മിക്ക വിഷയങ്ങളിലും കോണ്‍ഗ്രസിനു നിലപാടില്ലെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി. ജയരാജന്‍. വര്‍ഗീയ വികാരം ഉണര്‍ത്തി വോട്ടു നേടാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമം വിജയിക്കില്ലെന്നും കേന്ദ്രത്തില്‍ ഒരു ബി.ജെ.പിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തില്‍നിന്ന്‌:

? പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മുസ്ലിം വിദേ്വഷ പ്രസംഗങ്ങളാണല്ലോ ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയം. വികസന അജന്‍ഡകളെല്ലാം മാറ്റി പെട്ടെന്ന്‌ ഇങ്ങിനെയൊരു മാറ്റത്തിന്‌ പ്രേരണയെന്തായിരിക്കും.

=ബി.ജെ.പി. പുറത്തിറക്കിയ പ്രകടന പത്രികയില്‍ അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനമാണ്‌ മുഖ്യ അജന്‍ഡയായി ഉയര്‍ത്തിക്കാട്ടിയത്‌. പൊതുവ്യക്‌തി നിയമം നടപ്പാക്കും, പൗരത്വ നിയമ ഭേദഗതി നടപ്പാക്കും, രാജ്യദ്രോഹികളെ കര്‍ശനമായി നേരിടുമെന്നൊക്കെയായിരുന്നു തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയില്‍ എടുത്തു കാട്ടിയിരുന്നത്‌. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയായി മുന്നേറുകയാണെന്നും വികസന നേട്ടമായി എടുത്തു പറഞ്ഞിരുന്നു. ഇതിനിടയ്‌ക്കാണ്‌ രാജസ്‌ഥാനിലെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി മോദി മുസ്‌്ലിംകള്‍ക്കെതിരേ ആഞ്ഞടിച്ചത്‌. ഇക്കാര്യങ്ങള്‍ ബി.ജെ.പി.പ്രകടനപത്രികയില്‍ കാണാനേയില്ല. ആദ്യ ഘട്ട വോട്ടെടുപ്പ്‌ നടന്ന ഇൗ മാസം 19ന്‌ ശേഷം ലഭിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന്‌ മോദിക്ക്‌ സൂചന ലഭിച്ചതായി അനുമാനിക്കേണ്ടിയിരിക്കുന്നു. തരംതാണ പ്രസ്‌താന നടത്തിയത്‌, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌. അറിയാതെ പറഞ്ഞു പോയതൊന്നുമല്ല,

? യഥാര്‍ഥത്തില്‍ മുസ്ലിംകള്‍ അനര്‍ഹമായി വല്ലതും നേടുന്നുണ്ടോ.

= 2006ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിങ്‌ ഡല്‍ഹിയില്‍ ജനജീവിതത്തെ ബാധിക്കുന്ന വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ാന്‍ സംസ്‌ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കാര്‍ഷിക മേഖല പുരോഗമിക്കേണ്ടതിന്റെ അനിവാര്യത മന്‍മോഹന്‍ സിങ്‌ എടുത്തു പറഞ്ഞു. രാജ്യത്തിന്റെ വിഭവങ്ങള്‍ ലഭിക്കേണ്ട കൈകളില്‍ എത്തുന്നില്ല. ഇതിനായി കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടണം. അതിന്റെ നേട്ടം പട്ടികജാതിക്കാര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കണം. ഇതാണ്‌ സിങ്‌ പറഞ്ഞത്‌. ഇതില്‍നിന്ന്‌ അടര്‍ത്തിയെടുത്ത ഭാഗത്തില്‍ പച്ചയായ വര്‍ഗീയത കലര്‍ത്തി അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്‌ പ്രധാനമന്ത്രി. പൗരത്വ നിയമഭേദഗതിയിലെന്ന പോലെ കേരളം കൃത്യമായ നിലപാടാണെടുത്തത്‌. പ്രത്യേകിച്ചും സംസ്‌ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഇതിന്റെ ഗുണം കേരളത്തില്‍ എല്‍.ഡി.എഫിന്‌ ലഭിക്കുകയും ചെയ്ും.

? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിജയത്തിന്‌ ഇൗ ഘടകം എത്രത്തോളം സ്വാധീനം ചെലുത്തും.

= മതനിരപേക്ഷ പാര്‍ട്ടികളെന്ന്‌ അവകാശപ്പെടുന്ന നിലപാടില്ലാത്തവരെ ജനം തിരിച്ചറിയും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ വോട്ട്‌ ചെയ്‌തത്‌ മോദിക്ക്‌ ബദല്‍ രാഹുല്‍ ഗാന്ധിയെന്ന ധാരണയിലാണ്‌. അഞ്ചു വര്‍ഷത്തിനിടെ വിവിധ വിഷയങ്ങളില്‍ നിലപാടില്ലാത്തവരാണ്‌ കോണ്‍ഗ്രസെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. മുസ്ലിം ലീഗിന്റെ കൊടി ഉപേക്ഷിക്കാന്‍ സ്വന്തം കൊടി പോലും വേണ്ടെന്ന്‌ വച്ചാണ്‌ കോണ്‍ഗ്രസ്‌ വയനാട്ടില്‍ മത്സരിക്കുന്നത്‌. മറ്റാരെയോ ബോധ്യപ്പെടുത്താന്‍ കൊടി ഉപേക്ഷിച്ച്‌ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട്‌ ജനങ്ങള്‍ മനസിലാക്കുന്നു.

? കേരളത്തില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണല്ലോ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പറയുന്നത്‌.

= സംസ്‌ഥാനത്ത്‌ ബി.ജെ.പി. വട്ടപ്പൂജ്യമായിരിക്കും ഇത്തവണയും. മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കി വോട്ട്‌ പിടിക്കാനാണ്‌ അവരുടെ ശ്രമം. അതൊന്നും മതനിരപേക്ഷ കേരളത്തില്‍ വിലപ്പോവില്ല. ഇലക്‌ടറല്‍ ബോണ്ടിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ്‌ പുറത്തു വന്നതോടെ ബി.ജെ.പിയുടെ യഥാര്‍ഥ മുഖം ദേശീയ തലത്തില്‍ അനാവരണം ചെയ്പ്പെട്ടിരിക്കുകയാണ്‌. ഇവരുടെ ഹിന്ദുത്വവും ഭക്‌തിയുമെല്ലാം കാപട്യമാണെന്ന്‌ ഉത്തരേന്ത്യയില്‍ വരെ ജനം മനസിലാക്കി തുടങ്ങി. ഹിന്ദുത്വമെന്നതൊക്കെ വെറും വേഷം കെട്ടലുകളാണ്‌, കോര്‍പറേറ്റുകളോട്‌ മാത്രമേ ബി.ജെ.പിക്ക്‌ താല്‍പര്യമുള്ളുവെന്ന്‌ എല്ലാവരും മനസിലാക്കി.

? മോദിയുടെ വിവാദ പ്രസ്‌താവനയിലെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിലപാട്‌ എന്തിന്റെ സൂചനയാണ്‌.

= ടി.എന്‍. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണറായിരുന്നപ്പോഴാണ്‌ ആ പദവിയുടെ മഹത്വവും ഒൗന്നത്യവും ജനങ്ങള്‍ മനസിലാക്കിയത്‌. ഇപ്പോഴാണെങ്കില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കൈയിലെ കളിപ്പാവ മാത്രമാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍.

? ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ സാധ്യത എത്രത്തോളമുണ്ട്‌.
=
തീര്‍ച്ചയായും ഇന്ത്യ മുന്നണി വരും. ഇപ്പോഴത്തെ ട്രെന്‍ഡ്‌ വോട്ടെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലും ഒടുവില്‍ വരെയും തുടരുകയാണെങ്കില്‍ കേന്ദ്രത്തില്‍ ഒരു ബി.ജെ.പിയിതര സര്‍ക്കാര്‍ അധികാരത്തിലേറാനാണ്‌ സാധ്യത. കോണ്‍ഗ്രസ്‌ തനിച്ച്‌ അധികാരത്തില്‍ വരില്ല. വിവിധ സംസ്‌ഥാനങ്ങളിലെ ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികളുടെ കൂട്ടുകെട്ടായിരിക്കും ഭരണത്തിലേറുക.

? രാഹുല്‍ ഗാന്ധിയുടെ കണ്ണൂര്‍ പ്രസംഗത്തെ എങ്ങനെ കാണുന്നു.

= കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടേത്‌ അപക്വ സമീപനമാണ്‌. രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രിയായ പിണറായി വിജയനെയാണ്‌ രാഹുല്‍ ഗാന്ധി ജയിലിലടയ്‌ക്കണമെന്ന്‌ പറഞ്ഞത്‌. ഇതോടെ രാഷ്‌ട്രീയ പക്വതയില്ലാത്ത രാഹുലിന്‌ ഒരു ദേശീയ നേതാവെന്ന പദവി ഇല്ലാതായി. രാഹുലിന്‌ സംഘപരിവാറിനോട്‌ മൃദു സമീപനമാണ്‌. 1970 ലാണ്‌ രാഹുല്‍ ഗാന്ധി ജനിച്ചത്‌. അക്കാലത്ത്‌ തന്നെ ശക്‌തമായ ആര്‍.എസ.്‌എസ്‌. വിരുദ്ധ നിലപാടുമായി രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിച്ചയാളാണ്‌ പിണറായി. 1971ലാണ്‌ തലശേരി കലാപം. മതമൈത്രി ഉൗട്ടിയുറപ്പിക്കാന്‍ രംഗത്തിറങ്ങിയതിന്റെ പേരില്‍ പിണറായിയെ കൊലക്കേസില്‍ പ്രതിയാക്കുക വരെ ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ വര്‍ഗീയ കലാപം പോലൊന്നാണ്‌ തലശേരിയിലേതെന്നും ഇതേക്കുറിച്ച്‌ അനേ്വഷിച്ച ജസ്‌റ്റിസ്‌ വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.
അക്കാലത്ത്‌ കൂത്തുപറമ്പ്‌ എം.എല്‍.എയായിരുന്നു പിണറായി. തലശേരി-കൂത്തുപറമ്പ്‌ ഭാഗങ്ങളില്‍ വാഹനത്തില്‍ സഞ്ചരിച്ച്‌ ജനങ്ങളോട്‌ ശാന്തരാവാനും പ്രചരിപ്പിക്കുന്ന നുണകള്‍ വിശ്വസിക്കരുതെന്നും അഭ്യര്‍ഥിച്ചയാളാണ്‌ പിണറായി. അന്നു വെറും രണ്ടു വയസ്‌ മാത്രമുണ്ടായിരുന്ന രാഹുല്‍ ഗാന്ധി ഇതൊന്നും അറിയാനിടയില്ല. കെ.പി.സി.സി. പ്രസിഡന്റും കണ്ണൂരിലെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയുമായ കെ. സുധാകരന്‍ ഇരിക്കുന്ന വേദിയില്‍ വച്ചാണ്‌ രാഹുല്‍ ഇത്‌ പറഞ്ഞത്‌. അതും രാഷ്‌ട്രീയ പ്രബുദ്ധതയ്‌ക്ക് പേര്‌ കേട്ട കണ്ണൂരിന്റെ മണ്ണില്‍ വച്ച്‌. തന്റെ കുട്ടികള്‍ ആര്‍.എസ്‌.എസ്‌. ശാഖയ്‌ക്ക് സംരക്ഷണം കൊടുക്കുമെന്ന്‌ പറഞ്ഞയാളാണ്‌ സുധാകരന്‍.
കോണ്‍ഗ്രസ്‌ നേതാക്കളുടെ നിലപാടില്ലായ്‌മ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്‌. ബി.ജെ.പി. വിരുദ്ധ സമരത്തില്‍ തീരെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്‌ കോണ്‍ഗ്രസുകാര്‍.

? കേരള സര്‍ക്കാരിന്റെ പ്രകടനം തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കില്ലേ.

= ഫെഡറലിസം സംരക്ഷിക്കാന്‍ പോരാടിയ സര്‍ക്കാരാണ്‌ കേരളത്തിലേത്‌. സംസ്‌ഥാനങ്ങളുടെ അധികാരം സംരക്ഷിക്കാന്‍ നിയമപരമായി കേരളമാണ്‌ മുന്നിട്ടിറങ്ങിയത്‌. കേന്ദ്രം സംസ്‌ഥാനത്തിന്റെ അധികാര പരിധിയിലേക്ക്‌ കടന്നു കയറിയപ്പോള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്‌തു. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവ സംരക്ഷിക്കുന്ന കാര്യത്തില്‍ കേരളം പ്രതിജ്‌ഞാബദ്ധമാണ്‌.

? വടകര പാര്‍ലമെന്റ്‌ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നുവല്ലോ? വിജയ സാധ്യത എങ്ങിനെ.

= വടകരയില്‍ കെ.കെ. ശൈലജ പാട്ടും പാടി ജയിക്കും. അസംബ്ലി സീറ്റുകളില്‍ ഇടതിന്‌ മേല്‍ക്കൈയുണ്ട്‌. ഇതിന്‌ പുറമേ ടീച്ചര്‍ എന്ന ഘടകത്തിനും വോട്ട്‌ കിട്ടും. വടകരയില്‍ മേല്‍ക്കൈ എല്‍.ഡി.എഫിനാണ്‌. 2004ന്‌ ശേഷം ഇതാദ്യമായി വടകരയില്‍ ഇടതുപക്ഷ സ്‌ഥാനാര്‍ഥി ചരിത്രവിജയം നേടുമെന്നതില്‍ സംശയമില്ല.

സി.ഒ.ടി. അസീസ്‌

QOSHE - നിലപാടില്ലാത്തവര്‍ക്ക്‌ ജനം വോട്ട്‌ ചെയ്ില്ല - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

നിലപാടില്ലാത്തവര്‍ക്ക്‌ ജനം വോട്ട്‌ ചെയ്ില്ല

12 0
25.04.2024

മിക്ക വിഷയങ്ങളിലും കോണ്‍ഗ്രസിനു നിലപാടില്ലെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി. ജയരാജന്‍. വര്‍ഗീയ വികാരം ഉണര്‍ത്തി വോട്ടു നേടാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമം വിജയിക്കില്ലെന്നും കേന്ദ്രത്തില്‍ ഒരു ബി.ജെ.പിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തില്‍നിന്ന്‌:

? പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മുസ്ലിം വിദേ്വഷ പ്രസംഗങ്ങളാണല്ലോ ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയം. വികസന അജന്‍ഡകളെല്ലാം മാറ്റി പെട്ടെന്ന്‌ ഇങ്ങിനെയൊരു മാറ്റത്തിന്‌ പ്രേരണയെന്തായിരിക്കും.

=ബി.ജെ.പി. പുറത്തിറക്കിയ പ്രകടന പത്രികയില്‍ അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനമാണ്‌ മുഖ്യ അജന്‍ഡയായി ഉയര്‍ത്തിക്കാട്ടിയത്‌. പൊതുവ്യക്‌തി നിയമം നടപ്പാക്കും, പൗരത്വ നിയമ ഭേദഗതി നടപ്പാക്കും, രാജ്യദ്രോഹികളെ കര്‍ശനമായി നേരിടുമെന്നൊക്കെയായിരുന്നു തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയില്‍ എടുത്തു കാട്ടിയിരുന്നത്‌. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയായി മുന്നേറുകയാണെന്നും വികസന നേട്ടമായി എടുത്തു പറഞ്ഞിരുന്നു. ഇതിനിടയ്‌ക്കാണ്‌ രാജസ്‌ഥാനിലെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി മോദി മുസ്‌്ലിംകള്‍ക്കെതിരേ ആഞ്ഞടിച്ചത്‌. ഇക്കാര്യങ്ങള്‍ ബി.ജെ.പി.പ്രകടനപത്രികയില്‍ കാണാനേയില്ല. ആദ്യ ഘട്ട വോട്ടെടുപ്പ്‌ നടന്ന ഇൗ മാസം 19ന്‌ ശേഷം ലഭിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന്‌ മോദിക്ക്‌ സൂചന ലഭിച്ചതായി അനുമാനിക്കേണ്ടിയിരിക്കുന്നു. തരംതാണ പ്രസ്‌താന നടത്തിയത്‌, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌. അറിയാതെ പറഞ്ഞു പോയതൊന്നുമല്ല,

? യഥാര്‍ഥത്തില്‍ മുസ്ലിംകള്‍ അനര്‍ഹമായി വല്ലതും നേടുന്നുണ്ടോ.

= 2006ല്‍ അന്നത്തെ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിങ്‌ ഡല്‍ഹിയില്‍ ജനജീവിതത്തെ ബാധിക്കുന്ന വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ാന്‍ സംസ്‌ഥാന മുഖ്യമന്ത്രിമാരുടെ യോഗം........

© Mangalam

Get it on Google Play