ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സി.പി.എം. വളരെ അപ്രസക്‌തമായ ഒരു പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങാനുള്ള സാധ്യതയാണ്‌ ഇതുവരെയുള്ള ട്രെന്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാവുന്നതെന്ന്‌ അഡ്വ. ശങ്കു ടി. ദാസ്‌. കഴിഞ്ഞ രണ്ടോ മൂന്നോ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ സി.പി.എമ്മിന്റെ പ്രകടനത്തെ താരതമ്യം ചെയ്‌താല്‍ ഇക്കാര്യം വ്യക്‌തമാവും. 2009ല്‍ രാജ്യത്ത്‌ 5.33 ശതമാനം വോട്ട്‌ ഷെയറുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. 2014ല്‍ അത്‌ 3.24 ശതമാനമായി കുറഞ്ഞു. ഏതാണ്ട്‌ രണ്ട്‌ ശതമാനത്തിന്റെ ഇടിവ്‌. 2019ലും സമാനമായ ഇടിവ്‌ നേരിട്ട്‌ അത്‌ 1.75 ശതമാനമായി മാറി. ഈ ട്രെന്‍ഡ്‌ തുടര്‍ന്നാല്‍ 2024ല്‍ സി.പി.എമ്മിന്‌ വോട്ടേ ഉണ്ടാകാന്‍ പാടില്ല. കാരണം ഇനി കുറയാന്‍ അവര്‍ക്ക്‌ രണ്ട്‌ ശതമാനം വോട്ടില്ല. സി.പി.എമ്മിന്റെ വോട്ട്‌ ഷെയര്‍ ഇത്തവണ ഒരു ശതമാനത്തിന്‌ താഴേക്ക്‌ പോകാനാണ്‌ സാധ്യത.
2004ല്‍ പതിനാലാം ലോക്‌സഭയില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്‌ 43 സീറ്റുണ്ടായിരുന്നു. 2009ല്‍ അത്‌ പതിനാറായും 2014ല്‍ ഒന്‍പതും 2019ല്‍ മൂന്നും സീറ്റായി അത്‌ ചുരുങ്ങി. ഈ മൂന്നില്‍ കേരളത്തില്‍നിന്നും കിട്ടിയത്‌ ഒരെണ്ണമാണ്‌. രണ്ടെണ്ണം ഡി.എം.കെയുടെ കാരുണ്യം കൊണ്ട്‌ തമിഴ്‌നാട്ടില്‍നിന്നും. അങ്ങനെ നോക്കുമ്പോള്‍ ഇത്തവണ സി.പി.എമ്മിന്‌ ഒരു സീറ്റും ഉണ്ടാവാതിരിക്കാനാണ്‌ സാധ്യത. പിണറായി ഭരണത്തിനെതിരായ വലിയ വികാരം കേരളത്തിലുണ്ട്‌. അവരോട്‌ കണക്ക്‌ പറയാന്‍ കിട്ടുന്ന അവസരം ജനങ്ങള്‍ വിനിയോഗിക്കും. സി.പി.എമ്മിനെതിരായ ജനരോഷമാവും തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ കേരളത്തില്‍ പ്രകടമാവുകയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഇന്റലക്‌ച്വല്‍ സെല്‍ സംസ്‌ഥാന കണ്‍വീനറായ അഡ്വ. ശങ്കു ടി. ദാസ്‌ മംഗളവുമായി സംസാരിക്കുന്നു.

? മോദിക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യാ മുന്നണിക്ക്‌ കഴിയുമോ.

=തീര്‍ച്ചയായും സാധിക്കില്ല. ഐ.എന്‍.ഡി.ഐ.എ. എന്നു പറയുന്ന മുന്നണി കടലാസില്‍ അല്ലാതെ യഥാര്‍ഥാത്തില്‍ ഗ്രൗണ്ടില്‍ നിലനില്‍ക്കുന്നതേ ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ആ മുന്നണിയില്‍ എത്ര കക്ഷികള്‍ അംഗങ്ങളാണ്‌ എന്നതില്‍ പോലും അവര്‍ക്കിടയില്‍ യാതൊരു വ്യക്‌തതയുമില്ല. പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ 41 പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയായാണ്‌ പറഞ്ഞത്‌. ബിഹാറില്‍ നിധീഷിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേരുമ്പോള്‍ 16 അംഗങ്ങളാണുണ്ടായിരുന്നത്‌. പിന്നീട്‌ മുംബൈയിലും ബംഗളൂരുവിലും യോഗം ചേരുമ്പോള്‍ അംഗങ്ങളുടെ എണ്ണം 26 ആയി വര്‍ധിച്ചു എന്ന്‌ അവകാശപ്പെടുന്നു. ക്യാമ്പയിന്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായത്‌ 19 അംഗങ്ങള്‍. കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുമ്പോള്‍ എണ്ണം 11 ആയി കുറഞ്ഞു.
കേരളത്തില്‍ ഐ.എന്‍.ഡി.ഐ.എ. മുന്നണിയില്‍ ഉണ്ട്‌ എന്ന്‌ പറയുന്ന രണ്ട്‌ കക്ഷികളാണ്‌ സി.പി.എമ്മും കോണ്‍ഗ്രസും. പക്ഷേ ഇവര്‍ ഇവിടെ പരസ്‌പരം ഏറ്റുമുട്ടുന്നു. പരസ്‌പരം ആക്ഷേപിച്ചാണ്‌ മത്സരിക്കുന്നത്‌. അല്ലാതെ പൊതുവായ ഒരു മുദ്രാവാക്യമോ ആദര്‍ശമോ മുന്നില്‍ വച്ചല്ല. ആരാണ്‌ ഇവരുടെ നേതാവ്‌, ആരാണ്‌ ഇവരുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി ഇക്കാര്യത്തിലൊന്നും വ്യക്‌തതയില്ല. എല്ലാവരും സ്വയം പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നവരാണ്‌. മോദിയോടുള്ള വിരോധം എന്ന ഒരൊറ്റ പോയിന്റ്‌ കൊണ്ട്‌ ഏകീകരിക്കപ്പെട്ട വളരെ വ്യത്യസ്‌തമായ, പ്രത്യയശാസ്‌ത്രപരമായി തന്നെ വിരുദ്ധമായ അഭിപ്രായങ്ങളുള്ള ഒരുപക്ഷേ ഒരിക്കലും പരസ്‌പരം അംഗീകരിക്കാന്‍ കഴിയാത്തത്രയും ആശയങ്ങള്‍ പേറുന്ന അവസരവാദികളായ ആളുകളുടെ കൂട്ടായ്‌മ മാത്രമാണ്‌ ഈ മുന്നണി.
വെറുപ്പുകൊണ്ട്‌ മാത്രം ഒരു മുന്നണി സൃഷ്‌ടിക്കപ്പെടുന്നില്ല. മുന്നണിക്ക്‌ കൃത്യമായ ആശയങ്ങള്‍ വേണം. അതില്ലാത്തപക്ഷം പ്രത്യയശാസ്‌ത്രപരമായി വളരെ വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ പേറുന്നവര്‍ പ്രത്യേക താല്‍പര്യത്തിനുവേണ്ടി ഒന്നിച്ചുനിന്നാല്‍ അതിനെ പൊതുസമൂഹം പോയിട്ട്‌ അവരുടെ തന്നെ കേഡര്‍മാര്‍ പോലും അംഗീകരിക്കില്ല. ഐ.എന്‍.ഡി.ഐ.എ. മുന്നണി ഇതിനകം തന്നെ പരാജയപ്പെട്ട ഒരു പരീക്ഷണമാണ്‌.

? രണ്ടാം മോദി സര്‍ക്കാര്‍ വരാതിരിക്കാനുള്ള തരംഗമാണ്‌ കഴിഞ്ഞ തവണ കേരളത്തില്‍ യു.ഡി.എഫിനെ തുണച്ചത്‌. ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടോ.

=അടുത്ത തവണ യു.പി.എ. സര്‍ക്കാരാണ്‌ വരാന്‍ പോകുന്നതെന്ന മാധ്യമങ്ങള്‍ സൃഷ്‌ടിച്ച വ്യാജമായ പ്രതീതി ജനങ്ങള്‍ വിശ്വസിച്ചതാണ്‌ കഴിഞ്ഞ തവണ യു.ഡി.എഫിനെ പിന്തുണച്ചത്‌. മോദി സര്‍ക്കാരിന്റെ കാലം കഴിഞ്ഞു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്ന്‌ ഇവിടുത്തെ മാധ്യമങ്ങളും ഇലക്ഷന്‍ വിദഗ്‌ധരുമെല്ലാം ചേര്‍ന്ന്‌ പ്രതീതി ജനിപ്പിച്ചു. അതില്‍ കേരളത്തിലെ ജനങ്ങള്‍ വീണുപോയി. സാധാരണക്കാര്‍ മാത്രമല്ല യു.ഡി.എഫ്‌. നേതാക്കള്‍ പോലും മാധ്യമങ്ങള്‍ സൃഷ്‌ടിച്ച ഈ വ്യാജ പ്രതീതിയില്‍ വീണുപോയിട്ടുണ്ട്‌. അത്‌ വിശ്വസിച്ച്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചയാളാണ്‌ കുഞ്ഞാലിക്കുട്ടി. പിന്നീട്‌ അദ്ദേഹം ലോക്‌സഭാ അംഗത്വം രാജി വച്ച്‌ വീണ്ടും സംസ്‌ഥാന നിയമസഭയിലേക്ക്‌ മത്സരിച്ചു.
ഇനി വരാന്‍ പോകുന്നത്‌ യു.ഡി.എഫ്‌. സര്‍ക്കാരാണെന്ന ഫീലിങ്ങാണ്‌ യു.ഡി.എഫിന്‌ അനുകൂലമായത്‌. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്‌ഥാനാര്‍ഥിത്വം, ശബരിമല പ്രക്ഷോഭം കൊണ്ട്‌ സി.പി.എമ്മിനെതിരെ സമൂഹത്തിലുണ്ടായ വലിയ വിരോധം എന്നിവയും യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്‌. എന്നാല്‍, അത്തരം ഘടകങ്ങളൊന്നും ഇത്തവണ ബാധകമല്ല. യു.പി.എയെ സംബന്ധിച്ചിടത്തോളം ആശാവഹമായ അന്തരീക്ഷം ഇത്തവണയില്ല.

? രാജ്യം മോദി ഭരണത്തിലായിട്ട്‌ 10 വര്‍ഷമായി. പക്ഷേ, കേരളത്തില്‍ ബി.ജെ.പി.ക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌.

=കേരളത്തിലെ ബി.ജെ.പി. ഘട്ടം ഘട്ടമായി നിലമെച്ചപ്പെടുത്തിയാണ്‌ മുന്നോട്ട്‌ വരുന്നത്‌. സ്‌റ്റാറ്റസ്‌റ്റിക്‌ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. രാജ്യത്തെ മറ്റ്‌ സംസ്‌ഥാനങ്ങളിലുള്ള അതേ തോതില്‍ അതേ വേഗത്തില്‍ സംഭവിക്കുന്നില്ല എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. മാറി മാറി വരുന്ന രണ്ട്‌ മുന്നണികളും ബി.ജെ.പി. വിരുദ്ധ വെറുപ്പിന്റെ രാഷ്‌ട്രീയം സ്‌ഥിരമായി പറയുകയും ജനങ്ങളുടെ മനസിലേക്ക്‌ അത്‌ രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ഇവിടെ സെറ്റ്‌ ചെയ്‌തിട്ടുള്ള നരേറ്റീവുകള്‍ ബി.ജെ.പി. വിരുദ്ധമാണ്‌. ഇത്‌ അമ്പതോ അറുപതോ വര്‍ഷംകൊണ്ട്‌ സ്‌ഥാപിക്കപ്പെട്ട നരേറ്റീവുകളാണ്‌. ഇതിനെയെല്ലാം പതുക്കെ പൊളിച്ചുമാറ്റി പുതിയ നരേറ്റീവുകള്‍ സ്‌ഥാപിച്ചിട്ടു വേണം ബി.ജെ.പിക്ക്‌ മാറ്റാന്‍. യഥാര്‍ഥത്തില്‍ ഇവിടെ ഒരു അണ്‍ലേണിങും റീലേണിങും സംഭവിക്കേണ്ടതുണ്ട്‌. ആ പ്രക്രിയ സമയമെടുക്കുന്നതാണ്‌. അതുകൊണ്ടുതന്നെ മറ്റ്‌ സംസ്‌ഥാനങ്ങളിലേതുപോലെ വളരെ പെട്ടെന്ന്‌ ബി.ജെ.പിക്ക്‌ ഒരു കുതിച്ചുചാട്ടം നടത്താന്‍ ഇവിടെ സാധിക്കില്ല. സ്വാഭാവികതയാണത്‌. എന്നാല്‍ കേരളത്തിലെ ഇത്ര പ്രതികൂല സാഹചര്യത്തിലും ബി.ജെ.പി. വിരുദ്ധമായ രണ്ട്‌ പ്രബല മുന്നണികളുടെ ശക്‌തമായ സാന്നിധ്യം തുടരുന്നതിനിടയിലും മുന്നോട്ട്‌ തന്നെയാണ്‌ ബി.ജെ.പി. പോകുന്നത്‌. ഒരു സീറ്റും ഇല്ലാതെയും കഴിഞ്ഞ 40 വര്‍ഷമായി കേരളത്തില്‍ ബി.ജെ.പി. സജീവമായി ഇടപെടുന്നുണ്ട്‌.

? അരവിന്ദ്‌ കെജ്രിവാള്‍ ഉള്‍പ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക്‌ ലഭിക്കാത്ത പരിഗണന പിണറായി വിജയന്‌ മോദി നല്‍കുന്നതായാണ്‌ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്ത്‌ പറയുന്നു.

=യഥാര്‍ത്ഥത്തില്‍ അത്‌ വിശദീകരിക്കേണ്ടത്‌ രാഹുല്‍ ഗാന്ധി തന്നെയാണ്‌. കെജ്രിവാള്‍ നിലവില്‍ അറസ്‌റ്റിലായി തീഹാര്‍ ജയിലില്‍ കിടക്കുകയാണ്‌. എന്നാല്‍ പിണറായി വിജയന്‍ ഇതുവരെ അറസ്‌റ്റിലായിട്ടില്ല, ജയിലിലായിട്ടില്ല. ഇതാണ്‌ അദ്ദേഹം ഉദ്ദേശിക്കുന്ന പരിഗണനയെങ്കില്‍ രണ്ട്‌ കാര്യങ്ങളുണ്ട്‌. ഒന്ന്‌, പിണറായി വിജയന്‍ യഥാര്‍ത്ഥത്തില്‍ അറസ്‌റ്റ് ചെയ്യപ്പെടേണ്ട ആളാണ്‌, അഴിമതിക്കാരനാണ്‌, തീഹാര്‍ ജയിലില്‍ അടയ്‌ക്കപ്പെടേണ്ട ആളാണ്‌ എന്ന്‌ രാഹുല്‍ ഗാന്ധി വിചാരിക്കുന്നുണ്ടോ. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ്‌ സി.പി.എമ്മിനെ കൂടി കൂട്ടി ഇവര്‍ മുന്നണി ഉണ്ടാക്കിയത്‌. രണ്ട്‌, പിണറായി വിജയന്‍ അങ്ങനെ അര്‍ഹിക്കുന്ന ആളാണെന്ന്‌ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കെജ്രിവാളിന്‌ കിട്ടിയത്‌ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ്‌ എന്ന്‌ അദ്ദേഹം സമ്മതിക്കുന്നുണ്ട്‌. അതുതന്നെയാണ്‌ പിണറായിക്കും കിട്ടേണ്ടത്‌ എന്നല്ലേ അദ്ദേഹം പറയുന്നത്‌. അങ്ങനെയാണെങ്കില്‍ കെജ്രിവാളിന്റെ അറസ്‌റ്റിനെതിരെ ഇവരെന്തിനാണ്‌ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന്‌ പറഞ്ഞ്‌ വലിയ പ്രക്ഷോഭം നടത്തുന്നത്‌. ഇനി ഇതേമട്ടില്‍ പിണറായിക്കെതിരെ ഒരു നടപടി ഉണ്ടായാലും ഇവര്‍ പ്രതിഷേധം നടത്തില്ലേ. അപ്പോള്‍ ഒരു വ്യക്‌തതയുമില്ലാത്ത അവസരവാദപരമായ രാഷ്‌ട്രീയമല്ലേ രാഹുല്‍ഗാന്ധി പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇതേപ്പറ്റി യഥാര്‍ഥത്തില്‍ വിശദീകരിക്കേണ്ടത്‌ കോണ്‍ഗ്രസും സി.പി.എമ്മുമാണ്‌.

? ബി.ജെ.പി.യുടെ എ ക്ലാസ്‌ മണ്ഡലങ്ങളില്‍ മാത്രം മത്സരിക്കാറുള്ള കെ. സുരേന്ദ്രന്‍ ഇത്തവണ വയനാട്ടിലാണ്‌. എന്ത്‌ മാറ്റം ആണ്‌ അതിലൂടെ പ്രതീക്ഷിക്കുന്നത്‌.

= ബി.ജെ.പി.യെ സംബന്ധിച്ച്‌ ഇത്തവണ കേരളത്തിലെ 20 മണ്ഡലങ്ങളും എ ക്ലാസാണ്‌. ഒരു മണ്ഡലത്തെയും സാധ്യത കുറഞ്ഞ മണ്ഡലമായി കാണുന്നില്ല. അമേഠിയിലെ പരാജയത്തിനുശേഷം രാഹുല്‍ഗാന്ധി വയനാട്‌ സുരക്ഷിത മണ്ഡലമാണെന്ന ധാരണ പുലര്‍ത്തുന്നുണ്ട്‌. അമേഠിയെ പറ്റിയും അവര്‍ക്ക്‌ അങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നു. സ്‌മൃതി ഇറാനി അവിടെ മത്സരിക്കുന്നത്‌ വരെ. അതേമട്ടില്‍ വയനാടും ശക്‌തമായ പ്രതിരോധം സൃഷ്‌ടിക്കാന്‍ കഴിയുമെന്ന സന്ദേശം നല്‍കാനാണ്‌ പാര്‍ട്ടി സംസ്‌ഥാന പ്രസിഡന്റിനെ തന്നെ അവിടെ ഇറക്കുന്നത്‌. ദേശീയ ശ്രദ്ധയുള്ള ഏറ്റവും പ്രാധാന്യമുള്ള മണ്ഡലത്തില്‍ ഏറ്റവും ശക്‌തനായ നേതാവ്‌ തന്നെ മത്സരിക്കുന്നു എന്ന തരത്തിലാണ്‌ അതിനെ കാണേണ്ടത്‌.

എന്‍. രമേഷ്‌

QOSHE - ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സി.പി.എം. അപ്രസക്‌തമാവും - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സി.പി.എം. അപ്രസക്‌തമാവും

23 0
18.04.2024

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സി.പി.എം. വളരെ അപ്രസക്‌തമായ ഒരു പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങാനുള്ള സാധ്യതയാണ്‌ ഇതുവരെയുള്ള ട്രെന്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാവുന്നതെന്ന്‌ അഡ്വ. ശങ്കു ടി. ദാസ്‌. കഴിഞ്ഞ രണ്ടോ മൂന്നോ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ സി.പി.എമ്മിന്റെ പ്രകടനത്തെ താരതമ്യം ചെയ്‌താല്‍ ഇക്കാര്യം വ്യക്‌തമാവും. 2009ല്‍ രാജ്യത്ത്‌ 5.33 ശതമാനം വോട്ട്‌ ഷെയറുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. 2014ല്‍ അത്‌ 3.24 ശതമാനമായി കുറഞ്ഞു. ഏതാണ്ട്‌ രണ്ട്‌ ശതമാനത്തിന്റെ ഇടിവ്‌. 2019ലും സമാനമായ ഇടിവ്‌ നേരിട്ട്‌ അത്‌ 1.75 ശതമാനമായി മാറി. ഈ ട്രെന്‍ഡ്‌ തുടര്‍ന്നാല്‍ 2024ല്‍ സി.പി.എമ്മിന്‌ വോട്ടേ ഉണ്ടാകാന്‍ പാടില്ല. കാരണം ഇനി കുറയാന്‍ അവര്‍ക്ക്‌ രണ്ട്‌ ശതമാനം വോട്ടില്ല. സി.പി.എമ്മിന്റെ വോട്ട്‌ ഷെയര്‍ ഇത്തവണ ഒരു ശതമാനത്തിന്‌ താഴേക്ക്‌ പോകാനാണ്‌ സാധ്യത.
2004ല്‍ പതിനാലാം ലോക്‌സഭയില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സി.പി.എമ്മിന്‌ 43 സീറ്റുണ്ടായിരുന്നു. 2009ല്‍ അത്‌ പതിനാറായും 2014ല്‍ ഒന്‍പതും 2019ല്‍ മൂന്നും സീറ്റായി അത്‌ ചുരുങ്ങി. ഈ മൂന്നില്‍ കേരളത്തില്‍നിന്നും കിട്ടിയത്‌ ഒരെണ്ണമാണ്‌. രണ്ടെണ്ണം ഡി.എം.കെയുടെ കാരുണ്യം കൊണ്ട്‌ തമിഴ്‌നാട്ടില്‍നിന്നും. അങ്ങനെ നോക്കുമ്പോള്‍ ഇത്തവണ സി.പി.എമ്മിന്‌ ഒരു സീറ്റും ഉണ്ടാവാതിരിക്കാനാണ്‌ സാധ്യത. പിണറായി ഭരണത്തിനെതിരായ വലിയ വികാരം കേരളത്തിലുണ്ട്‌. അവരോട്‌ കണക്ക്‌ പറയാന്‍ കിട്ടുന്ന അവസരം ജനങ്ങള്‍ വിനിയോഗിക്കും. സി.പി.എമ്മിനെതിരായ ജനരോഷമാവും തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ കേരളത്തില്‍ പ്രകടമാവുകയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഇന്റലക്‌ച്വല്‍ സെല്‍ സംസ്‌ഥാന കണ്‍വീനറായ അഡ്വ. ശങ്കു ടി. ദാസ്‌ മംഗളവുമായി സംസാരിക്കുന്നു.

? മോദിക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യാ മുന്നണിക്ക്‌ കഴിയുമോ.

=തീര്‍ച്ചയായും സാധിക്കില്ല. ഐ.എന്‍.ഡി.ഐ.എ. എന്നു പറയുന്ന മുന്നണി കടലാസില്‍ അല്ലാതെ യഥാര്‍ഥാത്തില്‍ ഗ്രൗണ്ടില്‍ നിലനില്‍ക്കുന്നതേ ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ആ മുന്നണിയില്‍ എത്ര കക്ഷികള്‍ അംഗങ്ങളാണ്‌ എന്നതില്‍ പോലും അവര്‍ക്കിടയില്‍ യാതൊരു വ്യക്‌തതയുമില്ല. പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ 41 പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയായാണ്‌ പറഞ്ഞത്‌. ബിഹാറില്‍ നിധീഷിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേരുമ്പോള്‍ 16 അംഗങ്ങളാണുണ്ടായിരുന്നത്‌. പിന്നീട്‌ മുംബൈയിലും........

© Mangalam


Get it on Google Play