ലോക ചെസില്‍ ചരിത്രം കുറിച്ച്‌ പതിനേഴുകാരന്‍ ദൊമ്മരാജു ഗുകേഷ്‌ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു. അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുള്ള വിശ്വനാഥന്‍ ആനന്ദിനുശേഷം കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായതിലൂടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കുള്ള ആദ്യ കരുനീക്കമാണ്‌ ഗുകേഷ്‌ നടത്തിയത്‌. ഒപ്പം, ചെസില്‍ ഇന്ത്യയുടെ സുവര്‍ണ തലമുറ കൂടുതല്‍ ശക്‌തമാകുന്നത്‌ കായികലോകത്തിന്‌ ആഹ്‌ളാദവും ആവേശവും പകരുന്നതായി.

ചെസ്‌ പ്രേമികള്‍ ഇനി കാത്തിരിക്കുന്നത്‌ ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലിനുവേണ്ടിയാകും. നിലവിലുള്ള ചാമ്പ്യന്‍ ചൈനയുടെ ഡിങ്‌ ലിറാനു വെല്ലുവിളി സൃഷ്‌ടിക്കാന്‍ ഗുകേഷിനു കഴിയുമെന്ന്‌ തെളിയിക്കപ്പെട്ടുകഴിഞ്ഞു. അദ്‌ഭുതാവഹമെന്ന്‌ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രകടന മികവോടെയാണ്‌ ഗുകേഷ്‌ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജയിച്ചു കയറിയത്‌. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായതോടെ സാക്ഷാല്‍ ഗാരി കാസ്‌പറോവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോഡ്‌ തിരുത്തപ്പെട്ടു. ഇന്ത്യയുടെ ഭാവി ലോക ചാമ്പ്യന്‍ ഇതാ എന്നു ഗുകേഷിനെ ചൂണ്ടി ചെസ്‌ ലോകം വാഴ്‌ത്തുന്നു. അങ്ങനെ സംഭവിച്ചാല്‍, 1985ല്‍ തന്റെ 22-ാം വയസില്‍ ലോക ചാമ്പ്യനായ ഗാരി കാസ്‌പറോവിന്റെ പേരിലുണ്ടായിരുന്ന ഏറ്റവും തിളക്കമുള്ളൊരു റെക്കോഡ്‌ കൂടി പഴങ്കഥയാകും. ഈയൊരു ചിന്തപോലും ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചും എത്ര ആവേശകരമാണ്‌... മുന്നേറൂ, ഗുകേഷ്‌ ... , പ്രാര്‍ത്ഥനയും ആശംസകളുമായി രാജ്യം ഒപ്പമുണ്ടെന്നതിന്റെ സൂചനയായി ഇപ്പോഴത്തെ അഭിനന്ദന പ്രവാഹത്തെ കാണാനാകും. ''എല്ലാ നീക്കങ്ങളിലും ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാകും . ചരിത്രം സുഷ്‌ടിക്കൂ...'' എന്നുള്ള സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ആശംസയ്‌ക്കൊപ്പമാണ്‌ രാജ്യവും. പ്രായത്തിനപ്പുറമുള്ള കഴിവും മികവും ചെന്നൈയില്‍നിന്നുള്ള ഈ യുവ പ്രതിഭയെ വ്യത്യസ്‌തനാക്കുന്നതായി ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. 12 -ാം വയസില്‍ ഗ്രാന്‍ഡ്‌ മാസ്‌റ്റര്‍ പട്ടം നേടുന്ന, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനാണ്‌ ഗുകേഷ്‌.

ദശലക്ഷക്കണക്കിന്‌ ആളുകളെ പ്രചോദിപ്പിക്കുന്ന പ്രകടനം എന്ന നിലയിലാണ്‌ ഗുകേഷിന്റെ നേട്ടം വിലയിരുത്തപ്പെടുന്നത്‌. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ്‌ അവസാന റൗണ്ടിലെത്തിയപ്പോള്‍ ഗുകേഷ്‌ 8.5 പോയിന്റുമായി മുന്നിലായിരുന്നു. പതിനാലാം റൗണ്ടില്‍ യു.എസിന്റെ ഹിക്കാരു നാക്കാമുറയെ സമനിലയില്‍ തളയ്‌ക്കാനായത്‌ നിര്‍ണായകമായി. ഇതിനിടെ അസാധ്യമായ ചില നീക്കങ്ങളിലൂടെ മുന്‍ ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ്‌ കാള്‍സണ്‍ ഉള്‍പ്പെടെയുള്ളവരെ ഞെട്ടിക്കാന്‍ ഗുകേഷിനു സാധിച്ചിരുന്നു. ഇന്ത്യയുടെ ആര്‍. പ്രാഗ്‌ജ്ഞാനന്ദ എഴുപോയിന്റുമായി അഞ്ചാം സ്‌ഥാനവും വിദിത്‌ സന്തോഷ്‌ ആറുപോയിന്റുമായി നേടിയ ആറാം സ്‌ഥാനവും ലോക ചെസില്‍ ഇന്ത്യക്കാരുടെ കുതിപ്പിനെ അടയാളപ്പെടുത്തുന്നു.

കഴിഞ്ഞവര്‍ഷം അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന ഫിഡെ ലോകകപ്പ്‌ ചെസ്‌ ഫൈനലില്‍ മാഗ്നസ്‌ കാള്‍സനെതിരേ പ്രാഗ്‌ജ്ഞാനന്ദ നടത്തിയ പോരാട്ടവും ചെസ്‌ ലോകത്തിനു മറക്കാനാവാത്ത നിമിഷങ്ങളേകിയിരുന്നു. അഞ്ചുതവണ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ കാള്‍സനെ വിറപ്പിക്കാന്‍ പതിനെട്ടുകാരനായ പ്രാഗ്‌ജ്ഞാനന്ദയ്‌ക്കു സാധിച്ചു. ചെസ്‌ എന്നാല്‍ ഇന്ത്യയ്‌ക്ക് വര്‍ഷങ്ങളോളം വിശ്വനാഥന്‍ ആനന്ദ്‌ മാത്രം ആയിരുന്നിടത്തുനിന്നാണ്‌ ഈയൊരു മുന്നേറ്റം. ആനന്ദിനെയടക്കം വിസ്‌മയിപ്പിച്ചും അഭിമാനിതനുമാക്കിയാണ്‌ പ്രാഗ്‌ജ്ഞാനന്ദയും ഗുകേഷും വിദിതും അടക്കമുള്ള പ്രതിഭകളുടെ കരുനീക്കം. ലോകത്തെ ആദ്യ 100 സ്‌ഥാനക്കാരുടെ ഫിഡെ റേറ്റിങ്‌ പട്ടികയില്‍ ഒമ്പത്‌ ഇന്ത്യന്‍ താരങ്ങളുണ്ട്‌. ഒരേയൊരു ആനന്ദില്‍നിന്ന്‌ ഇന്ത്യന്‍ ചെസ്‌ നേടിയ മുന്നേറ്റം പുതിയൊരു ലോക ചാമ്പ്യനെ സമ്മാനിക്കുന്ന ഘട്ടത്തിലേക്ക്‌ എത്തുമ്പോള്‍ ഇവരുടെ ചടുലനീക്കങ്ങള്‍ ഇന്ത്യയെ ചെസില്‍ സൂപ്പര്‍ പവറായും മാറ്റിയിരിക്കുന്നു.

QOSHE - മുന്നേറൂ ഗുകേഷ്‌, ചരിത്രം സൃഷ്‌ടിക്കൂ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

മുന്നേറൂ ഗുകേഷ്‌, ചരിത്രം സൃഷ്‌ടിക്കൂ

34 0
23.04.2024

ലോക ചെസില്‍ ചരിത്രം കുറിച്ച്‌ പതിനേഴുകാരന്‍ ദൊമ്മരാജു ഗുകേഷ്‌ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു. അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുള്ള വിശ്വനാഥന്‍ ആനന്ദിനുശേഷം കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായതിലൂടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കുള്ള ആദ്യ കരുനീക്കമാണ്‌ ഗുകേഷ്‌ നടത്തിയത്‌. ഒപ്പം, ചെസില്‍ ഇന്ത്യയുടെ സുവര്‍ണ തലമുറ കൂടുതല്‍ ശക്‌തമാകുന്നത്‌ കായികലോകത്തിന്‌ ആഹ്‌ളാദവും ആവേശവും പകരുന്നതായി.

ചെസ്‌ പ്രേമികള്‍ ഇനി കാത്തിരിക്കുന്നത്‌ ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലിനുവേണ്ടിയാകും. നിലവിലുള്ള ചാമ്പ്യന്‍ ചൈനയുടെ ഡിങ്‌ ലിറാനു വെല്ലുവിളി സൃഷ്‌ടിക്കാന്‍ ഗുകേഷിനു കഴിയുമെന്ന്‌ തെളിയിക്കപ്പെട്ടുകഴിഞ്ഞു. അദ്‌ഭുതാവഹമെന്ന്‌ മാത്രം വിശേഷിപ്പിക്കാന്‍ കഴിയുന്ന പ്രകടന മികവോടെയാണ്‌ ഗുകേഷ്‌ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജയിച്ചു കയറിയത്‌. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന........

© Mangalam


Get it on Google Play