ബി.ജെ.പി. ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഒരിക്കലും സുരക്ഷിതരല്ലെന്നു കേരളാ കോണ്‍ഗ്രസ്‌ എം. ചെയര്‍മാന്‍ ജോസ്‌ കെ. മാണി. ആര്‍.എസ്‌.എസ്‌. തയാറാക്കുന്ന അജന്‍ഡയനുസരിച്ചാണു ബി.ജെ.പിയുടെ കേന്ദ്രഭരണം. ഒരു ഭാഷ, ഒരു മതം തുടങ്ങി ആര്‍.എസ്‌.എസ്‌. എന്ത്‌ ആഗ്രഹിക്കുന്നുവോ അത്‌ നടപ്പില്‍ വരുത്തുകയാണ്‌ മോദി സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്‌ഥാനങ്ങളുടെ അധികാരം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. അധികാരങ്ങളെല്ലാം ഒരു സ്‌ഥലത്തേക്ക്‌ കേന്ദ്രീകരിപ്പിക്കാന്‍ ശ്രമിക്കുന്നു. തുടങ്ങി ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാം എന്നതിനാണ്‌ മോദി സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്‌. മതന്യൂനപക്ഷങ്ങള്‍ മോദി ഭരണത്തില്‍ ഭയക്കേണ്ടതില്ലെന്നാണ്‌ ബി.ജെ.പി. പറയുന്നതെങ്കിലും ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ക്രിസ്‌ത്യന്‍ പള്ളിക്ക്‌ നേരെ ആക്രമണം ഉണ്ടായത്‌ നമ്മള്‍ കണ്ടതാണ്‌. മണിപ്പുരിലെ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്‌ മോദി ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഭയക്കണമെന്നുതന്നെയാണെന്നും ജോസ്‌ കെ. മാണി പറഞ്ഞു.
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന ജോസ്‌ കെ. മാണി 'മംഗള'വുമായി സംസാരിക്കുന്നു.

? മണിപ്പുര്‍ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും വീഴ്‌ച ഉണ്ടായോ.

= ചില കാര്യങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസും. പ്ലാന്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ അവര്‍ അതിന്റെ പിന്നില്‍നിന്നും മാറില്ല എന്നതാണ്‌ സത്യം. കലാപം നടന്ന മണിപ്പുര്‍ ആദ്യം സന്ദര്‍ശിച്ച രാഷ്‌ട്രീയ നേതാക്കള്‍ ഞാനും തോമസ്‌ ചാഴികാടന്‍ എം.പിയുമാണ്‌. എം.പിമാര്‍ എന്ന പദവി മാറ്റിവച്ച്‌ വെറും സാധാരണക്കാരായിട്ടാണ്‌ ഞങ്ങള്‍ അവിടെ എത്തിയത്‌. അവിടുത്തെ കാഴ്‌ചകള്‍ ഇപ്പോഴും ഞെട്ടലോടു കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഒരു ലക്ഷ്യവുമില്ലാതെ ജനക്കുട്ടം ഒരു സ്‌ഥലത്ത്‌ ആക്രമണം നടത്തിയാല്‍ അവിടെയുള്ള എല്ലാ കെട്ടിടങ്ങളും നശിപ്പിക്കും. എന്നാല്‍ മണിപ്പുരില്‍ ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ക്ക്‌ നേരെ മാത്രമാണ്‌ ആക്രമണം ഉണ്ടായത്‌. ക്രിസ്‌ത്യന്‍ മതവിശ്വസികളുടെ വീടുകള്‍ തെരഞ്ഞുപിടിച്ചാണ്‌ അഗ്നിക്കിരയാക്കിയത്‌. എതാണ്‌ തകര്‍ക്കേണ്ടതെന്ന്‌ മുന്‍കൂട്ടി തീരുമാനിച്ച ശേഷമാണ്‌ മണിപ്പുരില്‍ പലയിടത്തും അക്രമണം നടത്തിയത്‌. ദേവാലയങ്ങള്‍ തകര്‍ത്ത ആക്രമികള്‍ ദേവലായത്തോട്‌ ചേര്‍ന്നുള്ള സ്‌കുളകള്‍ തകര്‍ത്തില്ല. കാരണം ഈ ആക്രമികളുടെ കുട്ടികളും ഈ സ്‌കൂളിലാണ്‌ പഠിക്കുന്നത്‌്. ഇതില്‍നിന്നു തന്നെ മണിപ്പുര്‍ കലാപം ആസൂത്രിമാണെന്ന്‌ മനസിലാക്കാന്‍ കഴിയും. ഇത്രയും ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായിട്ട്‌ പ്രധാനമന്ത്രി എന്തുകൊണ്ടാണ്‌ മണിപ്പുര്‍ സന്ദര്‍ശിക്കാതിരുന്നത്‌. ഇതെല്ലാം പല ചോദ്യങ്ങളുമുയര്‍ത്തുന്നുണ്ട്‌.

? ഇന്ത്യാ മുന്നണിയുടെ സാധ്യത എത്രത്തോളമാണ്‌.

= ബി.ജെ.പി.യെ അധികാരത്തില്‍നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ ഇന്ത്യാ മുന്നണിക്ക്‌ രൂപം കൊടുത്തത്‌. എന്നാല്‍, ഇന്ത്യാ മുന്നണിയില്‍ ഒരുമിച്ച്‌ നില്‍ക്കുന്ന പാര്‍ട്ടികള്‍ കേരളത്തിലടക്കം പല സംസ്‌ഥാനങ്ങളിലും മത്സരിക്കുന്നുണ്ട്‌. ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ പരസ്‌പരം മത്സരിക്കുന്നതിലൂടെ ബി.ജെ.പി. സ്‌ഥാനാര്‍ഥി വിജയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന്‌ മുന്നണിയിലെ പാര്‍ട്ടികള്‍ ചേര്‍ന്ന്‌ പൊതുധാരണയിലെത്തിയിട്ടുണ്ട്‌. യു.പിയിലും, രാജസ്‌ഥാനിലും, ഡല്‍ഹിയിലും മധ്യപ്രദേശിലുമെല്ലാം ഇതേ രീതിയിലാണ്‌ സീറ്റ്‌ വിഭജനം പൂര്‍ത്തീകരിച്ചിരിക്കുന്നത്‌. ഈ നീക്കത്തിലൂടെ ബി.ജെ.പിയെ ഇത്തവണ അധികാരത്തില്‍നിന്നും പുറത്താക്കാന്‍ കഴിയുമെന്ന കാര്യം ഉറപ്പാണ്‌. കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക്‌ അക്കൗണ്ട്‌ തുറക്കാന്‍ കഴിയില്ല.
? കേരളത്തില്‍ ഇടതുമുന്നണിയുടെ സാധ്യതകള്‍ എങ്ങനെയാണ്‌.

= ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ ശ്രദ്ധേയമായ വിജയം നേടാന്‍ കഴിയും. സംഘടനാപരമായി വലിയ കെട്ടുറപ്പ്‌ എല്‍.ഡി.എഫിനുണ്ട്‌. ഭരണത്തിലിരിക്കുമ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉയരുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍, അത്‌ തെരഞ്ഞെടുപ്പിനെ ഒരിക്കലും ബാധിക്കില്ല. ജനകീയ വിഷയങ്ങളില്‍ ഇടപെടാനും അത്‌ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനും ഇടത്‌ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടുണ്ട്‌. സ്‌ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞത്‌ എല്‍.ഡി.എഫിന്‌ അനൂകൂലമാണ്‌. കേരളത്തില്‍ ആദ്യമായി സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിലൂടെ കേരളാ കോണ്‍ഗ്രസ്‌ (എം) സ്‌ഥാനാര്‍ത്ഥി തോമസ്‌ ചാഴികാടന്‍ പ്രചരണത്തില്‍ ഏറ്റവും മുന്നിലാണ്‌.

? കഴിഞ്ഞ തവണ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയായി വിജയിച്ച തോമസ്‌ ചാഴികാടന്‍ ഇത്തവണ എല്‍.ഡി.എഫ്‌് സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്‌ തിരിച്ചടിയാകുമോ.

= ഒരിക്കലുമില്ല, കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫ്‌്. വിട്ട സാഹചര്യം എല്ലാവര്‍ക്കുമറിയാം. 40 വര്‍ഷമായി യു.ഡിഎഫിനൊപ്പം ഉറച്ചു നിന്ന പാര്‍ട്ടിയാണ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) കെ.എം. മാണിയാണ്‌ യു.ഡി.എഫ്‌. സ്‌ഥാപിക്കുന്നതിന്‌ നേതൃത്വം കൊടുത്തവരില്‍ ഒരാള്‍. കോട്ടയം ജില്ലാ പഞ്ചായത്തിലെ ഒരു ചെറിയ വിഷയം മുന്‍നിര്‍ത്തി ജോസ ്‌കെ. മാണി വിഭാഗത്തിന്‌ തുടരാന്‍ അര്‍ഹതില്ലെന്ന്‌ പറഞ്ഞ്‌ അന്നത്തെ യു.ഡി.എഫ്‌. കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ മുന്നണിയില്‍നിന്നും ഞങ്ങളെ പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.
ഞങ്ങളെ പുറത്താക്കാന്‍ വെറുതേ ഒരു കാരണം കോണ്‍ഗ്രസിസിലെ ചില നേതാക്കള്‍ ചേര്‍ന്ന്‌ കണ്ടെത്തി. കെ.എം. മാണിയുടെ മരണശേഷം കേരളാ കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്നാണ്‌ ചിലര്‍ കരുതിയത്‌.മുന്നണിയില്‍നിന്നും പുറത്താക്കിയ ശേഷം മൂന്നു മാസം ഞങ്ങളെ തിരികെ വിളിക്കുമെന്ന്‌ പ്രതീക്ഷിച്ച്‌ കാത്തിരുന്നു. എന്നിട്ടും ഞങ്ങളെ യു.ഡി.എഫില്‍ പ്രവേശിപ്പിക്കാന്‍ കൂട്ടാക്കാതിരുന്നതിനാലാണ്‌ ഞങ്ങള്‍ക്ക്‌ ഇടതുമുന്നണിയുടെ ഭാഗമാകേണ്ടി വന്നത്‌. ഇടതുമുന്നണി ഞങ്ങളെ ചേര്‍ത്തുപിടിച്ചു. ഞങ്ങളെ അംഗീകരിച്ചു.
യു.ഡി.എഫില്‍നിന്നും ഞങ്ങള്‍ പുറത്തുപോയതല്ല ഞങ്ങളെ പുറത്താക്കിയതാണ്‌. ഇത്‌ ഇവിടത്തെ ജനങ്ങള്‍ക്കറിയാം അത്‌ അവര്‍ മനസിലാക്കി രണ്ടില ചിഹ്നത്തില്‍ വോട്ട്‌ ചെയ്യും. മാത്രമല്ല ഒരു സ്‌ഥാനാര്‍ഥിയുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ നിലപാട്‌ മാത്രമല്ല ഭൂതകാലം കൂടി വോട്ടര്‍മാര്‍ വിലയിരുത്തും. രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ ഒരേ പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിച്ച്‌ ഒരേ ചിഹ്നത്തില്‍ മത്സരിച്ച്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയില്‍ മാത്രം പ്രവര്‍ത്തിച്ച ആളാണ്‌ തോമസ്‌ ചാഴികാടന്‍. നൂറു ശതമാനവും ഫണ്ട്‌ വിനിയോഗിച്ച്‌ സംസ്‌ഥാനത്ത്‌ ഒന്നാമത്‌ എത്തിയ എം.പിയാണ്‌ തോമസ്‌ ചാഴികാടന്‍, മണിപ്പുര്‍, റബര്‍ വില തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും പേരാട്ടം നടത്തിയ നേതാവാണ്‌ ചാഴികാടന്‍. നിഷ്‌പക്ഷതയില്‍ ചിന്തിക്കുന്നവര്‍ ഒരു മികച്ച വ്യക്‌തിത്വത്തിനുള്ള വോട്ട്‌ എന്ന നിലയില്‍ തോമസ്‌ ചാഴികാടാനെ അംഗീകരിക്കും.

? രാഹുല്‍ ഗാന്ധി തോമസ്‌ ചാഴികാടനെ പിന്തുണയ്‌ക്കാനാണ്‌ കോട്ടയത്ത്‌ എത്തിയതെന്ന്‌ താങ്കള്‍ പറഞ്ഞത്‌ എന്ത്‌ അടിസ്‌ഥാനത്തിലാണ്‌.

= രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയുടെ ഘടക കക്ഷിയാണ്‌ കേരളാ കോണ്‍ഗ്രസ്‌ (എം). ഞാന്‍ ഇന്ത്യാ മുന്നണിയുടെ ഭാരവാഹിത്വത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇന്ത്യാ മുന്നണിക്ക്‌ വേണ്ടി വോട്ട്‌ അഭ്യര്‍ത്ഥിക്കാനാണ്‌ രാഹുല്‍ കോട്ടയത്ത്‌ എത്തിയത്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അംഗീകരിച്ച സ്‌റ്റേറ്റ്‌ പാര്‍ട്ടി കേരളാ കോണ്‍ഗ്രസ്‌ (എം) ആണ്‌. മറുഭാഗത്ത്‌ മത്സരിക്കുന്ന സ്വതന്ത്ര സ്‌ഥാനാര്‍ത്ഥി വിജയിച്ചാല്‍ ഏത്‌ മുന്നണിയുടെയും ഭാഗമാകാം ഇത്‌ മുന്നില്‍ കണ്ട്‌ ഔദ്യോഗികമായി പിന്തുണയ്‌ക്കുന്ന പാര്‍ട്ടിയുടെ സ്‌ഥാനാര്‍ത്ഥി വിജയിക്കണണെന്നാണ്‌ രാഹുല്‍ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടാണ്‌ തോമസ്‌ ചാഴികാടനെയാണ്‌ രാഹുല്‍ പിന്തുണയ്‌ക്കുന്നതെന്ന്‌ പറഞ്ഞത്‌.

ഷാലു മാത്യു

QOSHE - ബി.ജെ.പി. ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക്‌ സുരക്ഷയില്ല - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

ബി.ജെ.പി. ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക്‌ സുരക്ഷയില്ല

20 0
20.04.2024

ബി.ജെ.പി. ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഒരിക്കലും സുരക്ഷിതരല്ലെന്നു കേരളാ കോണ്‍ഗ്രസ്‌ എം. ചെയര്‍മാന്‍ ജോസ്‌ കെ. മാണി. ആര്‍.എസ്‌.എസ്‌. തയാറാക്കുന്ന അജന്‍ഡയനുസരിച്ചാണു ബി.ജെ.പിയുടെ കേന്ദ്രഭരണം. ഒരു ഭാഷ, ഒരു മതം തുടങ്ങി ആര്‍.എസ്‌.എസ്‌. എന്ത്‌ ആഗ്രഹിക്കുന്നുവോ അത്‌ നടപ്പില്‍ വരുത്തുകയാണ്‌ മോദി സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്‌ഥാനങ്ങളുടെ അധികാരം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. അധികാരങ്ങളെല്ലാം ഒരു സ്‌ഥലത്തേക്ക്‌ കേന്ദ്രീകരിപ്പിക്കാന്‍ ശ്രമിക്കുന്നു. തുടങ്ങി ജനങ്ങളെ എങ്ങനെ ഭിന്നിപ്പിക്കാം എന്നതിനാണ്‌ മോദി സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്‌. മതന്യൂനപക്ഷങ്ങള്‍ മോദി ഭരണത്തില്‍ ഭയക്കേണ്ടതില്ലെന്നാണ്‌ ബി.ജെ.പി. പറയുന്നതെങ്കിലും ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ക്രിസ്‌ത്യന്‍ പള്ളിക്ക്‌ നേരെ ആക്രമണം ഉണ്ടായത്‌ നമ്മള്‍ കണ്ടതാണ്‌. മണിപ്പുരിലെ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്‌ മോദി ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഭയക്കണമെന്നുതന്നെയാണെന്നും ജോസ്‌ കെ. മാണി പറഞ്ഞു.
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന ജോസ്‌ കെ. മാണി 'മംഗള'വുമായി സംസാരിക്കുന്നു.

? മണിപ്പുര്‍ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും വീഴ്‌ച ഉണ്ടായോ.

= ചില കാര്യങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസും. പ്ലാന്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ അവര്‍ അതിന്റെ പിന്നില്‍നിന്നും മാറില്ല എന്നതാണ്‌ സത്യം. കലാപം നടന്ന മണിപ്പുര്‍ ആദ്യം സന്ദര്‍ശിച്ച രാഷ്‌ട്രീയ നേതാക്കള്‍ ഞാനും തോമസ്‌ ചാഴികാടന്‍ എം.പിയുമാണ്‌. എം.പിമാര്‍ എന്ന പദവി മാറ്റിവച്ച്‌ വെറും സാധാരണക്കാരായിട്ടാണ്‌ ഞങ്ങള്‍ അവിടെ എത്തിയത്‌. അവിടുത്തെ കാഴ്‌ചകള്‍ ഇപ്പോഴും ഞെട്ടലോടു കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ഒരു ലക്ഷ്യവുമില്ലാതെ ജനക്കുട്ടം ഒരു സ്‌ഥലത്ത്‌ ആക്രമണം നടത്തിയാല്‍ അവിടെയുള്ള എല്ലാ കെട്ടിടങ്ങളും നശിപ്പിക്കും. എന്നാല്‍........

© Mangalam


Get it on Google Play