We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

സി.പി.ഐ. ലക്ഷ്യമിടുന്നത്‌ വിശാല ജനാധിപത്യചേരി

3 0 0
26.04.2018

സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്‌ഘാടനവേളയില്‍ ജനറല്‍ സെക്രട്ടറി എസ്‌.സുധാകര്‍ റെഡ്‌ഡി എടുത്തുപറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി മുന്നോട്ടുവക്കുന്ന ലക്ഷ്യങ്ങളിലേക്കുള്ള സൂചന കൂടിയാണ്‌. ഫാസിസത്തിനെതിരായ പോരാട്ടങ്ങളില്‍ ഇടതുപക്ഷം മുഖ്യ പങ്കു വഹിക്കുക, ഇതിനായി സമാനമനസുള്ള സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക, ഇടതുകക്ഷികളുടെ ഐക്യം മുന്‍ കാലത്തേക്കാള്‍ ശക്‌തമാക്കുക. പ്രതിനിധികളെ അഭിസംബോധനചെയ്‌തു സംസാരിച്ച സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടിവരയിട്ടു പറഞ്ഞതും ഇതേ കാര്യങ്ങള്‍തന്നെ. രണ്ടു ജനറല്‍ സെക്രട്ടറിമാരുടെയും വാക്കുകള്‍ സൂചിപ്പിക്കുന്നത്‌ ബി.ജെ.പിക്കെതിരായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്നാണ്‌. യെച്ചൂരി ലൈനിനു വിലങ്ങുതടിയായി നില്‍ക്കുന്ന സി.പി.എം. കേരളഘടകത്തിന്റെ ഭൂമികയില്‍നിന്നാണു യെച്ചൂരിയുടെ വാക്കുകളെന്നതും ശ്രദ്ധേയം. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ഫാസിസ്‌റ്റ്‌ രീതികളും ജനവിരുദ്ധ സാമ്പത്തിക നയങ്ങളും രാജ്യത്തെ നാശത്തിലേക്കു നയിക്കുകയാണെന്നു സി.പി.ഐ. പറയുന്നു. ഇതിനെതിരേ ഏതൊക്കെ വഴികളിലൂടെ പോരാട്ടം........

© Mangalam