കാര്‍ഷിക പാക്കേജും വ്യവസായ ഇടനാഴിയും -വി.കെ. ശ്രീകണ്‌ഠന്‍ (യു.ഡി.എഫ്‌)

കാര്‍ഷിക ജില്ലയായ പാലക്കാടിന്‌ പ്രത്യേക കാര്‍ഷിക പാക്കേജ്‌ വേണമെന്ന ആവശ്യം കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ മുന്നില്‍ നിരന്തരം ഉന്നയിച്ചു വരികയാണ്‌. നെല്ല്‌ അളന്നതിന്റെ പണം ലഭിക്കുന്നതുള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്‌. അതിന്‌ ശാശ്വത പരിഹാരം കാണണം. ശക്‌തമായ സമ്മര്‍ദം ചെലുത്തി ജില്ലയ്‌ക്ക് പ്രത്യേക കാര്‍ഷിക പാക്കേജ്‌ നടപ്പാക്കാന്‍ പരിശ്രമം നടത്തും.

പാലക്കാട്‌ നിന്നും കോഴിക്കോട്ടേക്കുള്ള സഞ്ചാരസമയത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നതാണ്‌ ഗ്രീന്‍ ഫീല്‍ഡ്‌ ഹൈവേ പദ്ധതി. പല പ്രധാന ടൗണുകളിലെയും ഗതാഗത കുരുക്കിനും അതുവഴി ആശ്വാസമാവും. ഈ പദ്ധതിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തും.

ഒച്ചിഴയും വേഗത്തിലാണ്‌ കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനം നടക്കുന്നത്‌. പദ്ധതി പൂര്‍ത്തിയായാല്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടും. നിരവധി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വരുന്നതോടെ തൊഴിലന്വേഷകര്‍ക്ക്‌ വലിയ തോതിലുള്ള അവസരങ്ങളാണ്‌ ലഭിക്കുക. അതിനായി വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനായി പരിശ്രമിക്കും.

പാലക്കാട്‌ റെയില്‍വേ ഹബ്‌

സംസ്‌ഥാനത്തിന്റെ റെയില്‍വേ ഹബ്ബാക്കി പാലക്കാടിനെ മാറ്റുകയാണ്‌ പ്രധാന വികസന പദ്ധതി.
നിലവില്‍ പാലക്കാട്‌ ടൗണ്‍ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച്‌ റെയില്‍വേ പിറ്റ്‌ ലൈന്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്‌.
അത്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിനുപിന്നാലെ അരഡസന്‍ ദീര്‍ഘദൂര ട്രെയിനുകള്‍ പാലക്കാട്‌ നിന്നും സര്‍വീസ്‌ ആരംഭിക്കും.

കുടിവെള്ളവും തൊഴിലും അട്ടപ്പാടി വികസനവും- സി. കൃഷ്‌ണകുമാര്‍ (എന്‍.ഡി.എ)

ജില്ലയില്‍ ഒട്ടനവധി ഡാമുകളുണ്ടെങ്കിലും കുടിവെള്ള പ്രശ്‌നം അതിരൂക്ഷമാണ്‌. മലമ്പുഴ ഡാമിന്റെ വൃഷ്‌ടി പ്രദേശത്തുപോലും കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു. ഇതിന്‌ ശാശ്വത പരിഹാരം കാണണം. കേന്ദ്ര സര്‍ക്കാരിന്റെ ജലജീവന്‍ മിഷന്‍ പദ്ധതി കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കി എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

കേരളത്തിന്റെ രണ്ടാമത്തെ വ്യവസായ മേഖലയായി അറിയപ്പെടുന്ന കഞ്ചിക്കോട്‌ വികസനം വരേണ്ടത്‌ അനിവാര്യമാണ്‌. കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി വരുന്നതോടെ മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഞ്ചിക്കോട്‌ വ്യവസായ മേഖലയില്‍ കൂടുതല്‍ വ്യവസായ ശാലകളും അതുവഴി കൂടുതല്‍ തൊഴിലവസരവും സൃഷ്‌ടിക്കാന്‍ ഉദ്ദേശിക്കുന്നു.

വനവാസികള്‍ക്കായുള്ള 24,000 കോടിരൂപയുടെ പ്രധാനമന്ത്രി ജന്‍മന്‍ യോജന പദ്ധതിയിലൂടെ അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണും. അട്ടപ്പാടിയുടെ അടിസ്‌ഥാന സൗകര്യവികസനത്തിനും കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനൊപ്പം അരിവാള്‍ രോഗഭീതിയില്‍ നിന്നും വനവാസികളെ പരിരക്ഷിക്കാനും മുന്‍കൈയെടുക്കും.

പാലക്കാട്‌ എയിംസ്‌ സ്‌ഥാപിക്കും

ജില്ലയുടെ ഏറ്റവും പ്രധാന പ്രശ്‌നമാണ്‌ മതിയായ ചികിത്സാ സൗകര്യമില്ലാത്തത്‌. അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ക്ക്‌ പാലക്കാട്ടുകാര്‍ സമീപജില്ലകളായ കോയമ്പത്തൂരിനെയും തൃശൂരിനെയുമാണ്‌ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌. പാലക്കാട്ട്‌ ആരംഭിച്ച ഗവ. മെഡിക്കല്‍ കോളജ്‌ പോലും പൂര്‍ണതോതിലായിട്ടില്ല.
ഇതിനെല്ലാം പരിഹാരമായി പാലക്കാട്ട്‌ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ സ്‌ഥാപിക്കുക എന്നതാണ്‌ സ്വപ്‌നപദ്ധതി.

എ. വിജയരാഘവന്‍ പ്രതികരിച്ചില്ല

പാലക്കാട്‌ മണ്ഡലം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍, മണ്ഡലത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതി എന്നിവയേക്കുറിച്ച്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എ. വിജയരാഘവന്‍ പ്രതികരിച്ചില്ല.

QOSHE - സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു... പാലക്കാട്‌ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

സ്‌ഥാനാര്‍ഥികള്‍ പ്രതികരിക്കുന്നു... പാലക്കാട്‌

17 0
23.04.2024

കാര്‍ഷിക പാക്കേജും വ്യവസായ ഇടനാഴിയും -വി.കെ. ശ്രീകണ്‌ഠന്‍ (യു.ഡി.എഫ്‌)

കാര്‍ഷിക ജില്ലയായ പാലക്കാടിന്‌ പ്രത്യേക കാര്‍ഷിക പാക്കേജ്‌ വേണമെന്ന ആവശ്യം കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ മുന്നില്‍ നിരന്തരം ഉന്നയിച്ചു വരികയാണ്‌. നെല്ല്‌ അളന്നതിന്റെ പണം ലഭിക്കുന്നതുള്‍പ്പെടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്‌. അതിന്‌ ശാശ്വത പരിഹാരം കാണണം. ശക്‌തമായ സമ്മര്‍ദം ചെലുത്തി ജില്ലയ്‌ക്ക് പ്രത്യേക കാര്‍ഷിക പാക്കേജ്‌ നടപ്പാക്കാന്‍ പരിശ്രമം നടത്തും.

പാലക്കാട്‌ നിന്നും കോഴിക്കോട്ടേക്കുള്ള സഞ്ചാരസമയത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നതാണ്‌ ഗ്രീന്‍ ഫീല്‍ഡ്‌ ഹൈവേ പദ്ധതി. പല പ്രധാന ടൗണുകളിലെയും ഗതാഗത കുരുക്കിനും അതുവഴി ആശ്വാസമാവും. ഈ പദ്ധതിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തും.

ഒച്ചിഴയും വേഗത്തിലാണ്‌ കോയമ്പത്തൂര്‍-കൊച്ചി വ്യവസായ........

© Mangalam

Get it on Google Play