തെരഞ്ഞെടുപ്പിന്‌ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നിഗമനങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും അപ്പുറത്തെ രാഷ്‌ട്രീയ യാഥാര്‍ഥ്യം ജനമനസുകളില്‍ ഉറങ്ങുന്നു. ദേശീയ തലത്തില്‍ അനുദിനം മാറിമറിയുന്ന സംഭവ വികാസങ്ങള്‍ ദേശീയ ജനാധിപത്യ സഖ്യത്തെയും ഇന്ത്യാ മുന്നണിയേയും കുറിച്ചുള്ള ചിത്രങ്ങള്‍ വോട്ടര്‍മാരില്‍ പുനര്‍ ചിന്തനങ്ങള്‍ക്ക്‌ വഴി തുറക്കുന്നു. രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കര്‍ വിലയിരുത്തുന്നു, ദേശീയ രാഷ്‌ട്രീയവും സംസ്‌ഥാനത്തെ അടിയൊഴുക്കുകളും

? ബി.ജെ.പിയും നരേന്ദ്രമോദിയും ഒരിക്കല്‍കൂടി അധികാരത്തിലെത്തുമെന്ന പ്രവചന സര്‍വെകളിലെ കണക്കുകളില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ട്‌.

= അതില്‍ വസ്‌തുതയുണ്ട്‌. ചിത്രം വളരെ വ്യക്‌തമാണ്‌. ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും കേവല ഭൂരിപക്ഷത്തോടെ തിരിച്ചുവരാനുള്ള സകല സാധ്യതയുമുണ്ട്‌. ബി.ജെ.പിക്ക്‌ തനിച്ച്‌ 272 സീറ്റുകിട്ടുമോ അതോ കഴിഞ്ഞ തവണത്തെപോലെ 303 കിട്ടുമോ സഖ്യത്തിനാകെ എത്ര ഭൂരിപക്ഷമുണ്ടാവും എന്നതിലൊക്കെ സംശയമുണ്ട്‌. എങ്കിലും ഈ സര്‍ക്കാര്‍ ഭൂരിപക്ഷം കുറഞ്ഞാലും തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്‌. ട്രെന്‍ഡ്‌ അതാണ്‌. നാനൂറ്‌ എന്ന മാന്ത്രിക സംഖ്യ അതിശയോക്‌തിപരമാണെങ്കിലും വ്യക്‌തമായ ഭൂരിപക്ഷമുള്ള ഉറച്ച സര്‍ക്കാര്‍ വരുമെന്നു പ്രതീക്ഷിക്കാം. ജനങ്ങളും അതാഗ്രഹിക്കുന്നുണ്ട്‌.

പല ഘടകങ്ങളുണ്ട്‌: ഒന്ന്‌ നരേന്ദ്രമോദി എന്ന അതിശക്‌തനായ നേതാവ്‌ നയിക്കുന്നു. അദ്ദേഹത്തിനായി തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍(ഇലക്ഷന്‍ എന്‍ജിനീയറിങ്‌)മെനയുന്ന അമിത്‌ഷായുമുണ്ട്‌. ആര്‍.എസ്‌.എസിന്റെ അതിശക്‌തമായ സംഘടനാ സംവിധാനമുണ്ട്‌. എല്ലാറ്റിനും ഉപരി മൂലധന ശക്‌തികളായ പ്രവാസികളുടെയും വ്യവസായികളുടെയും പിന്തുണ. ധനികരായ ഗുജറാത്തി, പഞ്ചാബി ഗ്രൂപ്പുകള്‍. ഇന്ത്യന്‍ വംശജരായ വിദേശ ഇന്ത്യക്കാര്‍ നല്‍കുന്ന സഹായം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഒന്നുതന്നെയാണ്‌. കോണ്‍ഗ്രസില്‍ സകല നേതാക്കളെയും സന്തോഷിപ്പിക്കണമെങ്കില്‍ ബി.ജെ.പിയില്‍ ഇത്‌ ഏതാണ്ട്‌ ഏകജാലക സംവിധാനം പോലെയാണ്‌. വ്യവസായികള്‍ക്ക്‌ അക്കാരണത്താല്‍ ബി.ജെ.പിയോട്‌ പ്രിയമുണ്ട്‌. വീണ്ടും അധികാരത്തില്‍ വരുമെന്ന ഉറപ്പും വ്യവസായികളെ ആകൃഷ്‌ടരാക്കുന്നു. പണം ഏറ്റവും വലിയ ഘടകമാണ്‌.

? ജാതീയ, വര്‍ഗീയ ഘടകങ്ങളുടെ സ്വാധീനം എത്രത്തോളം പ്രതിഫലിക്കും

= ഹിന്ദുത്വത്തില്‍ അധിഷ്‌ഠിതമായ തീവ്ര ദേശീയതയാണ്‌ ബി.ജെ.പിയുടെ പ്രചരണത്തിന്റെ കുന്തമുന. അതിലാണ്‌ ഇന്ത്യയുടെ പുരോഗതി എന്നു പ്രചരിപ്പിക്കുന്ന തന്ത്രങ്ങള്‍. ഇത്തവണയും അതുതന്നെയാണ്‌ പയറ്റുന്നത്‌.
രാമക്ഷേത്രം, 370-ാം അനുച്‌ഛേദത്തിന്റെ റദ്ദാക്കല്‍, കാശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കല്‍, മുത്തലാക്ക്‌ നിരോധനം തുടങ്ങിയ ഹിന്ദുത്വ അജന്‍ഡകള്‍. ഇത്‌ വാജ്‌പേയിയുടേയും അദ്വാനിയുടേയും കാലത്തെ ഹിന്ദുത്വമല്ല. കുറെക്കൂടി ഡോസുകൂടിയ, മുസ്ലിം വിരോധത്തില്‍ അധിഷ്‌ഠിതമായ തീവ്രഹിന്ദുത്വമാണ്‌. വടക്കെ ഇന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും പരത്തുന്ന രാമവികാരം. ഇനി പൊതു വ്യക്‌തി നിയമം കൂടി എത്തുമ്പോള്‍ എല്ലാം പൂര്‍ണമാകും.

? നരേന്ദ്ര മോദി എന്ന നേതാവിന്റെ രീതികള്‍ ഭരണത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്‌

= സഹമന്ത്രിമാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഒരു പങ്കുമില്ലാത്ത തരത്തില്‍ ഏകാധിപത്യപരമായ രീതിയാണത്‌. പ്രഫഷണലുകളെ കൊണ്ടുവന്ന്‌ മന്ത്രിമാരാക്കുന്ന രീതി. നിര്‍മലാ സീതാരാമന്‍, എസ്‌. ജയശങ്കര്‍ തുടങ്ങിയവര്‍. മോദിയും ഷായും രാജ്‌നാഥ്‌സിങ്ങും കഴിഞ്ഞാല്‍ ശേഷിക്കുന്നവര്‍ക്ക്‌ ഒരു റോളുമില്ല. മോദിക്കുശേഷം ആരെന്ന ചോദ്യം പ്രധാനമാണ്‌. എല്‍.കെ. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കുമെല്ലാം റിട്ടയര്‍മെന്റിന്‌ 75 വയസ്‌ എന്നു തീരുമാനിച്ചയാളാണ്‌ നരേന്ദ്രമോദി. മോദിക്ക്‌ 74 വയസായി. ഈ മാനദണ്ഡം അദേഹത്തിന്‌ ബാധകമാകുമോ അതോ പിണറായി വിജയനെപ്പോലെ മാനദണ്ഡം തനിക്കുബാധകമല്ല എന്ന നിലപാടായിരിക്കുമോ എന്നറിയണം. താഴെയിറങ്ങിയാല്‍ ആരായിരിക്കും പകരക്കാരന്‍? അമിത്‌ഷാ മാത്രമാണ്‌ മുന്നില്‍. വ്യക്‌തിയല്ല, പ്രത്യയശാസ്‌ത്ര പിന്തുടര്‍ച്ചയാണ്‌ പ്രധാനം.

? ദക്ഷിണേന്ത്യയില്‍ ബി.ജെ.പി. സാന്നിധ്യം കൂട്ടുമോ

= 2019നേക്കാള്‍ സ്വാധീനം വര്‍ധിക്കാനാണ്‌ സാധ്യത. തെലുങ്കാനയിലും ആന്ധ്രപ്രദേശിലും എന്‍.ഡി.എ. കക്ഷികള്‍ നില മെച്ചപ്പെടുത്തും. കര്‍ണാടകയില്‍ മുന്‍ തവണത്തേക്കാള്‍ ചില സീറ്റുകള്‍ നഷ്‌ടപ്പെടാം.

? പ്രതിപക്ഷത്തിന്റെ ശക്‌തി-ദൗര്‍ബല്യങ്ങള്‍ എങ്ങനെ വിലയിരുത്താം

= പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യാമുന്നണിയുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അതിന്‌ തികഞ്ഞ ഒരു മുന്നണി രൂപം കൈവരിക്കാനായിട്ടില്ല. പല കക്ഷികളും ചേര്‍ന്ന ഒരു തട്ടിക്കൂട്ട്‌ സംവിധാനമായി അതുമാറി. ഘടകകക്ഷികള്‍ തമ്മില്‍ ഐക്യമോ കൂട്ടുത്തരവാദിത്വമോ ഇല്ല. മുന്നണിയുടെ ഭാഗമാകേണ്ടിയിരുന്ന പ്രധാന കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ മുന്നണിയിലില്ല. ഘടകകക്ഷികളായ എന്‍.സി.പിയിലും ശിവസേനയിലുമുണ്ടായ പിളര്‍പ്പും ക്ഷീണമായി. മുന്നണി സ്‌ഥാപകനായ സാക്ഷാല്‍ നിധീഷ്‌കുമാര്‍ ആദ്യമേ മറുകണ്ടം ചാടി. ഇതോടെ ആത്മവിശ്വാസം തകര്‍ന്നു. കെജ്രിവാളിനെപ്പോലുള്ള ഒരു നേതാവ്‌ ജയിലില്‍ കിടക്കുന്നു. ബിജു ജനതാദള്‍ പോലുള്ള പാര്‍ട്ടികളെ കൊണ്ടുവരാനായില്ല. ജനതാദള്‍ സെക്കുലര്‍ പുറത്താണ്‌.

? കേരളത്തിലേക്കുവന്നാല്‍

= ഇവിടെ ഒരു യു.ഡി.എഫ്‌ ട്രെന്‍ഡ്‌ വന്നുകഴിഞ്ഞു. അത്‌ ഒരു ഇടതു വിരുദ്ധ ട്രെന്‍ഡ്‌ കൂടിയാണ്‌. 2019ല്‍ കൃസ്‌ത്യന്‍-മുസ്ലിം വോട്ടുകള്‍ യു.ഡി.എഫിന്‌ അനുകൂലമായി ഏകീകരിച്ചു. ശബരിമല സൃഷ്‌ടിച്ച തരംഗം. രാഹുല്‍ ഗാന്ധിയുടെ വരവ്‌. യു.ഡി.എഫില്‍ മിക്ക എം.പിമാരും പഴയ മുഖങ്ങളാണ്‌. പ്രത്യേകിച്ച്‌ മുഖവുരയുടെ ആവശ്യമില്ല. സര്‍ക്കാരിന്റെ പ്രതിച്‌ഛായ വളരെ മോശമായി. കരുവന്നൂരും കരിമണല്‍ മാസപ്പടിയും കേരളീയവും നവകേരള സദസും മുഖാമുഖവും തിരിച്ചടിയാണുണ്ടാക്കിയത്‌. 2019ല്‍ തെരഞ്ഞെടുപ്പില്‍ കണ്ടത്‌ നവോത്ഥാനമാണെങ്കില്‍ ഇന്നത്‌ നവകേരളമായി. 140 മണ്ഡലങ്ങളിലും ബസ്‌ പിടിച്ച്‌ പോകാനുള്ള ബുദ്ധി ആരാണ്‌ പറഞ്ഞുകൊടുത്തത്‌. ഇതിനു പുറമെ ഡി.വൈ.എഫ്‌.ഐക്കാരുടെ ജീവന്‍രക്ഷാ പ്രവര്‍ത്തനം. എസ്‌.എഫ്‌.ഐക്കാരുടെ പരിഷ്‌ക്കാരങ്ങള്‍. ബികോമിനു തോറ്റയാള്‍ എംകോമിന്‌ ചേരുന്നു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി മത്സരിക്കാത്തയാള്‍ യൂണിയന്‍ ചെയര്‍മാനാകുന്നു. വ്യാജ ഡോക്‌ടറേറ്റുകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊള്ളരുതായ്‌മകള്‍. പി.എസ്‌.സി. നിയമനത്തിലെ അട്ടിമറികള്‍. പിന്‍വാതില്‍ നിയമനങ്ങള്‍. ഇടത്‌ വോട്ടിന്റെ അടിത്തറയായിരുന്ന അഭ്യസ്‌ഥ വിദ്യരായ ചെറുപ്പക്കാര്‍ നിരാശരാണ്‌. ക്ഷേമ പെന്‍ഷന്‍, പിച്ചച്ചട്ടി സമരം പോലുള്ള വിഷയങ്ങള്‍ക്കിടെയാണ്‌ നവകേരള സദസ്‌ നടത്തിയത്‌. ഇരുപതു സീറ്റും നഷ്‌ടപ്പെടാവുന്ന സാഹചര്യമാണുള്ളത്‌.

? കേരളത്തിലെ ശ്രദ്ധേയ മണ്ഡലങ്ങളായി വിലയിരുത്തുന്നവ

= തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങള്‍ ബി.ജെ.പി. ശക്‌തമായി മത്സരിക്കുന്ന സ്‌ഥലങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധേയമാണ്‌. ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്‌, കാസര്‍ഗോഡ്‌ മണ്ഡലങ്ങളും മൂന്നാം സ്‌ഥാനത്തിനുവേണ്ടി ആഞ്ഞുപിടിക്കുന്ന മണ്ഡലങ്ങളാണ്‌. ശക്‌തമായ ത്രികോണ മത്സരം നടക്കുന്ന, ബി.ജെ.പിക്കാര്‍ക്ക്‌ ജയിക്കുമെന്ന്‌ പ്രതീക്ഷിക്കാവുന്ന സ്‌ഥലങ്ങള്‍ തൃശൂരും തിരുവനന്തപുരവുമാണ്‌. ഉറപ്പില്ലാത്ത ഈ മണ്ഡലങ്ങളില്‍ പല ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചെറിയ മാര്‍ജിനില്‍ ജയ പരാജയ സാധ്യതകള്‍ കാണാം. തൃശൂരില്‍ പൂരം വിവാദം സ്വാധീനിക്കും. വിവാദത്തിന്റെ ഗുണഭോക്‌താക്കള്‍ യു.ഡി.എഫ്‌. ആയിരിക്കും. ബി.ജെ.പി. ദുര്‍ബലമായ സ്‌ഥലങ്ങളില്‍ അതിന്റെ ഗുണഭോക്‌താക്കള്‍ കോണ്‍ഗ്രസായിരിക്കുമല്ലോ.

രാജുപോള്‍

QOSHE - 'മോടി കുറഞ്ഞാലും ബി.ജെ.പി. വരും; ഇവിടെ ഇടതുവിരുദ്ധ ട്രെന്‍ഡ്‌' - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

'മോടി കുറഞ്ഞാലും ബി.ജെ.പി. വരും; ഇവിടെ ഇടതുവിരുദ്ധ ട്രെന്‍ഡ്‌'

14 0
23.04.2024

തെരഞ്ഞെടുപ്പിന്‌ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നിഗമനങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും അപ്പുറത്തെ രാഷ്‌ട്രീയ യാഥാര്‍ഥ്യം ജനമനസുകളില്‍ ഉറങ്ങുന്നു. ദേശീയ തലത്തില്‍ അനുദിനം മാറിമറിയുന്ന സംഭവ വികാസങ്ങള്‍ ദേശീയ ജനാധിപത്യ സഖ്യത്തെയും ഇന്ത്യാ മുന്നണിയേയും കുറിച്ചുള്ള ചിത്രങ്ങള്‍ വോട്ടര്‍മാരില്‍ പുനര്‍ ചിന്തനങ്ങള്‍ക്ക്‌ വഴി തുറക്കുന്നു. രാഷ്‌ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കര്‍ വിലയിരുത്തുന്നു, ദേശീയ രാഷ്‌ട്രീയവും സംസ്‌ഥാനത്തെ അടിയൊഴുക്കുകളും

? ബി.ജെ.പിയും നരേന്ദ്രമോദിയും ഒരിക്കല്‍കൂടി അധികാരത്തിലെത്തുമെന്ന പ്രവചന സര്‍വെകളിലെ കണക്കുകളില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ട്‌.

= അതില്‍ വസ്‌തുതയുണ്ട്‌. ചിത്രം വളരെ വ്യക്‌തമാണ്‌. ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും കേവല ഭൂരിപക്ഷത്തോടെ തിരിച്ചുവരാനുള്ള സകല സാധ്യതയുമുണ്ട്‌. ബി.ജെ.പിക്ക്‌ തനിച്ച്‌ 272 സീറ്റുകിട്ടുമോ അതോ കഴിഞ്ഞ തവണത്തെപോലെ 303 കിട്ടുമോ സഖ്യത്തിനാകെ എത്ര ഭൂരിപക്ഷമുണ്ടാവും എന്നതിലൊക്കെ സംശയമുണ്ട്‌. എങ്കിലും ഈ സര്‍ക്കാര്‍ ഭൂരിപക്ഷം കുറഞ്ഞാലും തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്‌. ട്രെന്‍ഡ്‌ അതാണ്‌. നാനൂറ്‌ എന്ന മാന്ത്രിക സംഖ്യ അതിശയോക്‌തിപരമാണെങ്കിലും വ്യക്‌തമായ ഭൂരിപക്ഷമുള്ള ഉറച്ച സര്‍ക്കാര്‍ വരുമെന്നു പ്രതീക്ഷിക്കാം. ജനങ്ങളും അതാഗ്രഹിക്കുന്നുണ്ട്‌.

പല ഘടകങ്ങളുണ്ട്‌: ഒന്ന്‌ നരേന്ദ്രമോദി എന്ന അതിശക്‌തനായ നേതാവ്‌ നയിക്കുന്നു. അദ്ദേഹത്തിനായി തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍(ഇലക്ഷന്‍ എന്‍ജിനീയറിങ്‌)മെനയുന്ന അമിത്‌ഷായുമുണ്ട്‌. ആര്‍.എസ്‌.എസിന്റെ അതിശക്‌തമായ സംഘടനാ സംവിധാനമുണ്ട്‌. എല്ലാറ്റിനും ഉപരി മൂലധന ശക്‌തികളായ പ്രവാസികളുടെയും വ്യവസായികളുടെയും പിന്തുണ. ധനികരായ ഗുജറാത്തി, പഞ്ചാബി ഗ്രൂപ്പുകള്‍. ഇന്ത്യന്‍ വംശജരായ വിദേശ ഇന്ത്യക്കാര്‍ നല്‍കുന്ന സഹായം. ഇക്കാര്യത്തില്‍........

© Mangalam


Get it on Google Play