കോണ്‍ഗ്രസ്‌, ബി.ജെ.പി, സി.പി.എം, സി.പി.ഐ, ആം ആദ്‌മി പാര്‍ട്ടി... നമുക്ക്‌ അറിയാവുന്ന പാര്‍ട്ടികള്‍ വിരലിലെണ്ണാവുന്നയത്ര മാത്രം. പക്ഷേ, 81.4 കോടി വോട്ടര്‍മാരുടെ അംഗീകാരം കാത്തിരിക്കുന്നത്‌ 2,143 രാഷ്‌ട്രീയ പാര്‍ട്ടികളാണ്‌. അവയുടെ പേരുകള്‍ക്കുപോലും കൗതുകമുണ്ട്‌. ദ്‌ ഇന്ത്യന്‍ ലവേഴ്‌സ് പാര്‍ട്ടി, റിലീജിയന്‍ ഓഫ്‌ മാന്‍ റിവോള്‍വിങ്‌ പൊളിറ്റിക്കല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, പുവര്‍മാന്‍സ്‌, പാര്‍ട്ടി, യുവര്‍ മൈന്‍ പാര്‍ട്ടി, ദ്‌ ഇന്ത്യന്‍ ഓഷ്യാനിക്‌ പാര്‍ട്ടി, ദ്‌ പിരമിഡ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, സ്‌റ്റേ എവേ പാര്‍ട്ടി... എന്നിങ്ങനെ പോകുന്നു അവയുടെ പേരുകള്‍.
തെരഞ്ഞെടുപ്പ്‌ കമ്മിഷനാണു പാര്‍ട്ടികള്‍ക്ക്‌ അംഗീകാരം നല്‍കുന്നത്‌. രജിസ്‌ട്രേഷന്‍ ഫീ 10,000 രൂപ മാത്രം. പാര്‍ട്ടിയുടെ ലക്ഷ്യം, ഘടന എന്നിവയുള്‍പ്പെടെ നിരവധി വിശദാംശങ്ങള്‍ നല്‍കിയാല്‍ മാത്രമേ അംഗീകാരം കിട്ടൂ. ഈ കടമ്പകള്‍ കടന്നുതന്നെയാണു പുതിയ പാര്‍ട്ടികള്‍ അവതരിക്കുന്നത്‌. പേരില്‍ ജാതി- മത സൂചനകളുണ്ടെങ്കില്‍ അംഗീകാരം കിട്ടാന്‍ പാടാണ്‌. പക്ഷേ, ആ കടമ്പ കടന്ന ഒരു പാര്‍ട്ടിയുണ്ട്‌- റിലീജിയന്‍ ഓഫ്‌ മാന്‍ റിവോള്‍വിങ്‌ പൊളിറ്റിക്കല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ. പേരില്‍ മതമുണ്ടെങ്കിലും വര്‍ഗീയ പാര്‍ട്ടിയല്ലെന്നു ബോധ്യപ്പെടുത്താന്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക്‌ കഴിഞ്ഞു.

ദ്‌ ഇന്ത്യന്‍ ലവേഴ്‌സ് പാര്‍ട്ടി

2008ലെ വാലന്റൈന്‍സ്‌ ദിനത്തിലാണു ബി. കുമാര്‍ ദ്‌ ഇന്ത്യന്‍ ലവേഴ്‌സ് പാര്‍ട്ടി/ഐ.എല്‍.പി. ആരംഭിച്ചത്‌. ഹൃദയത്തിനുള്ളില്‍ താജ്‌മഹല്‍ വരച്ചുചേര്‍ത്തുള്ള കൊടിയാണു പാര്‍ട്ടിയുടേത്‌. പ്രണയത്തിന്‌ എതിരുനില്‍ക്കുന്ന മാതാപിതാക്കള്‍ക്കെതിരേ പോരാടാനാണത്രേ ബി. കുമാര്‍ ഐ.എല്‍.പി. സ്‌ഥാപിച്ചത്‌. ജാതിക്കും മതത്തിനും അതിതമായി ആര്‍ക്കുവേണമെങ്കിലും പാര്‍ട്ടിയില്‍ ചേരാം. ആദ്യ ഘട്ടത്തില്‍ തമിഴ്‌നാട്ടിലാണു പാര്‍ട്ടി മത്സരിക്കുന്നത്‌. ദേശീയ പാര്‍ട്ടിയായി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണു നേതാക്കളുടെ വിശ്വാസം. വരുന്ന തെരഞ്ഞെടുപ്പില്‍ 50,000 വോട്ടുവരെ പിടിക്കുമെന്നാണു പാര്‍ട്ടിയുടെ അവകാശവാദം. 2011 ലെ തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു. ആകെ 3,000 വോട്ടുകളാണു ലഭിച്ചത്‌. ഹൃദയത്തില്‍ 'ഫ്രെയിം ചെയ്‌ത താജ്‌മഹല്‍' പാര്‍ട്ടിയുടെ ചിഹ്നമായി അംഗീകരിക്കപ്പെടുന്ന ദിവസം കാത്തിരിക്കുകയാണു നേതാക്കള്‍.

റിലീജിയന്‍ ഓഫ്‌ മാന്‍ റിവോള്‍വിങ്‌ പൊളിറ്റിക്കല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ

യഥാര്‍ഥ ഇന്ത്യയെതാണു തങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നാണു റിലീജിയന്‍ ഓഫ്‌ മാന്‍ റിവോള്‍വിങ്‌ പൊളിറ്റിക്കല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ പാര്‍ട്ടിയുടെ നിലപാട്‌. മനുഷ്യന്‍, മതം, രാഷ്‌ട്രീയം, പാര്‍ട്ടി, ഇന്ത്യ എല്ലാം പേരില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പേരിന്റെ പ്രത്യേകതകൊണ്ടുതന്നെ പാര്‍ട്ടി ജനഹൃദയത്തില്‍ ഇടംനേടുമെന്നാണു നേതാക്കളുടെ വിശ്വാസം. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പേരിലെ വിരസത മാറ്റാനുള്ള ശ്രമംകൂടിയാണ്‌ അവര്‍ നടത്തുന്നതത്രേ. പുതുമയെ ജനം സ്വഗതം ചെയ്യുമെന്നാണു നേതാക്കള്‍ പ്രതീക്ഷിക്കുന്നത്‌.

പുവര്‍ മാന്‍ പാര്‍ട്ടി

ഹിന്ദിയും ഇംഗ്‌ളിഷുമാണു സാധാരണ പാര്‍ട്ടികള്‍ക്ക്‌ പേരിടാന്‍ ഉപയോഗിക്കുന്നത്‌. ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ രണ്ട്‌ ഭാഷയുമുണ്ട്‌. 'ഭ.ജ.പ', ബി.ജെ.പി. എന്ന ചുരുക്കപ്പേരുകളും അവര്‍ ഉപയോഗിക്കുന്നു. ഹിന്ദിയെ ആശ്രയിക്കുന്ന ജനതാദളുകളില്‍ പോലും ഇംഗ്‌ളിഷ്‌ കടന്നുവന്നു കഴിഞ്ഞു. ജനതാദള്‍(സെക്യുലര്‍), ജനതാദള്‍(യുണൈറ്റഡ്‌) എന്നിങ്ങനെ. അപ്‌നാ ദള്‍, ക്രാന്തി ദള്‍ എന്നീ പാര്‍ട്ടികള്‍ ഹിന്ദിയെ പൂര്‍ണമായി ആശ്രയിക്കുന്നു. ദ്രാവിഡ മുന്നേറ്റ കഴകം എന്നാണു പേരെങ്കിലും കേരളത്തിലും ഉത്തരേന്ത്യയിലും ആ പാര്‍ട്ടി അറിയപ്പെടുന്നത്‌ ഡി.എം.കെ. എന്നാണ്‌.
പക്ഷേ, പുതിയ പാര്‍ട്ടികള്‍ക്ക്‌ ആംഗലേയത്തോടാണു താല്‍പര്യം. പുവര്‍ മാന്‍ പാര്‍ട്ടി, യുവേഴ്‌സ്മൈന്‍ പാര്‍ട്ടി എന്നിവയാണ്‌ ആ ഗണത്തിലുള്ളത്‌. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കോമണ്‍മാന്‍സ്‌ പാര്‍ട്ടി പിളര്‍ന്നാണ്‌ യുവേഴ്‌സ്മൈന്‍ പാര്‍ട്ടി ഉണ്ടായത്‌. ആം ആദ്‌മി പാര്‍ട്ടിയില്‍നിന്നാണ്‌ കോമണ്‍മാന്‍സ്‌ പാര്‍ട്ടി എന്ന ആശയം കടമെടുത്തതെന്ന്‌ അവകാശപ്പെടുന്നവരുണ്ട്‌. എന്തായാലും ഡല്‍ഹിയില്‍ കോമണ്‍മാന്‍സ്‌ പാര്‍ട്ടിക്ക്‌ അണികളുണ്ട്‌. ദേശീയത, ഭാരതീയത, ഏകവാദം എന്നിവയെ അടിസ്‌ഥാനമാക്കിയാണത്രേ യുവേഴ്‌സ് മൈന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്‌.

ഇന്ത്യന്‍ ഓഷ്യാനിക്‌ പാര്‍ട്ടി

തത്ത്വചിന്തകളുടെ ഒരു സമുദ്രം തന്നെയാണ്‌ ഇന്ത്യന്‍ ഓഷ്യാനിക്‌ പാര്‍ട്ടിക്ക്‌ പങ്കുവയ്‌ക്കാനുള്ളത്‌. 2010 ലാണു പാര്‍ട്ടി തുടങ്ങിയത്‌. സത്യസന്ധരായ ആളുകളുടെ സമുദ്രം പാര്‍ട്ടിയെത്തേടിവരുമെന്നാണു നേതാക്കള്‍ പറയുന്നത്‌. അവരെല്ലാം ചേര്‍ന്നു സമൃദ്ധമായ ഇന്ത്യയെ സൃഷ്‌ടിക്കും. എങ്കിലും പാര്‍ട്ടിക്ക്‌ ചിഹ്നമായി സമുദ്രമോ തിരമാലയോ ഒന്നും വേണ്ട. ആഗ്രഹിക്കുന്ന ചിഹ്നം ടെലിഫോണ്‍. ആളുകള്‍ തമ്മിലുള്ള ബന്ധത്തെയാണു ടെലിഫോണ്‍ പ്രതിനിധീകരിക്കുന്നതെന്നാണു പാര്‍ട്ടി നേതാക്കള്‍ പറയുന്നത്‌.

പിരമിഡ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ

സസ്യാഹാരം പ്രചരിപ്പിക്കുകയാണു പിരമിഡ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ ലക്ഷ്യം. 1999 ലാണു പാര്‍ട്ടി തുടങ്ങിയത്‌. സസ്യാഹാരവും ധ്യാനവും പ്രചരിപ്പിക്കുകയാണു പാര്‍ട്ടിയുടെ ലക്ഷ്യം. ധ്യാനത്തെ 'ജ്‌ഞാനത്തിന്റെ യഥാര്‍ത്ഥ ഉറവിട'മായാണു പാര്‍ട്ടി കാണുന്നത്‌. ഈ ആശയത്തില്‍ പ്രവര്‍ത്തിച്ച ഒരു സംഘടന പിന്നീട്‌ രാഷ്‌ട്രീയപാര്‍ട്ടിയായി മാറുകയായിരുന്നു.

സ്‌റ്റേ എവേക്ക്‌ പാര്‍ട്ടി

ജനങ്ങളോട്‌ ജാഗ്രത പാലിക്കാനാണു സ്‌റ്റേ എവേക്ക്‌ പാര്‍ട്ടി ആവശ്യപ്പെടുന്നത്‌. അടുത്ത കാലത്താണു പാര്‍ട്ടി രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്‌. മോഷ്‌ടാക്കള്‍ക്കെതിരേ 'ഉണര്‍ന്നിരിക്കുക!' എന്നതാണു പാര്‍ട്ടിയുടെ ആശയം. കാവല്‍ക്കാര്‍ ചെറിയ അയല്‍പക്കങ്ങള്‍ മാത്രമാണു സംരക്ഷിക്കുന്നതെന്നാണു പാര്‍ട്ടി നേതാക്കള്‍ പറയുന്നത്‌. പാര്‍ട്ടിയിലെ അംഗങ്ങള്‍്‌ 'രാഷ്‌ട്രത്തെ സംരക്ഷിക്കാന്‍' പ്രവര്‍ത്തിക്കുമെന്നു പാര്‍ട്ടി സ്‌ഥാപകനും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ പ്രഫുല്‍ ദേശായി പറയുന്നു. സമാന ആശയങ്ങളുള്ള മുഖ്യധാരാ പാര്‍ട്ടികളെ പിന്തുണയ്‌ക്കാണും അദ്ദേഹം തയാറാണ്‌.

പാര്‍ട്ടികള്‍ ഇനിയുമുണ്ട്‌

ജഗ്‌തേ രഹോ പാര്‍ട്ടി, സൂപ്പര്‍ നേഷന്‍സ്‌ പാര്‍ട്ടി, വോട്ടേഴ്‌സ് പാര്‍ട്ടി, ലൈഫ്‌ പീസ്‌ഫുള്‍ പാര്‍ട്ടി, വിധായക്‌ പാര്‍ട്ടി, വിദര്‍ഭ്‌ മസാ പാര്‍ട്ടി, വാസിബ്‌ അധികാരി പാര്‍ട്ടി എന്നിങ്ങനെ പാര്‍ട്ടികള്‍ ഇനിയുമുണ്ട്‌. ബിഹാറിലെ സീതാമര്‍ഹിയില്‍നിന്നുള്ള ബഹുജന്‍ ആസാദ്‌ പാര്‍ട്ടി, ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്നുള്ള സമൂഹിക്‌ ഏകതാ പാര്‍ട്ടി, രാജസ്‌ഥാനിലെ ജയ്‌പൂരില്‍നിന്നുള്ള രാഷ്‌ട്രിയ സാഫ്‌ നിതി പാര്‍ട്ടി, ഡല്‍ഹിയിലെ സബ്‌സി ബഡി പാര്‍ട്ടി, തെലങ്കാനയില്‍നിന്നുള്ള ഭരോസ പാര്‍ട്ടി, തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍നിന്നുള്ള ന്യൂ ജനറേഷന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി എന്നിവയാണ്‌ അടുത്തിടെ രജിസ്‌റ്റര്‍ ചെയ്‌ത 149 പാര്‍ട്ടികളില്‍ ചിലത്‌.
ഈ വര്‍ഷം ഫെബ്രുവരി വരെ 2,143 രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 58 എണ്ണം മധ്യപ്രദേശ്‌, രാജസ്‌ഥാന്‍, തെലങ്കാന, മിസോറം, ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി രജിസ്‌റ്റര്‍ ചെയ്‌തവയാണ്‌.
സംസ്‌ഥാന അല്ലെങ്കില്‍ ദേശീയ തലത്തില്‍ ഒരു അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടിയാകാന്‍, ഒരു പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്‌ത സാധുവായ വോട്ടുകളുടെ കുറഞ്ഞ ശതമാനം അല്ലെങ്കില്‍ സംസ്‌ഥാന നിയമസഭയിലോ ലോക്‌സഭയിലോ നിശ്‌ചിത എണ്ണം സീറ്റുകള്‍ നേടേണ്ടതുണ്ട്‌.

പേരിനു മാത്രം മത്സരം!

2005 നും 2015 നും ഇടയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്‌ രജിസ്‌റ്റര്‍ ചെയ്‌തതും എന്നാല്‍ അംഗീകാരമില്ലാത്തതുമായ 255 രാഷ്‌ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്‌ഥിതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ 2016 ല്‍ സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ട് ടാക്‌സിനോട്‌ ആവശ്യപ്പെട്ടിരുന്നു. ചില ചെറിയ പാര്‍ട്ടികളെങ്കിലും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. ചില പാര്‍ട്ടികള്‍ 'നിലവിലില്ല അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ല' എന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ്‌ നിരീക്ഷകന്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ രജിസ്‌റ്റര്‍ ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും, തെരഞ്ഞെടുപ്പ്‌ നിയമങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം നിഷേധിക്കുന്നു.
സാങ്കേതികമായി, പാര്‍ട്ടികള്‍ തുടര്‍ച്ചയായി ആറ്‌ വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കില്‍ അവരെ രജിസ്‌റ്റര്‍ ചെയ്‌ത പട്ടികയില്‍നിന്ന്‌ നീക്കം ചെയ്യേണ്ടതുണ്ട്‌.

മാത്യൂസ്‌ എം. ജോര്‍ജ്‌

QOSHE - പിരമിഡ്‌ പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യുമോ? ലവേഴ്‌സ് പാര്‍ട്ടിയായാലോ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

പിരമിഡ്‌ പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്യുമോ? ലവേഴ്‌സ് പാര്‍ട്ടിയായാലോ

14 0
15.04.2024

കോണ്‍ഗ്രസ്‌, ബി.ജെ.പി, സി.പി.എം, സി.പി.ഐ, ആം ആദ്‌മി പാര്‍ട്ടി... നമുക്ക്‌ അറിയാവുന്ന പാര്‍ട്ടികള്‍ വിരലിലെണ്ണാവുന്നയത്ര മാത്രം. പക്ഷേ, 81.4 കോടി വോട്ടര്‍മാരുടെ അംഗീകാരം കാത്തിരിക്കുന്നത്‌ 2,143 രാഷ്‌ട്രീയ പാര്‍ട്ടികളാണ്‌. അവയുടെ പേരുകള്‍ക്കുപോലും കൗതുകമുണ്ട്‌. ദ്‌ ഇന്ത്യന്‍ ലവേഴ്‌സ് പാര്‍ട്ടി, റിലീജിയന്‍ ഓഫ്‌ മാന്‍ റിവോള്‍വിങ്‌ പൊളിറ്റിക്കല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, പുവര്‍മാന്‍സ്‌, പാര്‍ട്ടി, യുവര്‍ മൈന്‍ പാര്‍ട്ടി, ദ്‌ ഇന്ത്യന്‍ ഓഷ്യാനിക്‌ പാര്‍ട്ടി, ദ്‌ പിരമിഡ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, സ്‌റ്റേ എവേ പാര്‍ട്ടി... എന്നിങ്ങനെ പോകുന്നു അവയുടെ പേരുകള്‍.
തെരഞ്ഞെടുപ്പ്‌ കമ്മിഷനാണു പാര്‍ട്ടികള്‍ക്ക്‌ അംഗീകാരം നല്‍കുന്നത്‌. രജിസ്‌ട്രേഷന്‍ ഫീ 10,000 രൂപ മാത്രം. പാര്‍ട്ടിയുടെ ലക്ഷ്യം, ഘടന എന്നിവയുള്‍പ്പെടെ നിരവധി വിശദാംശങ്ങള്‍ നല്‍കിയാല്‍ മാത്രമേ അംഗീകാരം കിട്ടൂ. ഈ കടമ്പകള്‍ കടന്നുതന്നെയാണു പുതിയ പാര്‍ട്ടികള്‍ അവതരിക്കുന്നത്‌. പേരില്‍ ജാതി- മത സൂചനകളുണ്ടെങ്കില്‍ അംഗീകാരം കിട്ടാന്‍ പാടാണ്‌. പക്ഷേ, ആ കടമ്പ കടന്ന ഒരു പാര്‍ട്ടിയുണ്ട്‌- റിലീജിയന്‍ ഓഫ്‌ മാന്‍ റിവോള്‍വിങ്‌ പൊളിറ്റിക്കല്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ. പേരില്‍ മതമുണ്ടെങ്കിലും വര്‍ഗീയ പാര്‍ട്ടിയല്ലെന്നു ബോധ്യപ്പെടുത്താന്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക്‌ കഴിഞ്ഞു.

ദ്‌ ഇന്ത്യന്‍ ലവേഴ്‌സ് പാര്‍ട്ടി

2008ലെ വാലന്റൈന്‍സ്‌ ദിനത്തിലാണു ബി. കുമാര്‍ ദ്‌ ഇന്ത്യന്‍ ലവേഴ്‌സ് പാര്‍ട്ടി/ഐ.എല്‍.പി. ആരംഭിച്ചത്‌. ഹൃദയത്തിനുള്ളില്‍ താജ്‌മഹല്‍ വരച്ചുചേര്‍ത്തുള്ള കൊടിയാണു പാര്‍ട്ടിയുടേത്‌. പ്രണയത്തിന്‌ എതിരുനില്‍ക്കുന്ന മാതാപിതാക്കള്‍ക്കെതിരേ പോരാടാനാണത്രേ ബി. കുമാര്‍ ഐ.എല്‍.പി. സ്‌ഥാപിച്ചത്‌. ജാതിക്കും മതത്തിനും അതിതമായി ആര്‍ക്കുവേണമെങ്കിലും പാര്‍ട്ടിയില്‍ ചേരാം. ആദ്യ ഘട്ടത്തില്‍ തമിഴ്‌നാട്ടിലാണു പാര്‍ട്ടി മത്സരിക്കുന്നത്‌. ദേശീയ പാര്‍ട്ടിയായി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണു നേതാക്കളുടെ വിശ്വാസം. വരുന്ന തെരഞ്ഞെടുപ്പില്‍ 50,000 വോട്ടുവരെ പിടിക്കുമെന്നാണു പാര്‍ട്ടിയുടെ അവകാശവാദം. 2011 ലെ തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു. ആകെ 3,000 വോട്ടുകളാണു........

© Mangalam


Get it on Google Play