റമദാനും വിഷുവും പ്രമാണിച്ച്‌ കുറഞ്ഞ വിലയ്‌്ക്ക്‌ അവശ്യസാധനങ്ങള്‍ നല്‍കുന്നതിനുള്ള കണ്‍സ്യൂമര്‍ഫെഡ്‌ മേളകള്‍ തടഞ്ഞ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തീരുമാനം ജനങ്ങളെ നിരാശപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഇടപെടലോടെ വിലക്കു നീങ്ങി മേളകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്‌ ആളുകള്‍ക്ക്‌ ആശ്വാസമാകും. അടിസ്‌ഥാനപരമായി ആളുകളുടെ ജീവിത പ്രശ്‌നങ്ങള്‍ക്കാകണം മുന്‍തൂക്കം നല്‍കേണ്ടതെന്ന കോടതി നിരീക്ഷണം ഇതുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ വിവാദത്തിലേര്‍പ്പെട്ടവര്‍ക്കുള്ള തക്കതായ മറുപടിയായി കരുതാം.

ഉത്സവകാലത്തുള്ള പ്രത്യേക മേളകള്‍ കേരളത്തിനു പുതുമയുള്ള കാര്യമല്ല. കുറഞ്ഞ വിലയ്‌ക്ക് അവശ്യസാധനങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും സംഘടിപ്പിക്കുന്ന മേളകള്‍ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദമാകാറുണ്ട്‌. അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക്‌ വിലക്കുറവില്‍ ലഭ്യമാക്കുക എന്നത്‌ സര്‍ക്കാരിന്റെ കടമയാണ്‌. എന്നാല്‍, അതിന്റെ പേരിലുള്ള വോട്ടുതേടലും ഇത്തരം മേളകള്‍ സര്‍ക്കാരിന്റെ പ്രതിച്‌ഛായ മെച്ചപ്പെടുത്തുമെന്നുള്ള എതിരാളികളുടെ ഭയവും നല്ലതല്ല. വിഷുവിനോടനുബന്ധിച്ച്‌ ഉത്സവച്ചന്തകള്‍ നടത്തുമെന്ന്‌ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്‌. ഇതിനായി സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിനു സംസ്‌ഥാന ബജറ്റില്‍ തുകയും വകയിരുത്തിയിരുന്നു. സബ്‌സിഡി തുക അനുവദിക്കുന്നതിന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അനുമതി സര്‍ക്കാര്‍ തേടുകയുണ്ടായി. ഇതിനുള്ള മറുപടിയിലാണ്‌, പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അനുമതി നിഷേധിച്ചതും തെരഞ്ഞെടുപ്പ്‌ കഴിയും വരെ നീട്ടിവയ്‌ക്കാന്‍ നിര്‍ദേശിച്ചതും. തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ തീരുമാനം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കണ്‍സ്യൂമര്‍ഫെഡ്‌ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജനപക്ഷ ഉത്തരവുണ്ടായത്‌. ഉത്സവച്ചന്ത തുടങ്ങാനായി 14.74 കോടി രൂപ മുടക്കി 13 ഇനം സാധനങ്ങള്‍ വാങ്ങിയെന്ന സര്‍ക്കാരിന്റെ വിശദീകരണവും പൊതുതാല്‍പ്പര്യവും പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ഉത്സവച്ചന്തകള്‍ക്ക്‌ അനുമതി നല്‍കിയത്‌. ഇത്തരം മേളകള്‍ രാഷ്‌ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കരുതെന്നും ഇതു സംബന്ധിച്ച്‌ സര്‍ക്കാര്‍ പ്രചാരണം നടത്തരുതെന്നുമുള്ള കര്‍ശന നിര്‍ദേശം ഉത്തരവിലുണ്ട്‌. അങ്ങനെയുണ്ടായാല്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനു നടപടിയെടുക്കാനാകും. സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന ആശ്വാസം കടമയാണെന്നും അത്‌ ഔദാര്യമോ അതിന്റെ പേരിലുള്ള മുതലെടുപ്പോ പാടില്ലെന്നുമാണ്‌ കോടതി ഓര്‍മ്മപ്പെടുത്തിയത്‌.

വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാകും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉത്സവച്ചന്തകള്‍ വിലക്കിയത്‌. എന്നാല്‍, തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍ ലംഘിക്കപ്പെടരുത്‌ എന്നതുപോലെ തന്നെ പ്രധാനമാണ്‌ ജനങ്ങളുടെ ബുദ്ധിമുട്ട്‌ ഇല്ലാതാക്കുകയെന്നതും. കിടമത്സരത്തിനിടെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മറക്കുന്ന കാര്യം കോടതി ഓര്‍മിപ്പിച്ചിരിക്കുന്നു. മുന്നൂറോളം ഉത്സവച്ചന്തകളാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. 19 വരെ പ്രവര്‍ത്തിക്കുന്ന ഇത്തരം മേളകളിലൂടെ എല്ലാ കാര്‍ഡ്‌ ഉടമകള്‍ക്കും 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാകും. സപ്ലൈകോ സബ്‌സിഡി നിരക്കിലാകും സാധനങ്ങള്‍ വില്‍ക്കുക.

ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും ഇടപെടലാണ്‌ ഉത്സവച്ചന്തകള്‍ക്ക്‌ അനുമതി നിഷേധിക്കാന്‍ കാരണമെന്ന്‌ സി.പി.എം. ആരോപിച്ചിരുന്നു. മേളകള്‍ വിലക്കിയ കമ്മിഷന്‍ നടപടി രാഷ്‌ട്രീയ പ്രേരിതമല്ലേയെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നാണ്‌ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്‌് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ മേള നടത്താന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന ചിന്ത സര്‍ക്കാരിനുണ്ടായിരുന്നെന്ന്‌ വ്യക്‌തം. ഉത്സവക്കാലത്തെ മേള നടത്തിപ്പില്‍ ഇത്രയും താല്‍പര്യം കാണിക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ ഏതുസമയത്തും ഉപകാരപ്രദമായ സപ്ലൈകോയുടെ നടത്തിപ്പില്‍ ഉത്തരവാദിത്വം കാണിക്കാത്തതെന്തെന്ന ചോദ്യം ബാക്കിയാകുന്നു. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കി സാധാരണക്കാര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി തടയാതിരിക്കാനാണ്‌ കോടതി ശ്രമിച്ചത്‌. ജനങ്ങള്‍ക്ക്‌ ആശ്വാസകരമായ നടപടികള്‍ക്കായി ഉത്സവക്കാലവും തെരഞ്ഞെടുപ്പുമൊന്നും സര്‍ക്കാര്‍ നോക്കിയിരിക്കേണ്ടതില്ല.

QOSHE - കോടതിവിധിയിലൂടെ ജനങ്ങള്‍ക്ക്‌ ആശ്വാസം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

കോടതിവിധിയിലൂടെ ജനങ്ങള്‍ക്ക്‌ ആശ്വാസം

10 0
12.04.2024

റമദാനും വിഷുവും പ്രമാണിച്ച്‌ കുറഞ്ഞ വിലയ്‌്ക്ക്‌ അവശ്യസാധനങ്ങള്‍ നല്‍കുന്നതിനുള്ള കണ്‍സ്യൂമര്‍ഫെഡ്‌ മേളകള്‍ തടഞ്ഞ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തീരുമാനം ജനങ്ങളെ നിരാശപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഇടപെടലോടെ വിലക്കു നീങ്ങി മേളകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്‌ ആളുകള്‍ക്ക്‌ ആശ്വാസമാകും. അടിസ്‌ഥാനപരമായി ആളുകളുടെ ജീവിത പ്രശ്‌നങ്ങള്‍ക്കാകണം മുന്‍തൂക്കം നല്‍കേണ്ടതെന്ന കോടതി നിരീക്ഷണം ഇതുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ വിവാദത്തിലേര്‍പ്പെട്ടവര്‍ക്കുള്ള തക്കതായ മറുപടിയായി കരുതാം.

ഉത്സവകാലത്തുള്ള പ്രത്യേക മേളകള്‍ കേരളത്തിനു പുതുമയുള്ള കാര്യമല്ല. കുറഞ്ഞ വിലയ്‌ക്ക് അവശ്യസാധനങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും സംഘടിപ്പിക്കുന്ന മേളകള്‍ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദമാകാറുണ്ട്‌. അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക്‌ വിലക്കുറവില്‍ ലഭ്യമാക്കുക എന്നത്‌ സര്‍ക്കാരിന്റെ കടമയാണ്‌. എന്നാല്‍, അതിന്റെ പേരിലുള്ള വോട്ടുതേടലും ഇത്തരം മേളകള്‍ സര്‍ക്കാരിന്റെ പ്രതിച്‌ഛായ........

© Mangalam


Get it on Google Play