനിത കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയതോടെ സര്‍ക്കാര്‍ അപകടം മനസിലാക്കി. അവസാന നിമിഷം അനിതയ്‌ക്ക് നിയമന ഉത്തരവ്‌ നല്‍കി മുഖം രക്ഷിക്കാനാണ്‌ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ശ്രമിച്ചത്‌. അതിനൊപ്പം അനിതയുടെ നിയമന ഉത്തരവ്‌ പുനപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിലൂടെ സര്‍ക്കാരിന്റെ മനസിലിരുപ്പ്‌ വ്യക്‌തമാകുകയും ചെയ്‌തു. വേനലവധിക്ക്‌ ശേഷമാകും കോടതി ഇനി ഹര്‍ജി പരിഗണിക്കുക. അതുവരെ അനിതയ്‌ക്കു ജോലിയില്‍ തുടരാമെങ്കിലും കോടതിയുടെ അന്തിമ വിധിക്ക്‌ വിധേയമായിട്ടാകും നിയമനം.

തന്റെ കടമ ചെയ്‌ത, സമൂഹത്തിന്‌ ആദരവ്‌ തോന്നിയ ഉദ്യോഗസ്‌ഥയോട്‌ സര്‍ക്കാരിന്റെ സമീപനം നല്‍കുന്ന സന്ദേശം നിരാശപ്പെടുത്തുന്നതാണ്‌. പീഡിപ്പിക്കപ്പെട്ട യുവതിക്ക്‌ പിന്തുണ നല്‍കിയ അനിതയുടെ ഭാഗത്ത്‌ വീഴ്‌ച്ചയുണ്ടായിട്ടുണ്ടെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ ഭരണകൂടം ആരുടെ ഭാഗത്താണെന്ന ചോദ്യമുയര്‍ത്തുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ വാക്കുകള്‍, കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ വച്ച്‌ അക്രമിയുടെ കുത്തേറ്റ്‌ ഡോ. വന്ദനാ ദാസ്‌ കൊല്ലപ്പെട്ടപ്പോള്‍ മന്ത്രി തന്നെ നടത്തിയ പ്രതികരണം പലരേയും ഓര്‍മപ്പെടുത്തിയിട്ടുണ്ടാകും. കൊല്ലപ്പെട്ട യുവതി ഹൗസ്‌ സര്‍ജനാണെന്നും അത്ര പരിചയമുള്ള ആളല്ലെന്നും ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നുപോയെന്നുമുള്ള പ്രതികരണമാണ്‌ അന്ന്‌ മന്ത്രിയില്‍ നിന്നുണ്ടായത്‌. പോലീസിന്റെ സാന്നിധ്യത്തിലുണ്ടായ കൊലപാതകത്തിനു പിന്നിലെ സുരക്ഷാ വീഴ്‌ച്ച മന്ത്രിക്കു വിഷയമായില്ല. മെഡിക്കല്‍ കോളജിനും ആരോഗ്യവിഭാഗത്തിനും ഉണ്ടായ വീഴ്‌ച്ച കാണാതെ അനിതയെ കുറ്റപ്പെടുത്തിയതിലൂടെ മന്ത്രി വീണാ ജോര്‍ജ്‌ വീണ്ടുംഅപഹാസ്യയായി. സ്‌ത്രീകളുടെ അവകാശ സംരക്ഷണം പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന നിലപാടാണ്‌ നടി ആക്രമിക്കപ്പെട്ടകേസില്‍ അതിജീവിതയ്‌ക്കുവേണ്ടി സംസാരിക്കേ വീണാ ജോര്‍ജ്‌ പുലര്‍ത്തിയത്‌. ഇത്തരം നിലപാടുകള്‍ പിണറായി സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ക്ക്‌ വേദിയില്‍ പറയാനുള്ളതു മാത്രമാണ്‌ എന്നാണോ ജനം മനസിലാക്കേണ്ടത്‌.

QOSHE - പകപോക്കല്‍ എങ്ങനെ സുരക്ഷയാകും? - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

പകപോക്കല്‍ എങ്ങനെ സുരക്ഷയാകും?

9 0
08.04.2024

തെറ്റു ചെയ്‌തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരോടു പകവീട്ടുന്ന സര്‍ക്കാരോ ?. അത്തരമൊരു മന:സാക്ഷിയില്ലാത്ത സമീപനമാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പീഡിപ്പിക്കപ്പെട്ട യുവതിക്കു പിന്തുണ നല്‍കിയ സീനിയര്‍ നഴ്‌സിങ്‌ ഓഫീസര്‍ പി. ബി. അനിതയോട്‌ സംസ്‌ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത്‌. മെഡിക്കല്‍ കോളജ്‌ ഉള്‍പ്പെടെ ഓരോ ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടി എത്തുന്ന രോഗികളുടെ സുരക്ഷയും സംരക്ഷണവും സര്‍ക്കാരിന്റേയും ജീവനക്കാരുടേയും കടമയാണെന്നിരിക്കേയാണ്‌ ഒരിക്കലും സംഭവിക്കരുതാത്ത കാര്യം മെഡിക്കല്‍ കോളജില്‍ നടന്നത്‌. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയില്‍ അഭിമാനിതയാകുന്നതിനൊപ്പം സംഭവിക്കുന്ന വീഴ്‌ചകളില്‍ ശക്‌തമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ മന്ത്രി എന്ന നിലയില്‍ മന്ത്രി വീണാ ജോര്‍ജിനു കടമയുണ്ട്‌. സാധിക്കാത്തപക്ഷം അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ പൂച്ചെണ്ടുകളേക്കാള്‍ ആരോഗ്യമേഖലയുടെ മോശം പ്രതിച്‌ഛായയുടെ പേരില്‍ അധിക്ഷേപങ്ങളാകും ബാക്കിയാവുക.

2023 മാര്‍ച്ച്‌ 18നു മെഡിക്കല്‍ കോളജ്‌ ഐ.സി.യുവില്‍ വച്ച്‌ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ അര്‍ധബോധാവസ്‌ഥയിലായ ഒരു യുവതി പീഡിപ്പിക്കപ്പെടുന്നു. സമാനതകളില്ലാത്ത ഈ ക്രൂരത ചെയ്‌തയാള്‍ക്കു മാതൃകാപരമായ ശിക്ഷ........

© Mangalam

Get it on Google Play