ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതോടെ പശ്‌ചിമേഷ്യയിലെ അശാന്തി വീണ്ടും വര്‍ധിക്കുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്‌. ഈ സംഭവത്തിനു പിന്നാലെ ഇസ്രയേലിനു നേരേ ഇറാന്‍ മുന്നൂറോളം മിസൈലുകളും ഡ്രോണുകളും തൊടുത്തു വിട്ടെങ്കിലും സംഘര്‍ഷാവസ്‌ഥ തത്‌കാലം രൂക്ഷമായിട്ടില്ല എന്നത്‌ ആശ്വാസമാണ്‌. ഇതില്‍ ഭൂരിപക്ഷം ആയുധങ്ങളും ഇസ്രയേലും സഖ്യകക്ഷികളായ യു.എസും ബ്രിട്ടനും ചേര്‍ന്ന്‌ പ്രതിരോധിച്ചതിനാല്‍ ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍, ഇറാന്റെ ആക്രമണത്തെ ഗൗരവത്തോടെ കാണുമെന്ന്‌ ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌ തിരിച്ചടിക്കുള്ള സാധ്യതയായി കണക്കാക്കപ്പെടുന്നു. ഇസ്രയേല്‍ ആക്രമിച്ചാല്‍ തിരിച്ചടി അതിഭയങ്കരമായിരിക്കുമെന്നാണ്‌ ഇറാന്റെ മുന്നറിയിപ്പ്‌. ഇറാന്‌ എതിരേ ആക്രമണം നടത്താന്‍ സഹകരണമുണ്ടാവില്ലെന്ന്‌ അമേരിക്ക വ്യക്‌തമാക്കിയത്‌ സംഘര്‍ഷ സാധ്യത കുറയ്‌ക്കുമെന്ന്‌ പ്രതീക്ഷിക്കാം. ബ്രിട്ടനാകട്ടെ ഇസ്രയേലിന്‌ ഉറച്ച പിന്തുണ നല്‍കുകയാണ്‌. ഇറാന്റെ നിരവധി ഡ്രോണുകള്‍ തങ്ങള്‍ വെടിവച്ചിട്ടത്‌ സംഘര്‍ഷം കുറയ്‌ക്കാനിടയാക്കി എന്ന്‌ ബ്രിട്ടീഷ്‌ പ്രതിരോധ സെക്രട്ടറി ഡേവിഡ്‌ കാമറൂണ്‍ പറഞ്ഞു. ഇറാന്‍ നടത്തിയ ആക്രമണം സ്‌ഥിതി വഷളാക്കിയെന്നായിരുന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനാക്‌ വിലയിരുത്തിയത്‌.

1979ല്‍ ഇറാനില്‍ ഇസ്ലാമിക ഭരണകൂടം അധികാരത്തില്‍ വരുന്നതു വരെ സഖ്യ രാജ്യങ്ങളായിരുന്നു ഇസ്രയേലും ഇറാനും. പിന്നീട്‌ ഇരു രാജ്യവും ബദ്ധശത്രുക്കളായി. ഇസ്രയേലിനു നിലനില്‍ക്കാന്‍ അവകാശമില്ലെന്നതാണ്‌ ഇറാന്റെ പ്രഖ്യാപിത നിലപാട്‌. ഇസ്രയേല്‍ ഒരു കാന്‍സറാണെന്നാണ്‌ ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി പ്രഖ്യാപിച്ചിരിക്കുന്നത്‌. തങ്ങളെ ആക്രമിക്കാന്‍ ഇറാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നാണ്‌ ഇസ്രയേലിന്റെ വാദം. പലസ്‌തീനിലെ തീവ്രവാദ സംഘടനയായ ഹമാസ്‌, ലബനനിലെ ഷിയാ തീവ്രവാദ സംഘടനയായ ഹിസ്‌ബുള്ളാ എന്നിവയെ പിന്തുണയ്‌ക്കുന്നത്‌ ഇറാനാണെന്നും ഈ സംഘടനകളിലൂടെ അവര്‍ തങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഇസ്രയേല്‍ വാദിക്കുന്നു. മാത്രമല്ല, ഇറാന്‍ അണുബോംബ്‌ തയാറാക്കിയിരിക്കുകയാണെന്നും ലക്ഷ്യം തങ്ങളല്ലാതെ മറ്റാരുമല്ലെന്നും ഇസ്രയേല്‍ വിശ്വസിക്കുന്നു. അണുബോംബ്‌ ഇല്ലെന്ന നിലപാടിലാണ്‌ ഇറാന്‍.

ഏപ്രില്‍ ഒന്നിന്‌ സിറിയന്‍ തലസ്‌ഥാനമായ ദമാസ്‌കസിലെ തങ്ങളുടെ എംബസിക്കു നേരേയുണ്ടായ ആക്രമണമാണ്‌ ഇറാനെ പ്രകോപിപ്പിച്ചത്‌. ആക്രമണത്തില്‍ ഇറാനിലെ മുതിര്‍ന്ന സൈന്യാധിപന്മാരില്‍ ഒരാളായ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ്‌ റെസ സഹേദി അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്‌ബുള്ളാ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നവരില്‍ പ്രധാനിയാണ്‌ സഹേദിയെന്നതിനാല്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നാണ്‌ പൊതുവേ കരുതപ്പെടുന്നത്‌. ഇത്‌ ഇസ്രയേല്‍ നിഷേധിക്കുന്നുവെങ്കിലും ഇറാന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നതാണ്‌ ശനിയാഴ്‌ചത്തെ ആക്രമണത്തില്‍ നിന്ന്‌ വ്യക്‌തമാകുന്നത്‌. പതിറ്റാണ്ടുകളായി അന്യോന്യം ആയുധം തയാറാക്കി ഇരിക്കുകയാണെങ്കിലും ഇത്‌ ആദ്യമായാണ്‌ ഇറാന്‍ ഇസ്രയേലിനു നേരേ നേരിട്ട്‌ ആക്രമണം നടത്തുന്നത്‌. ഇതിനു മുന്‍പും ഇറാന്റെ സൈനികര്‍ സിറിയയില്‍ ഇസ്രയേലിന്റേതെന്നു കരുതുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ബ്രിഗേഡിയര്‍ ജനറലിന്റെ മരണത്തോടെ ഇറാന്‍ നിലപാട്‌ കടുപ്പിക്കുകയായിരുന്നു. തത്‌കാലം വലിയ സംഘര്‍ഷം ഉടലെടുത്തിട്ടില്ലെങ്കിലും പശ്‌ചിമേഷ്യയിലെ സ്‌ഥിതി പരിഗണിക്കുമ്പോള്‍ ഏതു നിമിഷവും എന്തുംസംഭവിക്കാം. എല്ലാത്തരം സംഘര്‍ഷങ്ങളും ആത്യന്തികമായി ബാധിക്കുന്നത്‌ സാധാരണക്കാരായ മനുഷ്യരെയാണ്‌. യുദ്ധം ഏറെ പേരുടെ ജീവനെടുക്കുകയും നിരവധിപേരെ അംഗഭംഗം സംഭവിച്ചവരാക്കുകയും ചെയ്യും. ഭക്ഷണത്തിനും മരുന്നിനുമായി കേഴുന്ന, അല്‍പം കുടിവെള്ളത്തിനായി പുറം സഹായം കാത്തിരിക്കുന്ന, വീടും ജീവനോപാധിയും നഷ്‌ടപ്പെടുന്ന അനേകം പേരെ സൃഷ്‌ടിക്കാനേ യുദ്ധത്തിനു കഴിയൂ. നേതാക്കള്‍ യുദ്ധം ജയിച്ചേക്കാം, പക്ഷേ, ഇത്തരം സംഘര്‍ഷങ്ങളില്‍ തോല്‍ക്കുന്നത്‌ മനുഷ്യരാശിയാണ്‌.

QOSHE - ഒഴിഞ്ഞു പോകട്ടെ ഒരു യുദ്ധം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ഒഴിഞ്ഞു പോകട്ടെ ഒരു യുദ്ധം

11 0
15.04.2024

ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതോടെ പശ്‌ചിമേഷ്യയിലെ അശാന്തി വീണ്ടും വര്‍ധിക്കുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്‌. ഈ സംഭവത്തിനു പിന്നാലെ ഇസ്രയേലിനു നേരേ ഇറാന്‍ മുന്നൂറോളം മിസൈലുകളും ഡ്രോണുകളും തൊടുത്തു വിട്ടെങ്കിലും സംഘര്‍ഷാവസ്‌ഥ തത്‌കാലം രൂക്ഷമായിട്ടില്ല എന്നത്‌ ആശ്വാസമാണ്‌. ഇതില്‍ ഭൂരിപക്ഷം ആയുധങ്ങളും ഇസ്രയേലും സഖ്യകക്ഷികളായ യു.എസും ബ്രിട്ടനും ചേര്‍ന്ന്‌ പ്രതിരോധിച്ചതിനാല്‍ ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍, ഇറാന്റെ ആക്രമണത്തെ ഗൗരവത്തോടെ കാണുമെന്ന്‌ ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌ തിരിച്ചടിക്കുള്ള സാധ്യതയായി കണക്കാക്കപ്പെടുന്നു. ഇസ്രയേല്‍ ആക്രമിച്ചാല്‍ തിരിച്ചടി അതിഭയങ്കരമായിരിക്കുമെന്നാണ്‌ ഇറാന്റെ മുന്നറിയിപ്പ്‌. ഇറാന്‌ എതിരേ ആക്രമണം നടത്താന്‍ സഹകരണമുണ്ടാവില്ലെന്ന്‌ അമേരിക്ക വ്യക്‌തമാക്കിയത്‌ സംഘര്‍ഷ സാധ്യത കുറയ്‌ക്കുമെന്ന്‌ പ്രതീക്ഷിക്കാം. ബ്രിട്ടനാകട്ടെ ഇസ്രയേലിന്‌ ഉറച്ച പിന്തുണ........

© Mangalam


Get it on Google Play