ടെലിവിഷന്‍ കാലം തുടങ്ങിയത്‌ മുതല്‍ മലയാളി വീടകങ്ങളില്‍ സുപരിചിതനാണ്‌ ഡോ: എം.എന്‍. കാരശേരി. നിത്യേന സന്ധ്യാ സംവാദങ്ങളില്‍ പങ്കെടുത്ത്‌ രാഷ്‌ട്രീയ-സാമൂഹിക വിഷയങ്ങളെ പൗരാവകാശ പ്രവര്‍ത്തകനായ അദ്ദേഹം സമഗ്രമായി വിലയിരുത്താറുണ്ട്‌. തികച്ചും മൗലികവും വ്യത്യസ്‌തവുമായ നിലപാടുകള്‍ എന്നും മുന്നോട്ടു വച്ചിട്ടുള്ള എം.എന്‍. കാരശേരി തെരഞ്ഞെടുപ്പിനേക്കുറിച്ച്‌ സംസാരിക്കുന്നു.

? കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം ഇത്തവണ എങ്ങിനെ.

= കേരളത്തില്‍ യു.ഡി.എഫിന ്‌ 2019ല്‍ ലഭിച്ചത്‌ പോലെ 19 സീറ്റുകളൊന്നും ലഭിക്കാനിടയില്ല. ആലപ്പുഴ ഒഴികെ എല്ലാ സീറ്റിലും കഴിഞ്ഞ തവണ യു.ഡി.എഫാണല്ലോ വിജയിച്ചത്‌്. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന ധാരണയിലാണ്‌ കഴിഞ്ഞ തവണ മലയാളികള്‍ വോട്ട്‌ രേഖപ്പെടുത്തിയത്‌. റെക്കോഡ്‌ ഭൂരിപക്ഷമാണ്‌ രാഹുല്‍ ഗാന്ധിക്ക്‌ ലഭിച്ചത്‌. നാല്‌ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട്‌ത്. ലക്ഷങ്ങള്‍ കടക്കുന്ന ഭൂരിപക്ഷം കേരളത്തില്‍ അപൂര്‍വമായേ സംഭവിക്കാറുള്ളു. മുസ്‌്ലിം വിഭാഗത്തിന്റെ വോട്ടുകള്‍ മിക്കവാറും യു.ഡി.എഫിന്‌ തന്നെ ലഭിച്ചു. അങ്ങിനെയാണ്‌ യു.ഡി.എഫ്‌. കേരളം തൂത്തുവാരിയത്‌.

? മലയാളി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.

= രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയുള്ള വിധിയെഴുത്തായിരിക്കും ഇത്തവണ. ഭരണത്തില്‍ അഴിമതിയും കെടുകാര്യസ്‌ഥതയും സ്വജനപക്ഷപാതവും സാര്‍വത്രികമായി. കേരളത്തില്‍ ഓരോ അഞ്ചു വര്‍ഷവും ഭരണം മാറുന്നതാണ്‌ നല്ലത്‌.
തുടര്‍ഭരണം വരരുതെന്ന്‌ 2021ലെ നിയമസഭ തിരഞ്ഞെടുപ്പു കാലത്തേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേരളത്തിലും തുടര്‍ച്ചയായി ഭരിക്കുന്നത്‌ സിപി.എമ്മിന്റെ നിലനില്‍പ്പിനെയും ബാധിക്കും. 33 വര്‍ഷം തുടര്‍ച്ചയായി സി.പി.എം. ഭരിച്ച ബംഗാളിലെ അനുഭവം പാഠമാകേണ്ടതുണ്ട്‌. ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ ഞാന്‍ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. മലയാളികള്‍ പൊതുവേ ഇതേ വിലയിരുത്തലിലായിരുന്നു. ജി. സുധാകരന്‍, തോമസ്‌ ഐസക്ക്‌, കെ.കെ ശൈലജ തുടങ്ങിയ പരിചയ സമ്പത്തും പ്രാപ്‌തിയുമുള്ള മന്ത്രിമാര്‍ ഒന്നാം മന്ത്രിസഭയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‌ നേട്ടമായി എടുത്തു പറയാനൊന്നുമില്ല. ജനങ്ങളെ പരമാവധി ദ്രോഹിക്കുന്നുമുണ്ട്‌. നിരക്ക്‌ വര്‍ധിപ്പിക്കാത്തതായി ഒന്നുമില്ല. കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങുന്നു. സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ വിതരണവും പ്രതിസന്ധിയിലാണ്‌. നിസാര വിഷയങ്ങളില്‍ പോലും സര്‍ക്കാരിനെ തിരുത്തിക്കാന്‍ കേരള ഹൈക്കോടതി ഇടപെടേണ്ടി വരുന്നു. രണ്ടാം പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ കമ്യൂണിസ്‌റ്റ് വിരുദ്ധന്‍ എന്നു മുദ്ര കുത്തുന്നതില്‍ അര്‍ഥമില്ല. സി.പി.എം. മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാരെയോ വി.എസ്‌. അച്യുതാനന്ദനെയോ ഞങ്ങള്‍ക്ക്‌ വിമര്‍ശിക്കേണ്ടി വന്നിട്ടില്ല. സി.പി.എമ്മിനു വേണ്ടി സംസാരിക്കുന്നത്‌ എം.എം. മണിയെ പോലുള്ളവരാണെന്നത്‌ ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്‌. തമിഴ്‌നാടും കര്‍ണാടകയുമുള്ളപ്പോള്‍ കേരളത്തില്‍ കൃഷി എന്തിനെന്ന്‌ ചോദിച്ച മന്ത്രിയുള്ള നാടാണിത്‌.
പിണറായിയുടെ ഏകാധിപത്യമാണ്‌ പാര്‍ട്ടിയിലും മുന്നണിയിലും. ഇതിനെതിരേ ഉരിയാടാന്‍ കെല്‍പുള്ള ഒറ്റ നേതാവുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെ സൂര്യനോട്‌ ഉപമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുമുണ്ടിവിടെ. സംസ്‌ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങള്‍ കുത്തഴിഞ്ഞു. സര്‍വകലാശാല വിദ്യാഭ്യാസ രംഗം ഇതു പോലെ പ്രതിസന്ധി നേരിട്ട കാലം വേറെയില്ല. സര്‍വകലാശാലകളില്‍ വൈസ്‌ ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെ എല്ലാം പ്രശ്‌നത്തിലായി. പിണറായി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസത്തിന്‌ മാത്രം ഒരു മന്ത്രിയെ നിയോഗിച്ച ശേഷമുള്ള കാര്യമാണിത്‌. ലോക്‌സഭ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ച ശേഷം കേരളത്തില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ്‌ നടക്കുന്ന വടകര ലോക്‌്സഭ മണ്ഡലത്തിന്റെ ഭാഗമായ പാനൂരില്‍ ബോംബ്‌ നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി, ഒരാള്‍ മരിക്കുകയുണ്ടായി. എന്നാല്‍ ഇതിന്റെ ഓര്‍മകള്‍ വോട്ടെടുപ്പ്‌ നാള്‍ വരെ നിലനില്‍ക്കണമെന്നില്ല. പബ്ലിക്‌ മെമറി ഈസ്‌ ഷോര്‍ട്ട്‌ എന്നാണല്ലോ. ജനങ്ങളുടെ ഓര്‍മശക്‌തിയ്‌ക്ക് അല്‍പായുസാണെന്ന തത്വം മുതലെടുത്താണ്‌ തെരഞ്ഞെടുപ്പു കാലത്തും അതിക്രമങ്ങളുണ്ടാവുന്നത്‌. ജനാധിപത്യ സംവിധാനം ശക്‌തിപ്പെടാന്‍ ആളുകളുടെ ഓര്‍മശക്‌തിക്കും നല്ല പങ്കുണ്ട്‌.

? പൗരത്വ ഭേദഗതി നിയമം കേരളത്തിന്‌ നടപ്പാക്കാതിരിക്കാനാവുമോ.

= പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ്‌ പാസാക്കിയതാണ്‌. ഇതു നടപ്പാക്കുന്ന കാര്യത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ ഒരു റോളുമില്ല. നടപ്പാക്കില്ലെന്ന്‌ സംസ്‌ഥാനങ്ങള്‍ പറയുന്നതില്‍ കാര്യമില്ല. സംസ്‌ഥാനത്തിന്റെ അധികാര പരിധിക്ക്‌ പുറത്താണിത്‌. ഒരു ഉദാഹരണം പറയാം- എം.എന്‍. കാരശേരിയ്‌ക്ക് പാസ്‌പോര്‍ട്ട്‌ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍ സാധിക്കില്ല. പാസ്‌പോര്‍ട്ട്‌, ആധാര്‍ കാര്‍ഡ്‌, വോട്ടര്‍ കാര്‍ഡ്‌ ഇവയെല്ലാം ഇഷ്യു ചെയ്ാനുള്ള അധയികാരം കേന്ദ്ര സര്‍ക്കാരിന്‌ മാത്രമാണ്‌. ഇതിലൊന്നും ഇടപെടാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ കഴിയില്ല. കേന്ദ്രം സി.എ.എ. നടപ്പാക്കുമ്പോള്‍ ദേശീയ പൗരത്വ പട്ടിക തയാറാക്കുന്നത്‌ സംസ്‌ഥാനങ്ങളുടെ സഹകരണത്തോടെയാണ്‌. ഇക്കാര്യത്തില്‍ നിസഹകരിക്കാന്‍ മാത്രമാണ്‌ സംസ്‌ഥാനങ്ങള്‍ക്ക്‌ സാധിക്കുക.

? കെ-റെയില്‍ പദ്ധതി എന്തായാലും നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പറയുന്നുണ്ടല്ലോ?

= കെ-റെയില്‍ എന്നത്‌ ഒരിക്കലും നടക്കാത്ത പദ്ധതിയാണ്‌. മാത്രമല്ല, റെയില്‍വേ സംസ്‌ഥാനങ്ങളുടെ വിഷയമല്ല. കേന്ദ്ര സര്‍ക്കാരാണ്‌ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കേണ്ടത്‌. ഇതിനൊരിക്കലും അനുവാദം നല്‍കില്ലെന്ന്‌ എന്‍.ഡി.എ. നേതാവും കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയുമായ വി. മുരളീധരന്‍ വ്യക്‌തമാക്കിയതുമാണ്‌. ഇതിന്റെ പേരില്‍ സംസ്‌ഥാന സര്‍ക്കാരും ഡി.വൈ.എഫ്‌.ഐയും ചേര്‍ന്ന്‌ ജനങ്ങള്‍ക്ക്‌ സൃഷ്‌ടിച്ച ദുരിതം വിവരണാതീതമാണ്‌. ബലമായി കുടിയൊഴിപ്പിക്കാനും അളന്നെടുക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെത്തിയത്‌ പലേടത്തും സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. നാടെങ്ങും മഞ്ഞക്കുറ്റി സ്‌ഥാപിക്കാന്‍ ഖജനാവില്‍ നിന്ന്‌ വന്‍തുക പാഴാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത പദ്ധതിക്കായി ആളുകളെ ഉപദ്രവിച്ചു. നിരവധി കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. സംസ്‌ഥാനത്തിന്റെ പണവും ഊര്‍ജവും പാഴാക്കുകയായിരുന്നു. ഈ വിഷയത്തില്‍ ജനങ്ങളോട്‌ തികച്ചും ധിക്കാരപരമായാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ പെരുമാറിയത്‌. ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും കേരളസര്‍ക്കാര്‍ അഹങ്കാരം നിറഞ്ഞ സമീപനമാണ്‌ ഇക്കാര്യത്തില്‍ സ്വീകരിച്ചത്‌. ഡി.വൈ.എഫ്‌.ഐയുടെ ഇടപെടലും കാര്യങ്ങള്‍ വഷളാക്കി.

സി.ഒ.ടി. അസീസ്‌

QOSHE - 'സംസ്‌ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ വോട്ടിനെ സ്വാധീനിക്കും' - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

'സംസ്‌ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ വോട്ടിനെ സ്വാധീനിക്കും'

44 0
20.04.2024

ടെലിവിഷന്‍ കാലം തുടങ്ങിയത്‌ മുതല്‍ മലയാളി വീടകങ്ങളില്‍ സുപരിചിതനാണ്‌ ഡോ: എം.എന്‍. കാരശേരി. നിത്യേന സന്ധ്യാ സംവാദങ്ങളില്‍ പങ്കെടുത്ത്‌ രാഷ്‌ട്രീയ-സാമൂഹിക വിഷയങ്ങളെ പൗരാവകാശ പ്രവര്‍ത്തകനായ അദ്ദേഹം സമഗ്രമായി വിലയിരുത്താറുണ്ട്‌. തികച്ചും മൗലികവും വ്യത്യസ്‌തവുമായ നിലപാടുകള്‍ എന്നും മുന്നോട്ടു വച്ചിട്ടുള്ള എം.എന്‍. കാരശേരി തെരഞ്ഞെടുപ്പിനേക്കുറിച്ച്‌ സംസാരിക്കുന്നു.

? കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം ഇത്തവണ എങ്ങിനെ.

= കേരളത്തില്‍ യു.ഡി.എഫിന ്‌ 2019ല്‍ ലഭിച്ചത്‌ പോലെ 19 സീറ്റുകളൊന്നും ലഭിക്കാനിടയില്ല. ആലപ്പുഴ ഒഴികെ എല്ലാ സീറ്റിലും കഴിഞ്ഞ തവണ യു.ഡി.എഫാണല്ലോ വിജയിച്ചത്‌്. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന ധാരണയിലാണ്‌ കഴിഞ്ഞ തവണ മലയാളികള്‍ വോട്ട്‌ രേഖപ്പെടുത്തിയത്‌. റെക്കോഡ്‌ ഭൂരിപക്ഷമാണ്‌ രാഹുല്‍ ഗാന്ധിക്ക്‌ ലഭിച്ചത്‌. നാല്‌ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട്‌ത്. ലക്ഷങ്ങള്‍ കടക്കുന്ന ഭൂരിപക്ഷം കേരളത്തില്‍ അപൂര്‍വമായേ സംഭവിക്കാറുള്ളു. മുസ്‌്ലിം വിഭാഗത്തിന്റെ വോട്ടുകള്‍ മിക്കവാറും യു.ഡി.എഫിന്‌ തന്നെ ലഭിച്ചു. അങ്ങിനെയാണ്‌ യു.ഡി.എഫ്‌. കേരളം തൂത്തുവാരിയത്‌.

? മലയാളി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.

= രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയുള്ള വിധിയെഴുത്തായിരിക്കും ഇത്തവണ. ഭരണത്തില്‍ അഴിമതിയും കെടുകാര്യസ്‌ഥതയും സ്വജനപക്ഷപാതവും സാര്‍വത്രികമായി. കേരളത്തില്‍ ഓരോ അഞ്ചു വര്‍ഷവും ഭരണം മാറുന്നതാണ്‌ നല്ലത്‌.
തുടര്‍ഭരണം വരരുതെന്ന്‌ 2021ലെ നിയമസഭ തിരഞ്ഞെടുപ്പു കാലത്തേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.........

© Mangalam

Get it on Google Play