കനത്തചൂടിലും വാടാതെ കേരളത്തിന്റെ ജനാധിപത്യബോധം തളിരണിഞ്ഞു. ഇന്ത്യയുടെ അധികാരം നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയില്‍ കേരളം ജാഗ്രതയോടെ പൗരാവകാശം വിനിയോഗിച്ചിരിക്കുന്നു. ഇടുതുകൈയിലെ ചൂണ്ടുവിരലില്‍ വോട്ടുചെയ്‌തതിന്റെ മഷിയടയാളമുയര്‍ത്തി അഭിമാനിതരായ ജനലക്ഷങ്ങള്‍ നാടിന്റെ പൗരബോധം ഒരിക്കല്‍ക്കൂടി വിളംബരം ചെയ്‌തു. നാടിനോടുള്ള ഇഷ്‌ടവും കരുതലും വോട്ടിലൂടെ പ്രകടമാക്കാനുള്ള ആവേശം സംസ്‌ഥാനത്തുടനീളം കാണാനായി. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന നിലപാട്‌ പൊതുവായി പങ്കുവയ്‌ക്കപ്പെട്ടു.
തെരഞ്ഞെടുപ്പിനെ ഉത്സവംപോലെ ആഘോഷമാക്കുന്ന ജനപങ്കാളിത്തം നിരവധി പ്രതീക്ഷാനിര്‍ഭര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. വൈകല്യങ്ങള്‍ വകവയ്‌ക്കാതെ, പ്രായത്തിന്റെ അവശതകള്‍ മറന്നും വോട്ടു ചെയ്യാനെത്തിയവരില്‍ നാടിനു കാവലാകുന്നതിന്റെ അഭിമാനമാണ്‌ തുടിച്ചത്‌. വോട്ടിങ്ങിനായി തുടക്കം മുതലുണ്ടായ നീണ്ടനിര ശക്‌തമായ തെരഞ്ഞെടുപ്പിന്റെ സൂചനയേകി. ജനങ്ങളുടെ ഒഴുക്ക്‌ അവസാനംവരെ തുടരുകയും ഭേദപ്പെട്ട പോളിങ്ങിലേക്ക്‌ എത്തുകയും ചെയ്‌തു. പ്രചാരണത്തിന്റെ ശക്‌തി വോട്ടര്‍മാരിലേക്ക്‌ എത്തിക്കാന്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ ഒരുപരിധിവരെ കഴിഞ്ഞു എന്നു തെളിയിക്കുന്നതാണ്‌ വോട്ടിങ്‌നില. കടുത്ത മത്സരത്തിനിറങ്ങിയ മൂന്നു മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നിലനിര്‍ത്താനായി. ഫലമറിയുന്ന ജൂണ്‍ നാലുവരെ കൂട്ടലും കിഴിക്കലും രാഷ്‌ട്രീയ വിചാര കേന്ദ്രങ്ങളെ ചൂടുപിടിപ്പിച്ചു കൊണ്ടേയിരിക്കും. ഒന്നും തുറന്നു പറയാതിരുന്ന പലരും, പ്രത്യേകിച്ച്‌ മതമേലധ്യക്ഷന്മാര്‍ വോട്ടിങ്‌ ദിവസം നടത്തിയ പ്രതികരണങ്ങള്‍ വോട്ടര്‍മാര്‍ക്കു നല്‍കിയ ആഹ്വാനമായി കണക്കാക്കാമെങ്കില്‍ അതിലൂടെ ചില സൂചനകള്‍ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ തീര്‍ച്ചയായും ലഭിച്ചിരിക്കും. അതിന്റെ അടിസ്‌ഥാനത്തിലുള്ള കണക്കെടുപ്പുകള്‍ ഇതുവരെയുള്ള പ്രവചനങ്ങളില്‍ ഒരു പൊളിച്ചെഴുത്തിനു സാധ്യത നല്‍കുന്നതുമായി.
്‌ എല്‍.ഡി.എഫിനു ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പ്‌ ആയിരിക്കും ഇതെന്ന പ്രതീക്ഷയാണ്‌ മുഖ്യമന്ത്രി പിണറായി വിജയനുള്ളത്‌. എന്നാല്‍, ഇരുപതില്‍ ഇരുപതു സീറ്റുമെന്ന സമ്പൂര്‍ണ വിജയമാണ്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ ആത്മവിശ്വാസം. തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരുന്നതോടെ കേരള രാഷ്‌ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന്‌ ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കണക്കുകൂട്ടുന്നു. എതായാലും തെരഞ്ഞെടുപ്പ്‌ ദിവസം കൂടുതല്‍ ആഹ്‌ളാദിച്ചത്‌ യു.ഡി.എഫ്‌. ക്യാമ്പ്‌ ആയിരിക്കും. എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ഇ.പി. ജയരാജനേയും ഒപ്പം സി.പി.എമ്മിനേയും പ്രതികൂട്ടിലാക്കുന്ന അസാധാരണ രാഷ്‌ട്രീയ പ്രതികരണങ്ങള്‍ക്കാണ്‌ തെരഞ്ഞെടുപ്പ്‌ ദിവസം സാക്ഷ്യം വഹിച്ചത്‌. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ കൂടുതല്‍ ശക്‌തമായ പോരാട്ടം നടത്തുന്നത്‌ ആര്‌ എന്നു വോട്ടര്‍മാര്‍ക്കു മുന്നില്‍ തെളിയിക്കാനായിരുന്നു ഒന്നര മാസം നീണ്ട പ്രചാരണ സമയത്തെല്ലാം യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിച്ചുകൊണ്ടിരുന്നത്‌. കോണ്‍ഗ്രസ്‌ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളടക്കം ബി.ജെ.പി. പാളയത്തിലേക്കുപോയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ എല്‍.ഡി.എഫിനായിരുന്നു മേല്‍കൈ. എന്നാല്‍, ഇ.പി. ജയരാജനും ബി.ജെ.പി. നേതാവ്‌ പ്രകാശ്‌ ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്‌ച്ച സ്‌ഥിരീകരിക്കപ്പെട്ടതും അതിനോടുള്ള പിണറായി വിജയന്റെ മുന്നറിയിപ്പ്‌ സ്വരത്തിലുള്ള പ്രതികരണവും തെരഞ്ഞെടുപ്പിന്റെ നിര്‍ണായകവേളയില്‍ യു.ഡി.എഫിനു കിട്ടിയ ബോണസായി.
കൂട്ടുകെട്ടില്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്ത ആളാണ്‌ ജയരാജനെന്ന്‌ പിണറായി തുറന്നടിച്ചു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന്‌ ദല്ലാള്‍ നന്ദകുമാറുമായുള്ള കൂട്ടുകെട്ടിനെ വിമര്‍ശിച്ച്‌ പിണറായി പറഞ്ഞു. ജാവ്‌ദേക്കറെ കാണുന്നതില്‍ എന്താണു തെറ്റ്‌ എന്നും പിണറായി ചോദിക്കുകയുണ്ടായി. സി.പിഎമ്മും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധബന്ധം പറഞ്ഞുകൊണ്ടിരുന്ന കോണ്‍ഗ്രസിനു തങ്ങളുടെ വാദം കൂടുതല്‍ ശക്‌തമായി പറയാനുള്ള അവസരമായി ഇതുമാറി. ജയരാജന്‍ എന്‍.ഡി.എയുടെ കണ്‍വീനറാണോ എല്‍.ഡി.എഫിന്റെ കണ്‍വീനറാണോ എന്ന യു.ഡി.എഫിന്റെ ചോദ്യത്തിനു അടിവരയിടുന്ന സംഭവമായാണ്‌ വി.ഡി. സതീശന്‍ വിഷയം അവതരിപ്പിച്ചത്‌. ഇതുവരെ ബി.ജെ.പി. ബന്ധം ആരോപിച്ച്‌ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ സി.പി.എമ്മിനെ കടന്നാക്രമിക്കാന്‍ കിട്ടിയ അവസരം യു.ഡി.എഫ്‌. നന്നായി വിനിയോഗിച്ചു.
തെരഞ്ഞെടുപ്പ്‌ ദിവസത്തെ ഇത്തരം സംഭവങ്ങള്‍ വോട്ടര്‍മാരെ എത്തരത്തിലാകും സ്വാധീനിച്ചിട്ടുണ്ടാകുക എന്ന്‌ ഫലം അറിഞ്ഞശേഷമേ പറയാനാകൂ. മഴ തോര്‍ന്നാലും മരം പെയ്‌തുകൊണ്ടേയിരിക്കും എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വിവാദങ്ങള്‍ക്കുകൂടി തിരികൊളുത്തിയാണ്‌ വോട്ടിങ്‌ പൂര്‍ത്തിയായത്‌. കേന്ദ്ര ഭരണം നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പ്‌ സംസ്‌ഥാന രാഷ്‌ട്രീയത്തിലും തുടര്‍ചലനം ഉറപ്പിക്കുന്നതായി.

QOSHE - കേരളം വിധിയെഴുതി, തുടര്‍ചലനം ഉറപ്പിച്ച്‌ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

കേരളം വിധിയെഴുതി, തുടര്‍ചലനം ഉറപ്പിച്ച്‌

24 0
26.04.2024

കനത്തചൂടിലും വാടാതെ കേരളത്തിന്റെ ജനാധിപത്യബോധം തളിരണിഞ്ഞു. ഇന്ത്യയുടെ അധികാരം നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയില്‍ കേരളം ജാഗ്രതയോടെ പൗരാവകാശം വിനിയോഗിച്ചിരിക്കുന്നു. ഇടുതുകൈയിലെ ചൂണ്ടുവിരലില്‍ വോട്ടുചെയ്‌തതിന്റെ മഷിയടയാളമുയര്‍ത്തി അഭിമാനിതരായ ജനലക്ഷങ്ങള്‍ നാടിന്റെ പൗരബോധം ഒരിക്കല്‍ക്കൂടി വിളംബരം ചെയ്‌തു. നാടിനോടുള്ള ഇഷ്‌ടവും കരുതലും വോട്ടിലൂടെ പ്രകടമാക്കാനുള്ള ആവേശം സംസ്‌ഥാനത്തുടനീളം കാണാനായി. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന നിലപാട്‌ പൊതുവായി പങ്കുവയ്‌ക്കപ്പെട്ടു.
തെരഞ്ഞെടുപ്പിനെ ഉത്സവംപോലെ ആഘോഷമാക്കുന്ന ജനപങ്കാളിത്തം നിരവധി പ്രതീക്ഷാനിര്‍ഭര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. വൈകല്യങ്ങള്‍ വകവയ്‌ക്കാതെ, പ്രായത്തിന്റെ അവശതകള്‍ മറന്നും വോട്ടു ചെയ്യാനെത്തിയവരില്‍ നാടിനു കാവലാകുന്നതിന്റെ അഭിമാനമാണ്‌ തുടിച്ചത്‌. വോട്ടിങ്ങിനായി തുടക്കം മുതലുണ്ടായ നീണ്ടനിര ശക്‌തമായ തെരഞ്ഞെടുപ്പിന്റെ സൂചനയേകി. ജനങ്ങളുടെ ഒഴുക്ക്‌ അവസാനംവരെ തുടരുകയും ഭേദപ്പെട്ട പോളിങ്ങിലേക്ക്‌ എത്തുകയും ചെയ്‌തു. പ്രചാരണത്തിന്റെ ശക്‌തി വോട്ടര്‍മാരിലേക്ക്‌ എത്തിക്കാന്‍........

© Mangalam


Get it on Google Play