ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക്‌ ഓരോ തെരഞ്ഞെടുപ്പും പ്രധാനവും നിര്‍ണായകവുമാണ്‌. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നാടിന്റെ ഭാവി നിര്‍ണയിക്കുന്ന പ്രക്രിയയായി കാണുകയും പൗരന്മാര്‍ക്കുള്ള വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്‌ഥാനമായും പരിഗണിച്ചുപോരുന്നു. ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നത്‌ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നിരിക്കേ അതിനെ നിയമവിധേയമല്ലാത്ത രീതിയില്‍ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്‌. തെറ്റായതും അനാവശ്യവുമായ ആരോപണങ്ങളും ജനാധിപത്യത്തിനു കരുത്താകില്ല. ഈയൊരു സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘന കേസില്‍ കെ. ബാബു എം.എല്‍.എയ്‌ക്ക് അനുകൂലമായ ഹൈക്കോടതി വിധി ശ്രദ്ധേയമാകുന്നത്‌. കോടതി വിധി കെ. ബാബുവിന്‌ ആശ്വാസവും, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ യു.ഡി.എഫിന്‌ കൂടുതല്‍ ആവേശം പകരുന്നതുമായി.

കെ. ബാബുവിന്‌ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ നല്‍കിയ വിജയം നിയമയുദ്ധത്തിലൂടെ അസാധുവാക്കാന്‍ എല്‍.ഡി.എഫിനു കഴിയാതെപോയി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 992 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബാബുവിന്റെ തെരഞ്ഞെടുപ്പ്‌. ശബരിമല സ്‌ത്രീ പ്രവേശന വിഷയം കത്തിനിന്ന തെരഞ്ഞെടുപ്പില്‍ അയ്യപ്പനെ മുന്‍നിര്‍ത്തിയാണ്‌ കെ. ബാബു പ്രചാരണം നയിച്ചതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍ സ്‌ഥാനാര്‍ഥി സി.പി.എമ്മിന്റെ എം. സ്വരാജ്‌ കോടതിയെ സമീപിച്ചത്‌. കെ. ബാബുവിനായി വോട്ടര്‍മാര്‍ക്ക്‌ നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം അടക്കം ഉപയോഗിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ്‌ ഫലം അസാധുവാക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ബാബു ദുരുപയോഗം ചെയ്‌തതായി ആരോപിക്കപ്പെട്ടു. തുടര്‍ന്ന്‌ സ്വരാജിന്റെ ഹര്‍ജി തള്ളണമെന്ന്‌ ആവശ്യപ്പെട്ട്‌ ബാബു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്വീകരിക്കപ്പെട്ടില്ല. ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ നടപടി തുടരുകയും അന്തിമ വിധി ബാബുവിന്‌ അനുകൂലമാകുകയും ചെയ്‌തിരിക്കുകയാണിപ്പോള്‍. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 98 പ്രകാരം മൂന്നുതരം വിധികള്‍ക്കു സാധ്യതയുണ്ടായിരുന്നു. ഹര്‍ജി തള്ളുകയോ, ഹര്‍ജി സ്വീകരിച്ച്‌ തെരഞ്ഞെടുപ്പ്‌ ഫലം അസാധുവാക്കുകയോ, തെരഞ്ഞെടുപ്പ്‌ ഫലം അസാധുവാക്കുന്നതിനൊപ്പം എതിരാളിയെ വിജയിയായി പ്രഖ്യാപിക്കുകയോ ചെയ്യാനുള്ള സാധ്യത നിലനില്‍ക്കേയാണ്‌ സ്വരാജിനു തിരിച്ചടി നേരിടേണ്ടിവന്നത്‌.
25 വര്‍ഷം തുടര്‍ച്ചയായി കെ. ബാബു തൃപ്പൂണിത്തുറ എം.എല്‍.എയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ബാര്‍കോഴ വിവാദം ആഞ്ഞടിച്ച 2016ലെ തെരഞ്ഞെടുപ്പില്‍ 4471 വോട്ടിനു ബാബുവിനെ തോല്‍പ്പിച്ച്‌ ആദ്യമായി സ്വരാജ്‌ തൃപ്പൂണിത്തുറയുടെ ജനപ്രതിനിധിയായി. സീറ്റ്‌ നിലനിര്‍ത്താനിറങ്ങിയ സ്വരാജിനു പക്ഷേ അടുത്ത തെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ കാലിടറി. ജനങ്ങള്‍ വീണ്ടും നല്‍കിയ വിജയം കോടതിയിലൂടെ ഉറപ്പിച്ചുകിട്ടിയ ആഹ്‌ളാദത്തിലാണ്‌ ബാബു. കേസിലെ വിധിപോലെതന്നെ ബാബുവിന്റേയും സ്വരാജിന്റേയും തുടര്‍ന്നുള്ള പ്രതികരണങ്ങളും ശ്രദ്ധേയമാണ്‌. വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന നിലപാടാണ്‌ സ്വരാജ്‌ സ്വീകരിച്ചിരിക്കുന്നത്‌. നാളെ വിശ്വാസികള്‍ക്കിടയില്‍ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളും ബിംബങ്ങളും സ്ലിപ്പില്‍ അച്ചടിച്ച്‌ വീടുവീടാന്തരം കയറി കൊടുത്താലും അതൊന്നും പ്രശ്‌നമല്ലെന്ന തോന്നലും സന്ദേശവും നല്‍കുന്ന വിധിയാണുണ്ടായതെന്ന്‌ സ്വരാജ്‌ ആരോപിച്ചു. കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ഇനിയെങ്കിലും എതിരാളികള്‍ ജനവിധി മാനിക്കണമെന്ന്‌ ബാബു അഭിപ്രായപ്പെട്ടു.

2016ല്‍ അഴീക്കോട്‌ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട കെ.എം. ഷാജിയെ രണ്ടുവര്‍ഷത്തിനുശേഷം ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വര്‍ഗീയപ്രചാരണം നടത്തി എന്നതായിരുന്നു കുറ്റം. കെ. ബാബുവിന്റെ എം.എല്‍.എ. സ്‌ഥാനത്തിന്‌ ഇളക്കം ഉണ്ടായില്ലെങ്കിലും ജനപ്രാതിനിധ്യ നിയമത്തെ അട്ടിമറിക്കുന്നതും തെരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം ലംഘിക്കുന്നതുമായ പ്രചാരണങ്ങള്‍ പാടില്ലെന്ന സന്ദേശം ഓര്‍മിപ്പിക്കാന്‍ കോടതി വിധി തീര്‍ച്ചയായും ഇടവരുത്തും. ജനവിധിയെ കോടതിയിലൂടെ ചോദ്യംചെയ്‌ത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതുമുണ്ട്‌. അത്തരം സമീപനങ്ങള്‍ പുലര്‍ത്തുന്ന സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ സമ്മതിദാനാവകാശത്തിലൂടെ മറുപടി നല്‍കേണ്ടതു വോട്ടര്‍മാരുടെ ഉത്തരവാദിത്വമാണ്‌. എങ്കില്‍ മാത്രമേ നാടിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളു. തെറ്റായ ആരോപണങ്ങളിലൂടെ ജനവിധിയെ മാനിക്കാതിരിക്കുന്നത്‌ അംഗീകരിക്കാനാവില്ല.

QOSHE - ജനവിധിക്കൊപ്പം കോടതിയും - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ജനവിധിക്കൊപ്പം കോടതിയും

25 0
11.04.2024

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക്‌ ഓരോ തെരഞ്ഞെടുപ്പും പ്രധാനവും നിര്‍ണായകവുമാണ്‌. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നാടിന്റെ ഭാവി നിര്‍ണയിക്കുന്ന പ്രക്രിയയായി കാണുകയും പൗരന്മാര്‍ക്കുള്ള വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്‌ഥാനമായും പരിഗണിച്ചുപോരുന്നു. ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നത്‌ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നിരിക്കേ അതിനെ നിയമവിധേയമല്ലാത്ത രീതിയില്‍ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്‌. തെറ്റായതും അനാവശ്യവുമായ ആരോപണങ്ങളും ജനാധിപത്യത്തിനു കരുത്താകില്ല. ഈയൊരു സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘന കേസില്‍ കെ. ബാബു എം.എല്‍.എയ്‌ക്ക് അനുകൂലമായ ഹൈക്കോടതി വിധി ശ്രദ്ധേയമാകുന്നത്‌. കോടതി വിധി കെ. ബാബുവിന്‌ ആശ്വാസവും, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ യു.ഡി.എഫിന്‌ കൂടുതല്‍ ആവേശം പകരുന്നതുമായി.

കെ. ബാബുവിന്‌ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ നല്‍കിയ വിജയം നിയമയുദ്ധത്തിലൂടെ അസാധുവാക്കാന്‍ എല്‍.ഡി.എഫിനു കഴിയാതെപോയി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 992 വോട്ടിന്റെ........

© Mangalam

Get it on Google Play