അടുത്ത അഞ്ചു വര്‍ഷം ഇന്ത്യ ആരു ഭരിക്കണമെന്നു നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്തിന്‌ ഇനി മണിക്കൂറുകള്‍ മാത്രം. ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷ പ്രതികരണങ്ങളില്‍ പ്രകടിപ്പിക്കുന്ന മുന്നണികള്‍ക്ക്‌ അങ്കലാപ്പുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം. പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ പ്രകടിപ്പിച്ച വെപ്രാളം ഇൗയൊരു അങ്കലാപ്പും തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ മുന്നണികള്‍ക്കുള്ള കടുത്ത അനിശ്‌ചിതത്വവും വെളിപ്പെടുത്തുന്നതായി. എങ്ങനെയും ജയിക്കണമെന്ന വാശിയില്‍ മുന്നണി മര്യാദകളും രാഷ്‌ട്രീയ ധാര്‍മികതയും മറന്നുകൊണ്ടുള്ള പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും കൂടിയാണ്‌ കേരളം സാക്ഷിയായത്‌.

പല മണ്ഡലങ്ങളിലും പ്രവചനാതീതമായ മത്സരമാണു നടക്കുന്നത്‌. ഇത്‌ കേരളത്തില്‍ മികച്ച പോളിങ്ങിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ജനങ്ങളുടെ ഉയര്‍ന്ന പങ്കാളിത്തമാകും ജനാധിപത്യത്തിന്റെ വിജയം നിര്‍ണയിക്കുക. പല കാരണങ്ങളാല്‍ ആളുകള്‍ വോട്ടിങ്ങില്‍നിന്ന്‌ വിട്ടു നില്‍ക്കുമ്പോള്‍ പരുക്കേല്‍ക്കുന്നത്‌ നമ്മള്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ഇൗയൊരു ജനാധിപത്യ ഭരണ സംവിധാനത്തിനു തന്നെ. ജനങ്ങള്‍ തങ്ങളുടെ പ്രതിനിധിയെ നേരിട്ടു തെരഞ്ഞെടുക്കുന്നതിലൂടെ മാത്രം ജനാധിപത്യം സംരക്ഷിക്കപ്പെടുമെന്നും കളങ്കമേല്‍ക്കപ്പെടില്ലെന്നും പറയാനാവില്ല. തെരഞ്ഞെടുപ്പ്‌ പ്രചാരണവും തെരഞ്ഞെടുപ്പ്‌ പ്രക്രിയയും ഒന്നുപോലെ സംശുദ്ധമായും ധാര്‍മിക മൂല്യങ്ങളില്‍ വിട്ടുവീഴ്‌ച്ച ഇല്ലാതെയും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. ഇതു രണ്ടിലും വലിയ പോരായ്‌മ ദൃശ്യമായ തെരഞ്ഞെടുപ്പു കാലമാണ്‌ ഇത്തവണത്തേത്‌.

ജനകീയ വിഷയങ്ങളുടെ പേരില്‍ മുന്നണികള്‍ തര്‍ക്കിച്ചും പോരടിച്ചും ജനങ്ങളുടെ വിശ്വാസം നേടേണ്ട രാഷ്‌ട്രീയക്കളത്തില്‍ വിദേ്വഷ, വര്‍ഗീയ പരാമര്‍ശങ്ങള്‍ പ്രചാരണത്തില്‍ മുന്‍തൂക്കം നേടുന്നതും കാണാനായി. ലക്ഷക്കണക്കിനു സാധാരണക്കാരെ ബാധിക്കുന്ന പെന്‍ഷന്‍ കുടിശികയടക്കം സജീവ ചര്‍ച്ചാവിഷയമാക്കാന്‍ കോണ്‍ഗ്രസിനുപോലും താല്‍പര്യം ഉണ്ടായില്ല. കരുവന്നൂരും വന്യമൃഗശല്യവും പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമെല്ലാം പ്രാദേശികമായിപ്പോലും ചര്‍ച്ചയായില്ല

പ്രധാനമന്ത്രിയുടെ ചില പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്കു മുറിവേല്‍പ്പിച്ചതായി വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ്‌ കേരളം ഉള്‍പ്പെടെ രാജ്യത്ത്‌ രണ്ടാം ഘട്ട വോട്ടിങ്‌ നാളെ നടക്കുന്നത്‌. രണ്ട്‌ മുഖ്യമന്ത്രിമാരെ ജയിലടച്ച കേന്ദ്രം പിണറായി വിജയനെ എന്തുകൊണ്ട്‌ ജയിലില്‍ അടയ്‌ക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പിണറായി പ്രകോപിതനായതോടെ പ്രചാരണ രംഗത്ത്‌ ആകെയൊരു മാറ്റമുണ്ടായി. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പി.വി. അന്‍വര്‍ എം.എല്‍.എ. രംഗത്തുവരുകയും ചെയ്‌തതോടെ വിദേ്വഷ വാക്‌പൂരം അശ്ലീലമായി. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തില്‍ രാഷ്‌ട്രീയത്തിലെ മൂല്യച്യുതി വ്യക്‌തമാക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പ്‌ പ്രചാണകാലത്തിനാണ്‌ കൊട്ടിക്കലാശമായത്‌.

QOSHE - അതിരു മറന്ന പ്രചാരണം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

അതിരു മറന്ന പ്രചാരണം

28 0
25.04.2024

അടുത്ത അഞ്ചു വര്‍ഷം ഇന്ത്യ ആരു ഭരിക്കണമെന്നു നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്തിന്‌ ഇനി മണിക്കൂറുകള്‍ മാത്രം. ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷ പ്രതികരണങ്ങളില്‍ പ്രകടിപ്പിക്കുന്ന മുന്നണികള്‍ക്ക്‌ അങ്കലാപ്പുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം. പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ പ്രകടിപ്പിച്ച വെപ്രാളം ഇൗയൊരു അങ്കലാപ്പും തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ മുന്നണികള്‍ക്കുള്ള കടുത്ത അനിശ്‌ചിതത്വവും വെളിപ്പെടുത്തുന്നതായി. എങ്ങനെയും ജയിക്കണമെന്ന വാശിയില്‍ മുന്നണി മര്യാദകളും രാഷ്‌ട്രീയ ധാര്‍മികതയും മറന്നുകൊണ്ടുള്ള പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും കൂടിയാണ്‌ കേരളം സാക്ഷിയായത്‌.

പല മണ്ഡലങ്ങളിലും പ്രവചനാതീതമായ മത്സരമാണു........

© Mangalam

Get it on Google Play