രാജ്യത്ത്‌ റോഡപകടങ്ങളുടെ കാര്യത്തില്‍ മൂന്നാമതാണ്‌ കേരളം. ഈയൊരു കണക്ക്‌ ഒട്ടും അഭിമാനകരമല്ലെന്നിരിക്കേ അപകടങ്ങള്‍ കുറയ്‌ക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്‌. പലപ്പോഴും മദ്യപിച്ചശേഷമുള്ള അലക്ഷ്യമായ ഡ്രൈവിങ്‌ അപകടങ്ങള്‍ക്കുള്ള മുഖ്യ കാരണങ്ങളിലൊന്നായി മാറാറുണ്ട്‌. അത്തരക്കാരെ പിടികൂടുന്നതിനുള്ള നടപടികള്‍ ശക്‌തമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം, വിലപ്പെട്ട ജീവനുകള്‍ നിരത്തില്‍ പൊലിയുന്നതു തടയണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാവരും പ്രതീക്ഷയോടെയാകും സ്വാഗതം ചെയ്യുക.

വലിയ അപകടങ്ങള്‍ക്കുശേഷം പ്രഖ്യാപിക്കുന്ന സുരക്ഷാ നടപടികള്‍ കേരളത്തില്‍ പതിവു കാഴ്‌ച്ചയാണ്‌. പ്രഖ്യാപനങ്ങള്‍ക്കപ്പുറം നിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാറില്ലെന്നുമാത്രം. മറ്റൊരു അപകടത്തിന്റെ പശ്‌ചാത്തലത്തില്‍ മാത്രമാകും ഈയൊരു വിഷയം പിന്നീട്‌ ചര്‍ച്ചപോലുമാകുക. പൊതുവേ കേരളത്തിലെ സാഹചര്യം ഇതായിരിക്കെയാണ്‌ മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടായെന്ന വാര്‍ത്ത ശ്രദ്ധേയമായത്‌. 2024 ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ കെ.എസ്‌.ആര്‍.ടി.സി. വിജിലന്‍സ്‌ സ്‌പെഷല്‍ സര്‍പ്രൈസ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ്‌ നടപടിയുണ്ടായത്‌. ഇത്തരം പരിശോധനകളും നടപടികളും ഗുണം ചെയ്യുക ജനത്തിനാണ്‌. കെ.എസ്‌ ആര്‍.ടി.സിയുടെ 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്‌റ്റേഷന്‍ മാസറ്റ്‌ര്‍, രണ്ട്‌ വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ്‌്, 39 സ്‌ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍, അഞ്ച്‌ സ്വിഫ്‌റ്റ് ഡ്രൈവര്‍ കം കണ്ടക്‌ടര്‍ ഉള്‍പ്പെടെ മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയതായി കണ്ടെത്തുകയുണ്ടായി. പ്രത്യേക പരിശോധന നടത്തിയതുകൊണ്ടുമാത്രമാണ്‌ ഇങ്ങനെയൊരു പിടികൂടലുണ്ടായത്‌. പരിശോധന ഉണ്ടായിരുന്നില്ലെങ്കിലോ?. മദ്യപിച്ചശേഷം വണ്ടിയുമെടുത്ത്‌ പൊതുനിരത്തിലേക്ക്‌ ഇറങ്ങുന്നവര്‍ക്ക്‌ മുന്നില്‍പ്പെടുന്ന ഹതഭാഗ്യരെക്കുറിച്ച്‌ ഓര്‍ക്കുക. കൃത്യമായ പരിശോധന ഇല്ലാത്തതുകൊണ്ടുമാത്രം പിടിക്കപ്പെടാതെ എത്രയോ പേരാകും കേരളത്തിലെ നിരത്തിലൂടെ ദിവസവും വാഹനം ഓടിക്കുന്നുണ്ടാകുക?. അപകട സാധ്യത ഏറെ ഉണ്ടെന്നിരിക്കേ പലരുടേയുംരക്ഷപ്പെടലുകള്‍ ഭാഗ്യമെന്നേ പറയേണ്ടൂ. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗത മന്ത്രിയായശേഷം വകുപ്പില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ കേരളം പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. ഡ്രൈവിങ്‌ ടെസ്‌റ്റിലടക്കം പ്രഖ്യാപിച്ചിരിക്കുന്ന പരിഷ്‌ക്കാരങ്ങളെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ ശക്‌തമാണെങ്കിലും ഗുണപരമായൊരു മാറ്റത്തിനു വേണ്ടിയുള്ള ശ്രമം കാണാതിരിക്കാനാവില്ല. വരുത്തിവയ്‌ക്കുന്ന അപകടം എന്നനിലയില്‍ മദ്യപിച്ച ശേഷം വണ്ടിയെടുത്ത്‌ പായുന്നവരെ തടയാന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ സംഭവിക്കുന്ന റോഡപകടങ്ങളില്‍ 30 ശതമാനത്തോളം കുറയ്‌ക്കാനാകുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരേയും ബ്രത്ത്‌ അനലൈസര്‍ ഉപയോഗിച്ച്‌ പരിശോധിച്ച്‌ മദ്യപിച്ചിട്ടില്ലെന്ന്‌ ഉറപ്പാക്കിയശേഷമേ ഡ്യൂട്ടിക്ക്‌ കയറ്റാവൂ എന്നുള്ള കെ.എസ്‌.ആര്‍.ടി.സി. ഉത്തരവ്‌ ജനങ്ങള്‍ക്ക്‌ ആശ്വാസകരമാണ്‌. കെ.എസ്‌.ആര്‍.ടി.സിയില്‍ നടപ്പാക്കിയതുപോലെ സ്വകാര്യ ബസ്‌ ജീവനക്കാരും ഡ്യൂട്ടി സമയത്ത്‌ മദ്യപിച്ചിട്ടുണ്ടോയെന്ന്‌ പരിശോധന നടത്തുമെന്ന്‌ ഗണേഷ്‌കുമാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡുകളില്‍ പരിശോധന നടത്താനാണ്‌ തീരുമാനം. കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളിലും പരിശോധനാ സംവിധാനം കൊണ്ടുവരും. ഡ്യൂട്ടിക്ക്‌ മുന്‍പുള്ള പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ഒരു മാസവും സര്‍വീസിനിടയ്‌ക്കാണെങ്കില്‍ മൂന്നുമാസവും സസ്‌പെന്‍ഷനാകും ശിക്ഷ. താല്‍ക്കാലിക ജീവനക്കാരാണ്‌ പിടിക്കപ്പെടുന്നതെങ്കില്‍ ജോലി പോകും. ഇത്തരത്തില്‍ പരിശോധനയിലും നടപടികളിലും വെള്ളം ചേര്‍ക്കാതിരുന്നാല്‍ ആളുകളുടെ നെഞ്ചിലൂടെ വണ്ടിയോടിക്കുന്ന അപകടകരമായ സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനാകും.

2022ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങളിലായി 4317 പേര്‍ക്ക്‌ ജീവാപായം സംഭവിച്ചതായാണ്‌ കണക്ക്‌. 2023ല്‍ മരണത്തില്‍ (4010) കുറവുണ്ടായത്‌ ആശ്വാസകരമാണങ്കിലും അപകടനിരക്കില്‍ പത്തുശതമാനം വര്‍ധനയുണ്ടായി. ആകെയുണ്ടായ 48,141 അപകടങ്ങളില്‍ 30 ശതമാനവും സംഭവിച്ചത്‌ ഡ്രൈവര്‍മാര്‍ മദ്യപിച്ചശേഷം വണ്ടിയോടിച്ചതുകൊണ്ടുമാത്രമാണ്‌. എത്ര ആളുകളും കുടുംബങ്ങളുമാണ്‌ ഇതിലൂടെ നിത്യദുരിതത്തിന്റെ കഷ്‌ടപ്പാടും തീരാവേദനയുടെ കടുത്ത ദുഖവും അനുഭവിക്കേണ്ടിവന്നത്‌. കാമറ സ്‌ഥാപിച്ച്‌ നിയമ ലംഘനങ്ങള്‍ക്ക്‌ പിഴ ഈടാക്കുന്നതിലൂടെ സര്‍ക്കാരിനു സാമ്പത്തിക നേട്ടം ഉറപ്പാക്കാന്‍ കഴിയുമെങ്കിലും ആളുകളുടെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ റോഡ്‌ നിയമങ്ങള്‍ പാലിക്കുന്നതിനൊപ്പം അപകടകരമായ ഡ്രൈവിങ്ങിന്‌ ഇടയാക്കുന്ന എല്ലാ സാഹചര്യങ്ങള്‍ തടയാനും കഴിയണം. വെള്ളമടിച്ചു വണ്ടിയുമെടുത്ത്‌ നിരത്തിലേക്കിറങ്ങി ഭീഷണിയാകുന്നവരെ നേരിടാന്‍ വെള്ളം ചേര്‍ക്കാത്ത നടപടികള്‍ക്ക്‌ സര്‍ക്കാരിനു കഴിയട്ടെ.

QOSHE - മദ്യപിച്ചുള്ള ൈഡ്രവിങ്‌: നടപടി സ്വാഗതാര്‍ഹം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

മദ്യപിച്ചുള്ള ൈഡ്രവിങ്‌: നടപടി സ്വാഗതാര്‍ഹം

12 0
19.04.2024

രാജ്യത്ത്‌ റോഡപകടങ്ങളുടെ കാര്യത്തില്‍ മൂന്നാമതാണ്‌ കേരളം. ഈയൊരു കണക്ക്‌ ഒട്ടും അഭിമാനകരമല്ലെന്നിരിക്കേ അപകടങ്ങള്‍ കുറയ്‌ക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വമാണ്‌. പലപ്പോഴും മദ്യപിച്ചശേഷമുള്ള അലക്ഷ്യമായ ഡ്രൈവിങ്‌ അപകടങ്ങള്‍ക്കുള്ള മുഖ്യ കാരണങ്ങളിലൊന്നായി മാറാറുണ്ട്‌. അത്തരക്കാരെ പിടികൂടുന്നതിനുള്ള നടപടികള്‍ ശക്‌തമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം, വിലപ്പെട്ട ജീവനുകള്‍ നിരത്തില്‍ പൊലിയുന്നതു തടയണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാവരും പ്രതീക്ഷയോടെയാകും സ്വാഗതം ചെയ്യുക.

വലിയ അപകടങ്ങള്‍ക്കുശേഷം പ്രഖ്യാപിക്കുന്ന സുരക്ഷാ നടപടികള്‍ കേരളത്തില്‍ പതിവു കാഴ്‌ച്ചയാണ്‌. പ്രഖ്യാപനങ്ങള്‍ക്കപ്പുറം നിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാറില്ലെന്നുമാത്രം. മറ്റൊരു അപകടത്തിന്റെ പശ്‌ചാത്തലത്തില്‍ മാത്രമാകും ഈയൊരു വിഷയം പിന്നീട്‌ ചര്‍ച്ചപോലുമാകുക. പൊതുവേ കേരളത്തിലെ സാഹചര്യം ഇതായിരിക്കെയാണ്‌ മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടായെന്ന വാര്‍ത്ത ശ്രദ്ധേയമായത്‌. 2024 ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ കെ.എസ്‌.ആര്‍.ടി.സി. വിജിലന്‍സ്‌........

© Mangalam


Get it on Google Play