'അടിസ്‌ഥാന വികസന പദ്ധതികള്‍ക്ക്‌ പ്രാധാന്യം' കെ. മുരളീധരന്‍ (യു.ഡി.എഫ്‌.)

ടി.എന്‍. പ്രതാപന്‍ എം.പി. തുടങ്ങിവച്ച വികസന പദ്ധതികള്‍ക്ക്‌ തുടര്‍ച്ചയുണ്ടാവും. സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ മുഖച്‌ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാരമ്പര്യമാണ്‌ കോണ്‍ഗ്രസിനുള്ളത്‌. തൃശൂരിന്റെ സവിശേഷത മനസിലാക്കിയുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യും. വികസന കാര്യത്തില്‍ ജനങ്ങളോടൊപ്പമുണ്ടാവും. ടി.എന്‍. പ്രതാപന്‍ എം.പി. ഫണ്ട്‌ നൂറുശതമാനം ഉപയോഗിച്ച മണ്ഡലമാണ്‌ തൃശൂര്‍. കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ അടിസ്‌ഥാന വികസന പദ്ധതികള്‍ക്ക്‌ പ്രാധാന്യം നല്‍കും. നഗര വികസനത്തിനും ഗതാഗത കുരുക്ക്‌ ഒഴിവാക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കും.
തൃശൂര്‍ പൂരത്തിന്റേയും സാംസ്‌കാരിക പരിപാടികളുടേയും കേന്ദ്രമായ തൃശൂരില്‍ അക്കാദമികളുടേയും ഫെസ്‌റ്റിവലുകളുടേയും നടത്തിപ്പില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.
കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ആകെ 147 പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. ആരോഗ്യമേഖലയില്‍ എട്ട്‌ പദ്ധതികള്‍ ഉള്‍പ്പെടെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 3.08 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. തൃശൂര്‍ നഗരത്തിന്റെ അടിസ്‌ഥാന വികസന പദ്ധതികള്‍ക്ക്‌ പ്രധാന്യം കൊടുത്തുകൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. തീരദേശ വികസനത്തിന്‌ പ്രത്യേകം പദ്ധതികള്‍ക്ക്‌ രൂപം നല്‍കും.

'റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനത്തിനും കാര്‍ഷിക പദ്ധതികള്‍ക്കും മുന്‍ഗണന' വി.എസ്‌. സുനില്‍കുമാര്‍ (എല്‍.ഡി.എഫ്‌.)

റെയില്‍വേ സ്‌റ്റേഷനുകളുടെ വികസനം സംബന്ധിച്ച്‌ പദ്ധതികള്‍ ആസൂത്രണം ചെയ്യും. തൃശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്‌റ്റേഷനുകളുടെ സുപ്രധാന ആവശ്യങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഇരിങ്ങാലക്കുട, ഗുരുവായൂര്‍, പുതുക്കാട്‌, തൃശൂര്‍, നെല്ലായി സ്‌റ്റേഷനുകളുടെ സമഗ്ര വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യും.
കാര്‍ഷിക മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട്‌ കോള്‍ വികസന പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയെടുക്കും. മന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രത്തിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. സമര്‍പ്പിച്ച പദ്ധതികള്‍ക്ക്‌ അനുമതി ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തും. തീരദേശ മേഖലയില്‍ കടലാക്രമണം തടയാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
മലയോര മേഖലയില്‍ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ ആസൂത്രണം ചെയ്യും. വന്യജീവി പ്രശ്‌നങ്ങള്‍ കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളായതിനാല്‍ അക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാവാന്‍ ആവശ്യമായി കാര്യങ്ങള്‍ ചെയ്യും. സംരംഭകത്വ വികസനം ലക്ഷ്യമിട്ട്‌ പദ്ധതികള്‍ കൊണ്ടുവരും. യുവാക്കള്‍ക്ക്‌ തൊഴില്‍ ലഭ്യത ഉറപ്പ്‌ വരുത്താനും വ്യവസായ വളര്‍ച്ചക്കും സംരംഭകത്വ വികസനം പ്രധാന അജന്‍ഡയാക്കും.

'മെട്രോ തൃശൂരിലേക്ക്‌ നീട്ടും' സുരേഷ്‌ ഗോപി (എന്‍.ഡി.എ.)

ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന തൃശൂര്‍ നഗരത്തിന്റെ വികസനമാണ്‌ പ്രധാന ലക്ഷ്യം. മെട്രോ തൃശൂരിലേക്കു നീട്ടുമെന്ന വാഗ്‌ദാനം ആവര്‍ത്തിക്കുന്നു. 2019ല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ പലരും കളിയാക്കി. ഡല്‍ഹി മെട്രോ 250 കിലോമീറ്ററിലേറെ ദൂരമാണ്‌ ഓടുന്നത്‌. മൂന്ന്‌ സംസ്‌ഥാനങ്ങളിലൂടെ കടന്നു പോകുന്നു. നെടുമ്പാശേരിയില്‍നിന്നു മെട്രോ തൃശൂരിലേക്കും തുടര്‍ന്നു പാലക്കാട്ടേക്കും ഓടിക്കണം. 120 കിലോമീറ്ററോളം ദൂരമേയുള്ളൂ ഇതിന്‌. ഗതാഗതം സുഗമമാകുന്നതോടെ തൃശൂര്‍-കൊച്ചി-കോയമ്പത്തൂര്‍ കച്ചവട ഇടനാഴിയെന്ന സ്വപ്‌നംകൂടി സഫലമാകും. ജില്ലയുടെ പടിഞ്ഞാറും കിഴക്കുമുള്ള ദേശീയപാതകളെ ബന്ധിപ്പിച്ചു ഗുരുവായൂരിലൂടെ കടന്നു പോകുന്ന തരത്തില്‍ ആകാശപ്പാതവഴി ബൈപ്പാസുണ്ടാക്കണം.
യു.ഡി.എഫ്‌-എല്‍.ഡി.എഫ്‌. എം.പിമാര്‍ക്കെതിരേയും സുരേഷ്‌ ഗോപി വിമര്‍ശനം ഉയര്‍ത്തി. കഴിഞ്ഞ കാലങ്ങളില്‍ എന്തെങ്കിലും നടന്നുവെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടോ. കേന്ദ്രം തരുന്ന റെയില്‍വേ മേല്‍പ്പാലം തന്റേതാണെന്നു പറയുന്നതല്ല വികസനം. കൂടിയാലോചിച്ച്‌ ആസൂത്രണം ചെയ്‌ത വലിയ പദ്ധതികള്‍ വേണം.

QOSHE - സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു...തൃശൂര്‍ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു...തൃശൂര്‍

11 0
17.04.2024

'അടിസ്‌ഥാന വികസന പദ്ധതികള്‍ക്ക്‌ പ്രാധാന്യം' കെ. മുരളീധരന്‍ (യു.ഡി.എഫ്‌.)

ടി.എന്‍. പ്രതാപന്‍ എം.പി. തുടങ്ങിവച്ച വികസന പദ്ധതികള്‍ക്ക്‌ തുടര്‍ച്ചയുണ്ടാവും. സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ മുഖച്‌ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാരമ്പര്യമാണ്‌ കോണ്‍ഗ്രസിനുള്ളത്‌. തൃശൂരിന്റെ സവിശേഷത മനസിലാക്കിയുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യും. വികസന കാര്യത്തില്‍ ജനങ്ങളോടൊപ്പമുണ്ടാവും. ടി.എന്‍. പ്രതാപന്‍ എം.പി. ഫണ്ട്‌ നൂറുശതമാനം ഉപയോഗിച്ച മണ്ഡലമാണ്‌ തൃശൂര്‍. കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ അടിസ്‌ഥാന വികസന പദ്ധതികള്‍ക്ക്‌ പ്രാധാന്യം നല്‍കും. നഗര വികസനത്തിനും ഗതാഗത കുരുക്ക്‌ ഒഴിവാക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കും.
തൃശൂര്‍ പൂരത്തിന്റേയും സാംസ്‌കാരിക പരിപാടികളുടേയും കേന്ദ്രമായ തൃശൂരില്‍ അക്കാദമികളുടേയും ഫെസ്‌റ്റിവലുകളുടേയും നടത്തിപ്പില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും.
കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ ആകെ 147 പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു.........

© Mangalam

Get it on Google Play