കാലങ്ങളായി മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയം നേടിയ ഇടതു വലതു മുന്നണികളുടെ ശ്രമം ഇനി കേരളത്തില്‍ വിലപ്പോകില്ലെന്ന്‌ ബി.ഡി.ജെ.എസ്‌ സംസ്‌ഥാന അധ്യക്ഷനും കോട്ടയത്തെ എന്‍.ഡി.എ. സ്‌ഥാനാര്‍്‌ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ?എന്‍.ഡി.എയുടെ എം.പിമാരില്‍ ബഹുഭുരിപക്ഷവും മുസ്ലീം വിഭാഗങ്ങള്‍ ഏറെയുളള പ്രദേശങ്ങളില്‍ നിന്നാണ്‌. ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ സ്വാധീനമുളള വടക്ക്‌ കിഴക്കന്‍ സംസ്‌ഥാനങ്ങളും ഗോവവയും ഭരിക്കുന്നത്‌ ബി.ജെ.പി. സഖ്യമാണ്‌.ഇവിടെയുളളവരെല്ലാം മോദിയെ പിന്തുണയ്‌ക്കുമ്പോള്‍ വോട്ട്‌ കിട്ടാന്‍ വേണ്ടി മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്‌ടിക്കുകയാണ്‌ കേരളത്തിലെ ഇടതു- വലതു മുന്നണികള്‍ ചെയ്യുന്നത്‌.
കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്‌. ഒരു ശതമാനത്തോളം വരുന്ന തീവ്രവാദികളാണ്‌ നാട്ടില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുന്നത്‌. ഇവരെ ചില മതങ്ങള്‍ പിന്തുണയ്‌ക്കുന്നുണ്ടെന്ന്‌ കരുതിയാണ്‌ അവരുടെ പിന്നാലെ യു.ഡി.എഫും എല്‍.ഡി.എഫും പരക്കം പായുന്നത്‌്. രാജ്യത്തുള്ളവരെ കൊന്നുതിര്‍ത്തിട്ട്‌ സമുദായം വളര്‍ത്താമെന്ന്‌ ആരെങ്കിലും കരുതിയാല്‍ അത്‌ അവരുടെ അറിവില്ലായ്‌മ എന്നു മാത്രമേ പറയാനാകൂ. എന്നാല്‍, ഇത്തരം തീവ്രാദകള്‍ക്കെതിരേ കേരളത്തിലെ ഹിന്ദുക്കളും മുസ്ലീം സഹോദരങ്ങളും ക്രിസ്‌ത്യന്‍ വിഭാഗവും ഒരുമിച്ച്‌ നില്‍ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും തുഷാര്‍ പറഞ്ഞു. എന്‍.ഡി.എ.യുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ നേതൃത്വം കൊടുക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി 'മംഗള'വുമായി സംസാരിക്കുന്നു.

? സമുദായ നേതാവ്‌ എന്ന പ്രതിച്‌ഛായ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ.

= രാഷ്‌ട്രീയത്തില്‍ വരുന്നതിനു മുമ്പ്‌ തന്നെ സമുദായ പ്രവര്‍ത്തനവുമായി സജീവമായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ മത, സാമുദായിക, രാഷ്‌ട്രീയ നേതാക്കളുമായും വ്യക്‌തി ബന്ധമുണ്ട്‌. ജാതി വ്യത്യാസമില്ലാതെ എല്ലാ ഹിന്ദു സമുദായ നേതാക്കളുമായും ക്രൈസ്‌തവ ബിഷപ്പുമാരുമായും മുസ്‌ളീം മത പുരോഹിതന്‍മാരുമായും അടുപ്പമുണ്ട്‌. അവര്‍ക്കൊപ്പമുള്ള ആളായതിനാല്‍ സമുദായങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറ്റ്‌ ഏത്‌ രാഷ്‌ട്രീയക്കാരേക്കാള്‍ നന്നായി എനിക്ക്‌ മനസിലാക്കാനാകും. ഞാന്‍ ജയിച്ചാല്‍ അവരുടെ ആവശ്യങ്ങള്‍ എന്നോട്‌ നേരിട്ട്‌ തുറന്ന്‌ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ഈ വ്യക്‌തിബന്ധം തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യും.

? കേരളത്തില്‍ ലവ്‌ ജിഹാദ്‌ ഉണ്ടെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണോ.

= ലവ്‌ ജിഹാദ്‌ എന്നത്‌ യാഥാര്‍ത്ഥ്യമല്ലേ? സമുദായ സംഘടനാ നേതാവ്‌ എന്ന നിലയില്‍ എനിക്ക്‌ നേരിട്ട്‌ അറിയാവുന്ന ഒരുപാട്‌ സംഭവങ്ങളുണ്ട്‌. എത്രയോ കുടുംബങ്ങളുടെ കണ്ണീര്‍ കണ്ടിട്ടുണ്ട്‌. ഇതിന്‌ പിന്നില്‍ ചെറിയൊരു ശതമാനം തീവ്രവാദ ശക്‌തികളാണ്‌. ഭൂരിപക്ഷം വരുന്ന മുസ്‌ളീം സമുദായത്തിന്‌ അവരുടെ നിലപാടുകളോടു യോജിപ്പില്ല. എന്നാല്‍, ഇടത്‌ വലത്‌ മുന്നണികള്‍ ഈ തീവ്രവാദ ശക്‌തികളെ വോട്ടുബാങ്ക്‌ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു. തീവ്രവാദ ശക്‌തികളെ കുറിച്ച്‌ പറഞ്ഞാല്‍ മുസ്‌ളിംകളെ അടച്ചു പറഞ്ഞതാണെന്ന്‌ ഇവര്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു. പി.ഡി.പിയുടെ നേതാവിന്റെ മുന്‍ പ്രസംഗങ്ങള്‍ എത്രമാത്രം വിഷലിപ്‌തമാണ്‌. അവരുടെ പിന്തുണ വരെ ഇപ്പോള്‍ ഇടത്‌ മുന്നണിക്ക്‌ ലഭിച്ചിരിക്കുന്നു. സത്യം പറഞ്ഞാല്‍ ഈ ചെറിയ വിഭാഗം തീവ്രവാദികള്‍ കാരണം സമുദായം ഒന്നടങ്കമാണ്‌ ദുരിതം അനുഭവിക്കുന്നത്‌.
? മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ മുഖ്യ വിഷയം സി.എ.എ. ആണല്ലോ.

= അതല്ലാതെ വേറെ എന്തെങ്കിലും പറയാന്‍ വേണ്ടേ. ലോകത്തിന്‌ മുന്നില്‍ തലയെടുപ്പോടെ രാജ്യം നിന്നത്‌ മോദിയുടെ ഭരണത്തിലാണ്‌. പൗരത്വ ഭേദഗതി നിയമം രാജ്യത്ത്‌ ആവശ്യമാണ്‌. സി.എ.എ. നടപ്പാകുമ്പോള്‍ ഒരു മുസ്‌ളീമിന്റെ പോലും പൗരത്വം നഷ്‌ടമാകില്ലെന്ന്‌ മുഖ്യമന്ത്രിക്ക്‌ അറിയാഞ്ഞിട്ടല്ലല്ലോ? പക്ഷേ, വോട്ടിന്‌ വേണ്ടി അനാവശ്യ ഭീതി ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ശ്രമമാണ്‌. മുത്തലാക്ക്‌ നിരോധിച്ചപ്പോള്‍ അതിന്റെ പ്രയോജനം ലഭിച്ചത്‌ പാവപ്പെട്ട മുസ്‌ളീം സഹോദരിമാര്‍ക്കല്ലേ. എന്നാല്‍ സി.പി.എം. എന്ത്‌ നിലപാടാണ്‌ എടുത്തതെന്ന്‌ അറിയാമല്ലോ. സി.എ.എ. നടപ്പാക്കില്ലെന്ന്‌ ഒരു മുഖ്യമന്ത്രി പറയുന്നത്‌ പരിഹാസ്യമല്ലേ. ഇതേ പോലെയാണ്‌ സി.പി.എം. ജനങ്ങളെ പറ്റിക്കുന്നത്‌. സംസ്‌ഥാന സര്‍ക്കാരിനെപ്പറ്റി ഗുണകരമായി ഒരു കാര്യവും പറയാനില്ല. അതുകൊണ്ടു തന്നെയാണ്‌ സി.എ.എയെപ്പറ്റി എപ്പോഴും പറയുന്നത്‌.

? പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നില്ലേ.

= മണിപ്പൂരിലേത്‌ ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള കലാപമാണ്‌. ഇക്കാര്യം ക്രൈ്‌തവ ബിഷപ്പുമാര്‍ വരെ പറഞ്ഞിട്ടുണ്ട്‌. ഏകപക്ഷീയമായി ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ കൊന്നൊടുക്കിയെന്നതാണ്‌ ഏറ്റവും വലിയ നുണപ്രചാരണം. പ്രധാനമന്ത്രി നേരിട്ട്‌ പോയിരുന്നെങ്കില്‍ ലോകം മുഴുവന്‍ ഇക്കാര്യം അറിയുകയും ചര്‍ച്ച ചെയ്യുകയും ചെയ്‌തേനേ. ഇത്‌ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപങ്ങളെ സാരമായി ബാധിക്കും. ലോകത്തിന്‌ മുന്നില്‍ ഇന്ത്യയുടെ തലയെടുപ്പാണ്‌ ഇതിലൂടെ നഷ്‌ടമാകുന്നത്‌. അതിനാലാണ്‌ പ്രധാനമന്ത്രിക്ക്‌ പകരം അതേ പ്രാധാന്യമുള്ള ആഭ്യന്തര മന്ത്രി അമിത്‌ ഷാ മണിപ്പൂരിലെത്തിയത്‌. ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌.

? സുല്‍ത്താന്‍ ബത്തേരിയുടെ പേര്‌ മാറ്റം ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ.

= ജനങ്ങള്‍ ഇതൊന്നും വിവാദമായി കണക്കാക്കുന്നില്ല. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞതിലെന്താണ്‌ തെറ്റ്‌. സുല്‍ത്താന്‍ ബത്തേരിയുടെ പേര്‌ ഗണപതിവട്ടമെന്നായിരുന്നുവെന്ന്‌ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌. അനാവശ്യമായ വിവാദങ്ങള്‍ കൊണ്ടുവന്നത്‌ മാധ്യമങ്ങളാണ്‌. എന്‍.ഡി.എ. ന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരാണെന്ന പൊതുധാരണ സൃഷ്‌ടിക്കുകയാണ്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ എന്ത്‌ ന്യൂനപക്ഷ വിരുദ്ധ സമീപനമാണ്‌ കൈക്കൊണ്ടിട്ടുള്ളത്‌. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച്‌ കൊണ്ടുപോയൊരു സര്‍ക്കാരാണിത്‌. രാജ്യത്തിന്റെ സുരക്ഷ മുന്‍ നിറുത്തിയുള്ള ശക്‌തമായ നിലപാടുകളെടുക്കുക മാത്രമാണ്‌ ചെയ്‌തത്‌. അതില്‍ തീവ്രവാദ ശക്‌തികള്‍ക്ക്‌ വേദനയുണ്ടായിക്കാണും.

? കേരളത്തില്‍ എത്ര സീറ്റില്‍ എന്‍.ഡി.എ ജയിക്കും.

= സംസ്‌ഥാനത്തെ 20 ലോകസഭാ മണ്ഡലങ്ങളിലും എന്‍.ഡി.എ. ശക്‌തമായ മത്സരമാണ്‌ കാഴ്‌ചവയ്‌്ക്കുന്നത്‌. കോട്ടയം ഉള്‍പ്പെടെ ആറു സീറ്റില്‍ ഉറപ്പായും ജയിക്കും. കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരുമെന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്കും ബോദ്ധ്യപ്പെട്ടു. എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട്‌ ചെയ്‌താലും കേന്ദ്രത്തില്‍ അവര്‍ ഒന്നാണ്‌. സമഗ്ര വികസനത്തിന്‌ കേരളത്തിലും എന്‍.ഡി.എ. അധികാരത്തില്‍ വരേണ്ടതുണ്ട്‌. കേരളത്തിനായി കേന്ദ്ര സര്‍ക്കാരിന്‌ നേതൃത്വം കൊടുക്കുന്ന മുന്നണിയുടെ പ്രതിനിധികള്‍ വിജയിച്ചുവരേണ്ടതിന്റെ ആവശ്യം കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞു.

? കോട്ടയം മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ്‌ വിഷയം എന്താണ്‌.

= റബര്‍ വില ഉയര്‍ത്തുകയെന്നതാണ്‌ മുഖ്യ അജന്‍ഡ. ഇക്കാര്യം പ്രധാനമന്ത്രിയുമായും മന്ത്രി പീയൂഷ്‌ ഗോയലുമായി ചര്‍ച്ച നടത്തി ഉറപ്പ്‌ വാങ്ങിയിട്ടുണ്ട്‌. റബര്‍ സബ്‌സിഡി ഇനി നടപ്പുള്ള കാര്യമല്ല. അതല്ലാതെ റബറിന്‌ വില ഉയര്‍ത്തുക എന്നതാണ്‌ ലക്ഷ്യം. എന്‍.ഡി.എ. മുന്നണിയുടെ പ്രതിനിധി റബര്‍ മേഖലയില്‍ നിന്നും വിജയിച്ചു വന്നാല്‍ ഉറപ്പായും റബര്‍ വില പ്രശ്‌നം പരിഹരരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകും. റബറിന്റെ ലഭ്യത കുറഞ്ഞാല്‍ വില സ്വാഭാവികമായും ഉയരും. ഇത്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള വാണിജ്യതന്ത്രമാണ്‌ പരീക്ഷിക്കേണ്ടത്‌്. അതുപോലെ കോട്ടയത്തിന്‌ ഒട്ടേറെ സാധ്യതകളുണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. കുമരകത്ത്‌ ടൂറിസം മേഖലയിലേക്ക്‌ കൂടുതല്‍ വിദേശ നിക്ഷേപം എത്തേണ്ടതുണ്ട്‌. നല്ല യാത്രാ സംവിധാനം ഇപ്പോഴുമില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ പൗരപ്രമുഖരെ നേരില്‍ക്കണ്ട്‌ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌താണ്‌ പ്രചാരണം.

ഷാലു മാത്യു

QOSHE - ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമം ഇനി വിലപ്പോകില്ല: തുഷാര്‍ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമം ഇനി വിലപ്പോകില്ല: തുഷാര്‍

13 0
19.04.2024

കാലങ്ങളായി മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയം നേടിയ ഇടതു വലതു മുന്നണികളുടെ ശ്രമം ഇനി കേരളത്തില്‍ വിലപ്പോകില്ലെന്ന്‌ ബി.ഡി.ജെ.എസ്‌ സംസ്‌ഥാന അധ്യക്ഷനും കോട്ടയത്തെ എന്‍.ഡി.എ. സ്‌ഥാനാര്‍്‌ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ?എന്‍.ഡി.എയുടെ എം.പിമാരില്‍ ബഹുഭുരിപക്ഷവും മുസ്ലീം വിഭാഗങ്ങള്‍ ഏറെയുളള പ്രദേശങ്ങളില്‍ നിന്നാണ്‌. ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ സ്വാധീനമുളള വടക്ക്‌ കിഴക്കന്‍ സംസ്‌ഥാനങ്ങളും ഗോവവയും ഭരിക്കുന്നത്‌ ബി.ജെ.പി. സഖ്യമാണ്‌.ഇവിടെയുളളവരെല്ലാം മോദിയെ പിന്തുണയ്‌ക്കുമ്പോള്‍ വോട്ട്‌ കിട്ടാന്‍ വേണ്ടി മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്‌ടിക്കുകയാണ്‌ കേരളത്തിലെ ഇടതു- വലതു മുന്നണികള്‍ ചെയ്യുന്നത്‌.
കേരളത്തിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്‌. ഒരു ശതമാനത്തോളം വരുന്ന തീവ്രവാദികളാണ്‌ നാട്ടില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുന്നത്‌. ഇവരെ ചില മതങ്ങള്‍ പിന്തുണയ്‌ക്കുന്നുണ്ടെന്ന്‌ കരുതിയാണ്‌ അവരുടെ പിന്നാലെ യു.ഡി.എഫും എല്‍.ഡി.എഫും പരക്കം പായുന്നത്‌്. രാജ്യത്തുള്ളവരെ കൊന്നുതിര്‍ത്തിട്ട്‌ സമുദായം വളര്‍ത്താമെന്ന്‌ ആരെങ്കിലും കരുതിയാല്‍ അത്‌ അവരുടെ അറിവില്ലായ്‌മ എന്നു മാത്രമേ പറയാനാകൂ. എന്നാല്‍, ഇത്തരം തീവ്രാദകള്‍ക്കെതിരേ കേരളത്തിലെ ഹിന്ദുക്കളും മുസ്ലീം സഹോദരങ്ങളും ക്രിസ്‌ത്യന്‍ വിഭാഗവും ഒരുമിച്ച്‌ നില്‍ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും തുഷാര്‍ പറഞ്ഞു. എന്‍.ഡി.എ.യുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ നേതൃത്വം കൊടുക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി 'മംഗള'വുമായി സംസാരിക്കുന്നു.

? സമുദായ നേതാവ്‌ എന്ന പ്രതിച്‌ഛായ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ.

= രാഷ്‌ട്രീയത്തില്‍ വരുന്നതിനു മുമ്പ്‌ തന്നെ സമുദായ പ്രവര്‍ത്തനവുമായി സജീവമായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ മത, സാമുദായിക, രാഷ്‌ട്രീയ നേതാക്കളുമായും വ്യക്‌തി ബന്ധമുണ്ട്‌. ജാതി വ്യത്യാസമില്ലാതെ........

© Mangalam

Get it on Google Play