പുതിയ ഭരണഘടനയുടെ അടിസ്‌ഥാനത്തില്‍ 1951 ഒക്‌ടോബര്‍ 25നും 1952 ഫെബ്രുവരി 21നുമിടയ്‌ക്കായി നടത്തപ്പെട്ട തെരഞ്ഞെടുപ്പ്‌ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പെന്ന നിലയില്‍ ഇന്ത്യയുടെ പാര്‍ലമെന്ററി രാഷ്‌ട്രീയ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്‌. ലോക്‌സഭയിലേക്കും ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്‌ഥാന നിയമസഭകളിലേക്കുമുള്ള സാമാജികരെ തെരെഞ്ഞെടുത്ത സന്ദര്‍ഭം കൂടിയായിരുന്നത്‌.
അന്നു രാജ്യത്തെ 25 സംസ്‌ഥാനങ്ങളില്‍ നിന്ന്‌ ആകെ 489 ലോക്‌സഭാ സീറ്റുകള്‍ ഉണ്ടായിരുന്നു. 314 ഏകാംഗ നിയോജക മണ്ഡലങ്ങളും 86 ദ്വയാംഗ നിയോജക മണ്ഡലങ്ങളും ഒരു ത്രയാംഗ നിയോജക മണ്ഡലവും അന്നുണ്ടായിരുന്നു. ആംഗേ്ലാ-ഇന്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിച്ചു രണ്ടംഗങ്ങളെ രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്‌തിരുന്നു. അങ്ങനെ ആകെ 489 അംഗങ്ങള്‍ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പിലൂടെ അന്നത്തെ (1952-1957) പ്രഥമ ലോക്‌സഭയിലെത്തി. ഒരു സമ്മതിദായകന്‌ ഒരു വോട്ട്‌ എന്നതായിരുന്നു പൊതു പ്രമാണം.
എന്നാല്‍, പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന ദ്വയാംഗ നിയോജക മണ്ഡലങ്ങളിലെ സമ്മതിദായകര്‍ക്ക്‌ രണ്ടു വോട്ടു വീതം ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു: ഒരു വോട്ട്‌ പൊതു വിഭാഗത്തിലെ സ്‌ഥാനാര്‍ഥികള്‍ക്കും മറ്റൊരെണ്ണം പട്ടിക വിഭാഗ (സംവരണ വിഭാഗ) സ്‌ഥാനാര്‍ഥികള്‍ക്കും. ഇതനുസരിച്ചു ദ്വയാംഗ മണ്ഡലങ്ങളില്‍ നിന്ന്‌ രണ്ടു പ്രതിനിധികള്‍ ലോക്‌സഭയിലും സംസ്‌ഥാന നിയമസഭകളിലും എത്തിയിരുന്നു. 1961ല്‍ ദ്വയാംഗ നിയോജക മണ്ഡലങ്ങള്‍ നിര്‍ത്തലാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്‌റ്റിങ്‌ കമ്മിറ്റി അധ്യക്ഷനായിരുന്നു ഡോ. ബി.ആര്‍. അംബേദ്‌കര്‍. അദ്ദേഹം കൂടി തയാറാക്കിയ ഭരണഘടനയുടെ അടിസ്‌ഥാനത്തില്‍ ഇന്ത്യയില്‍ നടത്തപ്പെട്ട ആദ്യത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബോംബെ നോര്‍ത്ത്‌ നിയോജക മണ്ഡലത്തില്‍ അദ്ദേഹം പരാജയപ്പെട്ടത്‌ ശ്രദ്ധേയമായി മാറിയിരുന്നു. അന്നത്തെ പത്രങ്ങള്‍ അതു വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ബോംബെ നോര്‍ത്ത്‌ ഒരു ദ്വയാംഗ മണ്ഡലമായിരുന്നു; അംബേദ്‌കര്‍ മത്സരിച്ചത്‌ സംവരണ (പട്ടിക ജാതി) സ്‌ഥാനാര്‍ഥിയായും. എന്നിരിക്കിലും അദ്ദേഹം സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയുമായി അംബേദ്‌കറുടെ ഓള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ്‌ കാസ്‌റ്റ് ഫെഡറേഷന്‍ (എ.ഐ.എസ്‌.സി.എഫ്‌.) സഖ്യത്തില്‍ ഏര്‍പ്പെട്ടു. ദ്വയാംഗ നിയോജക മണ്ഡലമായിരുന്നതിനാല്‍ സംവരണ വിഭാഗത്തില്‍ നിന്ന്‌ അംബേദ്‌കറും പൊതു വിഭാഗത്തില്‍ നിന്ന്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി നേതാവായ അശോക്‌ രഞ്‌ജിത്‌റാം മേത്തയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍പ്‌ അംബേദ്‌കറുടെ അനുയായിയും വിശ്വസ്‌തനുമായിരുന്ന നാരായണ സാദൊബാ കാജ്രോല്‍ക്കര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സംവരണ വിഭാഗ സ്‌ഥാനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്നു. വിത്തല്‍ ബാലകൃഷ്‌ണ ഗാന്ധിയായിരുന്നു. കോണ്‍ഗ്രസിന്റെ പൊതുവിഭാഗ സ്‌ഥാനാര്‍ഥി. കമ്മ്യൂണിസ്‌റ്റു പാര്‍ട്ടി ഓഫ്‌ ഇന്ത്യ(സി.പി.ഐ.)യുടെ ജനറല്‍ സെക്രട്ടറി ശ്രീപദ്‌ അമൃത്‌ ഡാംഗേ പൊതു വിഭാഗ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചു.
സി.പി.ഐക്ക്‌ സംവരണ വിഭാഗ സ്‌ഥാനാര്‍ത്ഥിയില്ലായിരുന്നു. ഇവര്‍ക്ക്‌ പുറമെ ഗോപാല്‍ വിനായക്‌ ദേശ്‌മുഖ്‌, കേശവ്‌ ബാലകൃഷ്‌ണ ജോഷി, നീലകണ്‌ഠ ബാബുറാവു പരുലേക്കര്‍ എന്നിവരും അന്നു മത്സരിച്ചിരുന്നു.
മത്സരം മുഖ്യമായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും സോഷ്യലിസ്‌റ്റ്-എ.ഐ.എസ്‌.സി.എഫ്‌. സഖ്യവും തമ്മിലായിരുന്നെങ്കിലും സി.പി.ഐയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. തെരെഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സി.പി.ഐ. അംബേദ്‌കറുടെ എ.ഐ.എസ്‌. സി.എഫുമായി സഖ്യത്തിന്‌ ശ്രമിച്ചിരുന്നതായി സത്യേന്ദ്ര രാമചന്ദ്ര മോറെ ഒരു ദളിത്‌ കമ്യൂണിസ്‌റ്റിന്റെ ഓര്‍മ്മ കുറിപ്പുകള്‍'' എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. (ഡോ. അംബേദ്‌കറുടെ വിശ്വസ്‌ത അനുയായിയും മഹാഡ്‌ സത്യാഗ്രഹത്തിന്റെ അണിയറശില്‍പിയും പിന്നീട്‌ ബോംബയിലെ കമ്മ്യൂണിസ്‌റ്റു പ്രസ്‌ഥാനത്തിന്റെ പ്രമുഖ സംഘാടകനുമായി മാറിയ രാമചന്ദ്ര ബാബാജി മോറെയുടെ മകന്‍ ആണ്‌ സത്യേന്ദ്ര.
ഇദ്ദേഹം പില്‍ക്കാലത്തു സി.പി.എമ്മിന്റെ മഹാരാഷ്‌ട്രാ സംസ്‌ഥാന കമ്മറ്റിയംഗവും മഹാരാഷ്‌ട്രാ നിയമസഭയിലെ സി.പി.എമ്മിന്റെ അംഗവുമായിരുന്നു) എന്നാല്‍, അംബേദ്‌കര്‍ അതിനോട്‌ പ്രതികരിക്കാതെ അദ്ദേഹത്തിന്റെ പ്രകടനപത്രിക പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കാന്‍ സി.പി.ഐക്കു വേണ്ടി അദ്ദേഹത്തെ സമീപിച്ച രാമചന്ദ്ര ബാബാജി മോറെയോട്‌ ആവശ്യപ്പെട്ടു.
എ.ഐ.എസ്‌.സി.എഫും സോഷ്യലിസ്‌റ്റു പാര്‍ട്ടിയുമായുള്ള സഖ്യം പ്രഖ്യാപിച്ചതോടെ സി.പി.ഐയും അംബേദ്‌കറുമായുള്ള സഖ്യം അസാദ്ധ്യമായി മാറി. ബോംബെ നോര്‍ത്ത്‌ ലോക്‌സഭാ നിയോജക മണ്ഡലത്തിലെ സി.പി.ഐ. അംഗങ്ങളായ അനവധി പട്ടികജാതിക്കാര്‍ ആ തെരെഞ്ഞടുപ്പില്‍ അംബേദ്‌കര്‍ വിജയിച്ചു കാണാന്‍ ആഗ്രഹിച്ചിരുന്നതായി സത്യേന്ദ്ര മോറെ അതേ പുസ്‌തകത്തില്‍ പറയുന്നുണ്ട്‌.
സി.പി.ഐയുടെ (ഡാംഗേയുടെ) ചില നിലപാടുകളാണ്‌ അന്നത്തെ തെരെഞ്ഞെടുപ്പില്‍ നിര്‍ണായകമായതെന്നു സത്യേന്ദ്ര മോറെയെ കൂടാതെ രാജ്‌ നാരായണ്‍ ചന്ദ്‌വര്‍ക്കറും ( ഹിസ്‌റ്ററി കള്‍ച്ചര്‍ ആന്‍ഡ്‌ ദി ഇന്ത്യന്‍ സിറ്റി എന്ന പുസ്‌തകത്തില്‍) സവിതാ അംബേദ്‌കറും (ബാബാ സാഹേബ്‌ മൈ ലൈഫ്‌ വിത്ത്‌ ഡോക്‌ടര്‍ അംബേദ്‌കര്‍ എന്ന പുസ്‌തകത്തില്‍) സൂചിപ്പിക്കുന്നുണ്ട്‌.
സി.പി.ഐക്കു സംവരണ സീറ്റില്‍ സ്‌ഥാനാര്‍ഥിയില്ലാത്തതു കൊണ്ട്‌ അംബേദ്‌കര്‍ക്ക്‌ വോട്ടു ചെയ്യാതെ ആ ഒരു വോട്ടു പാഴാക്കിക്കളയാന്‍ ഡാംഗേ സി.പി.ഐ. അംഗങ്ങളോട്‌ നിര്‍ദേശിച്ചു. ഏകദേശം 39,000 വോട്ടുകള്‍ ഇങ്ങനെ പാഴായെപ്പോയതായി സത്യേന്ദ്ര മോറെ കണക്കു കൂട്ടുന്നു. തെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയില്‍ അംബേദ്‌കര്‍-അശോക്‌ മേത്ത സഖ്യത്തിന്റെ നിലപാടെന്ത്‌?'' എന്ന തലക്കെട്ടില്‍ ഡാംഗേ പ്രസിദ്ധീകരിച്ച ലഘുലേഖ അന്നു വളരെ വിവാദം ജനിപ്പിച്ചിരുന്നു. ഭീമാ കോരേഗാവ്‌ യുദ്ധത്തെ അംബേദ്‌കര്‍ പ്രകീര്‍ത്തിച്ചതും ആ യുദ്ധപ്പോരാളികള്‍ക്ക്‌ അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചതും ചൂണ്ടിക്കാട്ടി അംബേദ്‌കര്‍ എല്ലാക്കാലവും ബ്രിട്ടീഷ്‌ പക്ഷത്തായിരുന്നെന്നും ബ്രിട്ടീഷ്‌ വിരുദ്ധ നിലപാടുകള്‍ സ്വപ്‌നത്തില്‍ പോലും അംബേദ്‌കര്‍ക്കുണ്ടായിരുന്നില്ലെന്നും ആ ലഘുലേഖയിലൂടെ ഡാംഗേ പ്രചരിപ്പിച്ചു. ഇത്‌ വസ്‌തുതാ വിരുദ്ധമാണെന്നു ഡാംഗേക്കും സി.പി.ഐക്കും വ്യക്‌തമായി അറിയാമായിരുന്നു. ഈ പ്രചാരണം ഫലം കണ്ടെന്നു സത്യേന്ദ്ര മോറെ അനുസ്‌മരിക്കുന്നു.
തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ അംബേദ്‌കര്‍ നാലാം സ്‌ഥാനത്തും ഡാംഗേ അഞ്ചാം സ്‌ഥാനത്തും എത്തി. തെരഞ്ഞെടുപ്പില്‍ ഒന്നാം സ്‌ഥാനത്തെത്തിയ വിത്തല്‍ ബാലകൃഷ്‌ണ ഗാന്ധിക്ക്‌ 149,138 (20.8 ശതമാനം) വോട്ടു ലഭിച്ചപ്പോള്‍, പൊതു വിഭാഗത്തിലെ തൊട്ടടുത്ത എതിര്‍ സ്‌ഥാനാര്‍ഥി അശോക്‌ രഞ്‌ജിത്‌റാം മേത്ത 139,741 (19.5 ശതമാനം) വോട്ടു നേടി. 1.3 ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ വിത്തല്‍ ബാലകൃഷ്‌ണ ഗാന്ധി വിജയിച്ചു. സംവരണ സ്‌ഥാനാര്‍ഥിയായ നാരായണ സാദൊബാ കാജ്രോല്‍ക്കര്‍ 138,137 (19.3 ശതമാനം) വോട്ടു നേടി. തൊട്ടടുത്ത സംവരണ സ്‌ഥാനാര്‍ഥി അംബേദ്‌കര്‍ക്കു 123,576 (17.3 ശതമാനം) വോട്ടു ലഭിച്ചു.
അംബേദ്‌കറുടെ മേല്‍ കാജ്രോല്‍ക്കര്‍ നേടിയതു 14,561 (രണ്ടു ശതമാനം) വോട്ടിന്റെ ഭൂരിപക്ഷം. സഖ്യത്തില്‍ ആയിരുന്നിട്ടും അശോക്‌ മേത്തയ്‌ക്ക് ലഭിച്ചത്ര വോട്ടു അംബേദ്‌കര്‍ക്കു ലഭിച്ചില്ല. അത്രയും വോട്ടു കിട്ടിയിരുന്നെങ്കിലും അംബേദ്‌കറുടെ വിജയം സുനിശ്‌ചിതമായിരുന്നു. ഇവിടെയാണ്‌ ഡാംഗേയുടെ ലഘു ലേഖയിലൂടെ അംബേദ്‌കറുടെ ദേശസ്‌നേഹത്തിനു മേല്‍ കരിനിഴല്‍ വീഴ്‌ത്തിയ തന്ത്രം വിജയം കണ്ടത്‌ . സത്യേന്ദ്ര മോറെ പറയുന്നതു പോലെ 39,000 വോട്ടു പാഴായിപ്പോയിട്ടുണ്ടായിരുന്നെങ്കില്‍ അംബേദ്‌കറുടെ പരാജയമാണ്‌ ഡാംഗേ ലക്ഷ്യം വച്ചതെന്നത്‌ വ്യക്‌തമാണ്‌.

ഷാജു വി. ജോസഫ്‌
(ലേഖകന്റെ ഇമെയില്‍: shaju.v.joseph@gmail.com, ഫോണ്‍: 8139026891)

QOSHE - ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പും അംബേദ്‌കറും - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പും അംബേദ്‌കറും

14 0
11.04.2024

പുതിയ ഭരണഘടനയുടെ അടിസ്‌ഥാനത്തില്‍ 1951 ഒക്‌ടോബര്‍ 25നും 1952 ഫെബ്രുവരി 21നുമിടയ്‌ക്കായി നടത്തപ്പെട്ട തെരഞ്ഞെടുപ്പ്‌ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പെന്ന നിലയില്‍ ഇന്ത്യയുടെ പാര്‍ലമെന്ററി രാഷ്‌ട്രീയ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്‌. ലോക്‌സഭയിലേക്കും ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്‌ഥാന നിയമസഭകളിലേക്കുമുള്ള സാമാജികരെ തെരെഞ്ഞെടുത്ത സന്ദര്‍ഭം കൂടിയായിരുന്നത്‌.
അന്നു രാജ്യത്തെ 25 സംസ്‌ഥാനങ്ങളില്‍ നിന്ന്‌ ആകെ 489 ലോക്‌സഭാ സീറ്റുകള്‍ ഉണ്ടായിരുന്നു. 314 ഏകാംഗ നിയോജക മണ്ഡലങ്ങളും 86 ദ്വയാംഗ നിയോജക മണ്ഡലങ്ങളും ഒരു ത്രയാംഗ നിയോജക മണ്ഡലവും അന്നുണ്ടായിരുന്നു. ആംഗേ്ലാ-ഇന്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിച്ചു രണ്ടംഗങ്ങളെ രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്‌തിരുന്നു. അങ്ങനെ ആകെ 489 അംഗങ്ങള്‍ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പിലൂടെ അന്നത്തെ (1952-1957) പ്രഥമ ലോക്‌സഭയിലെത്തി. ഒരു സമ്മതിദായകന്‌ ഒരു വോട്ട്‌ എന്നതായിരുന്നു പൊതു പ്രമാണം.
എന്നാല്‍, പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരുന്ന ദ്വയാംഗ നിയോജക മണ്ഡലങ്ങളിലെ സമ്മതിദായകര്‍ക്ക്‌ രണ്ടു വോട്ടു വീതം ചെയ്യാന്‍ അനുമതിയുണ്ടായിരുന്നു: ഒരു വോട്ട്‌ പൊതു വിഭാഗത്തിലെ സ്‌ഥാനാര്‍ഥികള്‍ക്കും മറ്റൊരെണ്ണം പട്ടിക വിഭാഗ (സംവരണ വിഭാഗ) സ്‌ഥാനാര്‍ഥികള്‍ക്കും. ഇതനുസരിച്ചു ദ്വയാംഗ മണ്ഡലങ്ങളില്‍ നിന്ന്‌ രണ്ടു പ്രതിനിധികള്‍ ലോക്‌സഭയിലും സംസ്‌ഥാന നിയമസഭകളിലും എത്തിയിരുന്നു. 1961ല്‍ ദ്വയാംഗ നിയോജക മണ്ഡലങ്ങള്‍ നിര്‍ത്തലാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്‌റ്റിങ്‌ കമ്മിറ്റി അധ്യക്ഷനായിരുന്നു ഡോ. ബി.ആര്‍. അംബേദ്‌കര്‍. അദ്ദേഹം കൂടി തയാറാക്കിയ ഭരണഘടനയുടെ അടിസ്‌ഥാനത്തില്‍ ഇന്ത്യയില്‍ നടത്തപ്പെട്ട ആദ്യത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബോംബെ നോര്‍ത്ത്‌ നിയോജക മണ്ഡലത്തില്‍ അദ്ദേഹം പരാജയപ്പെട്ടത്‌ ശ്രദ്ധേയമായി മാറിയിരുന്നു. അന്നത്തെ........

© Mangalam

Get it on Google Play